Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാർത്തോമ ചെറിയപള്ളി ഭരണം ആർക്കാണ്? കോടതി വഴി തങ്ങൾ സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട് ഓർത്തഡോക്‌സ് പക്ഷത്തിന്റെ പ്രചരണം; ഭരണം ആർക്കും വിട്ടുകൊടുക്കില്ലെന്നും ഭരണം കൈയേറാൻ ആരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാലും പ്രതിരോധിക്കുമെന്നും യാക്കോബായ വിഭാഗം: പള്ളിപ്രശ്‌നത്തിൽ തർക്കം മുറുകുമ്പോൾ കോതമംഗലത്ത് നാളെ ഹർത്താൽ

മാർത്തോമ ചെറിയപള്ളി ഭരണം ആർക്കാണ്? കോടതി വഴി തങ്ങൾ സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട് ഓർത്തഡോക്‌സ് പക്ഷത്തിന്റെ പ്രചരണം; ഭരണം ആർക്കും വിട്ടുകൊടുക്കില്ലെന്നും ഭരണം കൈയേറാൻ ആരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാലും പ്രതിരോധിക്കുമെന്നും യാക്കോബായ വിഭാഗം: പള്ളിപ്രശ്‌നത്തിൽ തർക്കം മുറുകുമ്പോൾ കോതമംഗലത്ത് നാളെ ഹർത്താൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മാർത്തോമ ചെറിയപള്ളി ഭരണം കോടതി വഴി തങ്ങൾ സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട് ഓർത്തഡോക്‌സ് പക്ഷം നടത്തിവരുന്ന പ്രചാരണത്തിനെതിരെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം ശക്തം. തങ്ങളുടെ ഭരണത്തിൻ കീഴിലുള്ള ചെറിയപള്ളി ഒരു കാരണവാശാലും എതിർവിഭാഗത്തിന് വിട്ടുനൽകില്ലെന്നും പള്ളി ഭരണം കൈയേറാൻ ആരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാലും ശക്തമായി പ്രതിരോധിക്കുമെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്.

താൻ നൽകിയ ഹർജിയിൽ ചെറിയപള്ളി വികാരിയായി സേവനം അനുഷ്ടിക്കാൻ മൂവാറ്റുപുഴ മുൻസിഫ് കോടതി അനുവദിച്ചിട്ടുണ്ടെന്നും ഈ കേസിലെ കോടതിച്ചെലവ് നൽകാൻ എതിർ പക്ഷത്തോട് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓർത്തഡോക്‌സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. സഭാക്കേസിൽ സുപ്രിം കോടതി എറ്റവും ഒടുവിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 1934- ലെ ഭരണഘടന അനുസരിച്ച്് ഭരിക്കപ്പേടേണ്ട പള്ളികളിലൊന്നാണ് മാർത്തോമ ചെറിയപള്ളി.1954-മുതൽ 78 വരെ ഇവിടെ ഓർത്തഡോക്‌സ് മെത്രപ്പൊലീത്തമാർ നിയമിച്ച വികാരിമാരാണ് പ്രവർത്തിച്ചുന്നത്.

കോടതി വിധി പുറത്ത് വന്നത് മുതൽ ചെറിയപള്ളിത്താഴത്ത് മാതാവിന്റെ പേരിലുള്ള സ്ഥലത്തെ കെട്ടിടത്തിൽ സഹോദരൻ നടത്തിവരുന്ന വ്യാപാരകേന്ദ്രത്തിവനെതിരെ രണ്ട് വട്ടം ആക്രമണമുണ്ടായി. ആദ്യതവണ പരാതിപ്പെട്ടിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. ഇന്നലെ രാത്രി ആക്രമണമുണ്ടായതിനെത്തുടർന്ന സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നടപടി ഉണ്ടാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് .അദ്ദേഹം വ്യക്തമാക്കി.

ചെറിയപള്ളിയെ പൂട്ടിക്കാൻ ഏത് ഭാഗത്തുനിന്ന് നീക്കമുണ്ടായാലും ചെറുക്കപ്പെടേണ്ടതാണെന്ന് കോതമംഗലത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിനേതാക്കളും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഒരേസ്വരത്തിൽ അഭിപ്രായപ്പെടുന്നുണ്ടെന്നും മാർത്തോമ ചെറിയപള്ളി ക്രിസ്തീയരുടെ മാത്രമല്ല ഇതരമതസ്ഥരുടെയും വികാരമായി മാറിയിട്ടുണ്ടെന്നും യാക്കോബായ പക്ഷം നേതാക്കൾ മറുനാടനോട് വിശദീകരിച്ചു. പള്ളി പിടിച്ചെടുക്കുന്നതിനുള്ള ശ്രമത്തിനെതിരെ പള്ളി ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ യോഗം പ്രതിഷേധിച്ചു. യോഗതീരുമാനപ്രകാരം നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കടകമ്പോളങ്ങൾ അടച്ച് കോതമംഗലത്ത് ഹർത്താൽ നടത്തും.

കോതമംഗലത്തിന്റെ മതസൗഹാർദ അന്തരീക്ഷത്തെ കലാപകലുഷിതമാക്കുന്നതിനുള്ള നീക്കത്തെ പ്രതിരോധിക്കുന്നതിനും യോഗം തീരുമാനിച്ചു. മെത്രാപ്പൊലീത്തമാരായ ഐസക് മാർ ഒസ്ത്താത്തിയോസ്,ഏലിയാസ് മാർ യൂലിയോസ്, ആന്റണി ജോൺ എംഎ‍ൽഎ., മുൻ എംഎ‍ൽഎ. ടി.യു. കുരുവിള, മുനിസിപ്പൽ ചെയർപേഴ്‌സൺ മഞ്ജു സിജു എന്നിവരും വിവിധ രാഷ്ട്രീയ സാമുദായിക സംഘടനാപ്രതിനിധികളും പങ്കെടുത്തു. പള്ളിയിൽ ആരംഭിച്ച പ്രാർത്ഥനാ യജ്ഞത്തിന് ശ്രേഷ്ഠ ബസേലിയോസ് തോമസ് കാതോലിക്ക ബാവ തുടക്കം കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP