Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അപകടത്തിൽപ്പെട്ടയാളെ മൊബൈലിൽ പകർത്തിയും 'കാഴ്ച' കണ്ടും കടന്നു പോയ മലയാളികൾ ഒന്നോർക്കുക; നമുക്കും ഒരുനാൾ ഈ അവസ്ഥ വരാം; 'പ്രബുദ്ധ കേരളം' വെറും കാഴ്ചക്കാരെന്നു തെളിയിച്ച് ഒരു സംഭവം കൂടി: കൊച്ചിയിൽ നിന്നു മനു ഷെല്ലി പകർത്തിയ ചിത്രം കണ്ണു തുറപ്പിക്കുമോ?

അപകടത്തിൽപ്പെട്ടയാളെ മൊബൈലിൽ പകർത്തിയും 'കാഴ്ച' കണ്ടും കടന്നു പോയ മലയാളികൾ ഒന്നോർക്കുക; നമുക്കും ഒരുനാൾ ഈ അവസ്ഥ വരാം; 'പ്രബുദ്ധ കേരളം' വെറും കാഴ്ചക്കാരെന്നു തെളിയിച്ച് ഒരു സംഭവം കൂടി: കൊച്ചിയിൽ നിന്നു മനു ഷെല്ലി പകർത്തിയ ചിത്രം കണ്ണു തുറപ്പിക്കുമോ?

അരുൺ ജയകുമാർ

കൊച്ചി: പ്രബുദ്ധ കേരളമെന്നും സാക്ഷര സമൂഹമെന്നുമൊക്കെ അഭിമാനിക്കാൻ വരട്ടെ. മറ്റുള്ളവർ അപകടത്തിൽ പെടുമ്പോൾ സന്ദർഭോചിതമായി ഇടപെടുന്നവരെന്നും പരസ്പരം കണ്ണീരൊപ്പി സുഖത്തിലും ദുഃഖത്തിലും ഒരുമയുള്ളവരാണെന്നുമുള്ള വിശേഷണം കേരളത്തിന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന സംഭവം.

എറണാകുളം വരാപ്പുഴ പാലത്തിനു സമീപം അപകടത്തിൽപെട്ട വയോധികൻ തിരക്കേറിയ റോഡിൽ ആരും തിരിഞ്ഞു നോക്കാതെ കിടന്നത് അരമണിക്കൂറോളമാണ്. ഇതുവഴി കടന്നുപോയ മാദ്ധ്യമപ്രവർത്തകൻ ഇടപെട്ട് പൊലീസിലറിയിച്ച ശേഷമാണ് മരിച്ചയാളുടെ ശരീരം അവിടെനിന്നും മാറ്റിയത്.

വ്യാഴാഴ്ച രാവിലെ 8.15നാണു സംഭവം. പറവൂരിൽ നിന്നും കൊച്ചി നഗരത്തിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. വരാപ്പുഴ പാലത്തിനു മുമ്പുള്ള ടോൾ ബൂത്തിനു സമീപമാണ് പറവൂർ കൈതാരം സ്വദേശി രാജേന്ദ്രൻ (62) സ്വകാര്യ ബസ്സിടിച്ചു കൊല്ലപ്പെട്ടത്. എറണാകുളം ജില്ലാ കോടതിയിൽ ഗുമസ്തനായിരുന്നു അദ്ദേഹം.

പിന്നിൽ നിന്നും വന്ന ബസ്സിടിച്ചു റോഡിലേക്കു തെറിച്ച് വീഴുകയായിരുന്നു രാജേന്ദ്രൻ. ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തെറിച്ച് പോകുകയും തലയുടെ ഒരു ഭാഗത്ത് കൂടി ബസ്സ് കയറി ഇറങ്ങുകയുമായിരുന്നു. ബസ്സിൽ നിന്നും ഇറങ്ങിയ യാത്രക്കാർ ആരും തന്നെ ശവശരീരം അവിടെ നിന്നും മാറ്റുന്നതിനോ ആശുപത്രിയിലെത്തിക്കുന്നതിനോ തയ്യാറായില്ല എന്നു മാത്രമല്ല. പലരും ഇങ്ങനെയൊരു സംഭവം നടന്നതായേ ഭാവിച്ചില്ലെന്നും സംഭവസ്ഥലത്തെത്തിയ മെട്രോ വാർത്ത ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫർ മനു ഷെല്ലി മറുനാടൻ മലയാളിയോട് പറഞ്ഞു.

തലച്ചോർ ഭാഗികമായി പുറത്ത് വന്ന അവത്തയിലായിരുന്നതിനാൽ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനായി അത് വഴി പോയ ആരും തന്നെ സഹായിക്കാൻ തയ്യാറായില്ല. ബൈക്കിലും മറ്റു വാഹനങ്ങളിലുമായി അത് വഴിപോയ പലരും മൊബൈലിൽ ചിത്രം പകർത്തുന്നതും കാണാമായിരുന്നു. പൊലീസിനെ വിവരമറയിക്കാൻ മനു പലതവണ ശ്രമിച്ചിട്ടും സാധിച്ചില്ല. പിന്നീട് സുഹൃത്തായ ഒരു ട്രാഫിക്ക് എസ്ഐയെ മനു വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വരാപ്പുഴ പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു. എന്നാൽ അപകടത്തിൽ പെട്ടയാളുടെ ശവശരീരം റോഡിനു ഏകദേശം കാൽഭാഗത്തോളം കവിഞ്ഞ് കിടന്നതിനാൽ ഗതാഗത കുരുക്കും രൂക്ഷമായിരുന്നു. തുടർന്ന് ജീപ്പ് ദൂരെ പാർക്ക് ചെയ്ത ശേഷമാണ് പൊലീസുകാർ സ്ഥലത്തെത്തിയത്. ശവശരീരം ആശുപത്രയിലേക്ക് മാറ്റുന്നതിനായി പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. പിന്നീട് ആ വഴി വന്ന പെട്ടി ഓട്ടോയിലാണ് ശവശരീരം ആസ്റ്റർ മെഡിസിറ്റിയിലെത്തിച്ചത്.

അപകടത്തിൽപെട്ടയാളെ സഹായിക്കുന്നവർക്ക് കൈയിൽ നിന്നും ചിലവഴിക്കേണ്ടി വരുന്ന മുഴുവൻ പണവും സ്ഥലം സർക്കിൾ ഇൻസ്പെക്ടറിന്റെ പക്കൽ നിന്നും വാങ്ങാമെന്നും പിന്നീട് ഒരു നൂലാമാലകളും ഉണ്ടാകില്ലെന്നും സ്റ്റേഷൻ കയറി ഇറങ്ങേണ്ട അവസ്ഥ വരില്ലെന്നും സർക്കാറും പൊലീസും ഉറപ്പ് നൽകിയിട്ടും ഇപ്പോഴും പലരും മടിച്ചുനിൽക്കുന്നുവെന്നതിന്റെ തെളിവ് തന്നെയാണ് ഇത്തരം സംഭവങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP