Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓരോ കാരണങ്ങളാൽ അശുദ്ധിയുള്ളവരാണ് എല്ലാവരും; ഞാനും നിങ്ങളുമെല്ലാം അക്കൂട്ടത്തിൽ പെടും; പണത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലുമാണ് അശുദ്ധിയുണ്ടായത്; വ്യക്തികളും കുടുംബവും സഭയും ശുദ്ധീകരിക്കപ്പെടണം: ഭൂമി ഇടപാടിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം ആകുന്നുവെന്നും വാർത്താകുറിപ്പിൽ പറയുന്നത് മാത്രമാണ് സത്യമെന്നും ഓശാന ഞായർ ശുശ്രൂഷാ വേളയിൽ കർദിനാൾ ആലഞ്ചേരി

ഓരോ കാരണങ്ങളാൽ അശുദ്ധിയുള്ളവരാണ് എല്ലാവരും; ഞാനും നിങ്ങളുമെല്ലാം അക്കൂട്ടത്തിൽ പെടും; പണത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലുമാണ് അശുദ്ധിയുണ്ടായത്; വ്യക്തികളും കുടുംബവും സഭയും ശുദ്ധീകരിക്കപ്പെടണം: ഭൂമി ഇടപാടിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം ആകുന്നുവെന്നും വാർത്താകുറിപ്പിൽ പറയുന്നത് മാത്രമാണ് സത്യമെന്നും ഓശാന ഞായർ ശുശ്രൂഷാ വേളയിൽ കർദിനാൾ ആലഞ്ചേരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ഭൂമിവിവാദവും പ്രശ്‌നങ്ങളുമെല്ലാം പരിഹരിക്കപ്പെടുന്നതായി കർദ്ദിനാൾ മാർ ആലഞ്ചേരി. ഇന്ന് ഓശാന പെരുന്നാൾ ആഘോഷവേളയിൽ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി വിശ്വാസികളോടായി സംസാരിക്കവേയാണ് പ്രശ്‌നപരിഹാരമുണ്ടായെന്ന് വ്യക്തമാക്കി കർദ്ദിനാൾ രംഗത്തെത്തുന്നത്. വിശുദ്ധ വാരത്തിന് തുടക്കമായതോടെ ക്രൈസ്തവദേവാലയങ്ങളിലെല്ലാം ഇന്ന് ഓശാന പെരുന്നാൾ ആഘോഷിക്കുകയാണ്. ഈ വേളയിൽ സഭയിൽ സമാധാനശ്രമങ്ങളും പ്രശ്‌നപരിഹാരവും സാധ്യമാകുന്നു എന്ന സന്ദേശമാണ് കർദ്ദിനാൾ നൽകുന്നത്.

മെത്രാന്മാരുടേയും അൽമായരുടേയും കൂട്ടായ്മയിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നുവെന്ന് കർദ്ദിനാൾ ഓശാന പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ അതിരൂപതയിലെ ഭൂമി ഇടപാടിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾ പരിഹാരത്തിലേക്ക് എത്തിയിരിക്കുന്നു. ഇത് നിങ്ങൾക്കും എനിക്കും എല്ലാവർക്കും ആശ്വാസത്തിന് വക നൽകുന്നതാണ്.

ഇനിയും ഒരുമിച്ച് നിന്ന് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയും. ഈ വിഷയത്തിൽ ഞങ്ങൾ നൽകിയ പത്രക്കുറിപ്പിൽ പറയുന്ന കാര്യങ്ങളാണ് യഥാർത്ഥ വസ്തുതകൾ. അതല്ലാതെ മറ്റിടങ്ങളിൽ നിന്നുള്ള കേൾക്കുന്ന കാര്യങ്ങൾ നിങ്ങളെ വഴിതെറ്റിക്കാൻ ഇടയുള്ളതാണ്. - പിതാവ് പറഞ്ഞു. താനും സഹയാമെത്രാന്മാരും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞതാണ് സത്യം. അതിൽ പറയുന്നത് മാത്രമാണ് ശരി. മറ്റ് വാർത്തകൾ കേട്ട് ആശങ്കപ്പെടേണ്ടതില്ല

മെത്രാന്മാരുടെയും അൽമായരുടെയും കൂട്ടായ്മയിൽ എല്ല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. സമാധാനത്തിന്റെ ദിനങ്ങളാണ് വരുന്നത്. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയുണ്ട്. ദൈവത്തിന്റെ ചാട്ടവാർ നമുക്ക് എതിരാണെന്നും ഓശാന സന്ദേശത്തിൽ കർദിനാൾ പറഞ്ഞു. എറണാകുളം സെന്റ്മേരീസ് കത്തീഡ്രൽ ബസലിക്കയിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് കർദിനാൾ ആലഞ്ചേരി നേതൃത്വം നൽകി. ഓരോരോ കാരണങ്ങൾക്കൊണ്ട് അശുദ്ധിയുള്ളവരാണ് എല്ലാവരും. ഞാനും നിങ്ങളും അശുദ്ധിയുള്ളവരുടെ കൂട്ടത്തിൽ പെടും. പണത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലുമാണ് അശുദ്ധിയുണ്ടായിരിക്കുന്നത്. വ്യക്തികളും കുടുംബവും സഭയും ശുദ്ധീകരിക്കപ്പെടണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഭൂമി ഇടപാട് വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന മാർ എടയന്ത്രത്തും മാർ പുത്തൻവീട്ടിലും കർദ്ദിനാളും ചേർന്നാണ് പത്രക്കുറിപ്പ് ഇറക്കിയത്. ഇതിൽ പറയുന്നത് മാത്രമാണ് ശരിയെന്ന് പറഞ്ഞുകൊണ്ട് സഭയിൽ ഭൂമിവിവാദത്തിൽ ഇനി പരസ്യ ചർച്ചകൾ പാടില്ലെന്ന നിലപാടാണ് കർദ്ദിനാൾ ആവർത്തിച്ച് വ്്യക്തമാക്കിയിട്ടുള്ളത്. സീറോ മലബാർ സഭയിലെ പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തുന്ന തരത്തിൽ ഇന്നലെ വൈദികസമിതി യോഗത്തിൽ തീരുമാനം കൈക്കൊണ്ടിരുന്നു. സഭയിൽ ഉണ്ടായ പ്രശ്നങ്ങളിൽ വിവാദങ്ങൾ ഒഴിവാക്കാനും വിഷയം മാർപാപ്പയുടെ പരിഗണനയ്ക്ക് വിടാനുമാണ് വൈദികസമിതി യോഗത്തിൽ തീരുമാനമായത്. കെസിബിസിയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിലെ തീരുമാന പ്രകാരമാണ് വൈദികസമിതി യോഗം വിളിച്ചുചേർത്തത്.

സഭയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനും പരസ്യമായ വിഴുപ്പലക്കൽ ഒഴിവാക്കാനും ധാരണയിലെത്തുകയും ചെയ്തിരുന്നു. സഭയിൽ ഉണ്ടായ പ്ര്ശ്നങ്ങളെല്ലാം മാർപ്പാപ്പയുടെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭൂമി പ്രശ്നത്തിൽ കർദ്ദിനാൾ മാപ്പുപറയേണ്ടതില്ലെന്ന് സമിതി യോഗത്തിൽ ഭൂരിഭാഗം വൈദികരും അഭിപ്രായപ്പെട്ടതും ശ്രദ്ധേയമായി. സഭയിലെ പ്രശ്നങ്ങൾ സഭയ്ക്കകതത്തുതന്നെ ചർച്ചചെയ്ത് പരിഹരിക്കാനും പുറത്ത് വിവാദങ്ങൾക്ക് നിൽക്കരുതെന്നുമാണ് ഇന്നത്തെ വൈദികസമിതി യോഗത്തിലുണ്ടായ തീരുമാനം.

വൈദികർ പരസ്യ പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചു. 49 വൈദികരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ആലഞ്ചേരി പിതാവും ഫാദർ ജോഷി, ഫാദർ വടക്കുമ്പാട് തുടങ്ങിയവരെല്ലാം ഉൾപ്പെട്ട ഭൂമി ഇടപാടുകളിൽ വ്യക്തമായ ഒരു ധാരണ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സഭാ വക്താവ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP