Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോന്നി ആനക്കൂട്ടിലെ കുട്ടിക്കൊമ്പൻ ആദ്യം കവർന്നത് ബാബു നമ്പൂതിരിയുടെ മനസ്സ്; മംഗലാംകുന്ന് തറവാട്ടിലെത്തിയതോടെ തലവര മാറിയത് ഉടമകളുടെ; 90കളിൽ പാറമേക്കാവിന്റെ തിടമ്പേന്തി തൃശൂരുകാരുടെ സൂപ്പർതാരമായി; ചെറുപ്പുള്ളശ്ശേരി പാർത്ഥനും പാലക്കാട് രാജേന്ദ്രനും പിന്നാലെ ഗജരാജ ശ്രേഷ്ഠൻ മംഗലാംകുന്ന് ഗണപതിയും യാത്രയായി; ഗജവീരന് അന്ത്യോപചാരം അർപ്പിച്ച് കണ്ണുനീർ തുടച്ച് ആനപ്രേമികൾ; മംഗലാംകുന്ന് ഗണപതിയുടെ ജൈത്രയാത്രകൾ ഇങ്ങനെ

കോന്നി ആനക്കൂട്ടിലെ കുട്ടിക്കൊമ്പൻ ആദ്യം കവർന്നത് ബാബു നമ്പൂതിരിയുടെ മനസ്സ്; മംഗലാംകുന്ന് തറവാട്ടിലെത്തിയതോടെ തലവര മാറിയത് ഉടമകളുടെ; 90കളിൽ പാറമേക്കാവിന്റെ തിടമ്പേന്തി തൃശൂരുകാരുടെ സൂപ്പർതാരമായി; ചെറുപ്പുള്ളശ്ശേരി പാർത്ഥനും പാലക്കാട് രാജേന്ദ്രനും പിന്നാലെ ഗജരാജ ശ്രേഷ്ഠൻ മംഗലാംകുന്ന് ഗണപതിയും യാത്രയായി; ഗജവീരന് അന്ത്യോപചാരം അർപ്പിച്ച് കണ്ണുനീർ തുടച്ച് ആനപ്രേമികൾ; മംഗലാംകുന്ന് ഗണപതിയുടെ ജൈത്രയാത്രകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആനക്കേരളത്തിന് ഇത് നഷ്ടങ്ങളുടെ വർഷമാണ്. പത്തുമാസക്കാലത്തിനിടയിൽ മലയാളത്തിന് നഷ്ടപ്പെട്ടത് ആറിലധികം ഗജവീരന്മാരെയാണ്. ചെറുപ്പുള്ളശ്ശേരി പാർത്ഥനും പാലക്കാട് രാജേന്ദ്രനും പിന്നാലെയാണ് ഗജശ്രേഷ്ടന്മാരിൽ പേരുകേട്ട മംഗലാംകുന്ന് ഗണപതി ചരിഞ്ഞത്. ജയറാമിന്റെ സൂപ്പർഹിറ്റ് ചിത്രമായ ആനചന്തത്തിലുൾപ്പടെ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതനാണ് മംഗലാംകുന്ന് ഗണപതി

കഴിഞ്ഞ വർഷം ആനക്കേരളത്തിന്റെ തീരാനഷ്ടം തിരുവമ്പാടി ശിവസുന്തറായിരുന്നെങ്കിൽ ഈ വർഷം ചെറുപ്പുള്ളശ്ശേരി പാർത്ഥനും പാലക്കാട് രാജേന്ദ്രനും ഒടുവിൽ മംഗലാംകുന്നിന്റെ ഐശ്വര്യ ശ്രീമാൻ ഗണപതിയുമായിരിക്കുകയാണ്. ശിവസുന്ദറിന് ഒരുനാട് നൽകിയ യാത്രയപ്പ് ഇന്നും മലയാളികൾ കണ്ണീരോടെയാണ് ഓർക്കുന്നത്. അത്രയേറെ ആദരവ് പിടിച്ചുപറ്റിയ മറ്റൊരു ആനയും കേരളത്തിലുണ്ടാകില്ല. ഇപ്പോഴിതാ ആനക്കേരളത്തിന് തീരാഷ്ടമായി ഒരുമാസക്കാലത്തിനിടയിൽ നഷ്ടപ്പെട്ടത് സർവലക്ഷണങ്ങളും അടങ്ങിയ മൂന്ന് കൊമ്പന്മാരെയാണ്.

ചെറുപ്പുളശ്ശേരി പാർത്ഥന്റെ വിയോഗത്തിൽ ആനപ്രേമികളുടെ കണ്ണീർ കുതിരും മുൻപേയാണ് പാലക്കാട് രാജേന്ദ്രന്റെ മരണവാർത്ത എത്തിയത്. അപ്രതീക്ഷിത വിയോഗമായിരുന്നു പാലക്കാട് രാജേന്ദ്രൻ നേരിട്ടത്. ഒരു സാധാരണ ഓട്ടോ ഡ്രൈവറുടെ ആനക്കമ്പത്തിന്റെ അടങ്ങാനാകാത്ത ആഗ്രഹമായിരുന്നു പാലക്കാട് രാജേന്ദ്രനെ വാങ്ങിയതന് പിന്നിൽ. 25 ലക്ഷം രൂപ കൊടുത്ത് രാജേന്ദ്രനെ സ്വന്തമാക്കുകയായിരുന്നു. പത്തട് മീതേ ഉയരം.

ഒത്ത തലയെടുപ്പ്. ആരുമൊന്ന് നോക്കിനിന്നുപോകും, ആനകളിലെ ഇരട്ടച്ചങ്കനെന്ന് അറിയപ്പെടുന്ന പാലക്കാട് രാജേന്ദ്രന് വിശേഷങ്ങൾ ഏറെയായിരുന്നു. ഇത്രയേറെ വിശേഷണങ്ങളും ആരാധകരുമുണ്ടെങ്കിലും ഈ ഇരട്ടച്ചങ്കനെ സംസ്‌കരിക്കാൻ ഉടമ നെട്ടോട്ടമോടുകയായിരുന്നു. രണ്ട് ലക്ഷം രൂപയോളം വരുന്ന ചെലവ് വഹിക്കാൻ ശരവണൻ എന്ന ഓട്ടോഡ്രൈവർക്ക് യാതൊരു ഗതിയുമില്ലായിരുന്നു. ആനയെ സംസ്‌ക്കരിക്കുന്നതിനായി 10 ടണ്ണോളം വിറക്, 30 ലിറ്റർ ഡീസൽ, 25 കിലോ പഞ്ചസാര, മഞ്ഞപ്പൊടി, ക്രെയ്ൻ എന്നിങ്ങനെ നിരവധി സാധനങ്ങൾ ആവശ്യമാണ്.

കൂടാതെ പോസ്റ്റ് മാർട്ടത്തിന്റെയും ചരമസർട്ടിഫിക്കിറ്റ് ലഭിക്കാനുള്ള ചെലവ് വേറെയും. പാലക്കാട്ടെ ആനപ്രേമിസംഘവും ആന ഏജന്റുമാരുമൊക്കെ ചേർന്നാണ് സംസ്‌കരിക്കാനുള്ള തുക കണ്ടെത്തിയത്. രജേന്ദ്രന്റെ മരണവാർത്തയ്ക്ക് പിന്നാലെയാണ് ആനകേരളത്തിന്റെ ഗജശ്രേഷ്ടന്റെ വിയോഗ വാർത്ത എത്തിയത്.മംഗാംകുന്ന് ഗണപതിയുടെ അപ്രതീക്ഷിത മരണം സംഭവിച്ചത്. 80 വയസായ മംഗലാംകുന്ന് ഗണപതി ആനക്കേരളത്തിലെ തന്നെ കാരണവർ എന്നണ് അറിയപ്പെടുന്നത്. ആനയുടെ ഭക്ഷണത്തിലെ ചിട്ടയും വൃത്തിയും എല്ലാം കൊണ്ടുതന്നെ ഈ കൊമ്പനെ അറിയപ്പെട്ടിരുന്നത് ബ്ര്ഹമാണ ആന എന്നായിരുന്നു. പൊതുവേ ശാന്തശീലനായ ഗണപതി ഇടഞ്ഞ സംഭവങ്ങളും ചുരുക്കമാണ്.

പ്രായാദൈർഘ്യത്തെ തുടർന്ന് അടുത്തകാലത്തായി ഗണപതിയെ എഴുന്നള്ളത്തിനും എത്തിച്ചിരുന്നില്ല.ഇന്ന് വാളയാർ വനത്തിലാണ് ഭൗതിക ശരീരം സംസ്‌കാരിച്ചത്. ആനച്ചന്തം, വാത്സല്യം, നാട്ടാമ്മൈ തുടങ്ങി ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളിലും ഏതാനും പരസ്യചിത്രങ്ങളിലും താരമായി. ഗജ സൗന്ദര്യ മത്സരങ്ങളിലും സമ്മാനം നേടിയ ഗണപതിക്ക് ഗജകേസരി, ഗജരത്നം, ഗജരാജൻ പട്ടങ്ങൾ ലഭിച്ചിട്ടുണ്ട്.

ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ട കഴിഞ്ഞാൽ കേരളത്തിൽ കൂടുതൽ ഏറ്റവും കൂടുതൽ ആനകൾ നിരന്നു നിൽക്കുന്നത് മംഗലാംകുന്ന് ആനത്തറവാട്ടിലായിരുന്നു. കോന്നി ആനക്കൂട്ടിൽ നിന്ന് കൊല്ലം സ്വദേശി വാങ്ങിയ ആനയെ പ്രശ്സ്ത സിനിമാ താരം ബാബു നമ്പുതിരിയാണ് വാങ്ങിയത്. ബാബു നമ്പൂതിരിിൽ നിന്ന് മംഗലാംകുന്നത്ത് അങ്ങാടി വീട്ടിൽ പരമേശ്വരനും ഹരിദാസും ഗണപതിയെ വാങ്ങിയതോടെയാണ് ഈ തറവാടിന്റെ ഐശ്വര്യങ്ങൾ തുടങ്ങിയത്. ഗണപതിക്ക് പിന്നാലെ പതിമൂന്ന് ഗജവീരന്മാർ ഈ തറവാട്ടിലേക്ക് കടന്നത്തി.

60 ലേറെ ആനകളുള്ള ഗുരുവായൂർ ദേവസ്വം കഴിഞ്ഞാൽ കേരളത്തിൽ കൂടുതൽ ആനകളുള്ള കുടുംബമാണിത്. നേരത്തെ പതിനെട്ട് ആനകൾ ഉണ്ടായിരുന്നെങ്കിലും ആനകളെ വാങ്ങാനും വിൽക്കാനും മറ്റുമുള്ള നിയമത്തിലെ കാർക്കശ്യം കാരണം ആനകൾ പതിമൂന്നായി. ഇതിൽ കേരളത്തിൽ തലയെടുപ്പുള്ള ഉയരം കൂടിയ പത്താനകളിൽ മൂന്നെണ്ണം മംഗലാംകുന്ന് തറവാടിന് സ്വന്തമായിരുന്നു.മംഗലാംകുന്ന് കർണ്ണൻ, അയ്യപ്പൻ, ഗണപതി തുടങ്ങിയ ആനകളും ഇവരുടെ മുറ്റത്തുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടി, മോഹൻലാൽ, വിജയ് തുടങ്ങി താരങ്ങളെ പോലെ മംഗലാംകുന്ന് കർണ്ണനും, അയ്യപ്പനും ഗണപതിക്കുമെല്ലാം ഫാൻസുകാരും ആരാധകരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP