Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധുവിനെ ആദിവാസി എന്നു വിളിക്കരുതെന്ന മമ്മൂട്ടിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ കനത്തപ്പോൾ അട്ടപ്പാടിയിലെ ആദിവാസി ഗ്രാമം താരം ദത്തെടുത്തെന്ന നുണ പ്രചരണവുമായി ഫാൻസുകാർ; എവിടെ എന്നു ചോദിച്ചപ്പോൾ മറുപടിയില്ല; മോദിയെ തൃപ്തിപ്പെടുത്താൻ ഗോഞ്ചിയൂർ ഗ്രാമം ദത്തെടുത്ത സുരേഷ് ഗോപി പിന്നീട് തിരിഞ്ഞു നോക്കാതെ മുങ്ങിയെന്നും ആക്ഷേപം

മധുവിനെ ആദിവാസി എന്നു വിളിക്കരുതെന്ന മമ്മൂട്ടിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ കനത്തപ്പോൾ അട്ടപ്പാടിയിലെ ആദിവാസി ഗ്രാമം താരം ദത്തെടുത്തെന്ന നുണ പ്രചരണവുമായി ഫാൻസുകാർ; എവിടെ എന്നു ചോദിച്ചപ്പോൾ മറുപടിയില്ല; മോദിയെ തൃപ്തിപ്പെടുത്താൻ ഗോഞ്ചിയൂർ ഗ്രാമം ദത്തെടുത്ത സുരേഷ് ഗോപി പിന്നീട് തിരിഞ്ഞു നോക്കാതെ മുങ്ങിയെന്നും ആക്ഷേപം

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ ഇരമ്പുന്നതിന് ഇടെയാണ് മെഗാ സ്റ്റാർ മമ്മൂട്ടി ഈ വിഷയത്തിൽ പ്രതികരിച്ചത്. മധുവിനെ ആദിവാസി എന്ന് വിളിക്കരുത്, താൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വൈറലാകുകയും ചെയ്തു. എന്നാൽ, ആദിവാസി എന്നത് ഒരു കുറച്ചിലായി എന്ന വിധത്തിലാണ് മമ്മൂട്ടി പറഞ്ഞതെന്ന് പറഞ്ഞ് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുകയും ചെയ്തു.

ആദിവാസി സ്വത്വം എന്താണെന്നതിനെ സംബന്ധിച്ച് മമ്മൂട്ടിക്ക് എന്തറിയാം എന്ന് ചോദ്യമാണ് ഉയർത്തന്നത്. മമ്മൂട്ടിയുടെ അഭിപ്രായപ്രകടനത്തിലെ കാപട്യത്തെ കുറിച്ചാണ് ആക്ഷേപം ഉയർന്നത്. പ്രിവിലേജിന്റെ മുകളിൽ കയറിയിരുന്ന് വിവരക്കേട് പറയാൻ ഇയാൾക്ക് ഒരു മടിയും ഇല്ലേ എന്ന ചോദ്യം ഉയർത്തുകയും ചെയത്ു. ഇങ്ങനെ മമ്മൂട്ടിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നപ്പോഴാണ് ഫാൻസുകാർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. മമ്മൂട്ടി ആദിവാസികളെ സഹായിക്കുന്ന വ്യക്തിയാണെന്നും ആദിവാസി ഗ്രാമം ദത്തെടുത്തിട്ടുണ്ടെന്നുമായി ഫാൻസുകാരുടെ അഭിപ്രായം.

മമ്മൂട്ടിയുടെ പരാമർശത്തെ വിമർശിച്ച കെ എ ഷാജിയെന്ന മാധ്യമപ്രവർത്തകനാണ് ഫേസ്‌ബുക്കിലൂടെ മമ്മൂട്ടി ആദിവാസി ഗ്രാമം ദത്തെടുത്തു എന്നു പറഞ്ഞുകൊണ്ട് ഫാൻസുകാർ രംഗത്തെത്തിയത്. എന്നാൽ അട്ടപ്പാടിയിലെ ഏത് ഗ്രാമമാണെന്ന ചോദ്യം ഉന്നയിച്ചതോടെ അതിന് ഉത്തരമില്ലാത്ത അവസ്ഥയായി. ഇടുക്കിയിലെ കോഴിമല ആദിവാസി മേഖലയിൽ ഏതോ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടി പോകുകയും സ്വീകരണം നൽകുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടി അട്ടപ്പാടിയിലെ ആദിവാസി ഗ്രാമം ദത്തെടുത്തെന്ന പ്രചരണം ഫാൻസുകാർ നടത്തിയത്.

അതേസമയം അട്ടപ്പാടിയിൽ ആദിവാസി ഗ്രാമം ദത്തെടുത്തത് സുരേഷ് ഗോപി എംപിയായിരുന്നു. അട്ടപ്പാടിയിലെ ഗോഞ്ചിയൂർ ഗ്രാമമാണ് സുരേഷ് ഗോപി ദത്തെടുത്തിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഗോഞ്ചിയൂരിൽ എത്തിയ സുരേഷ് ഗോപി തുടക്കത്തിൽ കുറച്ചു സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു. രണ്ട് തവണ അവിടെ എത്തുകയും ചെയ്തു. എന്നാൽ, പിന്നീട് താരം ഒന്നും ചെയ്തില്ലെന്ന ആരോപണം ശക്തമാണ് താനും.

വർഷങ്ങൾക്ക് മുമ്പ് ഊരിൽ സംഘടിപ്പിച്ച മലയാള മനോരമയുടെ 'നല്ലപാഠം' പദ്ധതിയുടെ ഭാഗമായാണ് സുരേഷ് ഗോപി ഗോഞ്ചിയൂരിൽ എത്തിയത്. വാറ്റു ചാരായം ഉണ്ടാക്കലും അതിന്റെ കടത്തലും കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ച ഊരായിരുന്നു അതുവരെ ഗോഞ്ചിയൂർ. ഈ ഗോഞ്ചിയൂരിന്റെ രക്ഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തിയത്. അന്ന് ചാനലുകളിൽ കാര്യമായി തന്നെ സുരേഷ് ഗോപിയുടെ നല്ല വാക്കുകൾ വാർത്തയാക്കി. മദ്യം ഉപയോഗിക്കരുതെന്ന ഉപദേശങ്ങളൊക്കെ താരം നൽകിയിരുന്നു.

ഗോഞ്ചിയൂരിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റുമായി സുരേഷ്‌ഗോപി അഞ്ച് ലക്ഷം നൽകിയെന്നും ഇല്ലെനന്നും പറുന്നവരുണ്ട്. എല്ലാവർക്കും ഓരോ ലൈറ്റ് മാത്രമാണ് താരം കൊടുത്തതെന്നും ആക്ഷേപമുണ്ട്. എന്തായാലും മറ്റ് താരങ്ങൾ തിരിഞ്ഞു നോക്കാത്തിടത്ത് സുരേഷ് ഗോപി അന്ന് എത്തിയത് നല്ല മനസോടെ ആണെങ്കിലും പിന്നീട് അദ്ദേഹം വേണ്ട വിധത്തിൽ പ്രവർത്തിച്ചില്ലെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP