Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളത്തെ കൈവിട്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ നാടുവിടുന്നു; കിഫ്ബിയിൽ പ്രാവർത്തികമാക്കിയതിൽ നിർണായക റോളുള്ള സഞ്ജീവ് കൗശിക്കും മനോജ് ജോഷിയും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോൾ ധനവകുപ്പിനെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; പകരം വെക്കാൻ കഴിവുള്ള ആരുണ്ടെന്ന അന്വേഷണവുമായി സർക്കാർ; കൂടുതൽപേർക്ക് ഡെപ്യൂട്ടേഷന് അർഹത ഉണ്ടെന്നിരിക്കേ അപേക്ഷയുമായി ഉദ്യോഗസ്ഥർ എത്തിയാൽ സംസ്ഥാന ഭരണം ആകെ കുഴപ്പത്തിലാകും

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളത്തെ കൈവിട്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ നാടുവിടുന്നു; കിഫ്ബിയിൽ പ്രാവർത്തികമാക്കിയതിൽ നിർണായക റോളുള്ള സഞ്ജീവ് കൗശിക്കും മനോജ് ജോഷിയും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോൾ ധനവകുപ്പിനെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; പകരം വെക്കാൻ കഴിവുള്ള ആരുണ്ടെന്ന അന്വേഷണവുമായി സർക്കാർ; കൂടുതൽപേർക്ക് ഡെപ്യൂട്ടേഷന് അർഹത ഉണ്ടെന്നിരിക്കേ അപേക്ഷയുമായി ഉദ്യോഗസ്ഥർ എത്തിയാൽ സംസ്ഥാന ഭരണം ആകെ കുഴപ്പത്തിലാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. പദ്ധതികൾക്ക് ഫണ്ട് കണ്ടെത്താൻ പോലുമില്ലാത്ത അവസ്ഥയിൽ കിഫ്ബി അടക്കമുള്ള ആശയം കൊണ്ടുവന്നാണ് തൽക്കാലം സർക്കാർ പിടിച്ചു നിന്നത്. എന്നാൽ, കിഫ്ബി ആശയം സംസ്ഥാനത്ത് നടപ്പിലാക്കിയതിലും ഫണ്ട് കൊണ്ടുവരുന്നതിലും നിർണായക പങ്കുവഹിച്ച രണ്ട് ഉദ്യോഗസ്ഥർ കേന്ദ്രസർക്കാറിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുമ്പോൾ സംസ്ഥാനം ആകെ വെട്ടിലായി, പ്രത്യേകിച്ചു ധനമന്ത്രാലയം.

സംസ്ഥാനത്ത് ധനവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന രണ്ടു മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരായ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ധനവിനിയോഗ സെക്രട്ടറി സഞ്ജീവ് കൗശിക്കുമാണ് അർഹമായ കേന്ദ്ര ഡെപ്യൂട്ടേഷൻ സ്വീകരിച്ച് കേരളംവിടുന്നത്. മനോജ് ജോഷിക്ക് ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തിലും സഞ്ജീവ് കൗശിക്കിന് ഫിനാൻഷ്യൽ സർവീസ് ഡയറക്ടറേറ്റിലും അഡീഷണൽ സെക്രട്ടറിമാരായാണ് നിയമനം ലഭിച്ചിരിക്കുന്നത്. കിഫ്ബിയുട കാര്യങ്ങൾ അടക്കം നോക്കിയിരുന്നത് സഞ്ജീവ് കൗശിക്കാണ്. അദ്ദേഹം കേരളം വിടുന്നതാകും കേരളത്തെ പ്രത്യക്ഷത്തിൽ ബാധിക്കുക. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇരുവരും കേന്ദ്രത്തിലേക്ക് വണ്ടി കയറുന്നത് എന്നതു ശ്രദ്ധേയാണ്.

1989 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനായ മനോജ് ജോഷി ചീഫ് സെക്രട്ടറിയുടെ പദവിയുള്ള അഡീഷണൽചീഫ് സെക്രട്ടറിയാണ്. തോമസ് ഐസക് ധനമന്ത്രിയായ 2016 മുതൽ മനോജ് ജോഷിയാണ് വകുപ്പുമേധാവി. മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയുടെ തസ്തിക താത്കാലികമായി ഉയർത്തിയാണ് ഇദ്ദേഹത്തെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചത്. 1992 ബാച്ചിലെ ഉദ്യോഗസ്ഥനാണ് പ്രിൻസിപ്പൽ സെക്രട്ടറിയായ സഞ്ജീവ് കൗശിക്. ഇപ്പോൾ സ്ഥാനക്കയറ്റത്തോടെയാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചിരിക്കുന്നത്.

ഇവർ കേരളം വിടുമ്പോൾ നിർണായകചുമതല വഹിക്കാൻ പ്രാപ്തിയുള്ള പകരം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അഭാവമാകും കേരളത്തെ സാരമായി ബാധിക്കുക. ഇത് ഭരണപ്രതിസന്ധിക്കും വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. ഡെപ്യൂട്ടേഷനുപോയവർക്കുപകരം രണ്ടുതസ്തികകളിലും പുതിയ സെക്രട്ടറിമാരെ കണ്ടെത്തണം. പല സെക്രട്ടറിമാരും അഞ്ചും ആറും വകുപ്പുകളുടെ ചുമതല ഇപ്പോൾ വഹിക്കുന്നുണ്ട്. നിർണായകമായ ഈ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതു വെല്ലുവിളിയാകും. ധനവകുപ്പ് കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള മിടുക്കർ വേണമെന്നതാണ് സർക്കാരിന് വെല്ലുവിളിയാകുന്ന കാര്യം.

പുതുതായി വരുന്നവർക്ക് സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ധനവകുപ്പിനെ നയിക്കുന്നത് വെല്ലുവിളിയാകും. പുതിയ സെക്രട്ടറിമാർ കാര്യങ്ങൾ പഠിക്കേണ്ടതിനാൽ ഫയലുകൾ നീങ്ങുന്നത് വൈകിയേക്കും. ഭരണരംഗത്ത് തടസ്സങ്ങളുണ്ടാക്കും. നിലവിൽ കേരളത്തിൽ ഉള്ളത് 151 ഉദ്യോഗസ്ഥരാണ്. ആവശ്യത്തിന് വേണ്ടതാകട്ടെ 231ഉം. കേരളത്തിൽ നേരിട്ട് ഐ.എ.എസ്. കിട്ടിയവരും സംസ്ഥാന സർവീസിൽനിന്ന് ഐ.എ.എസ്. പദവിയിലേക്ക് ഉയർത്തിയവരുമായി ആകെ വേണ്ടത് 231 ഉദ്യോഗസ്ഥരാണ്. നിലവിലുള്ളത് 151 പേരും. സംസ്ഥാന സർവീസിൽനിന്ന് ഐ.എ.എസ്. പദവി നൽകാൻ ഉദ്യോഗസ്ഥരില്ലാത്തതാണ് കാരണം.

കേരളത്തിൽനിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐ.എ.എസുകാർ സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് ഇരുപതാണ്. ഇപ്പോൾ രണ്ടുപേർകൂടി കേരളം വിടുന്നതോടെ 22. നേരിട്ട് ഐ.എ.എസ്. കിട്ടുന്നവരിൽ 40 ശതമാനം പേർക്ക് കേന്ദ്രത്തിൽ ഡെപ്യൂട്ടേഷന് അർഹതയുണ്ട്. കേരളത്തിൽനിന്ന് 50 പേർവരെയാകാം. കൂടുതൽപേർ ഡെപ്യൂട്ടേഷന് അപേക്ഷിച്ചാൽ കിട്ടാവുന്ന സ്ഥിതിയാണ്. ഇങ്ങനെ കൂടുതൽ പേർ അപേക്ഷയുമായി എത്തിയാൽ അത് കേരളത്തിന് കരന്ന തിരിച്ചടിയാകും.

സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിനുള്ള പണം കണ്ടെത്താനായി വിദേശവായ്പ എടുക്കുന്നതിന്റെ ഭാഗമായി കിഫ്ബി സ്വരൂപിക്കുന്ന മസാല ബോണ്ടിന്റെ അടക്കം ആശയക്കാരിൽ മുന്നിലാണ് സഞ്ജീവ് കൗശിക്ക്. ഉദ്യോഗസ്ഥർക്ക് വിദേശ പരിശീലനം നൽകി അടക്കം മസാല ബോണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമഗ്രത വരുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മസാല ബോണ്ടിലേക്ക് ഇതുവരെ 2,150 കോടിയാണ് ലഭിച്ചത്. ഇതിൽ അടക്കം കൗശിക്കിന്റെ റോൾ നിർണായകമായിരുന്നു.

അതേസമയം അടുത്തകാലത്തിയി കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉദ്യോഗസ്ഥർക്കെതിരെയും ഉയർന്നിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഉദ്യോഗസ്ഥർ നാടുവിടുന്നതെന്ന പ്രത്യേകതയുമുണ്ട്. കിഫ്ബിയിൽ സമഗ്ര ഓഡിറ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവരികയും ചെയ്തിരുന്നു. കിഫ്ബിയിൽ സമഗ്ര ഓഡിറ്റിന് അനുമതി തേടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നാലാമതും സർക്കാരിനു കത്തയച്ചെങ്കിലും സമ്പൂർണ ഓഡിറ്റ് ആവശ്യമില്ലെന്ന മുൻ നിലപാടാണ് ധനവകുപ്പ് സ്വീകരിച്ചത.

ബജറ്റിൽ പ്രഖ്യാപിക്കാതെ ബജറ്റിനു പുറത്തു വായ്പയെടുക്കുന്ന കളിയാണു കിഫ്ബിയുടെ പേരിൽ നടക്കുന്നതെന്നു മന്ത്രി ജി.സുധാകരൻ ആരോപിച്ചതു കഴിഞ്ഞ വർഷം മേയിലാണ്. നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് കിഫ്ബിക്കു കീഴിലെ 12 പദ്ധതികൾ താൽക്കാലികമായി നിർത്തിയതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും കൂടി കേരളം വിടുമ്പോൾ സർക്കാർ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP