Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആധാരത്തിലെ വിലയേക്കാൾ അഞ്ച് പൈസ പോലും കൂടുതൽ കിട്ടില്ല; ആധാരത്തിലെ വില ഉയർന്നാലും 25 ലക്ഷത്തിൽ കൂടുതൽ നൽകില്ല; ഇതുവരെ ലഭിച്ച 25 അപേക്ഷകളിൽ 14 പേർക്കും നഷ്ടപരിഹാരം ശുപാർശ ചെയ്തു; ആദ്യം വാങ്ങിയപ്പോഴത്തെ വിലയാധാരം കാണിക്കാത്തവർക്ക് നഷ്ടപരിഹാരം ഇല്ല; മരടിൽ നഷ്ടം സംഭവിക്കുന്നത് ബിനാമികൾക്കും കള്ളപ്പണക്കാർക്കും തന്നെ

ആധാരത്തിലെ വിലയേക്കാൾ അഞ്ച് പൈസ പോലും കൂടുതൽ കിട്ടില്ല; ആധാരത്തിലെ വില ഉയർന്നാലും 25 ലക്ഷത്തിൽ കൂടുതൽ നൽകില്ല; ഇതുവരെ ലഭിച്ച 25 അപേക്ഷകളിൽ 14 പേർക്കും നഷ്ടപരിഹാരം ശുപാർശ ചെയ്തു; ആദ്യം വാങ്ങിയപ്പോഴത്തെ വിലയാധാരം കാണിക്കാത്തവർക്ക് നഷ്ടപരിഹാരം ഇല്ല; മരടിൽ നഷ്ടം സംഭവിക്കുന്നത് ബിനാമികൾക്കും കള്ളപ്പണക്കാർക്കും തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് ആധാരത്തിലെ വിലയേക്കാൾ അഞ്ച് പൈസ പോലും കൂടതൽ കിട്ടില്ല. ആദ്യം വാങ്ങിയപ്പോഴത്തെ വിലയാധാരം കാണിക്കാത്തവർക്ക് നഷ്ടപരിഹാരം നൽകില്ല. അതുകൊണ്ട് തന്നെ മരടിൽ ബിനാമികൾക്കും കള്ളപ്പണക്കാർക്കും നഷ്ടം സംഭവിക്കുമെന്നാണ് വിലയിരുത്തൽ.

ആദ്യ വിലയാധാരത്തിൽ കാണിച്ച കെട്ടിട വിലയ്ക്കു തുല്യമായി മാത്രമേ ഇടക്കാല നഷ്ടപരിഹാരം ലഭിക്കൂ. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ നഷ്ടപരിഹാര നിർണയ സമിതി 14 ഫ്‌ളാറ്റ് ഉടമകൾക്ക് ഇടക്കാല നഷ്ടപരിഹാരം അനുവദിക്കാൻ ശുപാർശ ചെയ്തു. വിലയാധാരത്തിലെ കെട്ടിട വിലയുടെ അടിസ്ഥാനത്തിൽ 13 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ അനുവദിക്കാനാണ് നിർദ്ദേശം. കർശന നിലപാടാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ നഷ്ടപരിഹാര നിർണയ സമിതി എടുക്കുന്നത്. ഇതാണ് ബിനാമികൾക്കും കള്ളപ്പണക്കാർക്കും വിനയാകുന്നത്. പലരം കൊടുത്ത പണത്തിനേക്കാൾ കുറഞ്ഞ തുകയാണ് പ്രമാണത്തിൽ കാണിച്ചിരിക്കുന്നത്. ഇത്തരക്കാർക്ക് വലിയ നഷ്ടമുണ്ടാകും. അഞ്ച് ലക്ഷം രൂപയ്ക്ക് ഫ്‌ളാറ്റ് വാങ്ങിയതായി പോലും സൂചിപ്പിക്കുന്ന പ്രമാണങ്ങൾ ഉണ്ട്. ആധാരമെഴുതുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചു കാട്ടാൻ ഇത്. ഇത്തരക്കാർ കള്ളപ്പണം കൊടുത്താണ് ഫ്‌ളാറ്റ് വാങ്ങിയത്. ഇവർക്ക് കൈനഷ്ടം ഉറപ്പാണ്.

മരട് നഗരസഭയ്ക്കു ലഭിച്ച 25 അപേക്ഷകളിൽ രേഖകൾ പരിശോധിച്ച ശേഷം 19 എണ്ണമാണു സമിതിക്കു മുൻപാകെ വന്നത്. ഇതിൽ ക്രമപ്രകാരമെന്നു കണ്ടെത്തിയ 14 അപേക്ഷകളിൽ ഗോൾഡൻ കായലോരം (4), ആൽഫ സെറിൻ (4), ജെയിൻ കോറൽ കോവ് (6) എന്നിങ്ങനെ ഫ്‌ളാറ്റ് ഉടമകൾക്ക് ഇന്നലെ ഇടക്കാല നഷ്ടപരിഹാരം അനുവദിച്ചു. ആദ്യ വിലയാധാരം ഹാജരാക്കാത്ത അപേക്ഷകൾ സമിതി പരിഗണിച്ചില്ല. 51 ലക്ഷം മുതൽ 2 കോടി രൂപ വരെ നഷ്ടപരിഹാരം അവശ്യപ്പെട്ടാണ് ഫ്‌ളാറ്റ് ഉടമകൾ സമിതിയെ സമീപിച്ചത്. എന്നാൽ, വിലയാധാരത്തിൽ രേഖപ്പെടുത്തിയ കെട്ടിട വിലയോ സുപ്രീം കോടതി നിർദ്ദേശിച്ച പരമാവധി തുകയായ 25 ലക്ഷം രൂപയോ (ഏതാണോ കുറവ്) ഇടക്കാല നഷ്ടപരിഹാരമായി നൽകാനാണ് സമിതി ശുപാർശ ചെയ്തത്. ആധാരത്തിൽ വില കൃത്യമായുണ്ടെങ്കിൽ പിന്നീട് പൂർണ്ണ നഷ്ടപരിഹാരം കിട്ടും. എന്നാൽ ആധാരത്തിലെ വില കുറവാണെങ്കിൽ എല്ലാവർക്കും പണി കിട്ടും.

മരട് ഫ്‌ളാറ്റുകൾ സംബന്ധിച്ച ആദ്യ വിലയാധാരത്തിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരത്തുകയാണു ശുപാർശ ചെയ്യുന്നതെന്നും ഫ്‌ളാറ്റ് ഉടമകൾക്ക് കൂടുതൽ ക്ലെയിമുകൾ പിന്നീട് ഉന്നയിക്കാനാവുമെന്നും നഷ്ടപരിഹാര നിർണയ സമിതി വ്യക്തമാക്കി. ആധാരത്തിൽ കാണിച്ച തുകയെക്കാൾ കൂടുതൽ ബിൽഡർക്കു നൽകിയിട്ടുണ്ടെന്ന് ചില ഉടമകൾ സമിതിയെ അറിയിച്ചപ്പോഴാണ് ഈ സൂചന നൽകിയത്. ആദ്യ ഉടമ ഫ്‌ളാറ്റ് വിൽപന നടത്തിയിട്ടുണ്ടെങ്കിലും നഷ്ടപരിഹാരത്തിന് ആദ്യ വിലയാധാരത്തിലെ കെട്ടിട വിലയാണു പരിഗണിക്കുക. അതിനിടെ അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമങ്ങൾ ലളിതമാക്കാൻ സമിതി തീരുമാനിച്ചു. സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം ക്ലെയിം അപേക്ഷ സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവു നൽകി.

ഫ്‌ളാറ്റ് ഉടമകൾ ബിൽഡർക്കു പണം നൽകിയതിന്റെ യഥാർഥ രേഖകൾ സഹിതം 17നു മുൻപു മരട് നഗരസഭാ സെക്രട്ടറിക്ക് അപേക്ഷ നൽകണം. ഫ്‌ളാറ്റ് ഉടമകൾ നൽകിയ തുക എത്രയാണെന്നു വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ബിൽഡർമാരോടും സമിതി നിർദ്ദേശിച്ചു. 16 വരെ ലഭിക്കുന്ന അപേക്ഷകൾ സമിതി 17നു പരിഗണിക്കും. ഉടമകളിൽ പലരും വിദേശത്തായതിനാൽ കുറച്ച് അപേക്ഷകളേ ലഭിച്ചിട്ടുള്ളൂ എന്ന് സമിതിയെ നഗരസഭ അറിയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ചു തീരുമാനമെടുക്കാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ, മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, റിട്ട. ചീഫ് എൻജിനീയർ ആർ. മുരുകേശൻ എന്നിവരുൾപ്പെട്ട സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP