Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുൽവാമയിലെ ക്രൂരതയ്ക്ക് പ്രതികാരം ചെയ്ത് ഇന്ത്യൻ സൈന്യം; ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ കൊടു ഭീകരനടക്കം രണ്ട് പേരെ കൊന്നു; സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ വകവരുത്തിയത് ജെയ്‌ഷെ മുഹമ്മദിന്റെ കമാണ്ടറായ കമ്രാനേയും സഹായി ഹിലാലിനേയും; സ്‌ഫോടക വസ്തുക്കൾ എത്തിക്കുകയും യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന ഗസ്സി റാഷിദിനേയും സൈന്യം വളഞ്ഞെന്ന് സൂചന; ഭീകരർക്കെതിരെ തിരിച്ചടി തുടരുന്നു; ഇന്ത്യൻ സേനയുടെ പ്രതികാരദാഹം വിജയത്തിലേക്ക്

പുൽവാമയിലെ ക്രൂരതയ്ക്ക് പ്രതികാരം ചെയ്ത് ഇന്ത്യൻ സൈന്യം; ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ കൊടു ഭീകരനടക്കം രണ്ട് പേരെ കൊന്നു; സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ വകവരുത്തിയത് ജെയ്‌ഷെ മുഹമ്മദിന്റെ കമാണ്ടറായ കമ്രാനേയും സഹായി ഹിലാലിനേയും; സ്‌ഫോടക വസ്തുക്കൾ എത്തിക്കുകയും യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന ഗസ്സി റാഷിദിനേയും സൈന്യം വളഞ്ഞെന്ന് സൂചന; ഭീകരർക്കെതിരെ തിരിച്ചടി തുടരുന്നു; ഇന്ത്യൻ സേനയുടെ പ്രതികാരദാഹം വിജയത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ സുപ്രധാന പങ്കുള്ള  ഭീകരരെയാണ് വധിച്ചത്. ഏറ്റമുട്ടലിൽ ഒരു മേജറടക്കം നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

ആക്രമണത്തിന് ശേഷം പുൽവാമയിലെ തന്നെ ഒരു കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന  ഭീകരരെ പുലർച്ചെ മുതൽ നടത്തിയ തെരച്ചിലിനൊടുവിലാണ് വധിച്ചത്. ഭീകരർ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്ഫോടനത്തിലൂടെ തകർക്കുകയായിരുന്നു. വ്യാഴാഴ്ച സി ആർ പി എഫ് ജവാന്മാർക്ക് നേരെ നടന്ന ആക്രമണം ഗൂഢാലോചന ചെയ്തതിൽ പ്രധാനിയാണ് കൊല്ലപ്പെട്ട കമ്രാൻ. പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹിലാൽ എന്ന ഭീകരവാദിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. അതേസമയം, മൂന്നാമത് ഒരു ഭീകരവാദിയെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇയാളുടെ വിശദാംശങ്ങൾ ലഭ്യമല്ല. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെയും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു മേജർ അടക്കം നാല് സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഒരു പ്രദേശവാസിയും ആക്രമണത്തിൽ മരിച്ചുവെന്നാണ് സൂചന. പ്രദേശം മുഴുവൻ ഇപ്പോൾ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. മറ്റുള്ള ഭീകരർക്കുവേണ്ടി സൈനിക നടപടി തുടരുകയാണ്. ഇന്ന് പുലർച്ചയോടെയാണ് കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ 4 സൈനികർ കൊല്ലപ്പെട്ടിരുന്നു. പിങ്ലാൻ മേഖലയിൽ തീവ്രവാദികൾ സൈനികർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. വ്യാഴാഴ്ച 40 സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

ഇവിടെ നിന്ന് 13 കിലോമീറ്റർ മാത്രം അകലെയാണ് ഏറ്റമുട്ടൽ. പുൽവാമ ജില്ലയിലെ അവന്തിപോരയിൽ വ്യാഴാഴ്ച വൈകീട്ട് 3.15 ഓടെയാണ് സി.ആർ.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 40 സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകൾ. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP