Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാളെ കുർബാന നടത്താൻ അവസരം നൽകണം; ഒറ്റ ഉപാധിയിൽ ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയാമെന്ന് യാക്കോബായക്കാർ; അതുപോലും അംഗീകരിക്കില്ലെന്ന നിലപാടിൽ ഓർത്തഡോക്സുകാരും; സിപിഎമ്മിന്റെ പിന്തുണയോടെ പ്രശ്ന പരിഹാരത്തിനും യാക്കോബായക്കാരുടെ ശ്രമം; മന്ദാമംഗലത്ത് കടുംപിടിത്തം തുടർന്ന് ഓർത്തഡോക്സ് പക്ഷം; സംഘർഷം ഒഴിവാക്കാൻ കുർബാനയ്ക്ക് അനുമതി നിഷേധിച്ച് കളക്ടർ അനുപമയും

നാളെ കുർബാന നടത്താൻ അവസരം നൽകണം; ഒറ്റ ഉപാധിയിൽ ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയാമെന്ന് യാക്കോബായക്കാർ; അതുപോലും അംഗീകരിക്കില്ലെന്ന നിലപാടിൽ ഓർത്തഡോക്സുകാരും; സിപിഎമ്മിന്റെ പിന്തുണയോടെ പ്രശ്ന പരിഹാരത്തിനും യാക്കോബായക്കാരുടെ ശ്രമം; മന്ദാമംഗലത്ത് കടുംപിടിത്തം തുടർന്ന് ഓർത്തഡോക്സ് പക്ഷം; സംഘർഷം ഒഴിവാക്കാൻ കുർബാനയ്ക്ക് അനുമതി നിഷേധിച്ച് കളക്ടർ അനുപമയും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മന്ദാമംഗലം പള്ളിതർക്കത്തിൽ ജില്ലാ കളക്ടർ നിർദ്ദേശിച്ച ഉപാധികൾ അംഗീകരിക്കാൻ തയ്യാറെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയും. ആരാധന നടത്താൻ പള്ളിയിൽ പ്രവേശിക്കില്ലെന്നും യാക്കോബായ വിഭാഗം അറിയിച്ചു. എന്നാൽ നാളെ കുർബാന നടത്താൻ അവസരം നൽകണമെന്ന് യാക്കോബായ വിഭാഗം കളക്ടറോട് ആവശ്യപ്പെട്ടു. ഇത് കളക്ടർ നിഷേധിക്കുകയും ചെയ്തു.

യാക്കോബായ വിഭാഗം സിപിഎമ്മിന്റെ സഹായവും തേടി. നാളെ കുർബാന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎമ്മിന്റെ സഹായം തേടിയത്. യാക്കോബായ വിഭാഗം സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായി ചർച്ചയും നടത്തി. എന്നാൽ യാക്കോബായയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് ഓർത്തഡോക്സ് പക്ഷവും വ്യക്തമാക്കി. പള്ളിയിൽ നാളെ കുർബാന നടത്താൻ യാക്കോബയക്കാരെ സമ്മതിക്കരുതെന്ന് ഓർത്തഡോക്സുകാർ അറിയിച്ചു. ഇതോടെ സമാവായത്തിന് യാക്കോബായക്കാർ എത്തിയിട്ടം പ്രശ്ന പരിഹാരം അസാധ്യമാവുകയാണ്. ഈ സാഹചര്യത്തിലാണ് കുർബാനയ്ക്ക് നാളെ കളക്ടർ അനുമതി നൽകാത്തതും.

മാന്ദാംമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമമിലുള്ള സംഘർഷം പരിഹരിക്കുന്നതിന് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. യാക്കോബായ വിഭാഗത്തോട് പ്രധാനമായും രണ്ടു നിർദേശങ്ങളാണ് കളക്ടർ മുന്നോട്ടുവെച്ചിരുന്നത്. പള്ളിയിൽ 3 ദിവസമായി തുടരുന്ന പ്രാർത്ഥനയജ്ഞം അവസാനിപ്പിക്കാൻ യാക്കോബായ വിഭാഗം തയ്യാറായി. എന്നാൽ ഹൈക്കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണകാര്യങ്ങളിൽ നിന്നും ആരാധനകളിൽ നിന്നും വിട്ടുനിൽക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.

സഭയുടെ മേലധക്ഷ്യന്മാരുമായി കൂടുതൽ ചർച്ച ചെയ്യണമെന്നായിരുന്നു അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഇവർക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ കളക്ടർ സമയം അനുവദിച്ചത്. തുടർന്ന് ഇന്ന് നടന്ന ചർച്ചയിലാണ് കളക്ടറുടെ ഉപാധികൾ അംഗീകരിക്കാൻ തയ്യാറെന്ന യാക്കോബായ വിഭാഗം അറിയിച്ചത്. എന്നാൽ ഒരു കാര്യം യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത് നാളെ( ഞായറാഴ്ച) കുർബാന കൂടാൻ അവസരം നൽകണമെന്നായിരുന്നു. ഇക്കാര്യത്തിൽ വിശദമായി ചർച്ചയ്ക്ക് ശേഷം തീരുമാനം അറിയാക്കാമെന്നാണ് കളക്ടർ യാക്കോബായ വിഭാഗത്തെ അറിയിച്ചിരിക്കുന്നത്.

നാളെ കുർബാന നടത്തിയാൽ അധികാരം ഒഴിയാമെന്ന് യാക്കോബയക്കാർ സമ്മതിച്ചത് പ്രശ്ന പരിഹാരത്തിനുള്ള ഉചിത മാർഗ്ഗമാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം കളക്ടർ അംഗീകരിക്കുമെന്നായിരുന്നു പൊതുവേ ഉയർന്ന പ്രതീക്ഷ. എന്നാൽ പള്ളിയിൽ യാക്കോബായക്കാർ പ്രവേശിച്ചാൽ തടയുമെന്നാണ് ഓർത്തഡോക്സുകാരുടെ പക്ഷം. അതുകൊണ്ട് തന്നെ പള്ളിയിൽ ആരെങ്കിലും പ്രവേശിച്ചാൽ സംഘർഷത്തിനും സാധ്യത ഏറെയാണ്. നേരത്തെ പള്ളി തർക്കത്തിൽ ഓർത്തഡോക്സ് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇതെല്ലാം പരിഗണിച്ചാണ് നാളത്തെ കുർബാനയ്ക്കും അനുമതി നൽകാത്തത്.

പള്ളിയുടെ ഉടമസ്ഥാവകാശത്തിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധിയുണ്ട്. അതു മറികടന്ന് ഒത്തുതീർപ്പിന് സർക്കാരിനും കഴിയില്ല. ഈ സാഹചര്യത്തിലാണ് കളക്ടർ കുർബാനയ്ക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP