Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഖി ബന്ധിക്കുന്നതിലൂടെ സാഹോദര്യമാണ് പ്രകാശിപ്പിക്കപ്പെടുന്നത്; സ്ത്രീകളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന സന്ദേശവും; രാഖിയുമായി സീറോ മലബാർ സഭ ആസ്ഥാനത്ത് എത്തിയ മഹിളാമോർച്ച പ്രവർത്തകരോട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ വാക്കുകൾ

രാഖി ബന്ധിക്കുന്നതിലൂടെ സാഹോദര്യമാണ് പ്രകാശിപ്പിക്കപ്പെടുന്നത്; സ്ത്രീകളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന സന്ദേശവും; രാഖിയുമായി സീറോ മലബാർ സഭ ആസ്ഥാനത്ത് എത്തിയ മഹിളാമോർച്ച പ്രവർത്തകരോട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ വാക്കുകൾ

കൊച്ചി: രാഖീ ബന്ധനം മലയാളികൾക്ക് അത്രയ്ക്ക് പരിചയമുള്ള ഏർപ്പാടല്ല. ഉത്തരേന്ത്യയിൽ രാഷ്ട്രീയ -കക്ഷിഭേദമന്യേ നടത്തുന്ന രക്ഷാബന്ധൻ ദിനം എന്നാൽ കേരളത്തിൽ ആഘോഷിക്കുന്നത് ഒരു സംഘപരിവാർ ആചാരണത്തിന്റെ ഭാഗമായാണ്. വർഷം തോറും രക്ഷാബന്ധൻ ദിനം ശരിക്കും രാഖി കെട്ടി ഉചിതമായി ആഘോഷിക്കുന്നതിൽ ഇത്തവണയും ബിജെപി അനുഭാവികൾ വീഴ്‌ച്ച വരുത്തിയില്ല. എന്നാൽ, വിഷയം രാഷ്ട്രീയ മത്സരമായതോടെ ഇത്തവണ സിപിഎമ്മും രക്ഷാബന്ധൻ ദിനം ആഘോഷിച്ച് രംഗത്തെത്തിയിരുന്നു.

എന്തായാലും ഇത്തവണ രക്ഷാബന്ധൻ ദിനം ബിജെപി ആഘോഷമാക്കിയതിൽ മതമൈത്രി കൂടി ഉൾപ്പെടുത്തിയായി. സീറോ മലബാർ സഭയിലെ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയും രക്ഷാബന്ധനെ പുകഴ്‌ത്തി രംഗത്തെത്തി. രക്ഷാബന്ധൻ നല്കുന്ന സന്ദേശത്തെ അനുകൂലിച്ചു കൊണ്ടാണ് കർദിനാൾ രംഗത്തെത്തിയത്. സഭാ ആസ്ഥാത്ത് രാഖികളുമായി എത്തിയ മഹിളാ മോർച്ച പ്രവർത്തകരെ സ്വീകരിച്ച പിതാവ് നല്ലവാക്കുകളോടെ അവരിൽ നിന്നും രാഖി സ്വീകരിക്കുകയും ചെയ്തു.

രക്ഷാബന്ധൻ മഹോത്സവത്തെ കുറിച്ച് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞത് ഇങ്ങനെയായിരുന്നു. 'സാഹോദര്യമാണ് രാഖി ബന്ധിക്കുന്നതിലൂടെ പ്രകാശിപ്പിക്കപ്പെടുന്നത് സ്ത്രീകളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശവും ഇതിലുണ്ട്.' മഹിളാമോർച്ചയോടെയാപ്പം രക്ഷാബന്ധൻ മഹോത്സവത്തിൽ പങ്കാളിയായാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. കാക്കനാട് സീറോ മലബാർ സഭ ആസ്ഥാനത്ത് എത്തിയാണ് മഹിളാമോർച്ച പ്രവർത്തകർ കർദ്ദിനാളിന്റെ കൈകളിൽ രാഖി അണിയിച്ചത്.

ആരതി ഉഴിഞ്ഞ ശേഷമായിരുന്നു താലത്തിൽ നിന്ന് രാഖിയെടുത്ത് കർദ്ദിനാളിന്റെ കൈകളിൽ ബന്ധിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ. ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ.കെ മോഹൻദാസ് തുടങ്ങിയവരും മഹിളാമോർച്ച പ്രവർത്തകർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP