Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിയമം ലംഘിച്ചിട്ടും ആദർശ് ഫ്‌ളാറ്റും ഡിഎൽഎഫ് ഫ്‌ളാറ്റും പൊളിച്ചില്ല; തീരദേശ നിർമ്മാണച്ചട്ടങ്ങളും പരിസ്ഥിതി നിയമങ്ങളും കാറ്റിൽ പറത്തിയതിന് പണി കിട്ടിയത് മരട് ഫ്‌ളാറ്റിന് മാത്രം; രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച ആദർശ് സമുച്ചയത്തോട് പോലും കനിവ് കാണിച്ചപ്പോൾ മരടിനോട് മാത്രം എന്തുകൊണ്ട് വിവേചനമെന്ന് ചോദിച്ച് പ്രമുഖർ രംഗത്ത്

നിയമം ലംഘിച്ചിട്ടും ആദർശ് ഫ്‌ളാറ്റും ഡിഎൽഎഫ് ഫ്‌ളാറ്റും പൊളിച്ചില്ല; തീരദേശ നിർമ്മാണച്ചട്ടങ്ങളും പരിസ്ഥിതി നിയമങ്ങളും കാറ്റിൽ പറത്തിയതിന് പണി കിട്ടിയത് മരട് ഫ്‌ളാറ്റിന് മാത്രം; രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച ആദർശ് സമുച്ചയത്തോട് പോലും കനിവ് കാണിച്ചപ്പോൾ മരടിനോട് മാത്രം എന്തുകൊണ്ട് വിവേചനമെന്ന് ചോദിച്ച് പ്രമുഖർ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് ഫ്‌ളാറ്റ് സമുച്ചയം ഉടൻ തന്നെ പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിരന്തരമായ പ്രശ്‌നങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആദർശ് ഫ്‌ളാറ്റിനെപ്പറ്റിയുള്ള ചർച്ചകൾ സജീവമാകുന്നത്. തീരദേശ നിർമ്മാണച്ചട്ടങ്ങളും പരിസ്ഥിതി നിയമങ്ങളും കാറ്റിൽ പറത്തി കെട്ടിയ ദക്ഷിണമുംബൈയിലെ ആദർശ് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ച് നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി 2016 ൽ സ്‌റ്റേ ചെയ്തിരുന്നു. മുപ്പത്തി ഒന്ന് നിലയുള്ള ഫ്‌ളാറ്റ് പൊളിക്കേണ്ടതില്ലെന്നും സൈന്യം ഏറ്റെടുത്താൽ മതിയെന്നുമായിരുന്നു ജസ്റ്റിസ് ജെ ചെലമേശ്വർ ്അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഇത് പ്രകാരം സൈന്യം കെട്ടിടം ഏറ്റെടുക്കുകയും നിയമനടപടികൾക്ക് വിരാമമിടുകയും ചെയ്തു. വൻ കോളിളക്കമാണ് ആദർശ് ഫ്‌ളാറ്റ് കേസ് ഇന്ത്യയിലുണ്ടാക്കിയത്.

വിമുക്ത ഭടന്മാരുടെയും കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷികളായ സൈനികരുടെ വിധവകളുടെയും ക്ഷേമത്തിന് വേണ്ടി തെക്കൻ മുംബൈയിലെ കൊളാബയിൽ നിർമ്മിച്ച 31 നിലകളുള്ള പാർപ്പിട സമുച്ചയമാണ് ആദർശ് ഫ്ളാറ്റ്. എന്നാൽ ഇത് രാഷ്ട്രീയക്കാരും സൈനിക ഉദ്യോഗസ്ഥരും കൈയടക്കിയതായി പിന്നീട് കണ്ടത്തെി. വളരെ കുറഞ്ഞ വിലയ്ക്കാണ് അവർ ഇത് സ്വന്തമാക്കിയത്. അശോക് ചവാൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദർശ് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. ആദർശ് കുംഭകോണം പുറത്തുവന്നതോടെ മുഖ്യമന്ത്രിയായിരുന്ന ചവാൻ് രാജിവെച്ചിരുന്നു. ആദർശ് സമുച്ചയത്തിന് അനുവദനീയമായതിലും കൂടുതൽ നിലകൾ നിർമ്മിക്കാൻ് അനുമതി നൽകിയതും ചവാനെതിരെയുള്ള ആരോപണം ശക്തമാക്കി.

ഇതേ പോലെ തന്നെ ചിലവന്നൂർ തീരത്തെ ഡിഎൽഎഫിന്റെ അനധികൃത ഫ്ളാറ്റ് സമുച്ചയം പൊളിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. നിയമലംഘനങ്ങൾ ഉണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലുകൾ ഡിവിഷൻ ബെഞ്ച് ശരിവെച്ചു. എന്നാൽ കെട്ടിടം നിർമ്മാണം പൂർത്തിയായ പ്രത്യേക സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കേണ്ടെന്ന് കോടതി ഉത്തരവിട്ടത്. ചിലവന്നൂർ തീരത്ത് തീരദേശപരിപാലന നിയമം വ്യാപകമായി ലംഘിച്ച് നിർമ്മിച്ചതാണ് ഡിഎൽഎഫിന്റെ ഫ്ലാറ്റ് സമുച്ചയം. നിയമലംഘനം വ്യാപകമായി നടത്തിയാണ് കെട്ടിടം പണിതതെന്ന സിംഗിൾ ബെഞ്ചിന്റ കണ്ടെത്തലുകൾ ഡിവിഷൻ ബെഞ്ചും ശരിവെച്ചു. എന്നാൽ കെട്ടിടം പണിപൂർത്തിയായതിനാൽ ഇനി പൊളിച്ചുമാറ്റുകയെന്നത് അതീവപാരിസ്ഥിതിക പ്രശ്നങ്ങൾക്കും നിക്ഷേപകർക്ക് സാമ്പത്തിക നഷ്ടത്തിനും വഴിവെക്കുമെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. അതിനാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡിഎൽഎഫിന് പിഴചുമത്തി കെട്ടിടത്തിന് ഒക്യുപെൻസി നൽകാൻ കോടതി ഉത്തരവിട്ടു.

ഇപ്പോൾ മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ മുൻ വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ രംഗത്തെത്തിയിരിക്കുകയാണ്.'തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് കൊച്ചിയിലെ അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ ഇതേ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എൽ.എഫ് കേസിൽ പിഴ ചുമത്തി അത് ക്രമവൽക്കരിച്ചു നൽകി. മുംബൈയിലെ ആദർശ് ഹൗസിങ് കോംപ്ലക്സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. എന്തുകൊണ്ട് ഈ വിവേചനം?'- ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ നിരവധി പേരാണ് ആദർശ് ഫ്‌ളാറ്റിനെ ഉദ്ദരിച്ച് കൊണ്ട് മരടിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.

സെപ്റ്റംബർ 20-നകം മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിനെത്തുടർന്ന് ഫ്ളാറ്റുടമകൾക്ക് സർക്കാർ നോട്ടീസ് നൽകുകയും ചെയ്തു.എന്നാൽ ഫ്ളാറ്റുകൾ ഒഴിയില്ലെന്നും ഇറക്കിവിട്ടാൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നുമാണ് ഫ്ളാറ്റ് ഉടമകളുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP