Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്നത്ത് ഗോവിന്ദൻ നായരുടെ കൺകണ്ട ദൈവം ഷൊർണ്ണൂരിലെത്തിയ സത്യക്രിസത്യാനിയുടെ ബസിന് പേരായി; പുക തുപ്പുന്ന ആവിയന്ത്രത്തിൽ തുടങ്ങിയ യാത്രയ്ക്ക് ഇപ്പോൾ പഴയ പ്രതാപമില്ല; അവസാന സർവ്വീസിനൊരുങ്ങുന്ന ഷൊർണ്ണൂരിലെ 'മയിൽവാഹനത്തിന്റെ' കഥ ഇങ്ങനെ

മന്നത്ത് ഗോവിന്ദൻ നായരുടെ കൺകണ്ട ദൈവം ഷൊർണ്ണൂരിലെത്തിയ സത്യക്രിസത്യാനിയുടെ ബസിന് പേരായി; പുക തുപ്പുന്ന ആവിയന്ത്രത്തിൽ തുടങ്ങിയ യാത്രയ്ക്ക് ഇപ്പോൾ പഴയ പ്രതാപമില്ല; അവസാന സർവ്വീസിനൊരുങ്ങുന്ന ഷൊർണ്ണൂരിലെ 'മയിൽവാഹനത്തിന്റെ' കഥ ഇങ്ങനെ

അർജുൻ സി വനജ്

ഷൊർണ്ണൂർ: പുക തുപ്പുന്ന ആവിയന്ത്രം , വലിയ ശബ്ദത്തോടെ പേരിന് മാത്രം ടാറിങ് കഴിഞ്ഞ പാലക്കാടിന്റെ നഗരവീധികളെ മുന്നോട്ട് നയിച്ച മയിൽവാഹനം. എട്ട് പതിറ്റാണ്ടിലെ മലയാളിയുടെ യാത്ര ജീവിതത്തിന്റെ കഥ പറയുന്ന മയിൽവാഹനത്തിന്റെ ചക്രങ്ങൾ ഇനി എത്രനാൾ നിരത്തിലുരുളുമെന്നാണ് കരിമ്പനയുടെ നാട്ടുകാർക്കൊപ്പം കേരളജനതയും കാത്തിരിക്കുന്നത്.

എവിടെയെങ്കിലും നിർത്തിപോയാൽ ഡ്രൈവർ പുറത്തിറങ്ങി എഞ്ചിൻ സ്റ്റാർട്ട് ചെയ്യണം, കയറ്റമെത്തുമ്പോൾ യാത്രക്കാർ ഇറങ്ങിതള്ളണം. ഇതായിരുന്നു മയിൽ വാഹനത്തിന്റെ ആദ്യരൂപങ്ങൾ. കാല ചക്രത്തിന്റെ വേഗതയ്ക്കൊത്ത് മയിൽ വാഹനത്തിന്റെ ചക്രവും തിരിഞ്ഞു. ആവി എഞ്ചിനുകൾ മാറി അത്യാധുനിക എഞ്ചിനുകളും മയിൽവാഹനം പാലക്കാടിനും മലബാറിനും പരിചയപ്പെടുത്തി.

വാഹനങ്ങൾപോലും അപൂർവ്വമായ കാലത്താണ് സിഎ മാത്യു എന്ന ചെറുപ്പക്കാരൻ മയിൽവാഹനം മോട്ടോർ സർവ്വീസുമായി കടന്നുവരുന്നത്. തെക്കൻ കേരളത്തിലെ പത്തനംതിട്ടിയിൽ നിന്ന് 1935 ലാണ് ഈ സാധാരണ കർഷക കുടുംബം ഷൊർണ്ണൂരിലേക്ക് എത്തിയതും പിന്നീട് കേരളം അറിയപ്പെടുന്ന ബസ് വ്യാവസായികളായി മാറിയതും. 120 ബസുകള്ള വലിയ ട്രാൻസ്പോർട്ട് കമ്പനിയായി വളർന്ന മയിൽ വാഹനം ഷൊർണ്ണൂരിന്റെ സ്വകാര്യ അഹങ്കാരവുമായി. സത്യക്രിസ്ത്യാനി ആരംഭിച്ച സംരഭത്തിന് മയിൽവാഹനം എന്ന പേര്് സ്വീകരിച്ചതിന് പിന്നിലുമുണ്ടൊരും ചരിത്രം.

ഷൊർണ്ണൂരിലെത്തിയ മാത്യുവിന് എല്ലാ സഹായങ്ങളും ചെയ്ത് നൽകിയത് മന്നത്ത് ഗോവിന്ദൻ നായരാണ്. ഗോവിന്ദൻ നായർ തന്നെയാണ് പേര് നിർദ്ദേശിച്ചതും. അന്ന തമിഴ്‌നാടിന്റെ ഭാഗമായിരുന്നു പാലക്കാട്. പഴനിമുരുകനായിരുന്നു അവരുടെ കൺകണ്ടദൈവം. മുരുകന്റെ വാഹനം എന്ന അർത്ഥത്തിലാണ് മയിൽ വാഹനം എന്ന പേര് സ്വീകരിച്ചത്. പാലക്കാടിൽ മാത്രം ആരംഭിച്ച മയിൽ വാഹനത്തിന്റെ എണ്ണം വർഷംതോറും വർദ്ധിച്ചു. പിന്നിട് പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ അവസാനം എറണാകുളം ജില്ലകളിലേക്കും മയിൽ വാഹനത്തിന്റെ ചക്രങ്ങളുരുണ്ടു.

ആദ്യകാലത്ത് 'ശില്ലി' ആയിരുന്നു മിനിമം ചാർജ്ജ്. ഒരു ദിവസത്തെ പരമാവധി കളക്ഷൻ എട്ട് മുതൽ പത്ത് രൂപവരെ. ആദ്യകാലത്ത് ജീവനക്കാർ കുറവായിരുന്നെങ്കിലും പിന്നീട് കമ്പനി വളർന്നപ്പോൾ 5000 പേർക്ക് വരെ ജീവനോപാധിയായി. ആദ്യകാലത്ത് വണ്ടി ഉന്താൻ മല്ലമാരെ പോലും ജീവനക്കാരായി നിയോഗിച്ചിരുന്നുവെന്ന ഷൊർണ്ണൂരിലെ പ്രായം ചെന്നവർ പറയുന്നു. നഷ്ടകാലത്തും തൊഴിലാളികളോട് ഏറ്റവും സ്നേഹം നിറഞ്ഞ സമീപനമാണ് മയിൽ വാഹനത്തിന്റേത്. 120 ബസുകളുള്ള കമ്പനി പിന്നീട്, സ്വത്ത് ഭാഗം ചെയ്തപ്പോൾ രണ്ട് കുടുംബങ്ങളിലായി മാറി. അങ്ങനെ പച്ചനിറത്തിലും റോസ് നിറത്തിലുമുള്ള മയിൽ വാഹനങ്ങൾ നിരത്തിലെത്തി. പച്ചമയിൽ, റോസ് മയിൽ എന്നീ പേരുകളിലായാണ് ഇവ അറിയപ്പെട്ടത്. പത്ത് വർഷം മുമ്പുവരെ പാലക്കാട്-കോഴിക്കോട്, പാലക്കാട്-ഗുരുവായൂർ, പട്ടാമ്പി,
ചെർപ്പുളശ്ശേരി, പട്ടാമ്പി-വളഞ്ചേരി റൂട്ടുകളുടെ കുത്തക മയിൽവഹനത്തിനായിരുന്നു.

എന്നാലിപ്പോൾ 120 ബസിന്റെ പ്രതാപത്തിൽ നിന്ന് 15 ബസിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഡീസൽ, തൊഴിലാളി, സർക്കാർ നികുതികൾ, ഇൻഷൂറൻസ് എന്നിവയെല്ലാം വലിയ ബാധ്യതയായതോടെ മയിൽ വാഹനത്തിന്റെ ചക്രങ്ങൾക്ക് വേഗത കുറഞ്ഞു. ഓരോ വർഷം കഴിയുന്തോറും പിൻവലിക്കുന്ന ബസിന്റെ എണ്ണവും കൂടിവരുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് കമ്പനിക്ക് ഇത്രയധികം സാമ്പത്തിക തളർച്ച നേരിട്ടതെന്ന് കമ്പനി അധികൃതർ പറയുന്നു.

അതിനാൽ അടുത്ത മാസത്തോടെ തൊഴിലാളികൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകി, മയിൽ വാഹനത്തിന്റെ അവസാന സർവ്വീസ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ആദ്യ സർവ്വീസ് നടത്തിയ അതേ ആഘോഷത്തോടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP