Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധനാലയത്തിനുള്ളിൽ മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്; പ്രസാദം, തീർത്ഥം എന്നിവ നൽകാൻ പാടില്ല; 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗർഭിണികളും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ കഴിയണം; ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും അണുവിമുക്തമാക്കുകയും വേണം; വിഗ്രഹങ്ങളിലും പ്രതിമകളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും സ്പർശിക്കരുത്; ആരാധനാലയങ്ങൾ തുറക്കുമ്പോൾ കേന്ദ്രം പുറത്തിറക്കിയ മാർഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ

ആരാധനാലയത്തിനുള്ളിൽ മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്; പ്രസാദം, തീർത്ഥം എന്നിവ നൽകാൻ പാടില്ല; 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗർഭിണികളും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ കഴിയണം; ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും അണുവിമുക്തമാക്കുകയും വേണം; വിഗ്രഹങ്ങളിലും പ്രതിമകളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും സ്പർശിക്കരുത്; ആരാധനാലയങ്ങൾ തുറക്കുമ്പോൾ കേന്ദ്രം പുറത്തിറക്കിയ മാർഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജൂൺ എട്ടു മുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള മാർഗ്ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്‌ക്കുകളും തുറക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കമെന്ന നിർദ്ദേശമാണ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗർഭിണികളും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ കഴിയണം. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കില്ല. പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ലെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. ഒരേസമയം എത്രപേർക്ക് പ്രവേശനമാകാമെന്നതിനെ സംബന്ധിച്ച് മാർഗരേഖയിൽ നിർദ്ദേശമില്ല.

ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കില്ല. പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ലെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. മെയ് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ അൺലോക്ക് 1 ന്റെ ഭാഗമായി ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കേന്ദ്രം പുറത്തിറക്കിയ മാർഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ:

കണ്ടെയ്ന്മെന്റ് സോണിൽ ആരാധനാലയം തുറക്കരുത്

കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.

മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.

ഒരുമിച്ച് ആൾക്കാരെ പ്രവേശിപ്പിക്കരുത്.

65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗർഭിണികളും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ കഴിയണം.

ആരാധനാലയത്തിലെ വിഗ്രഹത്തിലോ, വിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കരുത്.

പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ല.

സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവർക്കും ആയി ഒരു പായ അനുവദിക്കില്ല.

പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ സംവിധാനം ക്രമീകരിക്കണം.

ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം ..

പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായി വയ്ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് പാദരക്ഷകൾ വയ്ക്കാം.

ക്യൂവിൽ ആറടി അകലം പാലിക്കണം.

ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും അണുവിമുക്തമാക്കുകയും വേണം.

ആരെങ്കിലും ആരാധനാലയത്തിൽ വച്ച് അസുഖ ബാധിതൻ ആയാൽ, പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ആരാധനാലയം അണുവിമുക്തമാക്കണം.

ഷോപ്പിങ്ങ് മാളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനും മാർഗനിർദ്ദേശം

ഷോപ്പിംങ് മാളുകൾ തുറന്നു പ്രവർത്തിക്കുന്നതിനുവേണ്ട മാനദണ്ഡവും പുറത്തിറക്കിയട്ടുണ്ട്. ഓഫീസുകളും തുറന്നു പ്രവർത്തിക്കാം. ഓഫിസുകളിൽ ഒന്നോ രണ്ടോ പേർക്കു മാത്രം കോവിഡ് സ്ഥിരീകരിച്ചാൽ, രോഗബാധിതർ 48 മണിക്കൂറിൽ സന്ദർശിച്ച സ്ഥലങ്ങളിൽ മാത്രം അണുമുക്തിക്കുള്ള നടപടികൾ എടുത്താൽ മതിയെന്നും ഓഫിസ് പ്രവർത്തനം തുടരുന്നതിനു തടസ്സമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഓഫിസുകളിൽ വലിയ തോതിൽ രോഗബാധയുണ്ടെങ്കിൽ അണുമുക്തമാക്കിയശേഷം 48 മണിക്കൂർ അടച്ചിടണം. കണ്ടെയ്ന്മെന്റ് സോണിൽ താമസിക്കുന്ന ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം.

ഷോപ്പിങ് മാളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനും കേന്ദ്രം മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. മാളുകളിൽ തീയറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുത്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തെർമൽ സ്‌ക്രീനിങ് നിർബന്ധമാക്കി. സന്ദർശകർ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം. ലഗേജുകൾ അണുവിമുക്തമാക്കിയ ശേഷമേ മുറികളിൽ എത്തിക്കാവൂ എന്നും കേന്ദ്രനിർദ്ദേശം.

കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കു മാത്രം ആരാധനാലയം, റസ്റ്ററന്റ്, ഹോട്ടൽ, ഷോപ്പിങ് മാൾ എന്നിവയിൽ ഈ മാസം 8 മുതൽ കർശന വ്യവസ്ഥകളോടെ പ്രവേശനം അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖ. 10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവരും മറ്റു രോഗങ്ങളുള്ളവരും വീടുകളിൽ കഴിയുന്നതു തുടരണം. കണ്ടെയ്ന്മെന്റ് സോണുകളിൽ ഇവയൊന്നും തുറക്കരുത്. ആൾക്കൂട്ടം ഒഴിവാക്കണമെന്നു നിർദ്ദേശിക്കുമ്പോഴും, ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി എത്രപേർക്കു പ്രവേശനമെന്നു വ്യക്തമാക്കിയിട്ടില്ല. കണ്ടെയ്ന്മെന്റ് സോണിൽ അടിയന്തരവാശ്യ ഗണത്തിൽ പെടാത്ത ഓഫിസുകൾ പ്രവർത്തിക്കരുത്.

മാസ്‌ക്, അകലം

മാസ്‌ക്, വ്യക്തികൾ തമ്മിൽ 6 അടി അകലം, കൈകൾ സോപ്പ് ഉപയോഗിച്ച് പല തവണ (40 60 സെക്കൻഡ്) കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക, തുപ്പുന്നതിനു നിരോധനം, വാതിൽക്കൽ സാനിറ്റൈസറിനും തെർമൽ സ്‌ക്രീനിങ്ങിനും സംവിധാനം തുടങ്ങിയ വ്യവസ്ഥകൾ എല്ലാ സ്ഥലങ്ങളിലും ബാധകം.

റസ്റ്ററന്റുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്:

50% സീറ്റിങ് സൗകര്യം മാത്രം ഉപയോഗിക്കുക.

വിളമ്പുന്നതിനു പകരം പാഴ്‌സൽ പ്രോത്സാഹിപ്പിക്കുക; വീട്ടുപടിക്കൽ ലഭ്യമാക്കുക; നേരിട്ടു കൈമാറാതിരിക്കുക.

ന്മ പാഴ്‌സലുമായി ഹോം ഡെലിവറി സ്റ്റാഫ് പോകും മുൻപ് തെർമൽ സ്‌ക്രീനിങ്.

ഹോട്ടൽ

ചെക്ക് ഇൻ, ചെക്ക് ഔട്ട് നടപടികൾക്ക് ക്യൂആർ കോഡ്, ഓൺലൈൻ ഫോം, ഡിജിറ്റൽ പണമിടപാട്, ഇവോലറ്റ് എന്നിവ മാത്രം.

ലഗേജ് മുറിയിലേക്ക് മാറ്റും മുൻപ് സാനിറ്റൈസർ ഉപയോഗിച്ച് അണുമുക്തമാക്കുക.

ഷോപ്പിങ് മാൾ

ഫുഡ് കോർട്ടിൽ 50% സീറ്റിങ് മാത്രം.

ഗെയ്മിങ് ആർക്കേഡ്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ പാടില്ല

സിനിമാശാലകൾ പ്രവർത്തിക്കരുത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP