Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലീങ്ങളുടെ മരുമക്കത്തായം കേരളത്തിൽ മാത്രമെന്ന അബദ്ധധാരണ വേണ്ട; ഇസ്ലാമികവിരുദ്ധമെന്ന് ആക്ഷേപിക്കുന്നെങ്കിലും പല രാജ്യങ്ങളിലും ഈ സമ്പ്രദായം തുടരുന്നു; മുസ്ലിം സ്ത്രീകൾക്ക് ഗുണകരമായ പഠനവുമായി മലപ്പുറം സ്വദേശിയായ ഗവേഷക വിദ്യാർത്ഥി; മഹ്മൂദ് കൂരിയയ്ക്ക് ഗവേഷണത്തിന് നെതൽലൻഡ്‌സിൽ നിന്ന് രണ്ടുകോടിയും യുഎസിൽ നിന്ന് 32 ലക്ഷവും ഗ്രാന്റ്

മുസ്ലീങ്ങളുടെ മരുമക്കത്തായം കേരളത്തിൽ മാത്രമെന്ന അബദ്ധധാരണ വേണ്ട; ഇസ്ലാമികവിരുദ്ധമെന്ന് ആക്ഷേപിക്കുന്നെങ്കിലും പല രാജ്യങ്ങളിലും ഈ സമ്പ്രദായം തുടരുന്നു; മുസ്ലിം സ്ത്രീകൾക്ക് ഗുണകരമായ പഠനവുമായി മലപ്പുറം സ്വദേശിയായ ഗവേഷക വിദ്യാർത്ഥി; മഹ്മൂദ് കൂരിയയ്ക്ക് ഗവേഷണത്തിന് നെതൽലൻഡ്‌സിൽ നിന്ന് രണ്ടുകോടിയും യുഎസിൽ നിന്ന് 32 ലക്ഷവും ഗ്രാന്റ്

ജംഷാദ് മലപ്പുറം

മലപ്പുറം: മുസ്ലിം മതവിഭാഗങ്ങളുടെ മരുമക്കത്തായത്തെ കുറിച്ചു പഠിക്കാൻ മലയാളിക്ക് അമേരിക്കയിൽനിന്നും ആദ്യം ലഭിച്ചത് 32ലക്ഷം രൂപ ഗ്രാന്റ്. ഇപ്പോൾ നെതർലാന്റിൽനിന്നും ലഭിച്ചതാകട്ടെ രണ്ടു കോടി രൂപയും. മലപ്പുറം പനങ്ങാങ്ങര സ്വദേശിയായ ഗവേഷക വിദ്യാർത്ഥിക്കാണ് നെതർലാന്റ് ലീഡൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഗവേഷണത്തിനുള്ള രണ്ടു കോടി രൂപയുടെ ഗ്രാന്റ് ലഭ്യമായത്. മലപ്പുറം പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ് കൂരിയ എന്ന മഹ്മൂദ് ഹുദവിക്കാണ് ഗവേഷണത്തിനുള്ള രണ്ടു കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചത്.

ചെമ്മാട് ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹുദവി ബിരുദവും ജെ.എൻ.യുവിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും നേടിയ മഹ്മൂദ് നെതർലൻഡിലെ ലീഡൻ യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെയാണ് പി.എച്ച്.ഡി പൂർത്തിയാക്കിയത്. ഇസ്ലാമിക നിയമ വ്യവസ്ഥയിലെ മരുമക്കത്തായത്തെ കുറിച്ചുള്ള വിഷയത്തിലായിരുന്നു ഗവേഷണം. ഇത് വരെ 25 പേർക്ക് മാത്രമാണ് ഈ ഗവേഷക ഗ്രാന്റ് നൽകിയിട്ടുള്ളത്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ മഹ്മൂദ് കൂരിയ. നിരവധി രാജ്യാന്തര വേദികളിൽ ഗവേഷക പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

നെതർലാന്റ് സർക്കാറിന് കീഴിലുള്ള ഡെച്ച് നാഷണൽ റിസേർച്ച് കൗൺസിലിന് കീഴിൽ നൽകുന്ന ഫെലോഷിപ്പാണിത്. ഇന്ത്യൻരൂപ രണ്ടുകോടിയോളംവരുന്ന രണ്ടര ലക്ഷം യൂറോയാണ് അനുവദിച്ചിട്ടുള്ളത്. മുസ്ലിംങ്ങൾക്കിടയിലുള്ള മരുമക്കത്തായം എങ്ങിനെയാണ്, ഇതിന്റെ രീതി, രീതി ശാസ്ത്രം തുടങ്ങിയ കാര്യങ്ങളിലാണ് പഠനം നടത്തുന്നത്. നിലവിൽ പൊതുവെയുള്ള ധാരണ മുസ്ലിംമരുമക്കത്തായം കേരളത്തിൽ മാത്രമുള്ളതാണെന്നാണ്. എന്നാൽ ഈ ധാരണ ശരിയില്ലെന്നാണ് മഹ്മൂദ് ഹുദവി പറയുന്നത്.

എട്ടു രാജ്യങ്ങളിൽ ഇതുസംബന്ധിച്ചു മഹ്മൂദ് ഹുദവി പഠനം നടത്തി. ഇന്ത്യോനേഷ്യ, ശ്രീലങ്ക, മലേഷ്യ, മൊസാമ്പിക്ക് തുടങ്ങിയ രാജ്യങ്ങളിൽ പോയാണ് പഠനം നടത്തയത്. എന്നാൽ ഇവിടെയെല്ലാം മുസ്ലിം മരുമക്കത്തായം നിലനിൽക്കുന്നതായി ഇദ്ദേഹം കണ്ടെത്തിക്കഴഞ്ഞു. എന്നാൽ മുസ്ലിംമരുമക്കത്തായം ഇസ്ലാമിക വിരുദ്ധമാണെന്നാണ് അക്കാഡമിക് തലങ്ങളിലും, പരിഷ്‌ക്കരണ വാദികളും ഇപ്പോഴും പറഞ്ഞു വരുന്നത്. എന്നാൽ ഇത് ഇസ്ലാമിക വിരുദ്ധമല്ലെന്നും ഇസ്ലാമികമാണെന്നും ഈ ആശയം പിന്തുടരുന്നവർ നേരത്തെ മുതലെ പറഞ്ഞുവരുന്നതാണ്. എന്നാൽ ഇക്കാര്യം ആരും മുഖവിലക്കെടുക്കാറില്ല. എന്നാൽ ഇവർ ഈ പറഞ്ഞത് മുഖവിലയ്ക്കെടുത്തുകൊണ്ട് ഇവർപറയുന്നത് എങ്ങിനെയാണ് ഇസ്ലാമിനകത്ത് നിലനിൽക്കുന്നത് എന്നു കണ്ടെത്താനാണ് മഹ്മൂദ് ഹുദവി ഇറങ്ങിത്തരിച്ചത്. ഇതുതന്നെയാണ് പഠനത്തിന്റെ ലക്ഷ്യവും.

പ്രാഥമിക പഠനം നടത്താനായി അമേരിക്കയിലെ സോഷ്യൽ സയൻസ് റിസർച്ച് കൗൺസിൽ എന്ന ബോഡി 32ലക്ഷം രൂപയുടെ ഗ്രാൻഡ് ആദ്യം നൽകിയിരുന്നു. ഈ പണം ഉപയോഗിച്ചാണ് പ്രാഥമിക പഠനം നടത്തിയത്. തുടർന്നാണ് വിഷയത്തിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്ന് നെതർലാന്റ് ലീഡൻ യൂണിവേഴ്സിറ്റി അധികൃതരെ ബോധ്യപ്പെടുത്തിയതോടെയാണ് ഇവർ ഈ ഗ്രാൻഡ് നൽകിയിട്ടുള്ളതെന്നും മഹ്മൂദ് ഹുദവി പറയുന്നു. അടുത്ത നാലു വർഷം ഈമേഖലയുമായി ബന്ധപ്പെട്ട് വിശദമായി പഠിക്കുകയെന്നതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള പഠനം മുസ്ലിംസ്ത്രീകൾക്ക് കൂടുതൽ ഗുണംചെയ്യുന്നതാണെന്നും, സ്ത്രീകളെ അടിച്ചമർത്തപ്പെടുന്നവരാണ് മുസ്ലിംങ്ങൾ എന്ന പൊതുവെയുള്ള ദുഷ്പേരിന് വിപരീതമായാണ് മരുക്കത്തായം സ്ത്രീയോടൊപ്പം നിൽക്കുന്ന അവസ്ഥയെന്നതും ശ്രദ്ധേയമാണ്. മരുമക്കത്തായത്തിൽ സ്ത്രീകൾക്ക് കൂടുതൽ പദവിയും സ്ഥാനവും ലഭ്യമാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും, ലിംഗസമത്വമായ വിഷയംകൂടി കണക്കിലെടുത്താണ് ഈ ഗ്രാൻഡ് ലഭ്യമായിട്ടുള്ളതെന്നും മഹ്മൂദ് ഹുദവി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP