Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാവോയിസ്റ്റ് എറ്റുമുട്ടൽ റിസോർട്ടുടമകളും പൊലീസും ചേർന്ന ഗൂഢാലോചനയാണെന്ന് സിപിഐ.എം.എൽ റെഡ് സ്റ്റാർ; ദേശീയ പാതയോട് ചേർന്നുള്ള റിസോർട്ടിൽ വെടിവെപ്പും കൊലയും നടത്തേണ്ട എന്തു സാഹചര്യം? ജലീലിനെ എവിടെ നിന്നോ പിടിച്ച് വെടിവെച്ചുകൊന്നു എന്ന് സംശയിക്കാവുന്ന സാഹചര്യമെന്ന് സഹോദരൻ സി.പി.റഷീദ്.; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകി സഹോദരൻ ജിഷാദും; വൈത്തിരി മാവോയിസ്റ്റ് വേട്ടയും വിവാദത്തിൽ

മാവോയിസ്റ്റ് എറ്റുമുട്ടൽ റിസോർട്ടുടമകളും പൊലീസും ചേർന്ന ഗൂഢാലോചനയാണെന്ന് സിപിഐ.എം.എൽ റെഡ് സ്റ്റാർ; ദേശീയ പാതയോട് ചേർന്നുള്ള റിസോർട്ടിൽ വെടിവെപ്പും കൊലയും നടത്തേണ്ട എന്തു സാഹചര്യം? ജലീലിനെ എവിടെ നിന്നോ പിടിച്ച് വെടിവെച്ചുകൊന്നു എന്ന് സംശയിക്കാവുന്ന സാഹചര്യമെന്ന് സഹോദരൻ സി.പി.റഷീദ്.; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകി സഹോദരൻ ജിഷാദും; വൈത്തിരി മാവോയിസ്റ്റ് വേട്ടയും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ എന്ന് സംശയിക്കുന്ന സി.പി ജലീലിനെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധവുമായി ബന്ധുക്കളും നക്സൽ സംഘടനകളും. ജലീലിനെ എവിടെനിന്നോ പിടിച്ച് വെടിവെച്ചുകൊന്നു എന്ന് സംശയിക്കാനാവുന്ന സാഹചര്യമാണെന്ന് സഹോദരൻ സി പി റഷീദ് പറയുമ്പോൾ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് സഹോദരൻ ജിഷാദും അറിയിച്ചു. മാവോയിസ്റ്റ് എറ്റുമുട്ടൽ റിസോർട്ടുടമകളും പൊലീസും ചേർന്ന ഗൂഢാലോചനയാണെന്ന് സിപിഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

പുറത്ത് വന്ന് കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ ഇക്കാര്യമാണ് വെളിവാക്കുന്നതെന്നും കൊലപാതകത്തെ അപലപിക്കുന്നതായും സിപിഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം.കെ ദാസൻ പ്രസ്താവനയിൽ പറഞ്ഞു. കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ദേശീയ പാതയോട് ചേർന്നുള്ള ഒരു റിസോർട്ടിൽ ഇത്തരത്തിൽ ഒരു വെടിവെപ്പും കൊലയും നടത്തേണ്ട എന്തു സാഹചര്യമാണ് ഉണ്ടായതെന്ന് സർക്കാർ വ്യക്തമാക്കണം. ആരെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അവരെ നിയമപരമായി നേരിടുന്നതിനു പകരം മാവോയിസ്റ്റ് ചാപ്പ കുത്തി ആരെയും വകവരുത്താമെന്നത് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സമീപനമാണ്.

കശ്മീരിലും മറ്റും നടക്കുന്ന ആസൂത്രിതമായ ഭരണകൂട ഏറ്റുമുട്ടലുകളുടെ അനുഭവങ്ങളെയും ഈ സന്ദർഭത്തിൽ നാം കാണാതിരുന്നു കൂടാ.ഇത്തരം മാവോയിസ്റ്റ് വേട്ടക്ക് കനത്ത കേന്ദ്രഫണ്ടിനൊപ്പം മറ്റ് പാരിതോഷികങ്ങളും പൊലീസ് ഭരണസംവിധാനങ്ങൾക്ക് ലഭിക്കുന്നതും ഏറ്റുമുട്ടൽ കൊലകൾക്കുള്ള പ്രേരണയാണ്. ഇത്തരത്തിലുള്ള ഏറ്റുമുട്ടൽ കൊലകളുടെ മറവിൽ ജനകീയ സമരങ്ങളെയും വ്യവസ്ഥക്കെതിരെ സമരം ചെയ്യുന്ന ജനാധിപത്യ ശക്തികളെയും ഭയപ്പെടുത്തി ഒതുക്കാമെന്ന ഭരണകൂട തന്ത്രങ്ങളെയും നാം തിരിച്ചറിയണം.അങ്ങേയറ്റം ദുരൂഹത നിറഞ്ഞ ഈ വെടിവെപ്പിനെയും കൊലയേയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരണം. അതിനായി ജനാധിപത്യ പ്രസ്ഥാനങ്ങളും ജനപക്ഷ പ്രവർത്തകരും മുന്നോട്ടു വരണമെന്നും എം.കെ ദാസൻ ആഹ്വാനം ചെയ്തു.

അതേസമയം മാവോയിസ്റ്റ് സി.പി ജലീൽ കൊല്ലപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് സഹോദരനും മനഷ്യവകാശ പ്രവർത്തകനുണമായ സി പി റഷീദ് എന്ന പോരാട്ടം റഷീദ് പറഞ്ഞു. മരിച്ചത് ജലീൽ തന്നെയാണെന്നും എന്നാൽ ഏറ്റുമുട്ടൽ നടന്നെന്ന പൊലീസ് വാദം വിശ്വാസയോഗ്യമല്ലെന്നുമാണ് റഷീദ് പറഞ്ഞത്.'റിസോർട്ടിന്റെ അകത്താണ് മരിച്ചു കിടക്കുന്നത്. തലയ്ക്ക് ഭീകരമായ പരുക്ക് കാണുന്നുണ്ട്. മുഖത്ത് മുറിവുണ്ട്. ഇയാളുടെ പക്കലിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി ഇവർ പറയുന്നില്ല. പിന്നെ എന്ത് ഏറ്റുമുട്ടലാണുണ്ടായത്.' സി.പി. റഷീദ് പറഞ്ഞു.

സി.പി. ജലീലിനെ എവിടെ നിന്നോ പിടിച്ച് ഈ റിസോർട്ടിലെത്തിച്ച് വെടിവെച്ചുകൊന്നു എന്ന് സംശയിക്കാനാവുന്ന സാഹചര്യമാണ്. ഇന്നലെ രാത്രി തുടങ്ങി രാവിലെ വരെ വെടിവെച്ചു എന്ന പൊലീസ് വാദം ഒരിക്കലും വിശ്വാസയോഗ്യമായ കാര്യമല്ല. ഇത്രയും സമയം തുടർച്ചയായി വെടിവെപ്പു നടത്താൻ മാത്രമുള്ള ഉണ്ട തണ്ടർബോൾട്ടിന്റെ പക്കൽ പോലുമുണ്ടാവില്ല. പിന്നെ മാവോയിസ്റ്റുകളുടെ പക്കൽ എങ്ങനെയുണ്ടാവാനാണെന്നും അദ്ദേഹം ചോദിച്ചു. ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മറ്റൊരു ഹോദരനായ ജിഷാദ് പറഞ്ഞു. സാധാരണ ഒരാൾക്ക് പരുക്കുപറ്റിയാൽ ആശുപത്രിയിൽ കൊണ്ടുപോകുകയാണ് പതിവ്. എന്നാൽ ജലീലിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും ജിഷാദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP