Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇവരെ ഭൂമിയിലെ ദൈവ ദൂതന്മാർ എന്ന് വിളിക്കാം; രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തിരഞ്ഞുനോക്കാത്ത പ്രദേശത്തേക്ക് സ്വന്തം ചെലവിൽ എണ്ണയടിച്ച് രക്ഷാപ്രവർത്തകരായത് വൈപ്പിനിലെ മൽസ്യത്തൊഴിലാളികൾ; ഭക്ഷണം നൽകുന്നത് കാക്കനാട്ടെ ഒരു സംഘടന; ബസ് പോകുന്ന റൂട്ടിൽ കഴുത്തറ്റം വെള്ളം; അധികൃതർ ആരെയും ഇവിടെക്ക് കാണാനില്ലെന്ന് രോഷത്തോടെ നാട്ടുകാർ; ഭക്ഷണത്തിനും വെള്ളത്തിനും കടുത്തക്ഷാമം; പ്രളയജലത്തിലൂടെ മറുനാടൻ ലേഖകന്റെ വരാപ്പുഴയാത്ര ഇങ്ങനെ

ഇവരെ ഭൂമിയിലെ ദൈവ ദൂതന്മാർ എന്ന് വിളിക്കാം; രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തിരഞ്ഞുനോക്കാത്ത പ്രദേശത്തേക്ക് സ്വന്തം ചെലവിൽ എണ്ണയടിച്ച് രക്ഷാപ്രവർത്തകരായത് വൈപ്പിനിലെ മൽസ്യത്തൊഴിലാളികൾ; ഭക്ഷണം നൽകുന്നത് കാക്കനാട്ടെ ഒരു സംഘടന; ബസ് പോകുന്ന റൂട്ടിൽ കഴുത്തറ്റം വെള്ളം; അധികൃതർ ആരെയും ഇവിടെക്ക് കാണാനില്ലെന്ന് രോഷത്തോടെ നാട്ടുകാർ; ഭക്ഷണത്തിനും വെള്ളത്തിനും കടുത്തക്ഷാമം; പ്രളയജലത്തിലൂടെ മറുനാടൻ ലേഖകന്റെ വരാപ്പുഴയാത്ര ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: ഭൂമിയിലെ മാലാഖമാർ എന്ന് സാധാരണ വിളിക്കാറുള്ളത് നഴ്സുമാരെയാണ്. അതുപോലെ ഭൂമിയിലെ ദൈവദൂതന്മാർ എന്ന് വിളിക്കാൻ കഴിയുക ഈ മൽസ്യത്തൊഴിലാളികളെയാണ്. സർക്കാറും രാഷ്ട്രീയപാർട്ടികളുമൊന്നും തിരഞ്ഞുനോക്കാത്ത വരാപ്പുഴ മേഖലയിൽ സ്വമേധയാ രക്ഷാപ്രവർത്തനം ഏറ്റെടുത്തിരിക്കയാണ് അവർ. സ്വന്തം ചെലവിൽ എണ്ണയടിച്ച്, കടലിൽ മീൻ പിടിക്കാൻ പോകുന്ന ബോട്ട് ഉപയോഗിച്ചാണ് അവർ വാരപ്പുഴ മേഖലിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നത്. അവരുടെ കൂടെ വരാപ്പുഴ കൂനമ്മാവിൽനിന്ന് പനായിക്കുളത്തേക്ക് ഇവരുടെ കുടെ പോകുമ്പോൾ കണ്ട കാഴ്ചകൾ ഭീതിദമായിരുന്നു.

ഈ ബസ്റൂട്ടിൽ പത്തടിയോളം വെള്ളം. പള്ളിയും വീടുകളും എന്നുവേണ്ട സകലതും മുങ്ങിക്കിടക്കുന്നു. കുട്ടികൾ ഉപേക്ഷിച്ച കളിപ്പാട്ടം പോലെ കാറുകൾ പ്രളയജലത്തിൽ കുടുങ്ങിയിരിക്കുന്നു. രണ്ടുദിവസമായ പാനായിക്കുളത്തുകാർക്ക് ഭക്ഷണമില്ല എന്നറിഞ്ഞാണ് കാക്കനാട്ടെ ഒരു സംഘടന സ്പോൺസർ ചെയ്ത ഭക്ഷണവും വെള്ളക്കൂപ്പികളുമായി ഇവർ തിരിച്ചത്.

പാനായിക്കുളത്തിനടുത്തെ ചിറയത്തെ റേഷൻകട സ്റ്റോപ്പിൽ ഭക്ഷണപൊതിക്കായി തിക്കും തിരക്കുമായിരുന്നു.സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു വലിയ നിര തന്നെയാണ് ഞങ്ങളെ വരവേറ്റത്. നിരവധി കുടുംബങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കയാണ്. ജനങ്ങളുടെ രോഷം അണപൊട്ടി ഒഴുകകയാണ്.'രാഷ്ട്രീയക്കാർ ആരുമില്ല സാധാരണക്കാരായ ജനങ്ങൾ ഒരു നേതാവിനെയും ഇവിടെ കണ്ടിട്ടില്ല.'- ഒരു നാട്ടുകാരൻ പ്രതികരിച്ചു.'കൊച്ചുമക്കൾക്കുപോലും ഒന്നും കിട്ടിയിട്ടില്ലെന്നും വലിയ ദുരിതമാണെന്നുമായിരുന്നു' ഒരു വീട്ടമ്മ പൊട്ടിത്തെറിച്ചു.

രക്ഷാപ്രവർത്തകരായ മൽസ്യത്തൊഴിലാളികൾക്കും അതുതന്നെയായിരുന്നു പറയാനുണ്ടായിരുന്നത്.സ്വന്തം റിസ്‌ക്കിൽ തങ്ങൾ ഈ രക്ഷാപ്രവർത്തനം ഏറ്റെടുത്തിട്ടും സഹായത്തിന് ആരുമില്ലെന്ന് അവർ പറയുന്നു. ഇന്നലെ രാത്രി 9മണിയോടെ വെളിച്ചക്കുറവ് കാരണം രക്ഷാപ്രവർത്തനം നിർത്തിവെക്കേണ്ടിവന്നു. വെളിച്ചത്തിനുള്ള സംവിധാനങ്ങൾ ഒന്നുമില്ലായിരുന്നു.-നന്മയുടെ പൂമരങ്ങളായ ഈ മൽസ്യത്തൊഴിലാളികൾ പറഞ്ഞു.ചിറയത്തുനിന്ന് ഭക്ഷണം നൽകിയ തിരച്ചുപോകുമ്പോൾ രണ്ട് വൃദ്ധസ്ത്രീകളെയും അവർ ക്യാമ്പിലേക്ക് കൊണ്ടുപോകാൻ ഒപ്പം കൂട്ടിയിരുന്നു. തിരച്ചുവരുന്ന ഘട്ടത്തിൽ ശുഭ സൂചകംപോലെ വെള്ളം കുറയുന്നുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP