Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളി പണിയാൻ പിരിച്ച 75 ലക്ഷവും പോക്കറ്റിലാക്കി കന്യാസ്ത്രീയെയും കൊണ്ട് ഒളിച്ചോടിയ വൈദികൻ ഇപ്പോൾ സ്‌പെയിനിൽ സുഖവാസത്തിൽ; ഒളിച്ചോട്ടത്തിന് രണ്ടുവർഷം പൂർത്തിയാകാനിരിക്കെ ഫാ.മിൽട്ടൻ ഫ്രാങ്ക്‌ളിൻ വരുത്തി വച്ച കടം തീർക്കാൻ പള്ളിമേടയും വസ്തുവും വിൽക്കാൻ ഒരുങ്ങി പുതിയ വികാരി; വിശ്വാസികൾ സ്‌റ്റേ വാങ്ങിയപ്പോൾ ഇടവകയിലെ യുവാക്കൾ ഫുട്‌ബോൾ കളിച്ചിരുന്ന വസ്തുവിൽ തെങ്ങ് നാട്ടി കട്ടക്കലിപ്പിൽ അച്ചൻ; മണലിക്കാട് ഇടവകയിൽ വടിയെടുത്ത് വിശ്വാസികൾ

പള്ളി പണിയാൻ പിരിച്ച 75 ലക്ഷവും പോക്കറ്റിലാക്കി കന്യാസ്ത്രീയെയും കൊണ്ട് ഒളിച്ചോടിയ വൈദികൻ ഇപ്പോൾ സ്‌പെയിനിൽ സുഖവാസത്തിൽ; ഒളിച്ചോട്ടത്തിന് രണ്ടുവർഷം പൂർത്തിയാകാനിരിക്കെ ഫാ.മിൽട്ടൻ ഫ്രാങ്ക്‌ളിൻ വരുത്തി വച്ച കടം തീർക്കാൻ പള്ളിമേടയും വസ്തുവും വിൽക്കാൻ ഒരുങ്ങി പുതിയ വികാരി; വിശ്വാസികൾ സ്‌റ്റേ വാങ്ങിയപ്പോൾ ഇടവകയിലെ യുവാക്കൾ ഫുട്‌ബോൾ കളിച്ചിരുന്ന വസ്തുവിൽ തെങ്ങ് നാട്ടി കട്ടക്കലിപ്പിൽ അച്ചൻ; മണലിക്കാട് ഇടവകയിൽ വടിയെടുത്ത് വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പ്രണയത്തിലായ വൈദികനും കന്യാസ്ത്രീയും ഒളിച്ചോടിയത് രണ്ടുവർഷം മുമ്പ് കത്തോലിക്ക സഭയെ പിടിച്ചുകുലുക്കിയ സംഭവമാണ്.കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള മണലിക്കാട് ഇടവക വികാരി ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ ആണ് ഇടവക കോൺവെന്റിലെ കന്യാസ്ത്രീയുമായി നാടുവിട്ടത്. പുതിയ പള്ളി നിർമ്മിക്കുവാനായി ഇടവകക്കാരിൽ നിന്നുപിരിച്ച 75് ലക്ഷത്തോളം രൂപയുമായാണ് അച്ചനും സിസ്റ്ററും നാടുവിട്ടത്. സംഭവം വിവാദമായതിനെ തുടർന്ന് വൈദികനെ സഭയിൽ നിന്ന് പുറത്താക്കി.

2017 ഡിസംബറിൽ കോട്ടപ്പുറം രൂപതയിലെ മണലിക്കാട് ഇടവകയിലെ പള്ളി പണിയാൻ പിരിച്ച 75 ലക്ഷവും ഇടവകയിലെ ഒരു വിശ്വാസിയിൽനിന്ന് കടംവാങ്ങിയ 45 ലക്ഷം രൂപയുമായാണ് അതേ ഇടവകയിലേ തന്നെ മഠത്തിലേ കന്യാസ്ത്രീയുമായി മിൽട്ടൺ ഫ്രാങ്കളൻ ഒളിച്ചോടിയത്. ഇപ്പോൾ ഈ വൈദികന്റെ കടം വീട്ടാൻ പള്ളിമേടയും വസ്തുവും വിൽക്കാൻ തീരുമാനിച്ചതാണ് വിവാദമായത്. വസ്തുവിൽക്കാൻ തീരുമാനിച്ച ഇപ്പോഴത്തെ ഇടവക വികാരി ജോബി കാട്ടാശേരിയുടെ നടപടിക്കെതിരെ എതിർപ്പുമായി വിശ്വാസികളിൽ ഒരുവിഭാഗവും രംഗത്തെത്തി. ടവകവികാരി ഉണ്ടാക്കിവെച്ച കടത്തിന് 200 കുടുംബങ്ങൾ മാത്രമുള്ള ഈ ഇടവക സമാധാനം ഉണ്ടാക്കണമെന്നുപറയുന്നത് ന്യായമല്ലെന്നും അതിനുവേണ്ടി പള്ളിയുടെ വസ്തു വിൽക്കാൻ അനുവദിക്കില്ലെന്നുമാണ് യുവാക്കളായ ഇടവകാംഗങ്ങൾ പറയുന്നത്.

ഇടവകവികാരിയുടെ വസ്തുവിൽപ്പന തീരുമാനത്തിനെതിരെ രണ്ട് ഇടവകാംഗങ്ങൾ നൽകിയ ഹർജിയിൽ കൊടുങ്ങല്ലൂർ മുനിസിഫ് കോടതി വിൽപ്പന തടഞ്ഞുകൊണ്ട് താത്കാലിക സ്റ്റേ അനുവദിച്ച് ഉത്തരവായി. ഇതേതുടർന്ന് ഇടവകയിലെ ചെറുപ്പക്കാർ ഫുട്‌ബോൾ കളിക്കാൻ ഗ്രൗണ്ട് ആയി ഉപയോഗിച്ചിരുന്ന ഈ വസ്തുവിൽ യുദ്ധകാല അടിസ്ഥാനത്തിൽ കുഴിയെടുത്ത് തെങ്ങു നാട്ടാണ് വികാരി അച്ചൻ ദേഷ്യം തീർത്തത്.

രണ്ടുവർഷം മുൻപ് ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ ആണ് തിരുവസ്ത്ര ധാരിയായ കന്യാസ്ത്രീയുമായി സ്‌പെയിനിലേക്ക് കടന്നു കളഞ്ഞത്. പള്ളിനിർമ്മാണത്തിനായി ലഭിച്ച 75 ലക്ഷം നേർച്ച പണവും ഇടവകയിലെ തന്നെ ഒരംഗത്തിൽനിന്നും ഇടവകയ്ക്കുവേണ്ടി എന്നുപറഞ്ഞു കടംവാങ്ങിയ 45 ലക്ഷം രൂപയുമായാണ് ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ അന്ന് കടന്നത്.സംഭവം വിവാദമായതോടെ ഈ വൈദികനെ കോട്ടപ്പുറം രൂപത സഭയിൽ നിന്ന് പുറത്താക്കി. വർഷങ്ങളായി തുടങ്ങിയ കന്യാസ്ത്രി വൈദിക പ്രണയത്തിന്റെ ക്ലൈമാക്സിൽ വിശ്വാസികൾക്ക് നഷ്ടപ്പെട്ടത് പ്രവാസികളും ഇടവക ജനവും പിരിച്ച് സ്വരുക്കൂട്ടിയ മുക്കാൽ കോടി രൂപയും ഒരു ഇടവകാംഗത്തിന് 40 ലക്ഷം രൂപയുമായിരുന്നു.

അച്ചനും കന്യാസ്ത്രീയും തങ്ങളുടെ പണവുമായി നാടുവിട്ടതറിഞ്ഞ ഇടവകാംഗങ്ങളും. 45 ലക്ഷം രൂപ നഷ്ടപ്പെട്ടയാളും ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിനെതിരെ ചീറ്റിങ്ങ് കേസ് കൊടുത്തെങ്കിലും മാധ്യമങ്ങളിൽ വാർത്തയായി സഭയ്ക്ക് നാണക്കേടുണ്ടാവാതിരിക്കാൻ വികാരി ജനറലും കോട്ടപ്പുറം രൂപത ബിഷപ്പും ഇടപെട്ട് കേസ് പിൻവലിപ്പിക്കുകയും തങ്ങൾ ഇടവകയുടെ പണം നഷ്ടപ്പെടാതെ അച്ചനിൽ നിന്നും ഈടാക്കി തരാമെന്ന് ഏൽക്കുകയും ചെയ്തു.

എന്നാൽ രൂപത ഇടവകാംഗങ്ങളുടെ രൂപയുടെ കാര്യത്തിൽ തീരുമാനം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ കന്യാസ്ത്രീയുമായി ഒളിച്ചോടുന്നതിന് തൊട്ട് മുൻപ് ഇടവകാംഗത്തിൽനിന്ന് വാങ്ങിയ 45 ലക്ഷം രൂപ ഇടവകയുടെ പള്ളിമേട സ്ഥിതിചെയ്യുന്ന വസ്തു വിറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു. 45 ലക്ഷം രൂപ കടംകൊടുത്തയാൾ ഇപ്പോഴത്തെ വികാരി ജോബി കാട്ടാശേരിയുടെ ബന്ധുവും കൂടിയാണ് എന്നതാണ് വസ്തുവിറ്റിട്ടായാലും അയാളുടെ പണം കൊടുക്കാനുള്ള അമിത ഉത്തരവാദിത്വബോധത്തിന് പിന്നിലെന്നാണ് ഇടവകാംഗങ്ങൾ തന്നെ പറയുന്നത്. ഈ നാൽപ്പത് ലക്ഷംരൂപയുടെ ഇടപാടിലും ദുരൂഹതയുണ്ടെന്ന് വസ്തുവിൽപ്പനയ്ക്ക് സ്റ്റേ വാങ്ങാൻ കേസുകൊടുത്ത ഇടവകാംഗങ്ങൾ പറയുന്നു.കോട്ടപ്പുറം ബിഷപ്പ്, വികാരിജറൽ, ഇടവക വികാരി, എക്‌സ് ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ, 45 ലക്ഷം നൽകിയെന്ന് പറയുന്ന വ്യക്തി എന്നിവർക്കെതിരെയാണ് കേസ്. ഒക്ടോബർ 3 ന് ഹിയറിങ്ങിന് വെച്ചിരിക്കുകയാണ്.

കേരളത്തിലെ കത്തോലിക്കാ സഭയെ മാനംകെടുത്തിയ ഒളിച്ചോട്ടമായിരുന്നു ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിന്റേത്. എന്തായാലും വൈദികനൊപ്പം പോയ ആൾ തേ ഇടവകയിലേ തന്നെ മഠത്തിലെ കന്യാസ്ത്രീ ആയിരുന്നു.അതിന് തൊട്ടുമുൻപ് തൃശൂരിൽ വൈദികൻ ഒരു വീട്ടമ്മയുമായി ഒളിച്ചോടിയിരുന്നു. മണലിക്കാട് ഇടവകയിൽ പുതിയ പള്ളിപണിയാനുള്ള നിക്കത്തോടൊപ്പം മിൽട്ടൻ ഫ്രാങ്ക്ളിൻ അച്ചൻ ഒളിച്ചോട്ടവും പ്ലാൻ ചെയ്തിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.പുതിയ പള്ളി നിർമ്മിക്കാനായി ഇടവകക്കാരന്റെ സ്വത്ത് പണയപ്പെടുത്തിയെടുത്ത നാൽപ്പത്തി അഞ്ച് ലക്ഷവും വിദേശത്ത് നിന്ന് പിരിച്ച പണവുമായാണ് ഫാദർ മിൽട്ടൻ കാച്ചപ്പിള്ളി മുങ്ങിയത്. പുതിയ പള്ളി പണിയാൻ വൻ പിരിവായിരുന്നു ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ നടത്തിയത്. ഇടവക്കാരേ കുത്തി പിരിച്ചപ്പോൾ ഇടവകയിലേ പ്രവാസികളേയും വെറുതേ വിട്ടില്ല. പിരിച്ച പണം മുഴുവൻ കൈക്കലാക്കി സൂക്ഷിക്കാനും വൈദീകൻ ശ്രദ്ധിച്ചു.

കോട്ടപ്പുറം രൂപതയിലെ തന്നെ വൈദീകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അഴിക്കുള്ളിലാണ്. ഇതിനിടിയിലാണ് സഭയ്ക്ക് മാനക്കേടായായി ഒളിച്ചോട്ട വാർത്ത പുറത്ത് വന്നത്. ഇതിന് 2 ദിവസം മുമ്പാണ് തൃശൂരിലേ തന്നെ മറ്റൊരു കൊച്ചച്ചന്റെ ഓൺലൈനിൽ യുവാവുമായുള്ള സെക്‌സ് ചാറ്റ് പുറത്തുവന്നത്.ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ലൈംഗിക അപവാദവുമായി ബന്ധപ്പെട്ട് ഡസൻ കണക്കിന് വൈദികരാണ് കേരളത്തിൽ പ്രതി സ്ഥാനത്തായത്. ഇതാണ് കേസൊതുക്കിത്തീർക്കാൻ രൂപതയേയും ഇടവകാംഗങ്ങളെയും പ്രേരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP