Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടത്തിയത് 400ൽപരം മോഷണം; ഏറണാകുളത്ത് പിടിയിലായത് ചെന്നൈ സ്വദേശി ലോറൻസ്; വീടുകളും കടകളും കുത്തിത്തുറന്നു മോഷണം നടത്തുന്നത് പതിവ്; തിരുവനന്തപുരം ചെങ്കൽചൂളയിൽ നിന്നും ചെറുപ്പത്തിലെ ചെന്നൈയിലേക്കു കുടിയേറിയ ലോറൻസ് മോഷ്ടിക്കുന്ന പണം ചെലവഴിക്കുന്നത് ഏറെയും സ്ത്രീകൾക്കൊപ്പം കഴിയാൻ; തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി 20 വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി അവിവാഹിതൻ

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടത്തിയത് 400ൽപരം മോഷണം; ഏറണാകുളത്ത് പിടിയിലായത് ചെന്നൈ സ്വദേശി ലോറൻസ്; വീടുകളും കടകളും കുത്തിത്തുറന്നു മോഷണം നടത്തുന്നത് പതിവ്; തിരുവനന്തപുരം ചെങ്കൽചൂളയിൽ നിന്നും ചെറുപ്പത്തിലെ ചെന്നൈയിലേക്കു കുടിയേറിയ ലോറൻസ് മോഷ്ടിക്കുന്ന പണം ചെലവഴിക്കുന്നത് ഏറെയും സ്ത്രീകൾക്കൊപ്പം കഴിയാൻ; തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി 20 വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി അവിവാഹിതൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; കുപ്രസിദ്ധ മോഷ്ടാവ് ചെന്നൈ സ്വദേശി ലോറൻസ്(72) എറണാകുളത്ത് പൊലീസിന്റെ പിടിയിലായത് മോഷണത്തിനായി കറങ്ങുമ്പോൾ. നാൽപതു വർഷമായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 400ൽ പരം മോഷണങ്ങൾ നടത്തിയിട്ടുള്ള തിരുവനന്തപുരം ചെങ്കൽചൂളയിൽ നിന്നും ചെറുപ്പത്തിലെ ചെന്നൈയിലേക്കു കുടിയേറി പാർത്ത കുടുംബമാണ് ലോറൻസിന്റേത്. ചെന്നൈ വൈപ്പേരിയാണ് സ്വദേശം.

മോഷണ മുതൽ വിറ്റു സ്വന്തമാക്കിയ ആഡംബര ബൈക്കിൽ കറങ്ങി നടന്നായിരുന്നു കൊച്ചിയിലെ മോഷണം. കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണത്തിനായി കറങ്ങുന്നതിനിടെ പൊലീസ് പട്രോളിങ് കണ്ടു നിർത്താതെ പോയ പ്രതിയെ പിന്തുടർന്നു സാഹസികമായി പിടികൂടുകയായിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് മേധാവി പി.എസ്. സുരേന്ദ്രൻ പറഞ്ഞു.

വീടുകളും കടകളും കുത്തിത്തുറന്നു മോഷണം നടത്തുന്നതാണു പ്രതിയുടെ പതിവ്. അവിവാഹിതനായ പ്രതി മോഷ്ടിക്കുന്ന പണം സ്ത്രീകളോടൊപ്പം ചെലവഴിക്കുന്നതിനാണ് ഏറെയും ഉപയോഗിച്ചിരുന്നതെന്നു പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഇതിനിടെ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി 20 വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ 5 പ്രാവശ്യം ഗുണ്ടാ ആക്ട് പ്രകാരം ഇയാൾ അറസ്റ്റിലായി. . കഴിഞ്ഞ ഡിസംബറിൽ ജയിൽ ശിക്ഷ കഴിഞ്ഞ ശേഷം എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ മോഷണം നടത്തി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മോഷണ സൗകര്യാർഥം എറണാകുളത്തു കഴിഞ്ഞ ഒരു മാസമായി മുറിയെടുത്തു താമസിക്കുന്നതിനിടെയാണു പിടിയിലായത്.

ഇയാളിൽ നിന്നും വീടു കുത്തിത്തുറക്കുന്നതിന് ഉപയോഗിച്ചിരുന്ന ഇരുമ്പുകമ്പി, സ്‌ക്രൂഡ്രൈവറുകൾ, ടോർച്ച് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. എറണാകുളം സിറ്റി പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണക്കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതിയെക്കുറിച്ചു യാതൊരു സൂചനയും ലഭിക്കാതെയായതോടെയാണ് പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കിയത്. പാലാരിവട്ടം സൗത്ത് ജനതാ റോഡിൽ സ്ഥാപനത്തിൽ നിന്നു 110000 രൂപ മോഷണം പോയതുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ലോറൻസ്.

എറണാകുളം സൗത്ത് സ്റ്റേഷനിൽ മൂന്നു കേസുകളും നോർത്ത്, സെൻട്രൽ, തിരുവനന്തപുരം, വഞ്ചിയൂർ, മൂസിയം പൊലീസ് സ്റ്റേഷനുകളിൽ ഏതാനും മോഷണക്കേസുകളിലും പ്രതിയാണ്. പാലാരിവട്ടം ഇൻസ്‌പെക്ടർ പി.എസ്. ശ്രീജേഷ്, എസ്‌ഐ എം. അജയ മോഹൻ, എസ്‌സിപിഒ പി.കെ. ഗിരീഷ് കുമാർ, സിപിഒ മാരായ മാഹിൻ, അബൂബക്കർ, പി.ബി. അനീഷ്, വി എസ്. ബിനു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ കേസുകളുടെ അന്വേഷണത്തിനു കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP