Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവോയിസവും നക്സലിസവും ഭക്തിമാർഗത്തിന്റെ മുന്നോടിയോ? 67ാം വയസിൽ ആത്മീയപാത തെരഞ്ഞെടുത്ത് പീപ്പിൾ വാർ നേതാവ് ബല്ലാദീർ ഗദ്ദാർ; പാട്ടുപാടി വിപ്ലവം പ്രസംഗിച്ച ഗദ്ദാർ ഇന്ന് ക്ഷേത്രങ്ങൾ സന്ദർശിച്ച് ദൈവാനുഗ്രഹം തേടുന്ന ഭക്തൻ

മാവോയിസവും നക്സലിസവും ഭക്തിമാർഗത്തിന്റെ മുന്നോടിയോ? 67ാം വയസിൽ ആത്മീയപാത തെരഞ്ഞെടുത്ത് പീപ്പിൾ വാർ നേതാവ് ബല്ലാദീർ ഗദ്ദാർ; പാട്ടുപാടി വിപ്ലവം പ്രസംഗിച്ച ഗദ്ദാർ ഇന്ന് ക്ഷേത്രങ്ങൾ സന്ദർശിച്ച് ദൈവാനുഗ്രഹം തേടുന്ന ഭക്തൻ

മറുനാടൻ ഡസ്‌ക്

ന്യൂഡൽഹി: കേരളത്തിൽ ഒരുകാലത്ത് നാടുവിറപ്പിച്ച നക്സൽ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ സുവിശേഷ പ്രാസംഗികനും ഫിലിപ്പ് എം പ്രസാദ് സായിഭക്തനുമായ വിശേഷങ്ങൾ മലയാളക്കര അത്ഭുതത്തോടെയാണ് കേട്ടത്. മാവോയിസവും നക്സലിസവുമെല്ലാം ഭക്തിമാർഗത്തിലേക്ക് എത്തുന്നതിന്റെ മുന്നോടിയാണോ എന്ന ചോദ്യമുയർത്തി ഒരു നേതാവുകൂടി സമാന പാതയിൽ നീങ്ങുന്നു.

സിപിഐ എംഎൽ പീപ്പിൾ വാർ ഗ്രൂപ്പിന്റെ സാംസ്‌കാരിക വിഭാഗമായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനായ ബല്ലാദീർ ഗദ്ദാർ ആണ് ഇപ്പോൾ തന്റെ 67-ാം വയസ്സിൽ ആത്മീയ പാത സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം തെലങ്കാനയിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും വിവിധ മതചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.

രാജ്യംമുഴുവൻ ഒരുകാലത്ത് ഗദ്ദാറിന്റെ ഗാനങ്ങൾ മാവോവാദികളിലും സമൂഹത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സായുധ മാവോവാദികളുടെ തോഴനായി ഇദ്ദേഹം ഇതോടെ അറിയിപ്പെടുകയും ചെയ്തു. അധസ്ഥിതർക്കെതിരായ ചൂഷണങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർ നേരിടുന്ന പ്രശ്നങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചയാളാണ് ഗദ്ദാർ.

എന്നാൽ ഇപ്പോൾ അദ്ദേഹം ആ പാത വിട്ട് ആത്മീയ മാർഗത്തിലേക്ക് തിരിഞ്ഞത് ദേശീയ തലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഗദ്ദാർ ഭോംഗീർ ജില്ലയിലെ യാദാദ്രി ക്ഷേത്രം സന്ദർശിക്കുന്നതും ലക്ഷ്മിനരസിംഹ മൂർത്തിയുടെ അനുഗ്രഹം തേടുന്നതും പൂജാചടങ്ങുകളിൽ പങ്കെടുക്കുന്നതുമായ ചിത്രങ്ങളും പുറത്തുവന്നു.

പുതിയ സംസ്ഥാനമായ തെലങ്കാനയ്ക്ക് നല്ല മഴ സമ്മാനിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചെന്നും ജനങ്ങൾക്ക് അനീതിക്കെതിരെ പൊരുതാനുള്ള ശക്തിനൽകാൻ അപേക്ഷിച്ചെന്നുമാണ് ഗദ്ദാർ ഈ സന്ദർശനത്തിന് ശേഷം പ്രതികരിച്ചത്. സോമനാഥ ക്ഷേത്രത്തിലും ജനുവരിയിൽ ഗദ്ദാർ സന്ദർശനം നടത്തിയിരുന്നു. മാത്രമല്ല വേദപാഠശാല സന്ദർശിച്ച് വിദ്യാർത്ഥികളുമായി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

വേദങ്ങൾ അഭ്യസിച്ച് സ്വാമി വിവേകാനന്ദനെ പോലെ ആയിത്തീരണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. മാർക്സിസത്തിന്റേയും മാവോയിസത്തിന്റേയും കടുത്ത ആരാധകനായിരുന്ന ഗദ്ദാർ ഇത്തരത്തിൽ ആത്മീയ പാതയിലേക്ക് മാറിയത് ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP