Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാത്രി 12 മണിയോടെ ഓർത്തഡോക്‌സ് വിഭാഗം ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചു; യാക്കോബയക്കാർക്ക് നേരെ കല്ലേറും തുടങ്ങി; മന്ദാമംഗലത്ത് സംഘർഷം അതിരുവിട്ടതിന് കാരണം പള്ളിക്ക് പുറത്ത് സംഘടിച്ചവരുടെ പ്രകോപനം; 30 ഓർത്തഡോക്‌സുകാർ പ്രതികൾ; പള്ളി സംഘർഷത്തിൽ ബിഷപ്പിനെതിരെ ജാമ്യമില്ലാ കുറ്റം; ആശുപത്രിയിലുള്ള തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; ഓർത്തഡോക്‌സ് -യാക്കോബായ തർക്കം പുതു തലത്തിലേക്ക്

രാത്രി 12 മണിയോടെ ഓർത്തഡോക്‌സ് വിഭാഗം ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചു; യാക്കോബയക്കാർക്ക് നേരെ കല്ലേറും തുടങ്ങി; മന്ദാമംഗലത്ത് സംഘർഷം അതിരുവിട്ടതിന് കാരണം പള്ളിക്ക് പുറത്ത് സംഘടിച്ചവരുടെ പ്രകോപനം; 30 ഓർത്തഡോക്‌സുകാർ പ്രതികൾ; പള്ളി സംഘർഷത്തിൽ ബിഷപ്പിനെതിരെ ജാമ്യമില്ലാ കുറ്റം; ആശുപത്രിയിലുള്ള തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; ഓർത്തഡോക്‌സ് -യാക്കോബായ തർക്കം പുതു തലത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അവകാശത്തെച്ചൊല്ലി തർക്കം നടന്നുകൊണ്ടിരിക്കുന്ന തൃശ്ശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്‌സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിൽ കർശന നടപടിയുമായി പൊലീസ്. സംഘർഷത്തിൽ ഓർത്തഡോക്‌സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ഓർത്തഡോക്‌സ് ബിഷപ്പിനെതിരെ ജാമ്യമില്ലാ കുറ്റവും ചുമത്തിയിട്ടുണ്ട്. വധശ്രമം അടക്കമുള്ള ആരോപണമാണുള്ളത്. 30 ഓളം ഓർത്തഡോക്‌സുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ പക്ഷക്കാർ പ്രാർത്ഥനാ യജ്ഞം തുടരുകയാണ്. പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്ന യാക്കോബായക്കാരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.

ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലേറ് ആരംഭിച്ചതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ ഓർത്തഡോക്‌സ് വിഭാഗം ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമരപ്പന്തൽ പൊലീസ് പൂർണ്ണമായും ഒഴിപ്പിച്ചു. ഓർത്തഡോക്‌സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസും ഈ സമയം അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിനും സംഘർഷത്തിൽ പരിക്കേറ്റു. എന്നാൽ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത് ഓർത്തഡോക്‌സുകാരാണെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഗേറ്റ് തകർത്ത് അകത്തു കയറി യാക്കോബയാക്കാരെ വകവരുത്താൻ ബിഷപ്പിന്റെ നേതൃത്വത്തിൽ ശ്രമിച്ചുവെന്നാണ് കേസ്. ബിഷപ്പിനെതിരെ കേസ് എടുത്തതോടെ പള്ളി തർക്കും പുതിയ തലത്തിലെത്തുകയാണ്.

പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്‌സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാൽ ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കൂടുതൽ വിശ്വാസികൾ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇരുവിഭാഗക്കാരും പ്രാർത്ഥനാ യജ്ഞത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് സംഘർഷമുണ്ടായത്. മറുഭാഗത്ത് അപ്രതീക്ഷിതമായിട്ടാണ് കല്ലേറുണ്ടായതെന്നാണ് ഇരുവിഭാഗത്തിന്റെയും വാദം. ഓർത്തഡോക്‌സ് സഭക്കാർ പള്ളിക്ക് മുന്നിലും യാക്കോബായ സഭക്കാർ പള്ളിക്കകത്തും പ്രാർത്ഥനായജ്ഞം നടത്തിവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP