Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അലൻ ഷുഹൈബ് വർഷങ്ങളായി നിരീക്ഷണത്തിൽ; താഹയുടെ വീട്ടിൽ നിന്ന് കിട്ടിയത് നിരവധി തെളിവുകൾ; പ്രതികൾ സിപിഐ മാവോയിസ്റ്റ് സംഘാംഗങ്ങൾ എന്ന് തറപ്പിച്ച് പറഞ്ഞ് പൊലീസ്; വയനാടും പാലക്കാടും എറണാകുളത്തും നടന്ന യോഗങ്ങളിൽ ഇവർ പങ്കെടുത്തു; അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മിനുട്‌സ് കണ്ടെത്തി; യുഎപിഎ കേസുകളിൽ പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും; മാവോയിസ്റ്റ് അംഗങ്ങളുമായി ആശയവിനിമയം നടത്തിയത് കോഡ് ഭാഷയിൽ; യുഎപിഎ നിലനിൽക്കുമെന്ന് വാദിച്ച് പൊലീസ്

അലൻ ഷുഹൈബ് വർഷങ്ങളായി നിരീക്ഷണത്തിൽ; താഹയുടെ വീട്ടിൽ നിന്ന് കിട്ടിയത് നിരവധി തെളിവുകൾ; പ്രതികൾ സിപിഐ മാവോയിസ്റ്റ് സംഘാംഗങ്ങൾ എന്ന് തറപ്പിച്ച് പറഞ്ഞ് പൊലീസ്; വയനാടും പാലക്കാടും എറണാകുളത്തും നടന്ന യോഗങ്ങളിൽ ഇവർ പങ്കെടുത്തു; അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മിനുട്‌സ് കണ്ടെത്തി; യുഎപിഎ കേസുകളിൽ പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും; മാവോയിസ്റ്റ് അംഗങ്ങളുമായി ആശയവിനിമയം നടത്തിയത് കോഡ് ഭാഷയിൽ; യുഎപിഎ നിലനിൽക്കുമെന്ന് വാദിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായവർ സിപിഐ മാവോയിസ്റ്റുകളെന്ന് ഉറപ്പിച്ച് പറഞ്ഞ് പൊലീസ്. പ്രതികൾ മാവോയിസ്റ്റ് അനുകൂല യോഗങ്ങളിൽ പങ്കെടുത്തു. യുഎപിഎ ചുമത്തിയതിൽ വിവിധ തുറകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പൊലീസ് കൂടുതൽ വെളിപ്പെടുത്തലുകളുമായി വന്നത്. യുഎപിഎ ചുമത്താനുള്ള നിരവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. ലഘുലേഖ കിട്ടി എന്നത് മാത്രമല്ല യുവാക്കൾക്കെതിരെയുള്ള തെളിവ്.അലൻ ഷുഹൈബിനെ പൊലീസ് വർഷങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. കൂടാതെ താഹയുടെ വീട്ടിൽ നിന്ന് നിരവധി തെളിവുകൾ കിട്ടിയെന്നും പൊലീസ് പറയുന്നു.

വയനാടും പാലക്കാടും എറണാകുളത്തും യോഗങ്ങൾ നടന്നു. ഇത് തെളിയിക്കുന്ന മിനിട്‌സുകൾ കിട്ടി. മാവോയിസ്റ്റുകൾ കൊല്ലപ്പെടുമ്പോൾ, പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് സൂചിപ്പിക്കുന്നതടക്കം ഇവർ പറഞ്ഞ അഭിപ്രായങ്ങൾ മിനുട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. താഹയുടെ വീട്ടിൽ നനിന്നാണ് ഈ മിനുട്‌സുകൾ കിട്ടിയത്. സായുധ പോരാട്ടങ്ങൾ നടത്തേണ്ടത് എങ്ങനെ എന്നുള്ള പുസ്തകം കിട്ടി. യുഎപിഎ കേസുകളിൽ നേരത്തെ ഉൾപ്പെട്ടവരോട് ഒപ്പമുള്ള ചിത്രങ്ങൾ കണ്ടുകിട്ടി. മാവോയിസ്റ്റ് അംഗങ്ങളുമായി ആശയവിനിമയത്തിന് ഉപയോഗിച്ചത് കോഡ് ഭാഷ. കോഡ് ഭാഷ വിവരിക്കുന്ന പുസ്തകം താഹയുടെ വീട്ടിൽ നിന്നും കിട്ടിയെന്നും പൊലീസ് വെളിപ്പെടുത്തി. എന്നാൽ, എന്താണ് ആശയവിനിമയം ചെയ്തതെന്ന് ചുരുളഴിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. താഹയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും, പെൻഡ്രൈവും താഹയുടെ സഹോദരന്റേതാണെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ. അത് അങ്ങനെ തന്നെയാണോ എന്ന് പരിശോധിച്ച് വരികയാണ്. ഈ ഡിജിറ്റൽ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളു. കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുക. പൊലീസിന്റെ പിടിയിൽ നിന്ന് വഴുതിപ്പോയ മൂന്നാമനായി തിരച്ചിൽ തുടരുകയാണ്. മൂന്നാമൻ ആരെന്ന് അലനോ താഹയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളുടെ കസ്റ്റഡി അപേക്ഷ നൽകുന്നത് മൂന്നാമനെ കൂടി കിട്ടിയ ശേഷമായിരിക്കും. കേസിൽ യുഎപിഎ നിലനിൽക്കുമോയെന്ന് കോടതി ആരായുമ്പോൾ അഭിപ്രായം പറയാൻ രണ്ടുദിവസം വേണമെന്നാണ് പ്രോസിക്യൂഷൻ പറയുന്നു.

അറസ്റ്റിലായ രണ്ട് പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾ വിദ്യാർത്ഥികളും സിപിഎം പ്രവർത്തകരുമെന്ന് പ്രതിഭാഗം വാദിച്ചു. ഇരുവർക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്നും ചൂണ്ടിക്കാട്ടി. പൊലീസ് റിപ്പോർട്ടിൽ മാവോയിസ്റ്റെന്നു പറയുന്നുണ്ടെന്നു കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ കോഴിക്കോട് കോടതി മറ്റന്നാൾ പരിഗണിക്കും. യുഎപിഎയുടെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ സമയം വേണമെന്ന് പൊലീസും ആവശ്യപ്പെടുകയായിരുന്നു.

സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയതിനോട് വിയോജിച്ചും അറസ്റ്റിനെ ന്യായീകരിച്ചും മുഖ്യമന്ത്രി നിയമസഭയിൽ പ്രതികരണം നടത്തി. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു. യുഎപിഎ ദുരുപയോഗം ചെയ്താൽ ഉദ്യോഗസ്ഥരെ ന്യായീകരിക്കില്ല. കോഴിക്കോട് കേസിൽ വിശദമായ പരിശോധന നടത്തും. എന്നാൽ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതിനെത്തുടർന്നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

പിടിയിലായ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കി. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട. ഇവർ കീഴടങ്ങാൻ വന്നതല്ല. പൊലീസിനു നേരെ വെടിവച്ചു. കോൺഗ്രസുകാർ ഇവരെ ന്യായീകരിക്കുന്നത് ഞെട്ടിക്കുന്നു.

സിആർപിഎഫിനെ രാജ്യമെമ്പാടും വെടിവച്ചവരെ പരിശുദ്ധാത്മാക്കളാക്കേണ്ട. ഈ സ്ഥിതി കേരളത്തിലും വരണമെന്നാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മാവോയിസ്റ്റുകളെ ഇന്നും നാളെയും കോൺഗ്രസ് ന്യായീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP