Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി യുവതി പ്രവേശനം; മൂന്നാം ശ്രമത്തിൽ നട ചവിട്ടി ദർശനം നടത്തിയത് ചാത്തന്നൂർ സ്വദേശി മഞ്ജു; പ്രതിഷേധം ഭയന്ന് മുടി നരപ്പിച്ച് വൃദ്ധയുടെ വേഷത്തിൽ അയ്യനെ കണ്ട് മടക്കം; അയ്യപ്പ സേവ സംഘം സഹായം ചെയ്‌തെന്നും അവകാശവാദം; നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോയും പുറത്ത് വിട്ടു; വ്യക്തമായ പദ്ധതികളോടെ ദർശനം നടത്തിയത് ഇന്ന് രാവിലെയെന്നും വെളിപ്പെടുത്തൽ; മലകയറ്റം രാഹുൽ ഈശ്വറിനും ഭാര്യക്കും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നും മഞ്ജു

ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി യുവതി പ്രവേശനം; മൂന്നാം ശ്രമത്തിൽ നട ചവിട്ടി ദർശനം നടത്തിയത് ചാത്തന്നൂർ സ്വദേശി മഞ്ജു; പ്രതിഷേധം ഭയന്ന് മുടി നരപ്പിച്ച് വൃദ്ധയുടെ വേഷത്തിൽ അയ്യനെ കണ്ട് മടക്കം; അയ്യപ്പ സേവ സംഘം സഹായം ചെയ്‌തെന്നും അവകാശവാദം; നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോയും പുറത്ത് വിട്ടു; വ്യക്തമായ പദ്ധതികളോടെ ദർശനം നടത്തിയത് ഇന്ന് രാവിലെയെന്നും വെളിപ്പെടുത്തൽ; മലകയറ്റം രാഹുൽ ഈശ്വറിനും ഭാര്യക്കും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നും മഞ്ജു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി യുവതി പ്രവേശനം നടത്തിയെന്ന് അവകാശവാദം. മുൻപ് രണ്ട് തവണ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചിട്ടും പ്രതിഷേധം കാരണം തിരിച്ചിറങ്ങേണ്ടി വന്ന ദളിത് നേതാവ് മഞ്ജു ആണ് ഇപ്പോൾ ശബരിമല ചവിട്ടി എന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്.കഴിഞ്ഞ ഒക്ടോബർ ഇരുപതിന് ആദ്യതവണ മലകയറാൻ ശ്രമിച്ച കൊല്ലം ചാത്തന്നൂർ സ്വദേശി മഞ്ജു,പിഎസ് (39) ആണ് ഇന്നലെ ശബരിമല ദർശനം നടത്തിയത്. വേഷം മാറി തലമുടി വെളുപ്പിച്ച് വൃദ്ധയുടെ വേഷത്തിലാണ് മഞ്ജു മല കയറിയത്.

ഇന്നലെ വെളുപ്പിന് നാലുമണിക്ക് പമ്പയിലെത്തിയ മഞ്ജു 5.45 ന് നടപ്പന്തലിൽ എത്തുകയും സാധാരണഭക്തർക്കൊപ്പം ക്യു വിൽനിന്ന് പതിനെട്ടാംപടി കയറിതന്നെയാണ് 7 മണിയോടെ ദർശനം നടത്തുകയും ചെയ്തത്.മാലയിട്ട് വൃത്തമെടുത്ത മഞ്ജു ആദ്യതവണ ഇട്ട മാല ഊരിയിരുന്നില്ല. മല കയറാതെ മാല ഊരില്ല എന്ന വാശിയിലായിരുന്നു മഞ്ജു.തനിച്ചാണ് ശബരിമല ദർശനത്തിനായി പോയത്. 20-ാം തിയ്യതി ആദ്യം പോയെങ്കിലും കയറാൻ സാധിച്ചില്ല. പിന്നീട് അക്രമികൾ എന്റെ വീട് വീട് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തവണ പൊലീസിന്റെ സഹായമില്ലാതെയാണ്മല കയറിയത്. ഭക്തരാണ് മലകയറിയ ശേഷം സഹായങ്ങൾ ചെയ്തു. അയ്യപ്പസേവ സംഘവും സഹായം ചെയതു തന്നുവെന്നും മഞ്ജു പറയുന്നു.

ട്വന്റി ഫോർ ചാനലിലെ ഒരു പരിപാടിക്കിടയിൽ 'ഒരു ഫെമിനിച്ചിയുംമലകയറില്ലെന്ന്' രാഹുൽ ഈശ്വർ മഞ്ജുവിനെയും ലിബിയെയും വെല്ലുവിളിച്ചിരുന്നു. കയറിയിരിക്കുമെന്ന് അവർ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഈ മലകയറ്റം രാഹുൽ ഈശ്വറിനും ദീപാ രാഹുൽ ഈശ്വറിനും ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് മഞ്ജു പറഞ്ഞു.

ശബരിമല ദർശനം നടത്തി ഉച്ചയോടെ തിരികെ കോട്ടയത്ത് എത്തിയ മഞ്ജു ട്രെയിനിൽ കൊല്ലത്തെത്തുകയും വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു .വീട്ടിൽ എത്തിയശേഷമാണ് മഞ്ജു ദർശനം നടത്തിയ വാർത്ത പുറത്തുവന്നത്. തുടർന്ന് ചില സംഘപരിവർ പ്രവർത്തകർ വീടിന് ചുറ്റും ബൈക്കിൽ കറങ്ങാൻതുടങ്ങിയതോടെ പൊലീസ് സുരക്ഷ ആവശ്യപ്പെടുകയായിരുന്നു.

തന്ത്രസമുച്ചയം അനുസരിച്ച് അമ്പലം അശുദ്ധമായിട്ട് ഒരുദിവസം കഴിഞ്ഞിരിക്കുന്നു . ഒന്നുകിൽ വിശുദ്ധി നഷ്ടപ്പെട്ട മൂർത്തിക്കു മുമ്പിൽ പൂജ നടത്തി ഇന്നലെ രാവിലെ മുതൽ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് ഭക്തരോട് തന്ത്രി മാപ്പ് പറയുക അല്ലെങ്കിൽ തനിക്ക് മുൻപ് കയറിയ ബിന്ദുവിനേയും കനക ദുർഗ്ഗയേയും അപമാനിക്കാൻ ശുദ്ധി കലശം നടത്തിയതിന് പരസ്യമായി മാപ്പു പറയണമെന്നും മഞ്ജു ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP