Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറായിയിലെ മധുരാജയുടെ ലൊക്കേഷനിലെത്തി ക്ഷണിച്ച് ക്ഷേത്രം ഭാരവാഹികൾ; സന്തോഷത്തോടെ സമ്മതിച്ച് മെഗാതാരം; സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ പൊങ്കായുടെ ഉദ്ഘാടകനായി ഇത്തവണ എത്തുക മമ്മൂട്ടി; മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും ഉത്സവമായ ആറ്റുകാൽ പൊങ്കാലയുടെ കലാപരിപാടികളുടെ ഉദ്ഘാടകനാവുന്നത് ഭാഗ്യമെന്ന് പ്രതികരിച്ച് സൂപ്പർതാരവും

ചെറായിയിലെ മധുരാജയുടെ ലൊക്കേഷനിലെത്തി ക്ഷണിച്ച് ക്ഷേത്രം ഭാരവാഹികൾ; സന്തോഷത്തോടെ സമ്മതിച്ച് മെഗാതാരം; സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ പൊങ്കായുടെ ഉദ്ഘാടകനായി ഇത്തവണ എത്തുക മമ്മൂട്ടി; മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും ഉത്സവമായ ആറ്റുകാൽ പൊങ്കാലയുടെ കലാപരിപാടികളുടെ ഉദ്ഘാടകനാവുന്നത് ഭാഗ്യമെന്ന് പ്രതികരിച്ച് സൂപ്പർതാരവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം മെഗാതാരം മമ്മൂട്ടി നിർവ്വഹിക്കും. എറണാകുളത്ത് ചെറായിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനിൽ ചെന്നു കണ്ടാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ മമ്മൂട്ടിയെ ക്ഷണിച്ചത്. മമ്മൂട്ടി ക്ഷണം സ്വീകരിക്കുകയും ചെയ്തു.

ഫെബ്രുവരി 12 നാണ് ഉത്സവത്തിന് കൊടിയേറുന്നത്. അന്ന് വൈകിട്ട് 6.30ന് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിലാണ് മമ്മൂട്ടി ഉദ്ഘാടകനായി എത്തുന്നത്. ഫെബ്രുവരി 20 നാണ് പൊങ്കാല. പൊങ്കാലയോടനുബന്ധിച്ചുള്ള കലാപരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ഒരു മെഗാ സ്റ്റാർ എത്തുന്നത് ഇതാദ്യമാണ്. മതസൗഹാർദത്തിന്റെ ക്ഷേത്രമായാണ് ആറ്റുകാൽ അറിയപ്പെടുന്നത്. ഇത് പുതിയ തലത്തിലെത്തിക്കാകയാണ് മമ്മൂട്ടിയെ എത്തിക്കുന്നതിലൂടെ ക്ഷേത്രം ഭാരവാഹികൾ ഉദ്ദേശിക്കുന്നത്.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീക്ഷേത്രത്തിലെ ഉത്സവപരിപാടികളുടെ ഉദ്ഘാടകനാകാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും മമ്മൂട്ടിയും അറിയിച്ചു. മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും ഉത്സവമാണ് ആറ്റുകാൽ പൊങ്കാലയെന്നും മമ്മൂട്ടി പറയുന്നു. സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാൽ പൊങ്കാലയിൽ സിനിമാ താരങ്ങളും സജീവമായി പങ്കെടുക്കാറുണ്ട്. താരങ്ങളുടെ കലാപ്രകടനങ്ങളും നടക്കും. ഇതിന്റെ ഉദ്ഘാടകനായാണ് മമ്മൂട്ടി എത്തുക. കലാപരിപാടികൾ നടക്കുന്നത് ക്ഷേത്രത്തിന് പുറത്താണ്. ഉത്സവം ഉദ്ഘാടനം ചെയ്ത ശേഷം മമ്മൂട്ടി ക്ഷേത്ര ദർശനം നടത്താനും സാധ്യതയുണ്ട്.

ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP