Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടിലേക്ക് പോന്ന കാമുകനെ തേടി മലേഷ്യൻ യുവതി വെല്ലൂരിൽ എത്തി; സിംഗപ്പൂരിൽ ജോലി ചെയ്യവെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വെല്ലൂർ സ്വദേശിയെ തേടിയെത്തിയത് രണ്ട് കുട്ടികളുടെ അമ്മയായ 34കാരി; വീട്ടുകാർ തടവിൽ വെച്ചിരിക്കുന്ന ബസുവരാജിനെ വിവാഹം കഴിക്കണം; കാമുകനെ വിട്ടുകിട്ടാൻ പൊലീസിന് പരാതി നൽകി മനേഗ കാത്തിരിക്കുന്നു

നാട്ടിലേക്ക് പോന്ന കാമുകനെ തേടി മലേഷ്യൻ യുവതി വെല്ലൂരിൽ എത്തി; സിംഗപ്പൂരിൽ ജോലി ചെയ്യവെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വെല്ലൂർ സ്വദേശിയെ തേടിയെത്തിയത് രണ്ട് കുട്ടികളുടെ അമ്മയായ 34കാരി; വീട്ടുകാർ തടവിൽ വെച്ചിരിക്കുന്ന ബസുവരാജിനെ വിവാഹം കഴിക്കണം; കാമുകനെ വിട്ടുകിട്ടാൻ പൊലീസിന് പരാതി നൽകി മനേഗ കാത്തിരിക്കുന്നു

വെല്ലൂർ: വീട്ടുകാരുടെ നിർദ്ദേശ പ്രകാരം സ്വന്തം നാട്ടിലേക്ക് തിരികെ പോന്ന കാമുകനെ തേടി വിദേശ യുവതി വെല്ലൂരിലെത്തി. മലേഷ്യൻ യുവതിയായ മനേഗ എന്ന 34കാരിയാണ് വെല്ലൂർ സ്വദേശിയായ കാമുകൻ ബസുവരാജിനെ(32) തേടി തിരഞ്ഞ് വെല്ലൂരിലെത്തിയത്. തന്റെ കാമുകനെ ബന്ധുക്കളുടെ തടവിൽ നിന്നും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് യുവതി പൊലീസിൽ പരാതിയും നൽകി.

സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഇരുവരും ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ബസുവരാജിന്റെ നിർദ്ദേശ പ്രകാരമാണ് താൻ ഇന്ത്യയിലെത്തിയതെന്ന് യുവതി പറയുന്നു.എന്നാൽ ബസുവരാജിന്റെ കുടുംബം ഇവരെ അടുപ്പിച്ചില്ല. തുടർന്ന് വിവാഹത്തിനായി യുവതി പൊലീസ് സഹായം തേടിയിരിക്കുകയാണ്. സംഭവം അന്വേഷിക്കാൻ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി.

ഭർത്താവ് ഉപേക്ഷിച്ച മനേഗയ്ക്ക് രണ്ട് കുട്ടികളുണ്ട്. പിന്നീടാണ് ഇരുവരും പരിചയപ്പെടുന്നതും ഒന്നിച്ച് താമസം തുടങ്ങുന്നതും. വിവാഹത്തി ന് ബന്ധുക്കൾ നിർബന്ധിക്കുന്നു എന്ന് പറഞ്ഞാണ് ബസുവരാജ് ഇന്ത്യയിലേക്ക് പോന്നത്. ഗ്രാമത്തിലെ ആചാരങ്ങൾ പ്രകാരം തന്നെ വിവാഹം കഴിക്കുമെന്നും അതിനു ബന്ധുക്കളെ സമ്മതിപ്പിക്കാമെന്നും ബസുവരാജ് വാക്കു നൽകിയിരുന്നതായി മനേഗ പറയുന്നു. മനേഗയോടു നാട്ടിലെത്താൻ ആവശ്യപ്പെട്ട് ഗ്രാമത്തിലെ മേൽവിലാസവും നൽകി. ഇതിന് പിന്നാലെ ടൂറിസ്റ്റ് വിസയിലാണ് മനേഗ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്.

എന്നാൽ വെല്ലൂരിൽ എത്തിയപ്പോൾ ബസുവരാജിന്റെ ബന്ധുക്കൾ സംസാരിക്കാൻ പോലും തയ്യാറായില്ല. ഒരുവർഷമായി തങ്ങൾ ഒരുമിച്ചു താമസിക്കുകയാണെന്നും ഇക്കാര്യം ബസുവരാജിന്റെ ബന്ധുക്കൾക്ക് അറിയാമെന്നും മെനേഗ പറയുന്നു. ഫോണിൽ ബന്ധുക്കളുമായി പലതവണ സംസാരിച്ചിട്ടുണ്ട്. അന്നെല്ലാം സ്നേഹത്തോടെ പെരുമാറിയിരുന്ന അവർ താൻ നേരിട്ടെത്തിയപ്പോൾ നിലപാട് മാറ്റി. സെപ്റ്റംബർ 27 വരെ ബസുവരാജുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫാണ്. രണ്ടാഴ്ചയാണ് ടൂറിസ്റ്റ് വിസയുടെ കാലാവധി. അതിനു മുൻപേ ബസുവരാജിനെ കാണാൻ അവസരമൊരുക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP