Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചട്ടപ്രകാരം ആനകളെ പാർപ്പിക്കുന്ന നിയമം ഡൽഹിയിൽ നടപ്പിലായപ്പോൾ ലക്ഷ്മിയെ സദ്ദാമിൽ നിന്ന് അടർത്തിമാറ്റിയത് വനം വകുപ്പ്; പ്രാണന്റെ പ്രാണനായ പിടിയാനയെ വിട്ടുകൊടുക്കാതെ ഒളിവിൽ പോയെങ്കിലും വനം വകുപ്പ് ആനയെ പിടികൂടി ആനപരിപാലന കേന്ദ്രത്തിലാക്കി; ആനയ്ക്കായി സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയുമായി പാപ്പാൻ! കോടതി ചരിത്രത്തിലാദ്യമായി ആനയ്ക്കായി റിട്ട് ഹർജി നൽകിയതോടെ അമ്പരന്ന് ജഡ്ജിമാരും; ലക്ഷ്മിക്കായുള്ള സദ്ദാമിന്റെ പോരാട്ടത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: തന്റെ പ്രാണന്റെ പ്രാണനായ ആനയ്ക്കായി സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയുമായി പാപ്പാൻ! കേട്ടാൽ അമ്പരന്ന് പോകുമെങ്കിലും ഈ വിചിത്ര സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് കോടതി മുറി. ഡൽഹിയിലെ പ്രശസ്തയായ പിടിയാനയായ ലക്ഷ്മിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായിട്ടാണ് പാപ്പാനായ ഡൽഹി സ്വദേശി സദ്ദാം ഹർജി സമർപിച്ചിരിക്കുന്നത്.

ഹർജി പരിഗണിക്കവേ ആന ഇന്ത്യൻ പൗരനാണോ എന്നും ആനയ്ക്കും ഹേബിയസ് കോർപസ് ഹർജിയോ എന്നും സുപ്രീം കോടതി ചീഫ് ജഡ്ജി എസ്.എ ബോബ്‌ഡെ ചോദിച്ചു. ആദ്യമായാണ് മൃഗത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകുന്നത്. ഒരാനയ്ക്ക് വേണ്ടിയുള്ള ഹേബിയസ് കോർപ്പസ് എങ്ങനെ പരിഗണിക്കുമെന്നാണ് സുപ്രീംകോടതി ചോദിച്ചത്. ആന പുനരധവാസ കേന്ദ്രത്തിലുണ്ടെങ്കിൽ രേഖകൾ ഹാജരാക്കാനും സുപ്രിംകോടചി സദ്ദാമിന്റെ അഭിഭാഷകനോട് നിർദ്ദേശിച്ചു.

47 വയസ്സ് പ്രായമുള്ള ലക്ഷ്മി എന്ന ആനയെ പരിചരിക്കാൻ 2008ലാണ് സദ്ദാം എത്തുന്നത്. ഡൽഹിയിലെ യൂസഫ് എലി എന്നയാളുടേതായിരുന്നു ആന. സദ്ദാമുമായി വളരെ പെട്ടെന്ന് ലക്ഷ്മി അടുത്തു.ഭക്ഷണവും മരുന്നും സദ്ദാം നൽകിയാലേ കഴിക്കൂവെന്ന അവസ്ഥയിലായി. പിന്നീട് സദ്ദാമിന്റെ കുടുംബാംഗത്തെപ്പോലെയായി ലക്ഷ്മി.

ചട്ടപ്രകാരമല്ലാതെ ആനകളെ പാർപ്പിക്കുന്നത് തടയാനുള്ള ഡൽഹി സർക്കാർ നടപടിയാണ് സദ്ദാമിനെ ചതിച്ചത്. ലക്ഷ്മിനഗറിലെ ചേരിയിലായിരുന്നു സദ്ദാമിന്റെ താമസം. വനംവകുപ്പിനെ പേടിച്ച് മുങ്ങി നടന്നെങ്കിലും ഒടുവിൽ ലക്ഷ്മിയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് ഹരിയാനയിലെ സംരക്ഷണൻ കേന്ദ്രത്തിലേക്കയച്ചു. സദ്ദാമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ തന്റെ പ്രിയപ്പെട്ട ആനയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് 27 കാരനായ പാപ്പാൻ കോടതി കേറിയിറങ്ങുകയായിരുന്നു.

രണ്ട് മാസത്തിന് ശേഷം നവംബറിൽ സദ്ദാം പുറത്തിറങ്ങി പിന്നീട് നിയമവഴിയുമായി മുന്നോട്ട് പോകുകയായിരുന്നു. സദാമിന്റെ അസാന്നിധ്യത്തിൽ ലക്ഷ്മി തീറ്റിയെടുക്കുക പോലും ചെയ്യുന്നില്ല. പാപ്പാനുമായി നല്ല രീതിയിൽ മെരുങ്ങിയ ആന ആയതിനാൽ തന്നെ മറ്റു പാപ്പാന്മാരുടെ ചട്ടത്തിനൊത്ത് നിൽക്കാനും ല്ക്ഷമി കൂട്ടാക്കുന്നില്ലെന്നും സദ്ദാം പരാതിയിൽ പറയുന്നത്.

ലക്ഷ്മിയെ പരിചരിക്കാൻ തന്നെ അനുവദിക്കണമെന്നാണ് സദ്ദാമിന്റെ ആവശ്യം. അയൽക്കാരൻ പശുവിനെ മോഷ്ടിച്ചാലും ഹേബിയസ് കോർപ്പസ് ഹർജിയുമായി സുപ്രീം കോടതിയിൽ വരില്ലേ എന്ന് ജഡ്ജി ചോദിച്ചിരുന്നു, മുമ്പ് അമേരിക്കയിലും സമാനസംഭവമുണ്ടായിരുന്നതായി സദ്ദാമിന്റെ അഭിഭാഷകൻ അറിയിച്ചു.ആനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയിൽ പരാതി നൽകിയതിനാൽ സദ്ദാമിനോടും ഹോക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP