Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളികൾ ബീഫ് വിട്ട് പോർക്കിലേക്ക് ചേക്കേറുന്നതായി ആനിമൽ ഹസ്ബൻഡറി ആൻഡ് ഡറിങ് വകുപ്പിന്റെ സർവ്വേ ഫലമെന്ന് ജന്മഭൂമി പത്രം; ബീഫും ചിക്കനും കഴിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും പരിവാർ മാധ്യമം; 7110 ടൺ പോർക്ക് കഴിഞ്ഞ വർഷം മലയാളി അകത്താക്കിയതായി അവകാശവാദം; കേരളാ ടൂറിസത്തിന്റെ ബീഫ് പരസ്യം കൊഴുക്കുമ്പോൾ പ്രചരണം വഴിതിരിച്ച് വിടാൻ തന്ത്രവും അണിയറിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളികൾ ബീഫ് വിട്ട് പോർക്കിലേക്ക് ചേക്കേറുന്നതായി ജന്മഭുമി പത്രത്തിന്റെ പഠന റിപ്പോർട്ട്. ആനിമൽ ഹസ്ബൻഡറി ആൻഡ് ഡറിങ് വകുപ്പിന്റെ സർവ്വേയെ അധികരിച്ചാണ് സർവ്വേ ഫലവുമായി എത്തിയിരിക്കുന്നത്. മലയാളികൾക്ക് ബീഫിനോടും കോഴിയോടുമുള്ള പ്രിയം കുറഞ്ഞെന്നും ബീഫ് വിട്ട് പോർക്കിനോടുള്ള ഇഷ്ടമേറിയെന്നും സർവ്വേഫലം വ്യക്തമാക്കുന്നു. 

കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 2.57 ലക്ഷം ടൺ ബീഫാണ് മലയാളികൾ അകത്താക്കിയതെങ്കിൽ ഇപ്രാവശ്യം അത് 2.49തായി കുറഞ്ഞു. പോർക്കിന്റെ കാര്യത്തിൽ ഇത് കഴിഞ്ഞവർഷം 6,880 ടണ്ണും ഇപ്രാവശ്യം 7110 ടണ്ണുമാണ്. എന്നാൽ ആനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിങ് വകുപ്പിനോട് മറുനാടൻ മലയാളി ഇക്കാര്യം അന്വേഷിച്ചെങ്കിലും ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ബീഫ് വിവാദം കൊഴുക്കുമ്പോഴാണ് പന്നി ഇറച്ചിയെ കളത്തിലിറക്കി വിവാദം കൊഴുപ്പിക്കാൻ ശ്രമിക്കുന്നത്.

ഇതിനിടെ ശബരിമല മകരവിളക്ക് ദിവസം കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ബീഫ് ഉലത്തിയതിന്റെ രുചിക്കൂട്ട് പോസ്റ്റ് ചെയ്തതിനെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. രാഹുൽ ഈശ്വർ അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നതിന് പിന്നാലെ വിശ്വഹിന്ദു പരിഷത്ത് അടക്കം സംസ്ഥാനത്തിന് പുറത്ത് വ്യാപകമായി കേരളാ ടൂറിസത്തിന്റെ ബീഫ് പരസ്യത്തിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നു.

മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ മാംസ വിഭവമാണെന്ന അടിക്കുറിപ്പോടെയാണു കേരള ടൂറിസം ഡോട്ട് ഒആർജിയിൽ പാചകരീതി പ്രസിദ്ധീകരിച്ചത്. ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവർ വരെ ശക്തമായി പ്രതികരിച്ചു. ഉടൻ തന്നെ മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഇതിനെ ന്യായീകരിച്ച് രംഗത്ത് വരുകയും ചെയ്തു. മകരവിളക്ക് ദിവസം ഇടതു സർക്കാരിൽ നിന്നും ഇത്തരത്തിലൊരു നടപടി ഉണ്ടായത് സംശയത്തോടെയാണ് പലരും കണ്ടത്. സംസ്ഥാന സർക്കാരിനെതിരെ നിരവധി പേർ പ്രതിഷേധ പ്രതികരണങ്ങൾ ഉന്നയിച്ചു. ഈദിനു പോർക്ക് ഫ്രൈയുടെ റെസിപ്പി കൂടി ഇടണമെന്നു ചിലർ പോസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഏറെ വർഷങ്ങൾക്ക് ശേഷമാണ് ബീഫിന്റെ കാര്യത്തിൽ ഇങ്ങനെയൊരു കുറവ് സംഭവിച്ചതെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. മറ്റ് മാംസാഹാരങ്ങളായ ചിക്കൻ, മട്ടൻ എന്നിവയോടും മലയാളികൾക്കുള്ള താത്പര്യം താരതമ്യേന താഴേക്കാണെന്നും(4.69 ലക്ഷം ടണ്ണിൽ നിന്നും 4.57ലേക്ക്) സർവേ ഫലത്തിൽ പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP