Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംബിബിഎസിന് സാമ്പത്തിക സംവരണം നിർബന്ധം; ഇതിന് പത്ത് ശതമാനം അധിക സീറ്റ് അനുവദിച്ച് ഉത്തരവ്; ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകളെ സീറ്റ് കൂട്ടുന്നതിൽ ഒഴിവാക്കിയത് വിവാദത്തിൽ; മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും വരെ സീറ്റ് കൂട്ടാൻ അനുമതി; സാമ്പത്തിക സംവരണത്തിൽ സർക്കാർ നടപടി തുടങ്ങുമ്പോൾ

എംബിബിഎസിന് സാമ്പത്തിക സംവരണം നിർബന്ധം; ഇതിന് പത്ത് ശതമാനം അധിക സീറ്റ് അനുവദിച്ച് ഉത്തരവ്; ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകളെ സീറ്റ് കൂട്ടുന്നതിൽ ഒഴിവാക്കിയത് വിവാദത്തിൽ; മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും വരെ സീറ്റ് കൂട്ടാൻ അനുമതി; സാമ്പത്തിക സംവരണത്തിൽ സർക്കാർ നടപടി തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എം.ബി.ബി.എസ് കോഴ്‌സിന് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തി സീറ്റനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വിവാദത്തിൽ. സ്വാശ്രയ കോളേജുകൾക്കും ഉത്തരവ് ബാധകമാക്കി. 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. സർക്കാർ കോളേജുകൾക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏർപ്പെടുത്തിയത് വിവാദമുണ്ടാക്കുന്നുണ്ട്. ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകളെ സീറ്റ് കൂട്ടുന്നതിൽ നിന്ന് ഒഴിവാക്കിയതാണ് വിവാദത്തിന് കാരണം.

സാമ്പത്തിക സംവരണം വരുമ്പോൾ ജനറൽ വിഭാഗത്തിലും മറ്റ് സംവരണ വിഭാഗത്തിലും സീറ്റുകൾ കുറവുവരരുത് എന്ന് സർക്കാരിന് നിർബന്ധമുണ്ട്. സുപ്രീംകോടതി ഉത്തരവാണ് ഇതിന് കാരണം. സംവരണ സീറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നാൽ അത് സുപ്രീംകോടതി വിധിക്ക് എതിരാകും. അതിനാൽ മെഡിക്കൽ കോളേജുകളിൽ 25 ശതമാനം സീറ്റുകൾ വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഇതിന്റെ നടപടികളുമായി മുന്നോട്ടുപോകവെയാണ് എട്ട് സ്വാശ്രയ കോളേജുകൾക്ക് കൂടി തീരുമാനം ബാധകമാക്കിയത്. എന്നാൽ സാമ്പത്തിക സംവരണത്തിൽ നിന്ന് ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു ഉത്തരവാണ് ഇന്നലെ വൈകുന്നേരം ഇറങ്ങിയത്.

ഇന്നലെയായിരുന്നു മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകേണ്ടിയിരുന്ന അവസാന തീയതി. ഉത്തരവിൽ എട്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാർക്ക് സർക്കാർ നിർദ്ദേശം നൽകുന്നു. പ്രിൻസിപ്പൽമാർ മുഖേനെയും പ്രിൻസിപ്പൽമാർ നേരിട്ടും ഇപ്പോൾ മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകിയിരിക്കുകയാണ്. 25 ശതമാനം സീറ്റുവർധനയോടെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്. പക്ഷെ സംവരണ സീറ്റിലെ ഫീസ് ആര് നൽകുമെന്നതിലുള്ള ആശയക്കുഴപ്പം ഈ ഉത്തരവിന് ശേഷം നിലനിൽക്കുന്നു. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കൽ കോളേജുകൾക്ക് പോലും സീറ്റ് കൂട്ടാൻ അനുമതി നൽകിയപ്പോൾ ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയതിൽ വൻ വിവാദമാണ് ഉയരുന്നത്.

എട്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണം 10% കൂട്ടാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്. ഇതിൽ മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും സീറ്റ് കൂട്ടാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകൾ വലിയ പ്രതിഷേധമാണ് ഉന്നയിക്കുന്നത്. 10 ശതമാനം അധികസീറ്റിന് അർഹതയുണ്ടെന്നാണ് ഈ കോളേജുകൾ അവകാശപ്പെടുന്നത്. എന്നാൽ ന്യൂനപക്ഷ കോളേജുകൾക്ക് സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള അധിക സീറ്റുകൾക്ക് അർഹതയില്ലെന്നാണ് സർക്കാർ പറയുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ന്യൂനപക്ഷ മാനേജ്‌മെന്റുകൾ.

മറ്റ് സംസ്ഥാനങ്ങളിൽ സ്വാശ്രയ കോളേജുകൾക്ക് സീറ്റുകൾ കൂട്ടാൻ അനുമതി നൽകിയിട്ടില്ല. ഇതോടൊപ്പം സാമ്പത്തിക സംവരണത്തിന് കീഴിലുള്ള 10 ശതമാനം അധികസീറ്റുകളിലെ ഫീസ് ഘടന സംബന്ധിച്ചും അവ്യക്തതയുണ്ട്. ഈ സീറ്റുകളിലെ ഇളവ് നൽകുന്ന ഫീസ് ആര് വഹിക്കുമെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്നും മെഡിക്കൽ മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നു. സ്വാശ്രയ കോളേജുകളിൽ ഒരേ ഫീസ് ഘടന മാത്രമേ പാടുള്ളൂ, ക്രോസ് സബ്‌സിഡി പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നത്.

ഇന്നലെയായിരുന്നു അധിക സീറ്റുകൾക്ക് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്നലെ വൈകിട്ടോടെ പുറത്തിറങ്ങിയ സർക്കാർ ഉത്തരവിലാണ് ഈ അവ്യക്തതകളുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP