Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാതിലുകളും ജനലുകളും പൊളിച്ച് നീക്കി തുടങ്ങി; കോൺക്രീറ്റ് ഒഴികെയുള്ളവയെല്ലാം നീക്കം ചെയ്ത ശേഷം കെട്ടിടങ്ങൾ സ്‌ഫോടനത്തിലൂടെ തകർക്കും; സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാതിരുന്നവരെ കൂടി ഉടമസ്ഥരെന്ന നിലയിൽ നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും 84 ഫ്‌ളാറ്റ് ഉടമകൾ ഇതുവരെ ഒന്നും അറിഞ്ഞമട്ടില്ല; നഷ്ടപരിഹാരം പോലും നൽകാതെ പൊളിച്ചു കളയേണ്ടി വരുന്ന ഫ്‌ളാറ്റുകൾ ബിനാമികളുടേതാകാമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

വാതിലുകളും ജനലുകളും പൊളിച്ച് നീക്കി തുടങ്ങി; കോൺക്രീറ്റ് ഒഴികെയുള്ളവയെല്ലാം നീക്കം ചെയ്ത ശേഷം കെട്ടിടങ്ങൾ സ്‌ഫോടനത്തിലൂടെ തകർക്കും; സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാതിരുന്നവരെ കൂടി ഉടമസ്ഥരെന്ന നിലയിൽ നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും 84 ഫ്‌ളാറ്റ് ഉടമകൾ ഇതുവരെ ഒന്നും അറിഞ്ഞമട്ടില്ല; നഷ്ടപരിഹാരം പോലും നൽകാതെ പൊളിച്ചു കളയേണ്ടി വരുന്ന ഫ്‌ളാറ്റുകൾ ബിനാമികളുടേതാകാമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കലിൽ പൊളിയുന്നത് നഗരസഭയുടെ കള്ളക്കളികൾ. നഗരസഭ വൈകിപ്പിക്കാൻ നോക്കിയിട്ടും പൊളിക്കൽ നടപടികൾ തുടങ്ങി. കോടതി നിർദ്ദേശം മുന്നിലുള്ളതിനാൽ നടപടിക്രമങ്ങൾക്കു നഗരസഭാ കൗൺസിൽ അംഗീകാരം ആവശ്യമില്ലെന്ന് മുനിസിപ്പൽ സെക്രട്ടറി സ്‌നേഹിൽകുമാർ സിങ് വിശദീകരിക്കുന്നു. വാതിലുകളും ജനലുകളും മാറ്റിയാൽ അകത്തെ ഭിത്തികൾ പൊളിച്ചു മാറ്റും. കോൺക്രീറ്റ് ഭാഗം മാത്രമാകുമ്പോഴാണ് സ്‌ഫോടനം നടത്തുക. പൊളിക്കാൻ അനുമതി കൊടുക്കാതെ എങ്ങനേയും കാര്യങ്ങൾ വൈകിപ്പിക്കാനായിരുന്നു നഗരസഭയുടെ ശ്രമം. ഇതാണ് സ്‌നേഹിൽകുമാർ സിങിന്റെ ഇടപെടലോടെ പൊളിയുന്നത്.

മരടിൽ 343 ഫ്‌ളാറ്റുകളിൽ 325 ഉടമകളാണ് ഉള്ളത്. നഷ്ടപരിഹാര അപേക്ഷ എത്തിയത് 241. ഇതിൽ 214 അപേക്ഷകൾ കമ്മിറ്റിക്കു കൈമാറി. 5 എണ്ണം ഇന്നു കൈമാറും. രേഖകൾ കിട്ടാത്തതിനാൽ 10 എണ്ണം മാറ്റി വച്ചിരിക്കുകയാണ്. 20 പേർ വിദേശത്താണ്. അടുത്ത ദിവസങ്ങളിൽ അവരെത്തും എന്നു കരുതുന്നു. 84 ഫ്‌ളാറ്റുകളുടെ ഉടമകൾ ഇനിയും എത്തിയിട്ടില്ല. ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് സ്‌നേഹിൽകുമാർ സിങ് പറഞ്ഞു. ജെയ്ൻ കോറൽ കോവിലെ ഒരു ഫ്‌ളാറ്റ് ഉടമ പോലും സ്വന്തം പേരിൽ ഫ്‌ളാറ്റ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നിട്ടും മാനുഷിക പരിഗണനയിൽ ഇവർക്കും നഷ്ടപരിഹാരത്തിന് അർഹത കിട്ടിയിട്ടുണ്ട്. എന്നാൽ ഇതുവരെ നഷ്ടപരിഹാരത്തിന് സമീപിക്കാത്ത 84 ഫ്‌ളാറ്റ് ഉടമകളെ കുറിച്ചാണ് സംശയം. ഇവർ ബിനാമികളാണെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. ഇവരെ കണ്ടെത്താനും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഈ 84 ഫ്‌ളാറ്റ് ഉടമകളെ കുറിച്ച് നിർമ്മാതാക്കളിൽ നിന്ന് വിവരം ചോദിച്ചറിയാനാണ് നീക്കം.

ഇതിനിടെയാണ് ഫ്‌ളാറ്റുകളിൽ പൊളിക്കൽ നടപടികൾക്കു തുടക്കമായി. മുന്നോടിയായി ആൽഫ സെറിൽ, ജെയിൻ കോറൽ കോവ്, ഹോളി ഫെയ്ത്ത് എച്ച്ടുഒ എന്നീ ഫ്‌ളാറ്റുകളിലെ ജനലുകളും വാതിലുകളും മാറ്റിത്തുടങ്ങി. മറ്റൊരു ഫ്‌ളാറ്റ് ആയ ഗോൾഡൻ കായലോരത്തിൽ പണി ഇന്നു തുടങ്ങും. 10 ദിവസത്തിനകം കമ്പനികൾ ഓരോ ഫ്‌ളാറ്റും പൊളിക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ സർക്കാരിനു കൈമാറും. 14 ദിവസത്തിനുള്ളിൽ കരാർ ഒപ്പിടും. കരാർ വൈകാൻ കാരണം നഗരസഭയുടെ കള്ളക്കളി മൂലമാണ്.

സംസ്ഥാനത്ത് ആദ്യ സംഭവം ആയതിനാൽ ഇൻഷുറൻസ്, സുരക്ഷ എന്നിവ സംബന്ധിച്ചു കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താൻ ഉള്ളതിനാലാണ് കാരാർ ഒപ്പിടൽ വൈകുന്നതെങ്കിലും സുപ്രീം കോടതി നിർദ്ദേശിച്ച സമയക്രമമനുസരിച്ചു പുരോഗമിക്കുന്നുണ്ട്. പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ജനുവരി 9നു മുൻപു പൂർത്തിയാക്കാൻ സാധിക്കും വിധമാണു കാര്യങ്ങൾ പുരോഗമിക്കുന്നത്. കായൽ മലിനമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിനു തൊട്ടടുത്ത വീട്, ഗോൾഡൻ കായലോരത്തിനു സമീപത്തെ അങ്കണവാടി, ജെയ്ൻ കോറൽ കോവിനു സമീപത്തെ വീട് എന്നിവയ്ക്കു സുരക്ഷാ കവചം ഒരുക്കും.

ഫ്‌ളാറ്റ് കേസിൽ ലഭിച്ച 241 അപേക്ഷകളിൽ ഇതുവരെ 107 പേർക്കു നഷ്ടപരിഹാരം അനുവദിച്ചു. ഇതിൽ 13 പേർക്കു മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക. മറ്റുള്ളവർക്കു രേഖകളുടെ അടിസ്ഥാനത്തിൽ ആനുപാതികമായി കുറഞ്ഞ തുകയാണ് അനുവദിച്ചിട്ടുള്ളത്. നഷ്ടപരിഹാരം അനുവദിച്ചു കിട്ടിയ മരടിലെ ഫ്‌ളാറ്റ് ഉടമകൾ ഇന്നു നഗരസഭയിൽ സത്യവാങ്മൂലം നൽകണം. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് സ്‌നേഹിൽകുമാർ സിങ് പറഞ്ഞു.

ഇതിനുള്ള ഫോം നഗര സഭയിൽ ലഭ്യമാണ്. 200 രൂപയുടെ മുദ്രപ്പത്രത്തിൽ പൂരിപ്പിച്ചു നൽകുന്ന വിവരങ്ങൾ കൃത്യമാണെങ്കിൽ 2 ദിവസത്തിനകം അക്കൗണ്ടിൽ പണം നിക്ഷേപിക്കും. മുദ്രപ്പത്രത്തിനു വെണ്ടറുടെ സേവനം നഗരസഭയിൽ താൽക്കാലികമായി ലഭ്യമാക്കിയിട്ടുണ്ട്. വിവരങ്ങൾ കൃത്യമായാൽ രണ്ടുദിവസത്തിനുള്ളിൽ തുക അക്കൗണ്ടിലെത്തും. അപേക്ഷ സമർപ്പിച്ചവരിൽ 107 പേരുടെ നഷ്ടപരിഹാരമാണ് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻനായർ കമ്മിറ്റി നിശ്ചയിച്ചത്. ഇവരിൽ 13 പേർക്ക് 25 ലക്ഷം രൂപവീതവും ശേഷിക്കുന്നവർക്ക് 13 മുതൽ 25 ലക്ഷം രൂപവരെയുമാണ് നിശ്ചയിച്ചത്. 85 അപേക്ഷകൾ നഷ്ടപരിഹാര നിർണയ സമിതി ചൊവ്വാഴ്ച പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP