1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

ആദിവാസികളെ മൂൻനിർത്തി വൻതോതിൽ കഞ്ചാവ് കൃഷി; തങ്ങളുടെ മേഖലയിൽ എന്ത് നിർമ്മാണ പ്രവർത്തനം നടന്നാലും പത്തു ശതമാനം കമ്മീഷൻ; തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം വാങ്ങി സമ്പാദിക്കുന്നത് കോടികൾ; ഒറ്റുകാരനെന്ന സംശയത്താൽ കൊന്നൊടുക്കുന്നത് പാവങ്ങളെയും; കുഴി മൈനുകൾ വിതറിയും ട്രെയിനിന് ബോംബു വച്ചും നിരപരാധികളെ കൊന്നൊടുക്കുന്നു; 20 വർഷത്തിനിടയിൽ തീർത്തത് പതിനായിരത്തോളം പേരെ; ഇന്ത്യയിലെ മാവോയിസ്റ്റുകൾ വിമോചനപോരാളികളോ അതോ കൊടും ക്രിമിനലുകളോ?

November 06, 2019 | 02:31 PM IST | Permalink



ആദിവാസികളെ മൂൻനിർത്തി വൻതോതിൽ കഞ്ചാവ് കൃഷി; തങ്ങളുടെ മേഖലയിൽ എന്ത് നിർമ്മാണ പ്രവർത്തനം നടന്നാലും പത്തു ശതമാനം കമ്മീഷൻ; തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം വാങ്ങി സമ്പാദിക്കുന്നത് കോടികൾ; ഒറ്റുകാരനെന്ന സംശയത്താൽ കൊന്നൊടുക്കുന്നത് പാവങ്ങളെയും; കുഴി മൈനുകൾ വിതറിയും ട്രെയിനിന് ബോംബു വച്ചും നിരപരാധികളെ കൊന്നൊടുക്കുന്നു; 20 വർഷത്തിനിടയിൽ തീർത്തത് പതിനായിരത്തോളം പേരെ; ഇന്ത്യയിലെ മാവോയിസ്റ്റുകൾ വിമോചനപോരാളികളോ അതോ കൊടും ക്രിമിനലുകളോ?

എം മാധവദാസ്

റായ്പുർ: 'ആ പൊലീസ്സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലെല്ലാം നിറഞ്ഞുനിന്നത്, കഞ്ചാവിന്റെ മണമായിരുന്നു. കെട്ടുകണക്കിന് കഞ്ചാവ് ചെടികൾ, ഉണക്കി വെട്ടിവെച്ചിരിക്കുന്നതുകൊണ്ട് അങ്ങോട്ട് കയറാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. സ്‌റ്റേഷനിനുള്ളിൽ പോലും ചാക്കുകളിൽ കൂട്ടി ഇട്ടിരിക്കുന്നത് കഞ്ചാവാണ്. പൊലീസ് വാഹനം പാർക്കുചെയ്യാൻപോലും കഴിയാതെയാണ് ചാക്കുകൾ കെട്ടിവെച്ചിരിക്കുന്നത്'-മാവോയിസ്റ്റ് സ്വാധീന മേഖലയായ ചത്തീസ്ഗഢിലെ ബസ്തർ, കലഹണ്ടി, റായ്‌പ്പുർ തുടങ്ങിയ ജില്ലകളിലെ വനയോര മേഖലയിലെ ചില പൊലീസ് സ്‌റ്റേഷനുകൾ സന്ദർശിച്ച മാധ്യമ പ്രവർത്തകർ കണ്ട കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആരാണ് ഇവിടെ കഞ്ചാവ് കടത്തുന്നത് എന്ന് അറിഞ്ഞാലും നാം നടുങ്ങിപ്പോകും. ഇപ്പോൾ അട്ടപ്പാടി മനമേഖലയിൽ നാലുപേർ കൊല്ലപ്പെട്ട അതേ മവോയിസ്റ്റ് ഗ്രൂപ്പുകൾ തന്നെ.

ഓരോ ആദിവാസിക്കും അഞ്ചൂറോളം കഞ്ചാവിൻ തൈകൾ നൽകുക. ആ പാവങ്ങൾ അത് വളർത്തി വിളവെടുത്ത് മാവോയിസ്റ്റുകൾക്ക് നൽകണം. മലയോര മേഖലയിലെ ദുർഘടമായ മേഖലകളിൽ പൊലീസ് എത്തിപ്പെടാൻ പോലും പറ്റില്ല. ഇങ്ങനെ ആയിരക്കണക്കിന് ഏക്കറിൽ വളരുന്ന കഞ്ചാവ് കൃഷിയാണത്രേ, ആന്ധ്ര, തെലങ്കാന, മഹരാഷ്ട്ര, ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, മധ്യപ്രദേശ്് എന്നീ സംസ്ഥാനങ്ങളിൽ പ്രബലരായ മവോയിസ്റ്റുകളുടെ പ്രധാന വരുമാനമാർഗം. ഇത് കെട്ടുകഥയല്ല. ജാർഖണ്ഡ് പൊലീസ് മാത്രമല്ല, ആന്റി നാർക്കോട്ടിക്ക് സെല്ലും, എൻഎഐയും വരെ ഇത് സ്ഥിരീകരിച്ചതാണ്. വിശാഖപട്ടണത്തിൽനിന്ന് തുടങ്ങി വസിപ്പൂരിൽ അവസാനിക്കുന്ന, ലഹരി ഇടനാഴി എന്നുപറയുന്ന ( ഡ്രഗ് കോറിഡോർ) കഞ്ചാവ് കള്ളക്കടത്ത് റൂട്ടുകളും ഉണ്ട്. കടത്തിക്കൊണ്ടുപോന്നതിനിടെ മാവോയിസ്റ്റുകളുടെ കൈയിൽനന്ന് പിടികൂടിയവയാണ് സ്റ്റേഷനുകളിൽ തൊണ്ടി മുതലായി നിറഞ്ഞുനിൽക്കുന്നത്. ഇതിന്റെ എത്രയോ ഇരട്ടി പൊലീസ് കത്തിച്ചു കളഞ്ഞിട്ടുണ്ട്. അപ്പോൾ എത്രമാത്രം ലഹരിവസ്തുക്കളാണ് ഇവർ കടത്തുന്നത എന്നോർക്കണം.

2009ൽ ഇന്ത്യനേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് മാവോയിസ്റ്റുകൾ എന്ന് പ്രധാനമന്ത്രി ഡോ മന്മോഹൻസിങ്ങ് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞതോടെയാണ് മാവോയിസ്റ്റുകൾക്കെതിരായ നടപടി കടുപ്പിച്ചത്. കഞ്ചാവ് വൻതോതിൽ പിടിക്കാൻ തുടങ്ങിയതും അതോടുകുടിതന്നെ. നോക്കുക, ഒരു തലമുറയെ തന്നെ നശിപ്പിക്കുന്ന ലഹരിയാണ്, വിപ്ലവവും വിമോചനവും കൊതിക്കുന്ന ഒരു കൂട്ടരുടെ അടിസ്ഥാന ധനാഗമന മാർഗമെന്നത് നാണക്കേടുതന്നെയാണ്. ഇത് ചൂണ്ടിക്കാണിച്ചാൽ മവോയിസ്റ്റ് അനുഭാവികളും, സൈദ്ധാന്തികരും പറയുക 'ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്നും, ഇതെല്ലാം ഭരണകൂടത്തിന്റെ പെരുപ്പിച്ച കണക്കുകൾ' ആണെന്നുമാണ്. റായ്‌പ്പൂരിലും ദന്ദേവാഡയിലെയും പ്രദേശിക എജന്റുമാർ കളക്റ്റ് ചെയ്യുന്ന ഈ മയക്കുമരുന്ന് പിന്നെ പോകുന്നത് മുംബൈയിലെയും ഡൽഹിയിലെയും മയക്കുമരുന്ന് മാഫിയയുടെ കൈളിലേക്കാണ്. മയക്കുമരുന്ന് അങ്ങോട്ടും ആയുധങ്ങൾ ഇങ്ങോട്ടും വരുന്ന അപകടകരമായ വ്യവസായത്തിനും മവോയിസ്റ്റുകൾ കൂട്ടുനിൽക്കുന്നുണ്ട്. ചൈന കേന്ദ്രീകരിച്ച മയക്കുമരുന്ന് മാഫിയയാണ് ഇന്ത്യയിലെ മാവോവാദികൾക്ക് ആയുധം നൽകുന്നതെന്ന് പ്രമുഖ മാധ്യമമായ 'ദ പ്രിന്റ്' എൻഐയെ ഉദ്ധരിച്ച് ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രഗ് കോറിഡോർ അവസാനിക്കുന്നതും ചൈനയിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. മയക്കുമരുന്നിന് പകരമാണ് ഇവർക്ക് ചൈനയിൽനിന്ന് ആയുധം കിട്ടുന്നതെന്നും പറയുന്നുണ്ട്. എന്നാൽ എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യവും

ഷൈനിങ്ങ് പാത്ത് പോലുള്ള വിപ്ലവ പ്രസ്ഥാനങ്ങൾക്ക് പിൽക്കാലത്ത് ഉണ്ടായ അതേരീതിയിലുള്ള മാറ്റമാണ്, ഇന്ത്യയിലെ മവോയിസ്റ്റുകൾക്കും ഉണ്ടായാതെന്ന് രാമചന്ദ്രഗുഹയെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിമോചന സ്വപ്നങ്ങളുമായി തുടങ്ങിയ ഷൈനിങ്ങ് പാത്ത് പിന്നീട് തട്ടിക്കൊണ്ടുപോകലും മയക്കുമരുന്ന് കടത്തുമായി ആകെ വഴിതെറ്റുകയായിരുന്നു. ഇതേ വഴിക്കുതന്നെയായിരുന്നു ഇന്ത്യയിലെ ഒരു വിഭാഗം മവോയിസ്റ്റുകളും നീങ്ങിയത്. ചത്തീസ്ഗഡിലൊക്കെ നക്സലുകളുടെ ഈ മാറ്റം പ്രകടമായിരുന്നു. ആധുനിക ആയുധങ്ങളും വരുമാനവും നേടാനായി അവർ പലപ്പോഴും ഗ്ലോറിഫൈഡ് ക്വട്ടേഷൻ സംഘങ്ങളായി മാറി. തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യവും പലപ്പോഴും പതിവായി. വന്നുവന്ന് ചില ഗുണ്ടാ സംഘങ്ങളൊക്കെ കൊല നടത്തി അത് മാവോയിസ്റ്റുകളുടെ പിരടിക്കിടുന്നതും ഉണ്ടായി. 2012ൽ ഒഡീഷയിൽ രണ്ട് ഇറ്റാലിയൻ സ്വദേശികളെ തട്ടിക്കൊണ്ടുപോയി മാവോവാദികൾ സകലരെയും ഞെട്ടിച്ചിരുന്നു. കോടികളാണ് ഇവരെ വിട്ടുകിട്ടുന്നതിനായി ഇവർ മോചനദ്രവ്യം വാങ്ങിയത്. ഇതോടെ കേന്ദ്രസർക്കാർ മാവോവാദികൾക്കെതിരെ ഒന്നുകൂടി ശക്തമായി തിരിയുകയും ചെയ്തു.

തങ്ങളുടെ ആധിപത്യമേഖലയിൽ എന്ത് നിർമ്മാണ പ്രവർത്തനം നടന്നാലും പത്തുശതമാനം കമ്മീഷൻ മാവോയിസ്റ്റുകൾക്ക് കൊടുക്കണം എന്നതാണ് അലിഖിത നിയമം. അണക്കെട്ടായാലും, സബ്സ്റ്റേഷനായാലും റോഡ് ആയാലും നക്സലുകൾക്ക് തങ്ങൾക്ക് കിട്ടേണ്ടത് കിട്ടണം. ഇല്ലെങ്കിൽ വിവരം അറിയും.

ഒറ്റുകാരനെ ആദ്യം കൊല്ലുക

മാവോയിസ്റ്റ് സാഹിത്യത്തിൽ ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യമാണ് ഒറ്റ്. ഒറ്റുകാരനെയും ശത്രുവിനെയും ഒരുമിച്ച് കിട്ടായാൽ ആദ്യം ഒറ്റുകാരനെ തീർത്തതിന് ശേഷം മാത്രമേ ശത്രുവിന്റെ നേർക്ക് തിരിയാവൂവെന്നാണ് മാവോയിസ്റ്റ് സിദ്ധാന്തം. ഒറ്റുകാരൻ എന്ന് ഉറപ്പ്വേണമെന്നില്ല, സംശയം ഉണ്ടായാൽപോലും ഇവിടെ മാവോയിസ്റ്റുകൾ തീർത്തുകളയും. ഇതാണ് പാവം ആദിവാസികൾക്കുപോലും വിനയായത്. പൊലീസിന്റെ ചാരന്മാരാണെന്ന് പറഞ്ഞ് എത്രയോ ആദിവാസികളെ നക്സലുകൾ തീർത്തു കഴിഞ്ഞു. ആദ്യമൊക്കെ ഒറ്റുകാരന്റെ ശവശരീരം പരസ്യമായി തൂക്കിയിടുന്ന, ഐഎസ് മോഡൽ രീതിയും ഇവർ അനുവർത്തിച്ചിരുന്നു. പിന്നീട് പൊതുസമൂഹത്തിൽനിന്ന് ശക്തമായ രോഷം വന്നതിനെ തുടർന്ന് ഈ രീതി നിർത്തുകയായിരുന്നു. ഒറ്റുകാരന് മരണം നൽകുന്ന മാവോയിസ്റ്റ് രീതി തന്ത്രപുർവം മുതലെടുത്തവരിൽ ഝാർഖണ്ഡിലെ കൽക്കരി ഖനി മുതലാളിമാർപോലും ഉണ്ടായിരുന്നു. തങ്ങൾക്ക് വിരോധമുള്ളവരെ തീർക്കാനുള്ള പദ്ധതിയായി പലരും ഒറ്റു പരിപാടി ഉപയോഗിച്ചു. ഇതോടെ ഫലത്തിൽ അരാജകത്വമാണ് 2013 വരെ ഇവിടെ ഉണ്ടായിരുന്നതെന്ന് മുൻ ജാർഖണ്ഡ് ഡിജിപി മുകുൾ ലോധ തന്റെ ആത്മകഥയിൽ എഴുതിയത്. 'ആർക്കും ആരെയും കൊല്ലാവുന്ന അവസ്ഥ. മവോയിസ്റ്റുകൾ കൊന്നാൽ അത് വിപ്ലവം. ഗുണ്ടകൾ ചെയ്താൽ അത് ക്വട്ടേഷൻ'- ഈ രീതിയിൽ ആയിരുന്നു അന്നത്തെ അവസ്ഥ'- ലോധ വ്യക്തമാക്കുന്നു.

തീർത്തും പാവപ്പെട്ട ഖനിത്തൊഴിലാൽക്കുനേരെപോലും ഒറ്റുകാരൻ എന്ന നിലയിൽ മാവോയിസ്്റ്റുകൾ തോക്കെടുത്തിരുന്നു. സ്വന്തം സംഘടനയിലെ വിഭാഗീയതയുടെ പേരിലും ഒറ്റുകാരനെന്നും കുലം കുത്തിയെന്നും പേരുവീണ് നിരവധിപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

അവസാനിക്കാത്ത രക്തപ്പുഴ

സിപിഐ മാവോയിസ്റ്റിനെ ഭീകര സംഘടനകളുടെ പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തിയെന്നതാണ് ഏറ്റവും അവസാനമായി പുറത്തുവരുന്ന വാർത്ത. യു.എസ്. പട്ടികയിൽ ആറാം സ്ഥാനത്താണ് സിപിഐ മാവോയിസ്റ്റുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ൽ 117 ആക്രമണങ്ങളിലായി 311പേരെ സിപിഐ മാവോയിസ്റ്റ് കൊലപ്പെടുത്തി. തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആക്രമണം നടത്തിയ സംഘടനയാണ് സിപിഐ മാവോയിസ്റ്റെന്ന് യു.എസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ആന്ധ്രയിലെ പീപ്പിൾസ് വാർ ഗ്രൂപ്പ് തൊട്ട് സിപിഐഎം റെഡ്ഫ്ളാഗ് വരെയുള്ള സകല നക്സൽ ഗ്രൂപ്പുകളുടെയും എക്കാലത്തെയും വലിയ ടാർജെറ്റ് സിആർപിഎഫുകാരാണ്. 97 മുതൽ 2018വരെയുള്ള കാലഘട്ടത്തിൽ പതിനയ്യായിരത്തോളം ജീവനുകളാണ് നക്സൽ വേട്ടയിൽ ഇല്ലാതായതെന്നാണ് ഏകദേശ കണക്ക്. ഇതിൽ ഏകദേശം എണ്ണായിരത്തോളം പേർ സിവിലിയന്മാരാണ്. മൂവായിരത്തോളം സുരക്ഷാഭടന്മാരും നാലായിരത്തോളം മാവോവാദികളും ഈ കാലയളിൽ മരിച്ചു. മാവോവാദികളെ കൊണ്ട് പൊറുതിമുട്ടുന്നത് സാധാരണക്കാർ തന്നെയാണെന്ന് ഈ കണക്കുകളും വ്യക്തമാക്കുന്നു. അരലക്ഷത്തോളം പേർ മാവോയിസറ്റ് വേട്ടയെ തുടർന്ന് ഭവനരഹിതരായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് സിആർപിഎഫ് ജവാന്മാർ അടക്കമുള്ള അയ്യായിരത്തോളം പേർ ഇപ്പോഴും കിടന്ന കിടപ്പിൽ തന്നെയാണ്.

ചത്തീസ്ഗഢ് എന്ന ഒറ്റ സംസ്ഥാനത്തിനാണ് മവോയിസ്റ്റ് വേട്ടയിൽ ഏറ്റവും കൂടതൽ നഷ്ടം വന്നത്. 2015വരെ എതാണ്ട് എല്ലാദിവസവും വാർത്തയായിരുന്നു ഇവിടുത്തെ മാവോയിസ്റ്റ് ആക്രമണങ്ങൾ. കൂഴിബോബുകൾ നിരത്തി സിആർപിഎഫുകാരെ ചക്രവ്യൂഹത്തിൽ ഇടുക എന്നതായിരുന്നു ഇവർ സ്വീകരിച്ച രീതി. 2013ൽ ഇവിടെയുണ്ടായിരുന്ന നക്സൽ ആക്രമണത്തിൽ കോൺഗ്രസിന്റെ നേതൃനിര ഒന്നടങ്കം ഇല്ലാതായി. ചത്തീസ്ഗഢ് പിസിസി അധ്യക്ഷൻ നന്ദകുമാർ പട്ടേലും, മന്ത്രി മഹേന്ദ്രകർമ്മയും അടക്കമുള്ള 24 നേതാക്കളാണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് നക്സൽ വിരുദ്ധ പോരാട്ടങ്ങളുമായി മുന്നോട്ടുപോയപ്പോൾ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മഹേന്ദ്രകർമ്മയെ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ തീർത്തുകൊണ്ടാണ് നക്സലുകൾ പ്രതികാരം തീർത്തത്. അതോടെ കോൺഗ്രസിന് അടിമുടി പുതിയ നേതൃനിരയെ വളർത്തിയെടുക്കേണ്ടി വന്നു. തങ്ങൾക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പാരാട്ടമാണെന്ന് അറിഞ്ഞുകൂടി തന്നെയാണ് നകസലുകൾ രാഷ്ട്രീയ നേതൃത്വത്തെയും ലക്ഷ്യമിടുന്നത്. ബംഗാളിലും അതേ അവസ്ഥയായിരുന്നു. ആദ്യം മമതയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ ആക്രമിച്ച നക്സലുകളെ, കാര്യം കഴിഞ്ഞപ്പോൾ അതേ മമത തന്നെ തീർത്തൂവെന്നതും ചരിത്രത്തിന്റെ കാവ്യനീതി. മാവോയിസ്റ്റ് നേതാവ് കിഷൻജിയുടെ മരണം തന്നെ ഉദാഹരണം.

അങ്ങനെ എത്രയെത്ര രക്തരൂക്ഷിത പോരാട്ടങ്ങൾ. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ഉണ്ടായ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 16 സിആർപിഎഫ് ജവാന്മാരാണ്. മാനവികതക്കുവേണ്ടി വാദിക്കുന്ന നക്സലുകൾ ടാർജറ്റഡ് അറ്റാക്കുകളാണ് നടത്തേണ്ടത് എന്നാണ് അവരുടെ സൈന്ധാന്തികരും താത്വിക ആചാര്യന്മാരും പറയുക. പക്ഷേ ട്രെയിൻ പാളം തെറ്റിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരപരാധികളെ കൊല്ലാൻപോലും മാവോയിസ്റ്റുകൾ മടിച്ചിട്ടില്ല. ബംഗാളിലെ വെസ്റ്റ് മിഡ്നാപ്പൂരിൽ 2010 മെയ് 28ന്് ഉണ്ടായ ജ്ഞാനേശ്വരി എക്സപ്രസ് സ്്ഫോടനക്കേസിൽ 148 പേരാണ് മരിച്ചത്. നക്സലുകളെ നേരിടാൻ ശക്തമായ നടപടി വേണമെന്ന് മന്മോഹൻസിങ് ആവശ്യപ്പെട്ടതിനുള്ള പ്രതികാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നിലമ്പുരിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മരിച്ച കുപ്പുദേവരാജ് ഈ സ്ഫോടനക്കേസിൽ പ്രതിയാണ്. കുപ്പു ദേവരാജ് മരിച്ചതിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്ന കേരളത്തിലെ മനുഷ്യവകാശ പ്രവർത്തകർ, ഈ സംഭവങ്ങൾ കാണാതെ പോവുകയാണ്.

ദലിതർക്കും ആദിവാസികൾക്ക് എന്തുകിട്ടി?

ഈ കൊടും ക്രൂരതകളെയെല്ലാം ന്യായീകരിക്കാൻ മാവോയിസ്റ്റുകൾ പതിവായി പറയുന്ന പ്രശ്നമാണ് തങ്ങൾ പാവങ്ങളുടെ പ്രത്യേകിച്ച് ആദിവാസികളുടെയും, ദലിതരുടെയും, പ്രശ്നങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവർ ആണെന്ന്. പക്ഷേ ഇവരുടെ ജീവിതത്തിൽ എന്ത് അടിസ്ഥാനപരമായ മാറ്റമാണ് മാവോയിസ്റ്റുകൾക്ക് കൊണ്ടുവരാൻ കഴിഞ്ഞത് എന്നുചോദിച്ചാൽ പ്രത്യേകിച്ച് മറുപടിയൊന്നും ഉണ്ടാവില്ല. മാത്രമല്ല ആദിവാസികളുടെയൊക്കെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ് മവോവാദികൾ ചെയ്തതെന്ന് ആശിഷ് നന്ദിയെപ്പോലുള്ള എഴുത്തുകാർ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ഭാഗത്ത് പൊലീസ് പീഡനം. മറുഭാഗത്ത് ഒറ്റുകാരനാണെന്ന് പറഞ്ഞുള്ള മാവോവാദികളുടെ ഭീഷണി. പല ആദിവാസികളും തങ്ങളുടെ പ്രദേശം തന്നെ വിട്ടുപോയി. ഇതിനു പുറമെയാണ് നിത്യവൃത്തിക്ക് ഗതിയില്ലാത്തവരിൽ നിന്ന് പിരിവ് എടുക്കുന്നതും, കഞ്ചാവ കൃഷി ചെയ്യിക്കുന്നതും ഒക്കെ. മാവോയിസറ്റ്് ഭൂരിപക്ഷ മേഖലകൾ സാമൂഹികമായും സാമ്പത്തികമായും ഒറ്റപ്പെട്ടുപോയതായും ആശിഷ് നന്ദി തന്റെ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. നല്ല റോഡുണ്ടാക്കിയാൽ അവിടെ മാവോയിസ്റ്റുകൾ കുഴിബോംബ് ഇടും. മാത്രമല്ല എന്തു ചെയ്താലും പത്തുശതമാനം കമ്മീഷൻ മാവോയിസ്റ്റുകൾക്കാണ്. അതുകൊണ്ടുതന്നെ പ്രമുഖ കമ്പനികൾ ഒന്നും ഇങ്ങോട്ട് എത്തില്ല. ടെൻഡർ വിളിച്ചിട്ടും ഏറ്റെടുക്കാൻ ആളില്ലാതെ എത്രയോ പദ്ധതികൾ ഇങ്ങനെ ദണ്ഡകാര്യണ മേഖലയിൽ മുടങ്ങിക്കിടക്കുന്നു.

നല്ല വീടുകളില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇവിടേക്ക് വിവാഹബന്ധങ്ങൾപോലും നടക്കുന്നില്ല. ഈ നാട്ടുകാർ എവിടെപ്പോയാലും പൊലീസിന്റെ നിരീക്ഷണവും ഉണ്ടാവും. മവോയിസ്റ്റുകൾ ഉള്ള ഗ്രാമങ്ങളിലെ ആദിവാസികളുടെ അവസ്ഥ, മറ്റിടങ്ങളേക്കാൾ എത്രയോ ദയനീയമാണ്. പിന്നെ എന്ത് വിമോചനമാണ് മാവോയിസ്റ്റുകൾ ഉണ്ടാക്കിയത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകര സംഘടനകളിൽ ആറാം സ്ഥാനം മാവോയിസ്റ്റ് ഭീകരർക്ക് അമേരിക്ക ചാർത്തിക്കൊടുത്തിൽ അത്ഭുദപ്പെടാൻ ഒന്നുമില്ലെന്നാണ് അവരുടെ ചരിത്രം പഠിക്കുന്നവർക്ക് അറിയാൻ കഴിയുക.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബിഡിഎസ് വിദ്യാർത്ഥിനിയായ സാബിക്കയുമായി ഗഫൂർ പ്രണയത്തിലായത് ഏഴു വർഷം മുമ്പ്; യുവാവിന് സാമ്പത്തിക ശേഷി കുറവെന്ന് പറഞ്ഞ് എതിർപ്പുമായി പെൺവീട്ടുകാർ; കടുത്ത പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ ബലംപ്രയോഗിച്ചു ഇൻജക്ഷൻ നൽകി തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസിലൂടെ കമിതാക്കളുടെ ഒത്തുചേരൽ; മലപ്പുറത്തു നിന്നും ഒരു പ്രണയകഥ
'ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ...ആരും അവളെ അംഗീകരിക്കില്ല; ഞാൻ അവളെ സ്വീകരിക്കാം..ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം': അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിന് അഴിയെണ്ണുന്ന 49 കാരന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി മധുമിത പാണ്ഡെ; മനസ്സിൽ ചെകുത്താന്മാരെന്ന് കരുതി തിഹാറിൽ പോയി 100 റേപ്പിസ്റ്റുകളെ ഇന്റർവ്യു ചെയ്ത 26 കാരി പറയുന്നു അവർ അതിമാനുഷരോ രാക്ഷസരോ അല്ല
വീട്ടുമുറ്റത്തെ ഗേറ്റിൽ കയറി കളിച്ചുകൊണ്ടിരുന്ന കുട്ടി ഗേറ്റ് ദേഹത്തുവീണു മരിച്ചു; 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ അപകടം കണ്ടുനിന്ന അമ്മ ശ്രമിച്ചെങ്കിലും ഗേറ്റ് ഉയർത്താൻ കഴിഞ്ഞില്ല; ബഹളം കേട്ടെത്തിയ അയൽവാസികൾ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; വണ്ടിപ്പെരിയാറുകാർക്ക് വേദനയായി നാലാം ക്ലാസുകാരന്റെ ദാരുണ മരണം
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ; പിടിയിലായ ഷംനാദ് എറണാകുളത്തുനിന്നു യുവതിയെ കടത്തിയ കേസിലും പ്രതി; രണ്ടു തവണ വിവാഹംകഴിച്ച ഇയാൾ യുവതികളെ നിർബന്ധിച്ചു മതം മാറ്റിയെന്നും പൊലീസ് കണ്ടെത്തൽ; നെടുങ്കണ്ടത്തെ പെൺകുട്ടിയെ വലവീശിയത് രണ്ടാം ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ; രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തിൽ സംഘം പരിശോധിച്ചതു മൂന്ന് ലക്ഷം ഫോൺ കോളുകൾ
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഭർത്താവ് വിദേശത്തുള്ള യുവതിയുടെ ഒളിച്ചോട്ടം; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മാതാവിനെയും കാമുകനെയും പൂട്ടി പൊലീസും; പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ക്ലാസിനു പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നുംപോയ പ്രശാന്തി ഒളിച്ചോടിയത് സ്വകാര്യ ബസിലെ ജീവനക്കാരനനൊപ്പം; മാന്നാറിൽ നിന്നും ഇരുവരെയും പൊക്കിയ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു
ഷാർജയിൽ അപ്പാർട്ട്‌മെന്റിന്റെ പത്താം നിലയിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു; ഷാർജ ഔർ ഓൺ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി നന്ദിതയുടെ മരണം ആത്മഹത്യയെന്ന് സൂചന; എറണാകുളം സ്വദേശികളായ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ തേടി ഷാർജ പൊലീസ്; ഏക മകളുടെ വിയോഗത്തിൽ തകർന്ന് മാതാപിതാക്കൾ; ഞെട്ടലോടെ സഹപാഠികളും മലയാളി സമൂഹവും
സാബിക്കയുടെ പ്രണയം തകർക്കാൻ ഇല്ലാത്ത മനോരോഗം ഉണ്ടാക്കാൻ കൂട്ടുനിന്ന മാനസിക ചികിത്സാകേന്ദ്രങ്ങൾക്കെതിരേയും അന്വേഷണം വരും; യുവതിയെ ബലംപ്രയോഗിച്ചു ഇൻജക്ഷൻ നൽകി ആശുപത്രിയിൽ എത്തിച്ചത് അടക്കം ഗൗരവകരമായ കാര്യമെന്ന് പൊലീസ്; ഹേബിയസ് കോർപ്പസിലൂടെ പ്രിയതമയെ തിരിച്ചു പിടിച്ച ഗഫൂറിന്റെ നിശ്ചയദാർഢ്യത്തിനും കൈയടി; പെൺവീട്ടുകാരുടെ ഭാഗത്തു നിന്നും ആക്രമണ ഭീതി ഉള്ളതിനാൽ ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാനും തൃശ്ശൂർ റൂറൽ എസ്‌പിക്ക് നിർദ്ദേശം നൽകി കോടതി
പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി കാമുകനും കൂട്ടുകാരും ദിവസങ്ങളോളം ബലാത്സംഗം ചെയ്തു; രക്ഷപെടാൻ ശ്രമിച്ചപ്പോൾ കാമുകന്റെ അമ്മയുടെ സഹായത്തോടെ ചുട്ടു കൊന്നു; ഹൈദരാബാദ് മോഡലിൽ പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം നടന്നത് ത്രിപുരയിൽ; ലോകത്തിന് മുമ്പിൽ തല കുനിച്ച് ഭാരതം; ഇന്ത്യ ലൈംഗിക അതിക്രമങ്ങളുടെ നാട്; സ്ത്രീ യാത്രികർക്ക് മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ