Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരേ വംശീയ പരാമർശം; സാക്കീർ നായിക് മലേഷ്യയിൽ ഇനി പ്രസംഗിക്കേണ്ടെന്ന് പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്; നായിക്കിന്റെ പ്രസംഗങ്ങൾക്ക് വിലക്കേർപ്പെടുത്തി; 10മണിക്കൂർ ചോദ്യം ചെയ്ത് മലേഷ്യൻ പൊലീസും; വിലക്കേർപ്പെടുത്തിയത് രാജ്യസുരക്ഷ കണക്കിലെടുത്തും, വംശീയ ഐക്യം സംരക്ഷിക്കാനും; വീണ്ടും ചോദ്യം ചെയ്‌തേക്കും

ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരേ വംശീയ പരാമർശം; സാക്കീർ നായിക് മലേഷ്യയിൽ ഇനി പ്രസംഗിക്കേണ്ടെന്ന് പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്; നായിക്കിന്റെ പ്രസംഗങ്ങൾക്ക് വിലക്കേർപ്പെടുത്തി; 10മണിക്കൂർ ചോദ്യം ചെയ്ത് മലേഷ്യൻ പൊലീസും; വിലക്കേർപ്പെടുത്തിയത് രാജ്യസുരക്ഷ കണക്കിലെടുത്തും, വംശീയ ഐക്യം സംരക്ഷിക്കാനും; വീണ്ടും ചോദ്യം ചെയ്‌തേക്കും

മറുനാടൻ ഡെസ്‌ക്‌

ക്വലാലംപുർ; വിദ്വേഷപ്രസംഗം നടത്തിയ വിവാദ മതപ്രസംഗകൻ സാക്കിർ നായിക്കിനെതിരേ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്. ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരേ സാക്കിർ നായിക്ക് വംശീയപരാമർശം നടത്തിയത്.

സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. രാജ്യത്ത് ഒരിടത്തും സാക്കിർ നായിക്കിന്റെ പ്രസംഗം അനുവദിക്കാനാകില്ലെന്നാണ് മലേഷ്യൻ പൊലീസ് അറിയിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്തും, വംശീയ ഐക്യം സംരക്ഷിക്കാനുമാണ് സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് റോയൽ മലേഷ്യ പൊലീസ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം എല്ലാ മേഖലകളിലെയും പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സാക്കിർ നായിക്കിന്റെ പ്രസംഗം വിവാദമായതോടെ മലേഷ്യയിലെ ഏഴുസംസ്ഥാനങ്ങളിൽ കഴിഞ്ഞദിവസം തന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിച്ചിരുന്നു. ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരേ സാക്കിർ നായിക്ക് വംശീയ പരാമർശം നടത്തിയത്.

'പഴയ അതിഥി'കളായ മലേഷ്യയിലെ ചൈനീസ് വംശജർ ഉടൻ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾക്കുള്ളതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമർശം. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമർശമാണിതെന്ന് മഹാതിർ മുഹമ്മദ് പറഞ്ഞു.

വംശീയ വികാരങ്ങളെ ആളിക്കത്തിക്കാനാണ് നായിക്ക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാൽ, അയാളതല്ല ചെയ്യുന്നത്. രാജ്യത്ത് രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഇടപെടാൻ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും മലേഷ്യൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ മലേഷ്യൻ പൊലീസ് സാക്കിർ നായിക്കിനെ കഴിഞ്ഞദിവസം പത്തുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ നായിക്കിനെ രണ്ടാമതും ചോദ്യംചെയ്യുമെന്ന് മലേഷ്യൻ അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നായിക്കിന്റെ മൊഴിയെടുത്തിരുന്നു. 2016-ൽ കള്ളപ്പണം വെളുപ്പിക്കൽ, മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളിൽ ഇന്ത്യയിൽ കേസെടുത്തതോടെയാണ് നായിക്ക് മലേഷ്യയിലേക്ക് കടന്നത്.2016-ൽ കള്ളപ്പണം വെളുപ്പിക്കൽ, മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളിൽ ഇന്ത്യയിൽ കേസെടുത്തതോടെയാണ് നായിക്ക് മലേഷ്യയിലേക്ക് കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP