Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടും ഭീകരൻ മസൂദ് അസർ തീർന്നു; ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചെന്ന് റിപ്പോർട്ടുകൾ; പാക് സൈന്യം സ്ഥിരീകരിച്ചില്ലെങ്കിലും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ലോകത്തെ കൊടും കുറ്റവാളിയുടെ മരണത്തിന് സ്ഥിരീകരണം; ജയ്‌ഷെയുടെ പേരിൽ വൻ ആക്രമണങ്ങൾ ഉന്നംവച്ച കൊടും ഭീകരൻ ആശുപത്രിയിൽ തീർന്നെന്ന വിവരം പുറത്തുവരുന്നതോടെ ആശ്വാസത്തോടെ ഇന്ത്യ; ജയ്‌ഷെ തലവൻ മരിക്കുന്നതോടെ ഇന്ത്യക്ക് ഒഴിയുന്നത് വലിയ തലവേദന

കൊടും ഭീകരൻ മസൂദ് അസർ തീർന്നു; ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചെന്ന് റിപ്പോർട്ടുകൾ; പാക് സൈന്യം സ്ഥിരീകരിച്ചില്ലെങ്കിലും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ലോകത്തെ കൊടും കുറ്റവാളിയുടെ മരണത്തിന് സ്ഥിരീകരണം; ജയ്‌ഷെയുടെ പേരിൽ വൻ ആക്രമണങ്ങൾ ഉന്നംവച്ച കൊടും ഭീകരൻ ആശുപത്രിയിൽ തീർന്നെന്ന വിവരം പുറത്തുവരുന്നതോടെ ആശ്വാസത്തോടെ ഇന്ത്യ; ജയ്‌ഷെ തലവൻ മരിക്കുന്നതോടെ ഇന്ത്യക്ക് ഒഴിയുന്നത് വലിയ തലവേദന

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ളാമാബാദ്: ഇന്ത്യയെ ശത്രുവായി കാണുകയും നിരന്തരം ആക്രമിക്കുകയും ചെയ്യുന്ന പാക് ഭീകര സംഘടനായ ജയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ആശുപത്രിയിൽ മരിച്ചു. ഏറ്റവും പുതിയ വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യക്ക എതിരെ ഏറ്റവുമധികം ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച വ്യക്തിയാണ് മസൂദ് അസർ. പത്താൻകോട്ട് മുതൽ പുൽവാമ വരെ എന്നും അല്ലെങ്കിൽ കാണ്ഡഹാർ മുതർ പുൽവാമ വരെ എന്നുമെല്ലാം പറയാവുന്ന ഭീകരാക്രമണങ്ങളുടെ ചുക്കാൻ പിടിച്ച കൊടും ഭീകരനാണ് മരിക്കുന്നത്. ഇത് ഇന്ത്യക്ക് വലിയ ആശ്വാസമാണ്.

ലോകത്തെ കൊടും ഭീകരരിൽ ഒരാളാണ് മസൂദ് അസർ. ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇയാളെ ഭീകര കുറ്റവാളിയായി പ്രഖ്യാപിക്കാൻ പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല. അതിനിടെയാണ് മരണം. ഇന്ത്യ ആക്രമിച്ച് കൊല്ലുമെന്ന നിലയിലാണ് പാക്കിസ്ഥാൻ സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കാൻസറും കിഡ്‌നി അസുഖങ്ങളുമെല്ലാം ബാധിച്ച അസർ മരണത്തിന് കീഴടങ്ങിയെന്നാണ് പുതിയ റിപ്പോർട്ട്. പക്ഷേ, ഇക്കാര്യം പാക് മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

മസൂദിന്റെ കുടുംബത്തിലെ ഓരോരുത്തരേയും ഇന്ത്യ എണ്ണമിട്ട് കൊന്നുതള്ളുന്നതിനിടെയാണ് ഇയാളുടെ മരം. കിഡ്‌നി രോഗബാധിതനായി ആശുപത്രിയിലായിരുന്നു ഇയാൾ. പാക് സൈന്യമോ സർക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, എന്തായാലും ആ തലവേദന ഒഴിഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയെ പതിറ്റാണ്ടുകളായി വിറപ്പിക്കുന്ന ഭീകരൻ

ജെയ്ഷെ മുഹമ്മദ് സ്ഥാപകനായി പാക്ക് ഭീകരൻ മൗലാന മസൂദ് അസ്ഹർ ഇന്ത്യയെ വിറപ്പിച്ച ഭീകരനാണ്. ഒരിക്കൽ ഇന്ത്യൻ കസ്റ്റഡിയിൽ ഇരിക്കവേ വെറുമൊരു ഭീരുവായിരുന്നു മസൂദ് അസർ എന്നാണ് അന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയിൽ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നു മസൂദ് അസർ. 1994 ൽ അറസ്റ്റിലായ അസ്ഹറിനെ ചോദ്യം ചെയ്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അസ്ഹറിനെ കസ്റ്റഡിയിൽ കൈകാര്യം ചെയ്യാൻ ഒരു പ്രയാസവുമില്ലായിരുന്നു. കരസേനാ ഉദ്യോഗസ്ഥന്റെ ആദ്യ അടിയിൽ തന്നെ വിറച്ചുപോയ അസ്ഹർ, കശ്മീരിലെ ഭീകരനീക്കങ്ങൾ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ വെളിപ്പെടുത്തിയെന്നു സിക്കിം മുൻ ഡിജിപി കൂടിയായ അവിനാഷ് മൊഹനനേയ് പറഞ്ഞിരുന്നു. 20 വർഷം മൊഹനനേയ് ഇന്റിലിജൻസ് ബ്യൂറോയിലായിരുന്നു. പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹർ 1994 ഫെബ്രുവരിയിൽ ദക്ഷിണകശ്മീരിലെ അനന്ത്നാഗിലാണ് അറസ്റ്റിലായത്. അന്നാണ് മൊഹനനേയ് ഇയാളെ ചോദ്യം ചെയത്.

 അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. സുരക്ഷാ കൗൺസിലിൽ ചൈന എതിർത്തതിനാൽ ഇന്ത്യയുടെ ശ്രമം നടന്നില്ല. 2016 ലെ പത്താൻകോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ജയ്‌ഷെ മുഹമ്മദ് ആയിരുന്നു. മസൂദാ അസറിനെ പിടികൂടിയെങ്കിലും വെറുതേ വിടേണ്ടി വന്നതായിരുന്നു രാജ്യം നേരിട്ട പ്രധാന നയതന്ത്ര വീഴ്‌ച്ച. വാജ്പേയിയുടെ കാലത്തെ ഈ സംഭവത്തിന് രാജ്യം ഇപ്പോഴും പിഴനൽകേണ്ട അവസ്ഥയായിരുന്നു.

തുടർന്ന് രണ്ടു പ്രമുഖ ഭീകര സംഘടനകളായ ഹർക്കത്തുൽ ജിഹാദി ഇസ്ലാമിയയും ഹർക്കത്തുൽ മുജാഹിദ്ദീനും യോജിപ്പിച്ചു ഹർക്കത്തുൽ അൻസറിനു രൂപം നൽകിയത് അസ്ഹറാണ്. അസ്ഹർ പിന്നീട് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്കു രൂപം നൽകി. 2008ൽ മുംബൈ ഭീകരാക്രമണത്തിന് ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തോയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനിൽ അസ്ഹറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചില്ലെന്നു മാത്രമല്ല, വീട്ടുതടങ്കലിൽനിന്നു പിന്നീട് മോചിപ്പിക്കുകയും ചെയ്തു. യുഎസ് ഭീകര സംഘടനാ പട്ടികയിൽ 2001ൽ തന്നെ അസ്ഹറിന്റെ ജയ്‌ഷെ ഉൾപ്പെട്ടിരുന്നു. അൽ ഖായിദയ്ക്കും താലിബാനും സഹായം നൽകുന്നുവെന്നതാണ് യുഎസിന് അസ്ഹറിനെതിരായ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP