Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ എല്ലാം മാനേജ്‌മെന്റിൽ നിന്നും മറച്ചു പിടിച്ചു; സഹപ്രവർത്തകർ സ്വാധീനിക്കുന്നത് ഒഴിവാക്കാൻ വീടും പൂട്ടി സ്ഥലം വിട്ടു; മൊബൈലും സ്വിച്ച് ഓഫ് ചെയ്തതോടെ ഒത്തുതീർപ്പ് അസ്ഥാനത്തായി; കേസ് ഒതുക്കാനുള്ള നീക്കം ശ്രേയംസും തടഞ്ഞു; പീഡനക്കേസിൽ മാതൃഭൂമി അവതാരകനെ കുടുക്കിയത് ഇരയുടെ തന്ത്രപരമായ നീക്കം

സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ എല്ലാം മാനേജ്‌മെന്റിൽ നിന്നും മറച്ചു പിടിച്ചു; സഹപ്രവർത്തകർ സ്വാധീനിക്കുന്നത് ഒഴിവാക്കാൻ വീടും പൂട്ടി സ്ഥലം വിട്ടു; മൊബൈലും സ്വിച്ച് ഓഫ് ചെയ്തതോടെ ഒത്തുതീർപ്പ് അസ്ഥാനത്തായി; കേസ് ഒതുക്കാനുള്ള നീക്കം ശ്രേയംസും തടഞ്ഞു; പീഡനക്കേസിൽ മാതൃഭൂമി അവതാരകനെ കുടുക്കിയത് ഇരയുടെ തന്ത്രപരമായ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാതൃഭൂമി ചാനലിലെ മുതിർന്ന അവതാരകൻ അമൽ വിഷ്ണുദാസിന്റെ അറസ്റ്റ് ഞെട്ടലോടെയാണ് മാതൃഭൂമിയിലെ ജീവനക്കാർ ഉൾക്കൊണ്ടത്.

സംഭവം അറിഞ്ഞയുടൻ ചാനലിലെ ചിലർ അമലിനെ രക്ഷിക്കാൻ രംഗത്തു വന്നു. പരാതിക്കാരിയെ സ്വാധീനിക്കാനും ശ്രമിച്ചു. ഇത് മനസ്സിലാക്കിയ യുവതി നേരത്തെ തന്നെ മുൻകരുതലെടുത്തു. ഇതാണ് അമലിന്റെ അതിവേഗ അറസ്റ്റിന് കളമൊരുങ്ങിയതും. പെൺ പീഡകരെ വെറുതെ വിടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് ചേർന്ന് പോകാനാണ് പൊലീസിന് ഉന്നതങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശവും. ഇതോടെ അറസ്റ്റ് യാഥാർത്ഥ്യമായി.

ഇരുവരും അടുത്ത സുഹൃത്തുക്കളെ പോലെയാണ് പെരുമാറിയതെന്ന് ചാനലിലെ പ്രവർത്തകർക്ക് അറിയാം. ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കരുതിയിരുന്നു. എന്നാൽ അതിന് അപ്പുറത്തേക്ക് ഒരു സൂചനയും ആർക്കും ഇര നൽകിയില്ല. മാതൃഭൂമിയിൽ പരാതി കൊടുത്താൽ എല്ലാം പറഞ്ഞു തീർക്കാൻ ശ്രമം ഉണ്ടാകുമെന്ന് യുവതി മുൻകൂട്ടി മനസ്സിലാക്കി.

അമൽ വിഷ്ണുദാസ് ഇക്കാര്യം പുറത്ത് പറഞ്ഞാൽ ജോലികളയിക്കുമെന്നും ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു. ചാനലിലെ ചിലർക്ക് അമലുമായുള്ള അടുത്ത ബന്ധം പരാതിക്കാരിക്കും അറിയാമായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് മാതൃഭൂമിയിൽ പരാതി നൽകാത്തത്. പൊലീസിൽ പരാതി നൽകിയ യുവതി ഇടപെടൽ ഒഴിവാക്കാനും മുൻകരുതലെടുത്തു.

തിരുവനന്തപുരത്തെ വീട്ടിൽ നിന്നും യുവതി മാറി. ഇന്നലെ തന്നെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട് പൂട്ടി ഇവർ എങ്ങോട്ടോ മാറി. അതുകൊണ്ട് തന്നെ യുവതിയെ സ്വാധീനിച്ച് കേസ് പിൻവലിക്കാനുള്ള നീക്കം പോലും ഫലം കണ്ടില്ല. യുവതിയുടെ ഫോൺ സ്വിച്ച് ഓഫുമായിരുന്നു. ഈ സാഹചര്യത്തിൽ പരാതിയിൽ പ്രാഥമികമായി കഴമ്പുള്ളതിനാൽ അമലിനെ അറസ്റ്റ് ചെയ്യേണ്ടിയും വരുന്നു.

ഇതിനിടെ വിഷയം മാതൃഭൂമി ചാനൽ മേധാവി ശ്രേയംസ് കുമാറും അറിഞ്ഞു. ഇരയ്ക്കൊപ്പമാണ് ചാനലെന്ന പ്രതീതിയുണ്ടാകരുതെന്നും പൊലീസ് നടപടി എടുക്കട്ടേയെന്നും ജോയിന്റ് എംഡി അറിയിച്ചു. ഇതോടെ ജീവനക്കാരും പിൻവലിഞ്ഞു. ഇത്തരമൊരു പ്രശ്നം ജീവനക്കാരുടെ അടുത്ത് എത്തിയതും അറസ്റ്റോടെയാണ്. പലരും മാതൃഭൂമിയിലെ വാർത്ത കേട്ടാണ് ഇക്കാര്യം അറിഞ്ഞത്. പത്രത്തിൽ നിന്ന് ചാനലിലേക്ക് മാറിയ മുതിർന്ന പത്രപ്രവർത്തകനായിരുന്നു അമലിന് അനുകൂലമായ അണിയറ നീക്കം നടത്തിയത്. എന്നാൽ ശ്രേയംസിനെ ഭയന്ന് ഇദ്ദേഹവും പിന്മാറി.

2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. അമൽ വിഷ്ണുദാസ് രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന സമയത്ത് ഒരു കീഴുദ്യോഗസ്ഥയെന്ന രീതിയിൽ താൻ ആശുപത്രിയിൽ പോകാറുണ്ടായിരുന്നുവെന്നും തുടർന്നാണ് അമൽ പ്രേമാഭ്യർത്ഥനയും വിവാഹ അഭ്യർത്ഥനയും നടത്തി തന്നെ പീഡിപ്പിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

പിതാവിന്റെ ചികിത്സയ്ക്കാണെന്ന് പറഞ്ഞ് തന്റെ കൈയിൽ നിന്നും പലതവണ അമൽ പണം കൈപ്പറ്റിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. പീഡനവിവരം ഉൾപ്പെടെയുള്ളാ കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ ജോലി കളയിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്.

മാതൃഭൂമിയിൽ ടെക്നോളജി ഡെസ്‌കിന്റെ ചുമതലക്കാരനായിരുന്ന അമൽ. ഏഷ്യാനെറ്റിലും മനോരമ ന്യൂസിലും പ്രവർത്തിച്ച ശേഷമാണ് മാതൃഭൂമിയിലെത്തിയത്‌. അമൃതയിലും പ്രവർത്തിച്ചിരുന്നു. അറസ്റ്റ് ചെയ്തതോടെ മാതൃഭൂമിയിൽ നിന്ന് ഇയാളെ സസ്പെന്റ് ചെയ്യുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP