Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാറ്റൂർ കുരിശുമുടിയിലെ വനഭൂമി ലേലം ചെയ്ത് സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള പള്ളി അധികൃതരുടെ നീക്കത്തിന് തിരിച്ചടി; പള്ളിയുടെ നീക്കത്തിൽ പ്രതിഷേധം വ്യാപകം; സമ്മർദ്ദം ശക്തമായതോടെ നിയമം വിട്ടുള്ള ഒരുകളിക്കും ഇല്ലെന്ന് പറഞ്ഞ് വനംവകുപ്പ്; കോടികളുടെ വരുമാനം സ്വപ്‌നം കണ്ട പള്ളി ഭരണസമിതിക്ക് കിട്ടിയത് എട്ടിന്റെ പണി

മലയാറ്റൂർ കുരിശുമുടിയിലെ വനഭൂമി ലേലം ചെയ്ത് സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള പള്ളി അധികൃതരുടെ നീക്കത്തിന് തിരിച്ചടി; പള്ളിയുടെ നീക്കത്തിൽ പ്രതിഷേധം വ്യാപകം; സമ്മർദ്ദം ശക്തമായതോടെ നിയമം വിട്ടുള്ള ഒരുകളിക്കും ഇല്ലെന്ന് പറഞ്ഞ് വനംവകുപ്പ്; കോടികളുടെ വരുമാനം സ്വപ്‌നം കണ്ട പള്ളി ഭരണസമിതിക്ക് കിട്ടിയത് എട്ടിന്റെ പണി

പ്രകാശ് ചന്ദ്രശേഖർ

മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടിയിലെ വനഭൂമി ലേലം ചെയ്ത് സ്വകാര്യ വ്യക്തികൾക്ക് നൽകുന്നതിനുള്ള പള്ളി അധികൃതരുടെ നീക്കത്തിനെതിരെ വനംവകുപ്പിന്റെ പ്രതിഷേധം ശക്തം. എന്തുവന്നാലും നോക്കിക്കോളാമെന്ന പ്രതിപക്ഷ എംഎൽഎ യുടെ നിലപാടിന് കയ്യടിച്ച് പള്ളി ഭരണസമിതി. സമ്മർദ്ധം ശക്തമായതോടെ നിയമം വിട്ടുള്ള ഒരുകളിക്കും ഇല്ലന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ.

ഈ തീർത്ഥാാടന കാലത്ത് മുതൽ മുടക്കാതെ കിട്ടുന്ന കോടികളുടെ വരുമാനം സ്വപ്‌നം കണ്ട പള്ളി ഭരണസമിതിക്ക് കിട്ടിയത് എട്ടിന്റെ പണി. സഭ മേലധികാരികൾ ഇടപെട്ടിട്ടും മനസ് തുറക്കാത്ത വനം മന്ത്രിയുടെ നിലപാട് നിർണ്ണായകം.

വനംവകുപ്പിന്റെ കൈവശത്തിലുള്ള മലയാറ്റൂർ മുടിയിലെ 25 ഏക്കറോളം വനഭൂമി വർഷങ്ങളായി പള്ളി അധികൃതർ കൈയടക്കി വച്ചിരിക്കുകയാണെന്നാണ് വനം വകുപ്പധികൃതരുടെ വെളിപ്പെടുത്തൽ.ചട്ടംലംഘിച്ച് ഇവിടെ ടാറിംഗും നിർമ്മാണ പ്രവർത്തനങ്ങളും പള്ളി അധികൃതർ നടത്തിയതായും വനംവകുപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ തീർത്ഥാടന കാലത്ത് താഴാവാരത്ത് നടത്തിയ ടാറിങ് പ്രവർത്തി വനം വകുപ്പ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ ഇക്കൂറിയും പള്ളി അധികൃതർ സ്റ്റാൾ നടത്തുന്നതിനായി മുടിയിലെ സ്ഥലം ലേലം ചെയ്ത് നൽകുന്നതിന് പള്ളിയുടെ ഭാഗത്തുനിന്നും നടത്തിയ നീക്കം വനംവകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് ഇപ്പോൾ വിഫലമായിരിക്കുകയാണ്. മലയാറ്റൂർ അടിവാരത്തെ പള്ളിയിൽ നിന്നും വനപാതയിലൂടെ നടന്ന് വേണം മലമുകളിലെ കുരിശുമുടി സെന്റ് തോമസ് പള്ളിയിലെത്താൻ.തീർത്ഥാടകർക്ക് കാൽനടയാത്രയ്ക്കായും പാർക്കിംഗിനുമായി നൽകിയ സ്ഥലമാണ് പാട്ടക്കരാർ പുതുക്കാതെ പള്ളി വർഷം തോറും ലേലം ചെയ്ത് നൽകി സാമ്പത്തീക നേട്ടമുണ്ടാക്കുന്നതായി ആരോപണമുയർന്നിട്ടുള്ളത്.സീറോ മലബാർ സഭയുടെ നിന്ത്രണത്തിലാണ് പള്ളി പ്രവർത്തിച്ചുവരുന്നത്.

ചട്ടങ്ങൾ ലംഘിച്ച് വനഭൂമി ലേലം ചെയ്യാൻ പള്ളി അധികൃതർ നീക്കം നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും പന്തൽകെട്ടാൻ ഒരുവിഭാഗം ആരംഭിച്ചിരുന്ന നീക്കം തടയുകയും ചെയ്തു. 1969 ഡിസംമ്പർ 30-നാണ് കുരിശുമുടിയിലെ 9.19 ഹെക്ടർ വനഭൂമി മൂന്ന് വർഷത്തേക്ക് പള്ളിക്ക് പാട്ടത്തിന് നൽകിയത്.സ്ഥലം വനംവകുപ്പിന് കൈവശം വയ്ക്കാം,സ്ഥിരം നിർമ്മാണം പാടില്ല,താൽക്കാലിക നിർമ്മാണത്തിന് മുൻകൂർ ്‌നുമതി വാങ്ങണം,നിശ്ചിത സെക്യൂരിറ്റിത്തുക കെട്ടിവയ്ക്കണം തുടങ്ങിയവയായിരുന്നു സ്ഥലം വിട്ടുനൽകിയപ്പോൾ വനം വകുപ്പ് മുന്നോട്ടുവച്ചിരുന്ന പ്രധാന വ്യവസ്ഥകൾ.

1973-ൽ മൂന്നുവർഷത്തെ പാട്ടക്കരാർ പുതുക്കി.പിന്നീട് ഇക്കാര്യത്തിൽ പള്ളിയുടെ ഭാഗത്തുനിന്നും യാതൊരുനീക്കവും ഉണ്ടായിട്ടില്ലന്ന് രേഖകൾ നിരത്തി വനംവകുപ്പധികൃതർ സാക്ഷ്യപ്പെടുത്തുന്നു. 1980-ൽ നിലവിൽ വന്ന ഫോറസ്റ്റ് കൺസഉപയോഗിക്കണമെങ്കിൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം.ഈ ആനുമതി നേടിയെടുക്കാൻ പള്ളിയുടെ ഭാഗത്തുനിന്നും ഇതുവരെ യാതരുനീക്കം നടന്നിട്ടില്ലന്നാണ് പുറത്തായ വിവരം.

കഴിഞ്ഞ വർഷത്തെ കശപിശ കണക്കിലെടുത്ത് ഇക്കുറി നോമ്പുകാല ആരംഭത്തിൽ തന്നെ കുരിശുമുടിയിൽ പള്ളിനടത്തിവരുന്ന പ്രവർത്തനങ്ങൾ വനംവകുപ്പ് നീരീക്ഷിച്ചുവരികയായിരുന്നു.അതിനിടിലാണ സ്റ്റാളുകളുടെ നിർമ്മാണത്തിനായി സാധന-സാമഗ്രികൾ സ്ഥത്തെത്തിച്ചിട്ടുണ്ടെന്ന് വ്യക്തമായത്.തുടർന്ന് ഇത്തരം നീക്കവുമായി എത്തിയവരെ വനംവകുപ്പ് ജീവനക്കാർ കാര്യങ്ങൾ മനസ്സിലാക്കി തിരച്ചയക്കുകയായിരുന്നു. ഇതേത്തുടർന്ന് സഭാനേതൃത്വം ഭരണനേതൃത്തവത്തിൽ സമ്മർദ്ധം ചെലത്തി ,കാര്യങ്ങൾ പഴയപടി മുന്നോട്ടുകൊണ്ടുപോകാൻ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് പരക്കെയുള്ള പ്രചാരണം. പള്ളിയുടെ ഈ നീക്കത്തിന് പ്രതിപക്ഷത്തെ യുവ എം എൽ എ യുടെ ശക്തമായ പിൻതുണയുണ്ടെന്നാണ് പരസ്യമായ രഹസ്യം.എന്ത് വന്നാലും നോക്കിക്കോളാമെന്നുവരെ എംഎൽഎ ഇക്കൂട്ടർക്ക് ഉറപ്പുനൽകിയെന്നാണ് മേഖലയിൽ പ്രചരിച്ചിട്ടുള്ള വിവരം.

ഈ ആവശ്യവുമായി അനുകൂലികൾ വനംവകുപ്പ് ഉന്നതരെ കണ്ടെന്നും നിയമം വിട്ടൊന്നും ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ കൈമലർത്തിയെന്നുമാണ് ലഭ്യമായ വിവരം.ഇടുതുമുന്നണിയിലെ പ്രമുഖ നേതാക്കൾ വഴി വനം മന്ത്രിയെ സ്വാധീനിച്ച് ലക്ഷ്യം നേടാനാണ് ഇതിനായി അരയും തലയും മറുക്കി രംഗത്തുള്ളവരുടെ ഇപ്പോഴത്തെ നീക്കം.ഇതിന്റെ പരിസമാപ്തി എന്താവുമെന്ന് കണ്ടറിയണമെന്നതാണ് നിലവിലെ സ്ഥിതി.

ചട്ടവിരുദ്ധമായ ഇടപെടലുകളുണ്ടായാൽ കേന്ദം പിടിമുറുക്കുമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ ചട്ടങ്ങൾ ലംഘിച്ച് സ്റ്റാൾ നടത്തിപ്പിന് വനഭുമി വിട്ടുനൽകി സ്വയം കെണിയിൽ വീഴാൻ മന്ത്രി തയ്യാറാവില്ലന്നാണ് അടുപ്പക്കാർ നൽകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP