Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോകം മുഴുവൻ പ്രശ്‌നത്തിൽ നിൽക്കുമ്പോൾ ആഘോഷത്തിന് താരം തയ്യാറല്ല; ഇക്കാര്യത്തിൽ വധുവും ഒരുമിച്ചപ്പോൾ നിശ്ചയിച്ചിച്ചുറപ്പിച്ച ദിവസം നക്ഷത്ര തിളക്കമില്ലാതെ ചെറു ചടങ്ങായി താലികെട്ട്; ക്ഷേത്രത്തിൽ എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം; ലോക് ഡൗൺ മാനദണ്ഡം പാലിച്ച് ആഘോഷ ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറി; കമ്മട്ടിപാടത്തിലൂടെ താരമായ മണികണ്ഠൻ ആചാരിക്ക് ഇനി കൂട്ടിന് അഞ്ജലി; കോവിഡ് കാലത്തെ സിനിമാ കല്യാണം ഇങ്ങനേയും

ലോകം മുഴുവൻ പ്രശ്‌നത്തിൽ നിൽക്കുമ്പോൾ ആഘോഷത്തിന് താരം തയ്യാറല്ല; ഇക്കാര്യത്തിൽ വധുവും ഒരുമിച്ചപ്പോൾ നിശ്ചയിച്ചിച്ചുറപ്പിച്ച ദിവസം നക്ഷത്ര തിളക്കമില്ലാതെ ചെറു ചടങ്ങായി താലികെട്ട്; ക്ഷേത്രത്തിൽ എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം; ലോക് ഡൗൺ മാനദണ്ഡം പാലിച്ച് ആഘോഷ ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറി; കമ്മട്ടിപാടത്തിലൂടെ താരമായ മണികണ്ഠൻ ആചാരിക്ക് ഇനി കൂട്ടിന് അഞ്ജലി; കോവിഡ് കാലത്തെ സിനിമാ കല്യാണം ഇങ്ങനേയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡു കാലത്ത് നക്ഷത്ര തിളക്കമില്ലാതെ നടൻ മണികണ്ഠൻ ആർ ആചാരി വിവാഹിതനായി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലളിതമായായിരുന്നു ചടങ്ങുകൾ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ ഏറെ ആളുകൾ പങ്കെടുത്തിരുന്നില്ല. അഞ്ജലിയാണ് വധു. ആറ് മാസം മുൻപ് വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ കല്യാണ വിവരങ്ങൾ മണികണ്ഠൻ പങ്കുവച്ചിരുന്നു. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവരുടെ ആശിർവാദം വാങ്ങിയാണ് മണികണ്ഠന്റെ വിവാഹം.

വിവാഹച്ചെലവുകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠൻ അറിയിച്ചിരുന്നു. എംഎൽഎ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങി. താലികെട്ടിനും മറ്റും മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു. വിവാഹം മറ്റൊരു ദിവസം നടത്താൻ സമ്മർദ്ദം ഉണ്ടായിരുന്നു. എങ്കിലും നിശ്ചയിച്ച ദിവസം തന്നെ നടത്താൻ മണികണ്ഠൻ തീരുമാനിക്കുകയായിരുന്നു. ചെറു ചടങ്ങും വീട്ടിലെ ചെറു സദ്യയും. എല്ലാത്തിനും കുടുംബം മാത്രം സാക്ഷി.

വിവാഹ ചെലവ് മുഖ്യമന്ത്രിക്ക് കൈമാറിയത് അഭിമാനത്തോടെയാണെന്ന് മണികണ്ഠൻ പറഞ്ഞു. തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലി ആണ് വധു. തൃപ്പൂണിത്തുറയിൽ വെച്ച് ഇന്ന് രാവിലെ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചെലവിന് കരുതിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്വരാജ് എംഎൽഎയാണ് തുക ഏറ്റുവാങ്ങിയത്. ലോക്ക് ഡൗൺ പ്രഖ്യാപനം വെല്ലുവിളിയായെങ്കിലും ആറുമാസം മുൻപ് നിശ്ചയിച്ച കല്യാണതീയതി മാറ്റേണ്ട എന്നായിരുന്നു വധൂവരന്മാരുടെ തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമാണെന്ന് വിളിച്ച് അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. ലോകം മുഴുവൻ പ്രശ്‌നത്തിൽ നിൽക്കുമ്പോൾ ആഘോഷമായി ചടങ്ങുനടത്തുന്നത് ശരിയല്ലെന്ന മണികണ്ഠന്റെ തീരുമാനത്തോട് അഞ്ജലിയും യോജിക്കുകയായിരുന്നു.

ഇന്നലെ ഫെയ്‌സ് ബുക്കിലൂടെയാണ് കല്യാണക്കാര്യം മണികണ്ഠൻ പുറം ലോകത്തെ അറിയിച്ചത്. 'നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാൻ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തിൽ അടുത്തുള്ള അമ്പലത്തിൽ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിർവാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫേസ്‌ബുക്കിൽ എങ്കിലും ആഘോഷിക്കണം, നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.'- തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മണികണ്ഠൻ പറഞ്ഞു.

കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികൾക്ക് പ്രിയങ്കരനായത്. പിന്നീട് ഇതര ഭാഷകളിൽ അടക്കം മണികണ്ഠൻ മികച്ച ചില വേഷങ്ങൾ ചെയ്തു. കഴിഞ്ഞ വർഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP