1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
21
Sunday

12 വർഷം ഊണും ഉറക്കവും ഉപേക്ഷിച്ച് തിരക്കഥ ഒരുക്കിയപ്പോൾ ഔട്ട്സ്റ്റാൻഡിങ് എന്ന് മമ്മൂട്ടിയും നിർമ്മാതാവും അടക്കം ശരിവച്ചു; ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ 'മാമാങ്കം' 'ബാഹുബലി' പോലെയാക്കാൻ തിരക്കഥ തിരുത്തണമെന്ന് സമ്മർദ്ദം; നടപ്പില്ലെന്ന് പറഞ്ഞപ്പോൾ പണി അറിയില്ലെന്നും അഹങ്കാരമെന്നും കുപ്രചാരണം; സംവിധായകൻ സജീവ് പിള്ളയെ ഡമ്മിയാക്കി എം.പത്മകുമാറിനെ കൊണ്ടുവന്നപ്പോൾ കൈകഴുകി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും; മൂന്നാം ഷെഡ്യൂൾ തുടങ്ങുമ്പോഴും വിടാതെ വിവാദങ്ങൾ

January 15, 2019 | 04:58 PM IST | Permalink12 വർഷം ഊണും ഉറക്കവും ഉപേക്ഷിച്ച് തിരക്കഥ ഒരുക്കിയപ്പോൾ ഔട്ട്സ്റ്റാൻഡിങ് എന്ന് മമ്മൂട്ടിയും നിർമ്മാതാവും അടക്കം ശരിവച്ചു; ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ 'മാമാങ്കം' 'ബാഹുബലി' പോലെയാക്കാൻ തിരക്കഥ തിരുത്തണമെന്ന് സമ്മർദ്ദം; നടപ്പില്ലെന്ന് പറഞ്ഞപ്പോൾ പണി അറിയില്ലെന്നും അഹങ്കാരമെന്നും കുപ്രചാരണം; സംവിധായകൻ സജീവ് പിള്ളയെ ഡമ്മിയാക്കി എം.പത്മകുമാറിനെ കൊണ്ടുവന്നപ്പോൾ കൈകഴുകി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും; മൂന്നാം ഷെഡ്യൂൾ തുടങ്ങുമ്പോഴും വിടാതെ വിവാദങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'പ്രിയപ്പെട്ടവരെ നമ്മുടെ സ്വപ്‌നം ഒരുചുവട് കൂടി', മാമാങ്കത്തിന്റെ സംവിധായകൻ സജീവ് പിള്ള 2017 ഒക്ടോബർ 16 ന് ഫേസ്‌ബുക്കിൽ കുറിച്ച ഏതാനും വരികൾ. ഇന്ന് 2019 ജനുവരി 15 ആകുമ്പോൾ സംവിധായകനെ പുകച്ചുപുറത്തുചാടിച്ചെന്ന വാർത്തകൾ നിറയുകയാണ്. സജീവ് പിള്ളയ്ക്ക സംവിധാനമറിയില്ല എന്നാണ് കുപ്രചാരണം. തിരക്കഥ കൊള്ളാം..പക്ഷേ സംവിധാനം പോരാ എന്നാണ്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും, പ്രൊഡ്യൂസേഴ്‌സ യൂണിയനും എല്ലാം സജീവ് പിള്ളയുടെ എതിർപക്ഷത്താണ്. സജീവ് പിള്ളയെ നിർമ്മാതാവ് ഇടപെട്ടാണ് ഒഴിവാക്കുന്നത് എന്നാണ് പിന്നാമ്പുറക്കഥകൾ. ഇതിന് പിന്നാലെ സജീവ പിള്ള തന്നെ സംവിധായകനായി തുടരും, ചീഫ് കോർഡിനേറ്റിങ് ഡയറക്ടറായി എം. പത്മകുമാർ വരും, ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും എന്നും അണിയറ പ്രവർത്തകർ പറയുന്നു.

എന്നാൽ, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ ചെയ്തതത്. മാധ്യമങ്ങൾ ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കുകയാണെന്നും, ഫെഫ്ക ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് അദ്ദേഹം കൈകഴുകി. സജീവ് പിള്ളയുടെ അറിവില്ലാതെയാണ് നടൻ ധ്രുവനെ പുറത്താക്കിയതെന്ന വാർത്തയോടും രഞ്ജി പണിക്കർ പ്രതികരിച്ചു. സംവിധായകൻ പറയുന്നതല്ല, നിർമ്മാതാവ് പറയുന്നതിലാണ്് വാസ്തവമെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് പറയുന്നു.

സിനിമയുടെ സംവിധായകനെ തന്നെ മാറ്റാൻ ഒരുങ്ങുന്നുവെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ആദ്യ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയായ ശേഷമാണ് സംവിധായകനായ സജീവ് പിള്ളയെ മാറ്റാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.
അടുത്തിടെ പ്രേക്ഷകരുടെ കൈയടി ധാരാളം നേടിയ സിനിമയായ 'ജോസഫി'ന്റെ സംവിധായകൻ എം പത്മകുമാറിനെ പകരം ചുമതല ഏൽപിച്ചതായും വിവരമുണ്ട്. മോഹൻലാൽ ചിത്രമായ ഒടിയന്റെ ഷൂട്ടിങ് വേളയിൽ ശ്രീകുമാര മേനോൻ സംവിധായകനായിരിക്കവേ തന്നെ മോഹൻലാൽ ചിത്രം മുന്നോട്ടു കൊണ്ടു പോകാനായി കൊണ്ടുവന്നത് എം പത്മകുമാറിനെയായിരുന്നു. സിനിമയിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രംഗങ്ങൾക്ക് പിന്നിലും എം പത്മകുമാറായിരുന്നു. അതുകൊണ്ട തന്നെ പത്മകുമാർ സ്വീകാര്യനായി മാറി.പിന്നീട് സജീവ് പിള്ള തന്നെ സംവിധായകനായി തുടരും. പ്തമകുമാർ ചീഫ് കോർഡിനേറ്റിങ് ഡയറക്ടറാകും എന്നായി.

2018 ജൂണിൽ സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായപ്പോൾ സജീവ് പിള്ള ഇട്ട ഫേസ്‌ബുക്ക് കുറിപ്പ് അദ്ദേഹം സിനിമയെ എങ്ങനെയാണ് സമീപിക്കുന്നത് എന്നുവ്യക്തമാക്കുന്നതാണ്.

'പ്രിയപ്പെട്ടവരെ,

നമ്മുടെ പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയായി. ആക്ഷന് മുൻതൂക്കമുണ്ടായിരുന്നു ഒന്നാം ഷെഡ്യൂളിൽ. തികച്ചും വിഭിന്നമായിരുന്നു ഈ ഷെഡ്യൂൾ. പ്രതികൂലമായിരുന്ന പരിതസ്ഥിതിയിൽ തുടങ്ങേണ്ടി വന്നെങ്കിലും പൂർത്തീകരിക്കാൻ കഴിയുകയും ചെയ്തു.

ആരാധിക്കപ്പെടുന്ന മഹാധീരന്മാരുടെ ചരിത്രത്തോടൊപ്പമാണ് യാത്രയെങ്കിലും വലിയ ചരിത്രമുഹൂർത്തങ്ങളിലെ ഒറ്റപ്പെട്ട നിലപാടുകളുടെ സുധീരതയും സ്ഥൈര്യവും കൂടിയാണ് ഈ സിനിമയിലെ ഭൂമിക. അവിടെ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥകളും.
അവിടെയാണ്, സൂഷ്മതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്‌ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നിൽക്കുന്നതാവണം ഈ സിനിമ.

കണ്ണീരും രക്തവും വീണുകിടക്കുന്ന ചരിത്രത്തിന്റെ ഏടുകളിലൂടെയാണ് യാത്ര. അത്ര എളുപ്പമാവില്ല ഒന്നും. വലിയ ആക്ഷനും വലിയ വികാരങ്ങളും ഉറച്ച വിശ്വാസവും അനിവാര്യം.വാർപ്പ് മാതൃകകളിൽ നിന്ന് വ്യത്യസ്തമായ, ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന ഈ വലിയ സിനിമയുടെ സ്‌ക്രിപ്ടിനെ പൂർണ്ണബോധ്യത്തോടെ ഏറ്റെടുത്ത പ്രിയപ്പെട്ട വേണു സാറിന്റെ പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. നന്ദി.

ഒപ്പം നിൽക്കുന്ന അനവധി പേരുടെ ശക്തിയിലും ഊർജ്ജത്തിലും മാത്രമാണ് ഓരോ നിമിഷവും നിൽക്കുന്നതും.
ഒരുപാട് നാളത്തെ യാത്രയും പ്രയത്‌നവും കാത്തിരിപ്പുമാണ്. ഇതേ വരെയുള്ള വഴികളൊന്നും അനായാസമായിരുന്നില്ല..... ഇനിയും പോകാനുമുണ്ട്. പകുതിയിലും അല്പമധികം...'

സജീവ് പിള്ള തന്നെയാകും മാമാങ്കത്തിന്റെ സംവിധായകനെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു, ഒടിയൻ ചിത്രത്തിന് സമാനമായി ചീഫ് കോ ഓർഡിനേറ്റിങ് ഡയറക്ടറായി എം പത്മകുമാർ ഉണ്ടാകും. വർഷങ്ങളോളം നീണ്ടുനിന്ന തന്റെ പ്രയത്‌നമാണ് മാമാങ്കം എന്നും ചിത്രം പൂർത്തീകരിക്കുക താൻ തന്നെ ആയിരിക്കുമെന്നും എം പത്മകുമാർ അടക്കമുള്ളവർ പലരും ചിത്രീകരണത്തിന് ആവശ്യമായ മേൽനോട്ടത്തിനായി കൂടെയുണ്ടാകുമെന്നും സംവിധായകൻ സജീവ് പിള്ള മറുനാടനോട് വിശദീകരിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഫെഫ്ക ഡയറ്കടേഴ്‌സ് യൂണിയന്റെ നിലപാടാണ് ഏറെ വിചിത്രം. നിർമ്മാതാവ് മുന്നോട്ട് വച്ച വ്യവസ്ഥകൾ അംഗീകരിച്ച് സജീവ് പിള്ള ഒരുകരാർ ഒപ്പുവച്ചുവെന്നാണ് ഫെഫ്കയുടെയും രഞ്ജി പണിക്കരുടെയും ന്യായം. സിനിമയിൽ സാങ്കേതിക വിദഗ്ധരുടെയും കലാ പ്രവർത്തകരുടെയും അവകാശസംരക്ഷണത്തിനായി നിലനിൽക്കേണ്ട ഫെഫ്ക സംവിധായകന് എതിരായ നിലപാട് സ്വീകരിച്ചതിനെതിരെ സിനിമാവൃത്തങ്ങളിൽ തന്നെ പ്രതിഷേധമുയരുന്നുണ്ട്.

സിനിമയിലെ മുഖ്യതാരമായ മമ്മൂട്ടി തന്നെ മാമാങ്കത്തിന്റെ തിരക്കഥയെ കുറിച്ച് പറഞ്ഞത് ഔട്ട്‌സ്റ്റാൻഡിങ് എന്നാണ്. പുതുമുഖ സംവിധായകനായ സജീവ് പിള്ള 12 വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയതെന്നും അദ്ദേഹം 2017 ഒക്ടോബർ 16 ന് ഇട്ട ഫേസ്‌ബുക്ക കുറിപ്പിൽ മമ്മൂട്ടി പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

'Happy to be part of 'Maamaankam' which chronicles the journey of the legendary 'Chaaverukal' of Valluvanadu. The biggest film I have done so far and it has an outstanding screenplay by debutante director Sajeev Pillai, who has written it after 12 years of research. The film is set in the late 17th century. We are grateful to the legendary Navodaya for their large-heartedness in allowing us to use their prestigious title 'Maamaankam'. Venu Kunnampilly is producing the film under the banner of Kavya Films. The film will see a big star cast along with me and employing internationally renowned technicians. Will update you more about 'Maamaankam'... Happy diwali to you all.'

രണ്ടു ഷെഡ്യുളുകൾ പൂർത്തിയായപ്പോൾ സജീവ് പിള്ള മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:

സൂക്ഷമതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്‌ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു.

വാർപ്പ് മാതൃകകളിൽ നിന്ന് മാറി ചിന്തിക്കുന്ന സിനിമ കൂടിയാണ് സജീവ് ആലോചിച്ചത്. ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന വലിയ സിനിമയുടെ തിരക്കഥയെ വാനോളം വാഴ്‌ത്തിയവർ രണ്ടുഷെഡ്യൂളുകൾ കഴിഞ്ഞപ്പോൾ തിരക്കഥ തിരുത്തണമെന്ന പറഞ്ഞതായാണ് വിവരം. കേമമെന്ന് നിർമ്മാതാവ് പോലും ശരിവച്ച മാമാങ്കത്തിന്റെ തിരക്കഥ ബാഹുബലിയുടേത് പോലെ ആക്കണമെന്ന പറഞ്ഞാൽ നട്ടെല്ലുള്ള ഏതുസംവിധായകനാണ് വഴങ്ങുക?. അത് നടപ്പില്ലെന്ന് സജീവ് പിള്ള പറഞ്ഞപ്പോഴാണ് മനസ്സാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചത്. ആദ്യ രണ്ടുഷെഡ്യൂളുകളുടെ ചിത്രീകരണം നിഷ്പക്ഷമായി വിലയിരുത്തുക പോലും ചെയ്യാതെയാണ് ചീഫ് കോർഡിനേറ്റിങ് ഡയറക്്ടറായി പത്മകുമാറിനെ കൊണ്ടുവന്നത്. സംവിധായകന് അഹങ്കാരമാണ്, സിനിമ അറിഞ്ഞുകൂടാ എന്നിങ്ങനെയാണ് തിരക്കഥ തിരുത്താൻ വിസമ്മതിച്ചപ്പോൾ സജീവ് പിള്ളയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർത്തിയത്.

ഇത്തരം അവസരങ്ങളിൽ സംവിധായകനൊപ്പം നിൽക്കേണ്ട ഫെഫ്ക ഡയറക്ടേഴ്‌സ ്‌യൂണിയൻ നിർമ്മാതാക്കളുടെ സംഘടനയുടെ വാക്കുകേട്ട് സജീവ് പിള്ളയെ തള്ളിപ്പറയുകയായിരുന്നു. സ്വന്തം രചനയുടെ മികവിൽ ആത്മവിശ്വാസമുള്ള പുതുമുഖ സംവിധായകന്റെ ആത്മവിശ്വാസം കെടുത്താനും, അയാളുടെ കലാമികവിനെ പരോക്ഷമായെങ്കിലും തള്ളിപ്പറയാനും കൂട്ടിനിൽക്കുകയായിരുന്നു ഡയറക്ടേഴസ് യൂണിയൻ. ഇത്തരത്തിൽ കലാകാരന്മാരെ തൊഴിലിടങ്ങളിൽ നാണം കെടുത്താൻ ഒരുകൂട്ടർ തുനിഞ്ഞിറങ്ങുമ്പോൾ അവർക്ക് കാവലാളാകേണ്ടവർ അതിന്് കടകവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. ഇതോടെ ഒടിയൻ മാതൃകയിൽ മാമാങ്കത്തിന് രണ്ടുസംവിധായകർ. കഴിവുള്ള ഒരുകലാകാരനെ ഡമ്മിയാക്കി മാറ്റുകയും ചെയ്തു. തർക്കം വന്നപ്പോൾ അനുരഞ്ജനം എന്ന നിലയിൽ സജീവ് പിള്ളയ്ക്ക് അതിന് വഴങ്ങേണ്ടി വന്നത് മനസ്സിലാക്കാം. എന്നാൽ, സംവിധായകരെ ആകെ തരം താഴ്‌ത്തുന്ന തരത്തിൽ ഡയറക്ടേഴ്‌സ് യൂണിയൻ നിലപാട് സ്വീകരിക്കാമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഒടിയൻ സിനിമയുടെ ആദ്യ ഭാഗ ചിത്രീകരണത്തിന് ശേഷമാണ് പത്മകുമാറിനെ ചിത്രത്തിന്റെ ചീഫ് കോഓർഡിനേറ്ററാക്കിയത്. ഇത് ഏറെ ഗുണം ചെയ്തുവെന്ന് മോഹൻലാൽ അടക്കമുള്ളവർ വിലയിരുത്തി. ഇത് തന്നെയാണ് മാമാങ്കത്തിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ മമ്മൂട്ടിയും കണ്ടെത്തുന്ന മാർഗ്ഗം. സിനിമയിലെ ഓരോ കാര്യവും ചെയ്യാനും നിരീക്ഷിക്കാനും പത്മകുമാർ മുഴുവൻ സമയം ഷൂട്ടിങ് ലൊക്കേഷനിലുണ്ടാകും. ഇത് മാമാങ്കത്തിന്റെ മെയ്ക്കിംഗിനേയും സ്വാധീനിക്കുമെന്നാണ് അണിയറക്കാരുടേയും വിലയിരുത്തൽ.

അതിനിടെ ധ്രവുവനെ ചിത്രത്തിൽ നിന്നും മാറ്റിയത് എന്റെ താൽപര്യപ്രകാരമല്ലെന്നും മറുനാടനോട് സജീവ് പിള്ള പ്രതികരിച്ചു. വിചിത്രമായ കാരണമാണ് ഇതിനുപിന്നിലുള്ളത്. അത് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ചിത്രത്തിനായി അവൻ ഒരുപാട് കഷ്ടപ്പെട്ടത് എനിക്ക് നേരിൽ അറിയാം. അതിരാവിലെ മുതൽ അർത്ഥരാത്രിയിൽ പോലും അവൻ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി പാടുപെട്ടിട്ടുണ്ട്. അവൻ നല്ല പെർഫോമറുമാണ്. ധ്രുവന്റെ കാര്യത്തിൽ എല്ലാത്തരത്തിലും ഞാൻ പൂർണ്ണ സംതൃപ്നായിരുന്നു. അവനെ ചിത്രത്തിൽ നിന്നും മാറ്റിയതിന് പലരും എന്നെ ചീത്തപറയുന്നുണ്ട്-അദ്ദേഹം വിശദമാക്കി.

ഒരു പക്ഷെ പലതും അവന് തുറന്നുപറയാനുണ്ടാവും .പ്രതികരിക്കാൻ ഇന്നത്തെ അവസ്ഥയിൽ അവൻ അശക്തനായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പുതുമുഖമായതിനാൽ ഭാവിയും അവൻ തന്നെ നോക്കണമല്ലോ-സജീവ് പിള്ള അഭിപ്രായപ്പെട്ടു. ഉണ്ണിമുകുന്ദൻ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന കാര്യം ഞാൻ അറിഞ്ഞില്ല എന്ന് പറഞ്ഞത് വാസതവമാണ്. ഇന്നുവരെ ഇത് സംബന്ധിച്ച് ഞങ്ങൾ തമ്മിൽ ഒരു കമ്മ്യൂണിക്കേഷനും ഇതുവരെ നടന്നിട്ടില്ല. മറ്റാരും ഇക്കാര്യം എന്നോട് ചർച്ച ചെയ്തിട്ടുമില്ല. നേരിൽ ബോദ്ധ്യപ്പെടാത്ത കാര്യത്തിൽ എനിക്ക് ഇതല്ലാതെ എന്താണ് പറയാൻ കഴിയുന്നത്-അദ്ദേഹം ചോദിച്ചു.

ചിത്രം മുന്നോട്ടുപോയപ്പോൾ ചിലപ്രശ്‌നങ്ങൾ ഉയർന്നുവന്നു. ഇതൊക്കെ സിനിമ ഫീൽഡിൽ പതിവാണ്.ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസീയേനും മറ്റും ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇത് ഇപ്പോൾ ഒട്ടൊക്കെ പരിഹരിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ചിത്രത്തിനായി എല്ലാം ചെയ്തത് ഞാൻ തന്നെയാണ്. വർഷങ്ങളോളം ഇതാനായി രാവും പകലും പാടുപെട്ടു. കഥയും തിരക്കഥയും തയ്യാറാക്കി. നടിനടന്മാരുടെ ഡേറ്റുകളും വാങ്ങി. എന്റെ നേതൃത്വത്തിലാണ് ഇതുവരെ ചിത്രത്തിനുള്ള എല്ലാകാര്യങ്ങളും മുന്നോട്ട് പോയത്. ഇനിയും അങ്ങിനെ തന്നെയായിരിക്കുമെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്-സജീവ് പിള്ള നിലപാട് വ്യക്തമാക്കി.

ഫേസ്‌ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. തന്റെ അറിവിൽ ചിത്രത്തിന്റെ സംവിധായകൻ സജീവ് പിള്ളയാണെന്ന് ഉണ്ണിമുകുന്ദനും അറിയിച്ചിരുന്നു. ഇതിനിന് പിന്നാലെയാണ് സജീവ് പിള്ള തന്നെ എം പത്മകുമാറും ചിത്രത്തിന്റെ ഭാഗമാവുമെന്ന് വെളിപ്പെടുത്തിയിട്ടുള്ളത്.

മലയാളത്തിലെ കൂടിയമുതൽ മുടക്കുള്ള ചിത്രമായിരിക്കും മാമാങ്കമൈന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുള്ള വിവരം. യുദ്ധരംഗങ്ങളിൽ ആയിരം പേരെവരെ പങ്കെടുപ്പിക്കുന്നുണ്ടെന്നാണ് ഇക്കൂട്ടരുടെ വാദം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
പൊക്കിളിനു താഴെ സാരി ഉടുത്തും ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിയും പെണ്ണുങ്ങൾ ചാനലിലൂടെ നുണപ്രചരിപ്പിക്കുന്നു; ആണുങ്ങൾ പാന്റും കോട്ടും ധരിച്ച് നുണപാടുന്നു; വായ തുറന്നാൽ ഇവറ്റകൾ സത്യം പറയില്ല; പത്രങ്ങളിലൂടെ എഴുതിവിടുന്നതും കളവ് മാത്രം; ഇനിയും നുണപ്രചാരണം തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടി നൽകും; 30വയസും 600 മാസവും പ്രായമുള്ള ഉമ്മൻ ചാണ്ടിയാണ് കെ.എസ്‌യുവിന്റെ നേതാവ്; എസ്എഫ്‌ഐയെ വെള്ളപൂശി വിജയരാഘവന്റെ വിവാദപ്രസംഗം
രമ്യാ ഹരിദാസിന് കാറ് വാങ്ങാൻ പണം പിരിക്കുന്നത് പൊതുജനങ്ങളിൽ നിന്നല്ല; ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ 1300ഓളം യൂത്ത് കോൺഗ്രസ് ബൂത്തു കമ്മിറ്റികളിൽ നിന്നും; ലോണെടുത്ത് കാർ വാങ്ങാൻ തടസ്സം മുൻപ് ജപ്തി നടപടി നേരിട്ട വ്യക്തി ആയതിനാൽ; യൂത്ത് കോൺഗ്രസുകാരിയായ എംപി അണികളുടെ പിരിവിൽ വാങ്ങിയ കാറിൽ സഞ്ചരിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ വഴിതേടി; വിവാദമാക്കുന്നത് സിപിഎമ്മിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ചൊരുക്കു തീർക്കാൻ; പിരിവിനെ ചൊല്ലിയുള്ള ആക്ഷേപങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ
`ആയിരം വീടുകളെന്ന നാടകത്തിന് ശേഷം കെപിസിസിയുടെ പുതിയ നാടകം`; `പെങ്ങളൂട്ടിക്കൊരു വണ്ടി`; ചേട്ടന്റെ ബിഹാർ കേസ് എന്തായി...? മിനി കൂപ്പറിൽ ജാഥ നടത്തുന്നവർക്കെന്ത് പിരിവ്? അപ്പോൾ യമരാജന് ഇന്നോവ സമ്മാനിച്ചത് ഏത് വകുപ്പിൽ വരും; രമ്യ ഹരിദാസിനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിനീഷ് കോടിയേരിക്ക് പൊങ്കാല
മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത; കക്കാട്ടാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; 24 വരെ വിവിധ ജില്ലകളിൽ റെഡ്- ഓറഞ്ച് അലർട്ടുകൾ; മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്; വിഴിഞ്ഞത്ത് പുറംകടലിൽ നിന്ന് രക്ഷിച്ച മത്സ്യത്തൊഴിലാളികൾ മെഡിക്കൽ കോളേജിൽ
ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോ ടി ജോസഫിലെ ടിയും ചേരുമ്പോൾ ഹാറ്റ്സായി; ഹാരീസിനെതിരെയുള്ളത് ഏഴ് ക്രിമിനൽ കേസുകൾ; ഇനിയും അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കി പൊലീസുകാർ; തട്ടിപ്പ് കേസിൽ പണം തിരികെ നൽകി ഒത്തുതീർപ്പിനുള്ള ശ്രമം ഡിജിപിയുടെ സർക്കുലറിന് വിരുദ്ധം; സൈബർ ഗുണ്ട ഫിജോയുടെ ഭർത്താവിന് ഒരുക്കുന്നത് സുഖവാസം; കോട്ടയം എസ് പി സ്ഥാനത്ത് നിന്ന് ഹരിശങ്കർ മാറിയപ്പോൾ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ
എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച എ.കെ.ആന്റണി മോദി സർക്കാരിനെതിരെ കുറ്റകരമായ മൗനം പാലിക്കുന്നു; പാർലമെന്റിൽ അദ്ദേഹം എത്ര ചോദ്യം ഉന്നയിച്ചു? പൂജ്യം: പി.രാജീവിന്റെ വിമർശനത്തിന് മറുപടിയുമായി ബി.എസ്.ഷിജു; ആന്റണിയെ വിമർശിക്കുന്നതിന് പകരം പിണറായി വിജയൻ എന്തിന് വീണ്ടും വീണ്ടും തന്നെ തോൽപ്പിക്കുന്നുവെന്ന് പി.രാജീവ് ഗവേഷണം നടത്തട്ടെയെന്ന് ജയ്ഹിന്ദ് ടിവി ജോയിന്റ് എംഡി
വെറും മൂന്ന് ജോഡി ഡ്രസും കൈയിൽ അഞ്ചിന്റെ പൈസ ഇല്ലാതെയുമാണ് ആലത്തൂരിൽ പ്രചരത്തിന് എത്തിയത്; അതിപ്പോൾ 66 ജോഡി ആയാലും അതെല്ലാം ആലത്തൂരുകാർ തന്നതാണ്; ഇപ്പോഴും യൂത്ത് കോൺഗ്രസുകാരിയായ എനിക്ക് എന്ന സഹോദരങ്ങൾ കാർ വാങ്ങി നൽകുന്നതിൽ അതീവ സന്തോഷം മാത്രം; അത് ആലത്തൂരുകാർക്ക് വേണ്ടിയുള്ള വാഹനം; ഇതിനെ സഖാക്കൾ എതിർക്കുന്നത് അസഹിഷ്ണുത കൊണ്ടാകാം: കാർ വിവാദത്തിൽ രമ്യ ഹരിദാസിന് പറയാനുള്ളത്
മഴയിലെ തെന്നലിൽ തലകീഴ്‌മേലായി മറിഞ്ഞ് മഹീന്ദ്രാ ജീപ്പ്; ആരുമില്ലാത്ത റോഡിൽ രക്ഷകരായെത്തിയത് മീൻ ലോറിയിലെ മത്സ്യ തൊഴിലാളികൾ; തില്ലങ്കേരിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് ചോരയിൽ കുളിച്ച നിലയിൽ; ആർ എസ് എസ് നേതാവിന്റെ തലയിൽ അഞ്ച് തുന്നികെട്ടുകൾ; പരിക്കിൽ ആശങ്ക വേണ്ടെന്ന് തലശ്ശേരി സഹകരണ ആശുപത്രി; ശബരിമല കർമ്മസമിതി നേതാവിന്റെ അപകടത്തെ കുറിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയെത്തി നേതാക്കളും അണികളും
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ