Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

25 കൊല്ലം ദുബായിൽ ജോലി ചെയ്ത ശേഷം സമ്പാദിച്ച തുക കൊണ്ട് സുഖമായി ജീവിക്കാൻ വാങ്ങിയ വീട് തകർത്ത് കളയാൻ സുപ്രീകോടതി പറയുമ്പോൾ ഉടമയെ രക്ഷിക്കാൻ ആരുമില്ലേ...? ഞങ്ങൾ ചെയ്യാത്ത കുറ്റത്തിന് എന്തുകൊണ്ടാണ് ഞങ്ങളെ ക്രിമിനലായി കാണുന്നത്...? മരടിലെ പൊളിക്കാൻ പറഞ്ഞ ഒരു ഫ്ലാറ്റിലെ ഒരു ഫ്ലാറ്റുടമയുടെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ

25 കൊല്ലം ദുബായിൽ ജോലി ചെയ്ത ശേഷം സമ്പാദിച്ച തുക കൊണ്ട് സുഖമായി ജീവിക്കാൻ വാങ്ങിയ വീട് തകർത്ത് കളയാൻ സുപ്രീകോടതി പറയുമ്പോൾ ഉടമയെ രക്ഷിക്കാൻ ആരുമില്ലേ...? ഞങ്ങൾ ചെയ്യാത്ത കുറ്റത്തിന് എന്തുകൊണ്ടാണ് ഞങ്ങളെ ക്രിമിനലായി കാണുന്നത്...? മരടിലെ പൊളിക്കാൻ പറഞ്ഞ ഒരു ഫ്ലാറ്റിലെ ഒരു ഫ്ലാറ്റുടമയുടെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: തീരദേശ പരിപാലന നിയമ പരിധിയിൽ ഉൾപ്പെടുത്തി പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി വിധി ബാധിക്കുന്ന ഫ്ലാറ്റുകളിലൊന്നിന്റെ ഉടമ ഈ വിധിക്കെതിരെ കണ്ണീരും കൈയുമായി രംഗത്തെത്തി. പൊളിച്ച് നീക്കൽ ഭീഷണി നേരിടുന്ന അഞ്ച് പാർപ്പിട സമുച്ചയങ്ങളിലൊന്നായ ആൽഫ സെറിനിലെ 7 ബി ഫ്ലാറ്റിന്റെ ഉടമയും ദുബായിൽ ജോലി ചെയ്യുന്ന ആളുമായ രഞ്ജിത്ത് രവീന്ദ്രനാണ് ഇതിനെതിരെ ദയനീയമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ കാൽ നൂറ്റാണ്ട് കാലം ദുബായിൽ കഠിനമായി അധ്വാനിച്ചതിലൂടെ സമ്പാദിച്ച തുക കൊണ്ടാണ് ഈ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നതെന്നും അത് ഏത് നിമിഷവും പൊളിച്ചടുക്കപ്പെടുമെന്ന ഭയം തന്നെ വല്ലാതെ അലട്ടുന്നുവെന്നുമാണ് രഞ്ജിത്ത് വെളിപ്പെടുത്തുന്നത്.

രണ്ട് വർഷത്തിനകം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്വൈര്യമായി കുടുംബത്തിനൊപ്പം ജീവിക്കുന്നതിനായിരുന്നു ഈ ഫ്ലാറ്റ് വാങ്ങിയതെന്നും എന്നാൽ പുതിയ സുപ്രീംകോടതി വിധിയെ തുടർന്ന് ആ സ്വപ്നത്തിന് ഭീഷണി നേരിടുന്നുവെന്നും രഞ്ജിത്ത് ആശങ്കപ്പെടുന്നു. കഠിനാധ്വാനത്താൽ വാങ്ങിയ ഫ്ലാറ്റ് തകർത്ത് കളയാൻ സുപ്രീം കോടതി പറയുമ്പോൾ അതിന്റെ ഉടമകളെ രക്ഷിക്കാൻ ആരുമില്ലേ....? ഞങ്ങൾ ചെയ്യാത്ത കുറ്റത്തിന് എന്തുകൊണ്ടാണ് ഞങ്ങളെ ക്രിമിനലായി കാണുന്നത്...? തുടങ്ങിയ ചോദ്യങ്ങളും രഞ്ജിത്ത് ഉയർത്തുന്നുണ്ട്. ഈ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ജീവിക്കുന്ന തന്നെ പ്പോലുള്ള നിരവധി പേരുടെ ദുരനുഭവത്തെക്കുറിച്ചുള്ള രഞ്ജിത്തിന്റെ വെളിപ്പെടുത്തൽ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

നാട്ടിലെത്തി ശേഷിക്കുന്ന കാലം തനിക്കും ഭാര്യക്കും മകനും പ്രായമായ തന്റെ അമ്മയ്ക്കും ജീവിക്കാൻ വേണ്ടി വാങ്ങിയ ഫ്ലാറ്റാണ് ഏത് നിമിഷവും പൊളിച്ച് നീക്കൽ ഭീഷണി നേരിടുന്നതെന്നും രഞ്ജിത്ത് വെളിപ്പെടുത്തുന്നു. താൻ ഇതുവരെ ഗൾഫിൽ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം മരടിലെ ഈ ഫ്ലാറ്റ് വാങ്ങുന്നതിനായിട്ടാണ് വിനിയോഗിച്ചിരിക്കുന്നതെന്നും രഞ്ജിത്ത് ആവർത്തിക്കുന്നു. തന്റെ അപാർട്ട്മെന്റിന്റെ പണി തീർത്ത് നമ്പർ ലഭിച്ചത് 2012 ജൂലൈ പത്തിനായിരുന്നുവെന്നും തുടർന്ന് അത് തനിക്ക് കൈമാറിയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. അതിന് ശേഷം നാളിതുവരെ താൻ മുനിസിപ്പാലിറ്റിക്ക് വാർഷിക ടാക്സും മറ്റ് നിയമാനുസൃത ചാർജുകളും നൽകി വരുന്നുണ്ടെന്നും എന്നിട്ടും ഈ ഫ്ലാറ്റ് പൊളിക്കണമെന്ന് പറയുന്നത് സഹിക്കാനാവുന്നില്ലെന്നും രഞ്ജിത്ത് പരിതപിക്കുന്നു.

അടുത്തിടെ പുറത്ത് വന്ന സുപ്രീംകോടതി വിധി പ്രകാരം തന്റെ ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുകയാണെന്നും തന്റെ സ്വപ്നങ്ങൾ തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നുവെന്നും ഇദ്ദേഹം സങ്കടപ്പെടുന്നു.തനിക്ക് പോകാൻ മറ്റൊരു വീടില്ലാത്തതിനാൽ തന്റെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നുവെന്നും ഈ പ്രവാസി ആശങ്കപ്പെടുന്നു.തന്റെ മാതൃരാജ്യത്തിന് വിദേശനാണ്യമുണ്ടാക്കാനായി നല്ല കാലം ഗൾഫിൽ എരിച്ച് കളഞ്ഞ ആളും നിയമപരമായി ജീവിക്കുന്ന പൗരനുമായ തനിക്ക് തന്റേതല്ലാത്ത കുറ്റത്താൽ ഈ ദുരവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്നും രഞ്ജിത്ത് ചോദിക്കുന്നു.

തന്നെ പോലെ ഇവിടെ 73 കുടുംബങ്ങളുണ്ടെന്നും തങ്ങൾ ചെയ്യാത്ത കുറ്റത്തിന് തങ്ങളെ ക്രിമിനലുകളായി കാണുന്ന പരിതാപകരമായ അവസ്ഥയാണ് നിലവിലുള്ളതെന്നും രഞ്ജിത്ത് എടുത്ത് കാട്ടുന്നു.ഇവിടെ താമസിക്കുന്നവരിൽ മിക്കവരും റിട്ടയർ ചെയ്തവരാണ്. ഇവിടെ പൊളിക്കൽ ഭീഷണി നേരിടുന്ന നാലിൽ അധികം അപാർട്ട്മെന്റ് ബിൽഡിംഗുകളിലെയും താമസക്കാർക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സംജാതമായിരിക്കുന്നത്. അതിനാൽ തങ്ങളുടെ സമാധാനം തകർന്നുവെന്നും ആരോഗ്യത്തെ ബാധിക്കുന്നുവെന്നും രഞ്ജിത്ത് വെളിപ്പെടുത്തുന്നു.കോസ്റ്റൽ റെഗുലേൻ സോണിൽ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഈ ഫ്ലാറ്റുകൾ നിർമ്മിച്ചതെന്ന പേരിലാണ് സുപ്രീം കോടതി ഇവ പൊളിച്ച് നീക്കാൻ ഉത്തരവിട്ടിരുന്നത്.

നിയമം ലംഘി്ച്ച് കൊണ്ടാണ് ഈ സമുച്ചയങ്ങൾ നിർമക്കുന്നതെന്ന് നിർമ്മാണ കാലത്ത് അതായത് 2007 ജൂണിൽ മരട് പഞ്ചായത്ത് ബിൽഡർക്ക് ഷോ കോസ് നോട്ടീസ് അയച്ചിരുന്നു.തുടർന്ന് കമ്പനി ഇതിന് മറുപടിയേകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.തീരദേശ പരിപാലന അഥോറിറ്റി നൽകിയ കേസിൽ ഇതുവരെ കെട്ടിട നിർമ്മാതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് മരട് ഹോളിഫെയ്ത്തിൽ ചേർന്ന ഫ്ലാറ്റ് ഉടമകളുടെ യോഗം വിധിക്കെതിരെ സുപ്രീം കോടതിയിൽഅപ്പീലിന് പോകാൻ തീരുമാനിച്ചിരുന്നു.

മരട് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി ആയി ഉയർത്തിയപ്പോൾ തീരദേശപരിപാലന നിയമത്തിൽ മാറ്റം വരുത്താത്തതാണ് ഇപ്പോഴുണ്ടായ ആശങ്കയ്ക്ക് കാരണമെന്ന അഭിപ്രായവും ചില താമസക്കാർ ഉയർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP