Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദിലീപിനെ ജയിലിലാക്കിയവർക്ക് ഏതെങ്കിലും രൂപത്തിൽ ശിക്ഷ കിട്ടാതിരിക്കില്ല; ശ്രീകുമാർ മേനോന്റേത് ഒരു നിരാശാകാമുകന്റെ തേങ്ങൽ; നടി പീഡിപ്പിക്കപ്പെട്ടതിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജുവാര്യരാണ്; ആ ഗൂഢാലോചനാ സിദ്ധാന്തം ദിലീപിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിനു ഇനി തെളിവുകൾ പുറത്ത് വന്നേക്കാം; മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരെ രംഗത്തെത്തിയതിന് പിന്നാലെ ദിലീപിനെ വെള്ളപൂശി 'ഏട്ടൻ ഫാൻസുകാർ' രംഗത്ത്

ദിലീപിനെ ജയിലിലാക്കിയവർക്ക് ഏതെങ്കിലും രൂപത്തിൽ ശിക്ഷ കിട്ടാതിരിക്കില്ല; ശ്രീകുമാർ മേനോന്റേത് ഒരു നിരാശാകാമുകന്റെ തേങ്ങൽ; നടി പീഡിപ്പിക്കപ്പെട്ടതിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജുവാര്യരാണ്; ആ ഗൂഢാലോചനാ സിദ്ധാന്തം ദിലീപിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിനു ഇനി തെളിവുകൾ പുറത്ത് വന്നേക്കാം; മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരെ രംഗത്തെത്തിയതിന് പിന്നാലെ ദിലീപിനെ വെള്ളപൂശി 'ഏട്ടൻ ഫാൻസുകാർ' രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാതിയുമായി രംഗത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ദിലീപ് ഫാൻസുകാർക്ക് ഉണർവ്വുണ്ടായിട്ടുണ്ട്. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനക്കാർ മഞ്ജു വാര്യരും ശ്രീകുമാർ മേനോനും ആണെന്ന പഴയ ആരോപണം ഉന്നയിച്ചു കൊണ്ടാണ് ദിലീപ് ഫാൻസുകാർ രംഗത്തുവന്നത്. കേസിൽ അറസ്റ്റിലായ ശേഷം ദിലീപ് തന്നെയാണ് ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തന്നെയാണ് തന്നെ കേസിൽ കുടുക്കിയതെന്ന ആരോപണം നേരത്തെ ഉന്നയിച്ചത്. ഇപ്പോൾ ശ്രീകുമാറിനെതിരെ മഞ്ജു പരാതിയുമായി രംഗത്തുവന്നതോടെയാണ് ദിലീപ് ഫാൻസുകാർ ഏട്ടൻ പാവാടാ.. മോഡ് വീണ്ടും ആക്ടിവേറ്റ് ചെയ്തത്.

ഇരുവരും തമ്മിൽ ഇേേപ്പാൾ തമ്മിലടിക്കുന്നത് കാവ്യനീതിയാണെന്ന് പറയുന്നവർ നിരവധിയാണ്. ഇത്തരം അഭിപ്രായങ്ങൾ നിരവധി പേർ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തി. മഞ്ജു വാരിയറും ശ്രീകുമാർ മേനോനും നേർക്കുനേർ നിന്ന് വിഴുപ്പലക്കാനുള്ള ഈ സാഹചര്യം കാലത്തിന്റെ കാവ്യ നീതിയാണെന്ന് ബ്ലോഗറും ആക്ടിവിസ്റ്റുമായ കെ.പി. സുകുമാരൻ പ്രതികരിച്ചത്. ഇത് കൂടാതെ നടൻ ആദിത്യൻ അടക്കമുള്ളവരും ദിലീപിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നു. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രഖ്യാപിച്ച മഞ്ജുവിന്റെ പരാമർശം ദിലീപിനെ ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിന് ഇനി തെളിവുകൾ പുറത്തുവന്നേക്കാമെന്ന തിയറിയാണ് സുകുമാരൻ അവതരിപ്പിക്കുന്നത്. ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയിൽ കിടത്തിയതിന്റെ കാരണക്കാർക്ക് ശിക്ഷ ഏതെങ്കിലും രൂപത്തിൽ കിട്ടാതിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.

കെ.പി. സുകുമാരന്റെ കുറിപ്പ് വായിക്കാം

ശ്രീകുമാർ മേനോന്റെ പോസ്റ്റ് വായിച്ചു. ഒരു നിരാശാകാമുകന്റെ തേങ്ങലാണ് ആ പോസ്റ്റിലെ വരികൾക്കിടയിൽ എനിക്ക് വായിക്കാൻ കഴിഞ്ഞത്. ശരിക്ക് പറഞ്ഞാൽ ഞാൻ ദിലീപിന്റെ ഫാൻ ഒന്നുമല്ലായിരുന്നു. മലയാളത്തിൽ സത്യന് ശേഷം മോഹൻലാലിനെ മാത്രമേ നല്ല നടനായി എനിക്ക് തോന്നിയിട്ടുള്ളു. എന്നാലും ദിലീപിന്റെ നിർദോഷമായ കോമഡികൾ ആസ്വദിച്ചിരുന്നു.

നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനു യാതൊരു പങ്കും ഇല്ല എന്ന് മാത്രമല്ല, ദിലീപ് തന്നെ ഒരു പ്രാവശ്യം ഫോണിൽ എന്നോട് പറഞ്ഞത് പോലെ ദിലീപ് സ്വപ്നത്തിൽ കൂടി വിചാരിക്കാത്ത കാര്യമായിരുന്നു നടിയെ പീഡിപ്പിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്ന ആരോപണം എന്ന് എനിക്ക് ഉറപ്പായിരുന്നു. ദിലീപിനു അനുകൂലമായി പോസ്റ്റുകൾ എഴുതിയതുകൊണ്ട് എനിക്ക് കുറേ തെറികൾ കേൾക്കേണ്ടി വന്നു, എന്ന് മാത്രമല്ല കുറേ സ്ത്രീസുഹൃത്തുക്കളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ജയിലിൽ ആകുന്നത് വരെയും സ്വയരക്ഷയ്ക്ക് ദിലീപ് ഒന്നും ചെയ്തില്ല എന്നതും ജയിലിൽ നിന്ന് തെളിവെടുപ്പിനു കൊണ്ടുപോകുമ്പോൾ കൂകിവിളിക്കുന്ന ആൾക്കൂട്ടത്തിനു മുന്നിലൂടെ നിഷ്‌കളങ്കഭാവത്തിൽ തലയുയർത്തി ദിലീപ് നടന്നതും മകൾ മീനാക്ഷി ദിലീപിന്റെ കൂടെ നിന്നതും എല്ലാം ചേർത്ത് നിരീക്ഷിച്ചപ്പോൾ എനിക്ക് ഉറപ്പായിരുന്നു ദിലീപ് നിരപരാധി ആണെന്ന്.

ദിലീപ് അന്യായമായി കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടതും ആൾക്കൂട്ടം ദിലീപിനെ കുറ്റവാളിയായി വിധിയെഴുതിയതും കൊണ്ടൊക്കെ എനിക്ക് ദിലീപിനോട് വല്ലാത്ത സ്‌നേഹം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഇന്നിപ്പോൾ മഞ്ജു വാരിയരും ശ്രീകുമാർ മേനോനും നേർക്കുനേർ നിന്ന് വിഴുപ്പലക്കാനുള്ള സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. അത് കാലത്തിന്റെ ഒരു കാവ്യനീതിയാണ്. കുറേ കാര്യങ്ങൾ ഇനി പുറത്ത് വരും.

ഇരയായ നടി പീഡിപ്പിക്കപ്പെട്ടതിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജുവാരിയർ ആണ്. അങ്ങനെയാണ് ആ ഗൂഢാലോചനയുടെ സൂത്രധാരത്വം ദിലീപിലേക്ക് ചെന്നെത്തുന്നതും ദിലീപ് ജയിലിൽ അടയ്ക്കപ്പെടുന്നതും. മഞ്ജു വാരിയറുടെ ആ ഗൂഢാലോചനാസിദ്ദാന്തം ദിലീപിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിനു ഇനി തെളിവുകൾ പുറത്ത് വന്നേക്കാം.

കാരണം, അയ്യോ പാവം മട്ടിലുള്ള ശ്രീകുമാർ മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് മഞ്ജു വാരിയറെ അക്ഷരാർത്ഥത്തിൽ അപമാനിക്കുന്നതാണ്. 1500 രൂപ മാത്രം ബാക്കിയായി പാപ്പരായ മഞ്ജുവിന് പരസ്യചിത്രത്തിനു അഡ്വാൻസായി 25 ലക്ഷത്തിന്റെ ചെക്ക് കൊടുത്ത് ഉയർത്തിക്കൊണ്ട് വന്നത് താൻ ആണെന്നും തനിക്കെതിരെ ഡി.ജി.പി.ക്ക് പരാതി കൊടുത്തതിൽ മഞ്ജുവിന്റെ ദിവംഗതനായ പിതാവിന്റെ ആത്മാവ് തനിക്കൊപ്പം ദുഃഖിക്കുന്നുണ്ടാകും എന്നൊക്കെ ശ്രീകുമാർ മേനോൻ പരസ്യപ്പെടുത്തുമ്പോൾ മഞ്ജു വാരിയർക്ക് മിണ്ടാതിരിക്കാൻ പറ്റുമോ? സത്യങ്ങൾ വെളിയിൽ വരട്ടെ. ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയിൽ കിടത്തിയതിന്റെ കാരണക്കാർക്ക് ശിക്ഷ ഏതെങ്കിലും രൂപത്തിൽ കിട്ടാതിരിക്കില്ല.

നടൻ ആദിത്യന്റെ പോസ്റ്റ് ഇങ്ങനെ:

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും. ഈ ഫോട്ടോ ഉൾപ്പടെ ഞാൻ ഇവിടെ ഇടുകയാണ് ചിലതു ചിലരെങ്കിലും ഓർക്കാൻ വേണ്ടി മാത്രം. മഞ്ജു വാര്യർ നല്ല ഒരു നടിയാണ് എല്ലാ അർത്ഥത്തിലും പക്ഷെ കുറച്ചു കൂടി പക്വത ഉണ്ടാകുന്നതു അല്പം നല്ലതായിരിക്കും, ഓരോ കാലത്തും ഓരോത്തർക്കും എതിരെ കുറ്റങ്ങൾ പറയുമ്പോൾ സ്വയം വില ഇരുത്തേണ്ട കാലമായി എന്ന് ചിന്തിക്കണം. 2017 ഒരാൾക്ക് എതിരെ തിരിഞ്ഞു അദ്ദേഹത്തിന്റെ ശത്രുക്കൾക് ഒപ്പം എന്ത് കാരണത്താൽ ആണേലും നിങ്ങൾ നിന്നപ്പോൾ ഓർക്കാതെ പോയ ഒരു കാര്യമുണ്ട് സ്വന്തം മകൾ എവിടെയാ ആരുടെ ഒപ്പമാണ് ജീവിക്കുന്നത് എന്ന്, അന്ന് ആ പെൺകുട്ടി അനുഭവിച്ച മാനസിക സംഘർഷം എന്താകുമെന്ന് പോലും ഓർത്തില്ല, ആ കുട്ടിയുടെ ജീവിതകാലം മുഴുവൻ ആ വേദന ആ കുട്ടിക്ക് ഒപ്പം ഉണ്ടാകും എന്ന് നിങ്ങൾക്കു ഓർക്കാൻ സമയം കിട്ടിയില്ല കാരണം അവസരം കിട്ടിയത് മുതലാക്കാനും ശ്രദ്ധ പിടിച്ചു പറ്റാനുമായിരുന്നു താല്പര്യം അവസാനം അത് പാതിവഴിയിൽ തീർന്നു.

പക്ഷേ ഒരു മനുഷ്യൻ 86 ദിവസം അനുഭവിച്ച വേദന അത് ചെറുതല്ല 86 നിമിഷം സഹിക്കാൻ പറ്റുമോ നിങ്ങൾക്കു? നമുക്ക് ചുറ്റും ജനങ്ങളും കയ്യടിയും കളറും ബഹളം ഒക്കെ വരുമ്പോൾ നമ്മൾ ചിലതു മറക്കും അത് എക്കാലവും ഉണ്ടാകും എന്ന് വിചാരിക്കുന്നത് നമ്മുടെ ഒക്കെ വെറും തെറ്റിദ്ധാരണ ആണ്,അവിടെയും ഒരു അമ്മ ഉണ്ട് ആ പ്രാർത്ഥന കേൾക്കാതെ ഇരിക്കുമോ,നിങ്ങളുമായി എനിക്ക് യാതൊരു വിരോധവുമില്ല പക്ഷെ ചിലതു പറയണമെന്ന് തോന്നി ഇതൊക്കെ ഇങ്ങനെ മാത്രമേ അവസാനിക്കു എന്ന് അറിയാമായിരുന്നു. നമ്മളെ ചതിക്കാൻ നമ്മൾ എന്തിനു ഒരാൾക്ക് അവസരം കൊടുക്കണം അപ്പോൾ തെറ്റ് അവിടെയും നമ്മുടെ ഭാഗത്താണ്.

'തെറ്റ് ആര് ചെയ്താലും അതിനു മറുപടി കൊടുത്തേ മതിയാകു അത് ഒരു പ്രപഞ്ച സത്യമാ' ആ ഒരു വിശ്വാസത്തില ഞാനും ഇന്നു ജീവിക്കുന്നത് ആരും നല്ലവർ അല്ല എല്ലാവരിലും ഉണ്ട് കുറവുകൾ ഒരാളെ നമുക്കു വേണ്ടേൽ കളഞ്ഞിട്ടു പോകണം അല്ലാതെ പുറകെ നടന്നു ഉപദ്രവിക്കുന്ന സ്വഭാവം നല്ലതല്ല അത് ആര് ചെയ്താലും രണ്ടുപേർക്കു ഇടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഒരാളിൽ മാത്രം ഉത്തരവാദിത്തം വെച്ച് മാറി നിന്നു കുറ്റം പറയുന്നതും ശെരിയല്ലാ എന്തിനും രണ്ടു മുഖമുണ്ട് ഓരോ മുഖങ്ങൾ നമുക്കു ഇനി കാണാം.

ഞാൻ വെറും ഒരു സീരിയൽ നടനാണ് ചിലപ്പോൾ ഈ പോസ്റ്റ് കൊണ്ട് എനിക്ക് ചിലപ്പോൾ ചില ദ്രോഹം ഉണ്ടാകാം പക്ഷേ ഞാൻ ഭയപ്പെടുന്നില്ല ഇത്രെയും ഇല്ലേലും ഇതുപോലെ ഒക്കെ ഞാനും അനുഭവിച്ചതാണ് ഞാനും വിശ്വസിക്കുന്നു മറുപടി ഈശ്വരൻ കൊടുക്കുമെന്ന് കാലം ഒരാൾക്ക് ഒപ്പം അല്ല ചില സമയദോഷ അവസ്ത്ഥയിൽ സമയസൂചി താത്കാലികമായി ചിലർക്ക് ഒപ്പം നില്കും പിന്നെയും ആ സൂചി നേരെ നമുക്കു ഒപ്പം മുന്നോട്ടു പോകും അതുകൊണ്ട് ചിലതു ചെയ്യുമ്പോൾ ചിന്തിക്കുമ്പോൾ ഓർക്കണം നല്ലത് മാത്രം ഇനി ജീവിതത്തിൽ സംഭവിക്കട്ടെ. നാളെ ഇതും ഒരു ഗൂഢാലോചന എന്ന് പറയരുത്. എന്നും ദിലീപേട്ടന് ഒപ്പം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP