Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നുമാസം മുമ്പ് ജോലിയിൽ പ്രവേശിച്ചത് ഒരുപാട് സ്വപ്നങ്ങളുമായി; കോവിഡ് പരിശോധന നടത്തണമെന്ന് സ്വയം ആവശ്യപ്പെട്ടത് രോഗലക്ഷണങ്ങൾ കണ്ടതോടെ; വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തീരുമാനിച്ചത് ജീവിതം അവസാനിപ്പിക്കാനും; ഹരിയാനയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സ് ബിസ്മി സ്‌കറിയ മരണത്തിന് കീഴടങ്ങുമ്പോൾ ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക ബാക്കി

മൂന്നുമാസം മുമ്പ് ജോലിയിൽ പ്രവേശിച്ചത് ഒരുപാട് സ്വപ്നങ്ങളുമായി; കോവിഡ് പരിശോധന നടത്തണമെന്ന് സ്വയം ആവശ്യപ്പെട്ടത് രോഗലക്ഷണങ്ങൾ കണ്ടതോടെ; വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തീരുമാനിച്ചത് ജീവിതം അവസാനിപ്പിക്കാനും; ഹരിയാനയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സ് ബിസ്മി സ്‌കറിയ മരണത്തിന് കീഴടങ്ങുമ്പോൾ ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇഷ്ട ജോലിയും ഒരുപാട് സ്വപ്നങ്ങളുമായി ഹരിയാനയിലെത്തിയ ബിസ്മി സ്കറിയ മരണത്തെ സ്വയം വരിച്ചത് മാരക വൈറസ് തന്റെയുള്ളിലും കടന്നു എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്. അഞ്ച് ദിവസത്തോളം മരണവുമായി മല്ലടിച്ച ശേഷമാണ് കൊല്ലം പുനലൂർ സ്വദേശിനിയായ നഴ്സ് വിടപറഞ്ഞത്. കോവിഡ് പോസിറ്റീവാണ് എന്നറിഞ്ഞതോടെ കഴിഞ്ഞ 28ന് ഒരുമുഴം കയറിൽ ജീവൻ അവസാനിപ്പിക്കാനുറപ്പിച്ച ബിസ്മി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.

പുനലൂർ സ്വദേശി ബിസ്മി സ്കറിയയാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ബിസ്മി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ബിസ്മി ഗുരുഗ്രാം ദേദാന്ത മെഡിസിറ്റി ആശുപത്രിയിൽ നഴ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം 28നാണ് ബിസ്മി ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് മാസം മുൻപാണ് ബിസ്മി ജോലിയിൽ പ്രവേശിച്ചത്. തന്റെ മുറിക്കുള്ളിൽ തൂങ്ങിമരിക്കാനാണ് ബിസ്മി ശ്രമിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ നിലനിർത്തിയത്. ​ഗുരു​ഗ്രാമിലെ മെദാന്ത ആശുപത്രിയിൽ നഴ്സായിരുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൂന്ന് മാസം മുൻപാണ് യുവതി ജോലിക്ക് പ്രവേശിച്ചത്. കോവിഡ് രോഗികളുമായി ഇടപഴകിയതിന് പിന്നാലെ യുവതിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ ആവശ്യപ്രകാരം സ്രവ പരിശോധന നടത്തി. തുടർന്ന് പരിചയക്കാരിയായ യുവതി പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞതിന് പിന്നാലെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അതേസമയം, ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നതിനിടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി എയിംസിലെ നഴ്സുമാർ സമരത്തിൽ. പിപിഇ കിറ്റുകൾ ധരിച്ച് ഡ്യൂട്ടി ചെയ്യുന്ന സമയം 6ൽ നിന്ന് 4 മണിക്കൂറാക്കി കുറയ്ക്കണം. കോവിഡ് ഡ്യൂട്ടിയും മറ്റ് ഡ്യൂട്ടികളും മാറിമാറി ചെയ്യാൻ അനുവദിക്കണം. വനിത നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണം. കുടിവെള്ളം ഉൾപ്പെടെ ലഭ്യമാക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആംബുലൻസ് സൗകര്യം ഉറപ്പാക്കണം. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എയിംസിന്റെ പ്രവർത്തനം തടസപ്പെടാത്ത രീതിയിൽ സാമൂഹിക അകലം ഉറപ്പാക്കിയാണ് സമരം നടത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP