Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാക്കിസ്ഥാന് 20ബില്ല്യൺ ഡോളറിന്റെ നിക്ഷേപം ഉറപ്പിച്ചപ്പോൾ ഇന്ത്യയ്ക്ക് 10 ബില്ല്യണിന്റേത് മാത്രം; സൗദി തടവറയിലെ 2000 പാക്കിസ്ഥാനികൾക്ക് മാപ്പു കൊടുത്തപ്പോൾ 850 ഇന്ത്യാക്കാർക്ക് മാത്രം മോചനം; മോദി എനിക്ക് ജേഷ്ഠനെ പോലെ എന്ന് പറയുമ്പോഴും പുൽവാമയെ കുറിച്ച് ഒന്നും മിണ്ടാതെ മടക്കം; സൗദിക്ക് ഇന്ത്യയേക്കാൾ വലുത് പാക്കിസ്ഥാൻ എന്ന് സ്ഥിരീകരിച്ച സന്ദർശനം കഴിഞ്ഞ് കിരീടാവകാശിയുടെ മടക്കയാത്ര

പാക്കിസ്ഥാന് 20ബില്ല്യൺ ഡോളറിന്റെ നിക്ഷേപം ഉറപ്പിച്ചപ്പോൾ ഇന്ത്യയ്ക്ക് 10 ബില്ല്യണിന്റേത് മാത്രം; സൗദി തടവറയിലെ 2000 പാക്കിസ്ഥാനികൾക്ക് മാപ്പു കൊടുത്തപ്പോൾ 850 ഇന്ത്യാക്കാർക്ക് മാത്രം മോചനം; മോദി എനിക്ക് ജേഷ്ഠനെ പോലെ എന്ന് പറയുമ്പോഴും പുൽവാമയെ കുറിച്ച് ഒന്നും മിണ്ടാതെ മടക്കം; സൗദിക്ക് ഇന്ത്യയേക്കാൾ വലുത് പാക്കിസ്ഥാൻ എന്ന് സ്ഥിരീകരിച്ച സന്ദർശനം കഴിഞ്ഞ് കിരീടാവകാശിയുടെ മടക്കയാത്ര

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സൗദി അറേബ്യയ്ക്കും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കൂടുതൽ താൽപ്പര്യം പാക്കിസ്ഥാനോട് തന്നെ. ഇമ്രാൻ ഖാനുമൊത്ത് വിമാനത്താവളത്തിൽ നിന്നുള്ള കാർ യാത്രയ്ക്ക് തന്നെയാണ് സൽമാൻ കൂടുതൽ പ്രാധാന്യം നൽകിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജേഷ്ഠ സഹോദരനെന്ന് പുകഴ്‌ത്തി തന്റെ നിലപാട് വ്യക്തമാക്കിയാണ് സൽമാൻ രാജകുമാരൻ പാക്കിസ്ഥാനിലേയും ഇന്ത്യയിലേയും സന്ദർശനങ്ങൾ അവസാനിപ്പിച്ചത്.

അങ്ങനെ എംബിഎസിന്റെ പാക്കിസ്ഥാൻ സന്ദർശനം വൻ വിജയമായിരുന്നുവെന്ന ഇമ്രാന്റെ വിലയിരുത്തൽ ശരിയാവുകയാണ്. സൗദി ജയിലുകളിൽ കഴിയുന്ന 2000ത്തിൽ അധികം തടവ് പുള്ളികളെ വിട്ടയക്കണമെന്ന പാക്കിസ്ഥാന്റെ അഭ്യർത്ഥന അനുഭാവ പൂർവം പരിഗണിക്കാണെന്ന് എംബിഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ 2000 കോടി ഡോളറിന്റെ
നിക്ഷേപം പാക്കിസ്ഥാനിൽ നടത്താനും എംബിഎസ് സമ്മതിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്ന് സൗദിയിലെത്തി അവിടെ നിന്ന് ഇന്ത്യയിൽ വന്ന സൽമാൻ ഇതിൽ പകുതി മാത്രമാണ് മോദിക്ക് നൽകുന്നത്. സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കാനാണ് സൽമാന്റെ ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടി. വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. കൂടാതെ, ഇന്ത്യൻ തീർത്ഥാടകർക്കുള്ള ഹജ് ക്വോട്ടാ രണ്ടു ലക്ഷമായി ഉയർത്താനും തീരുമാനിച്ചതായി രവീഷ് കുമാർ അറിയിച്ചു. ഇതിനപ്പുറം 10 ബില്ല്യൺ ഡോളറിന്റെ(1000 കോടി ഡോളർ) നിക്ഷേപവും ഇന്ത്യയ്ക്ക്. അതായത് പാക്കിസ്ഥാന് കൊടുത്തതിന്റെ പകുതി മാത്രം.

ഇത് ഇന്ത്യയ്ക്ക് ഏറെ നിരാശയാണ് നൽകുന്നത്. പുൽവാമയിലെ ഭീകരാക്രമണത്തെ കുറിച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ സൽമാൻ ഒന്നും പറഞ്ഞില്ല. മോദിയാകട്ടെ തന്റെ പ്രസ്താവനയിൽ പലവട്ടം പുൽവാമയും ഭീകരതയും ചർച്ചയാക്കി. ഇതിനെ ചിരിച്ചു തള്ളിയ സൽമാൻ രാജകുമാരൻ പാക്കിസ്ഥാനെ തള്ളി പറയാതെ നയതന്ത്രം വ്യക്തമാക്കി. ഇത് തന്നെയാണ് മറ്റ് പ്രഖ്യാപനങ്ങളിലും ഉള്ളത്. നേരത്തെ, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങൾക്കെതിരെ സമ്മർദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ നയതന്ത്ര പ്രതിനിധിയാണ് സൗദി അറേബ്യ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിയാർജിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങൾ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാൽ ഇത്രയും വികാരവും അടുപ്പവുമൊന്നും കാട്ടാതെയായിരുന്നു സൽമാൻ മാധ്യമങ്ങളെ കണ്ടത്.

രാജ്യാന്തര സൗരോർജ സഖ്യത്തിൽ പങ്കാളികളാകാൻ സൗദിയെ ക്ഷണിക്കുകയാണ്. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും കൂടിക്കാഴ്ചയിൽ നടന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രതികരിച്ചു. ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയാറാണ്. വരുംതലമുറയ്ക്ക് മികച്ച ഭാവി ലഭിക്കുന്നതിനു എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കിരീടാവകാശിയുമായുള്ള ചർച്ചയിൽ ഭീകരവാദവും അതിനു പാക്കിസ്ഥാൻ നൽകുന്ന പിന്തുണയും ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ചർച്ച നടക്കുകയും ചെയ്തു. എന്നാൽ പാക്കിസ്ഥാനെതിരെ തെളിവ് നൽകിയിട്ട് പോലും അവരെ പരസ്യമായി തള്ളിപ്പറയാൻ സൽമാൻ രാജകുമാരൻ തയ്യാറായില്ല.

പാക്കിസ്ഥാൻ സന്ദർശനത്തിന് ശേഷമാണ് സൽമാൻ ഇന്ത്യയിലെത്തിയതെന്നതിനാൽ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇന്ത്യ സശ്രദ്ധം ചെവിയോർത്തിരുന്നു്. അതായത് പുൽവാമയിൽ പാക്ക് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് പട്ടാളക്കാർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് എംബിഎസ് പ്രതികരിക്കുന്നതിലെ രാഷ്ട്രീയം മനസ്സിലാക്കാനായിരുന്നു ഇത്. എന്നാൽ അതിനെക്കുറിച്ച് രാജകുമാരൻ ഒരക്ഷരം ഉരിയാടിയിട്ടില്ല. പാക്ക് സന്ദർശന വേളയിൽ രാജ്യത്തെ ഏറ്റവും വലിയ ദേശീയ അംഗീകാരവും സ്വർണത്തോക്കും സമ്മാനിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എംബിഎസിനെ വിലയ്ക്കെടുത്തോ എന്ന ചോദ്യവും ഇതോടെ പ്രസക്തമായി. എംബിഎസ് പാക്ക് ഭീകരതാ വിഷയത്തിൽ മൗനം തുടർന്നത് ഇന്ത്യയ്ക്ക് കടുത്ത തിരിച്ചടിയായി. ചോദ്യത്തിനുള്ള മറുപടിയെന്ന നിലയിൽ പോലും പാക്ക് ഭീകരതയെ എംബിഎസ് തള്ളി പറഞ്ഞില്ല.

പുൽവാമ ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും കടുത്ത സംഘർഷാവസ്ഥയിൽ നിലകൊള്ളുമ്പോഴാണ് എംബിഎസ് ഇരു രാജ്യങ്ങളും സന്ദർശിച്ചത്. ജെയ്ഷ് ഇ മുഹമമദ് ഭീകരൻ പുൽവാമയിൽ നടത്തിയ കൂട്ടക്കുരുതിയെ തുടർന്ന് പാക്കിസ്ഥാനുമായി അതിർത്തി പങ്ക് വയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. അതായത് ഗുജറാത്ത്, അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിഎസ്എഫ് കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം. എന്നാൽ സൗദിക്ക് ഇതൊന്നും ബോധ്യപ്പെടുന്നില്ല. പുൽവാമ ഭീകരാക്രമണവും അതിൽ പാക്കിസ്ഥാന്റെ പങ്കാളിത്തവും ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചിരുന്നു. പുൽവാമ ആക്രമണത്തെ ഇരുരാജ്യങ്ങളും അപലപിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് ഇന്ത്യ അടിവരയിട്ട് പറഞ്ഞതായി വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തികാര്യവിഭാഗം സെക്രട്ടറി ടി.എസ്. തിരുമൂർത്തി പിന്നീട് പത്രസമ്മേളനത്തിൽ പറയുകയും ചെയ്തു.

വാണിജ്യ പങ്കാളിയായി മാത്രമേ ഇന്ത്യയെ സൗദി കാണുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട നിരവധി കരാറുകളിൽ സൗദി ഇന്ത്യയുമായി ഒപ്പിട്ടു. അതിന് അപ്പുറത്ത് ഒന്നും സൗദി ഇന്ത്യയ്ക്ക് നൽകില്ല. അങ്ങനെ വെറുമൊരു ചടങ്ങ് മാത്രമായി സൽമാൻ രാജകുമാരന്റെ ഇന്ത്യൻ സന്ദർശനം മാറുകായണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് ആരാധനയാണെന്ന് സൽമാൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോദിയെന്നും രാഷ്ട്രപതി ഭവനിലെ ചർച്ചയ്ക്കിടെബിൻ സൽമാൻ മോദിയെ പുകഴ്‌ത്തിയതെന്നാണ് റിപ്പോർട്ട്. 'ഞാൻ മോദിയെ ആരാധിക്കുന്നു. മോദിയെനിക്ക് ഏട്ടനെപ്പോലെയാണ്. അദ്ദേഹത്തിന് ഞാൻ അനുജനെപ്പോലെയും' എം.ബി.എസ് പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും സംയുക്ത പ്രസ്താവനയിൽ പ്രതിഫലിച്ചില്ല. ചൊവ്വാഴ്ച വൈകുന്നേരം ന്യൂഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചിരുന്നു.

കൂടിക്കാഴ്‌ച്ചയിൽ ഉഭയകക്ഷി, വാണിജ്യം, ഊർജം, ശാസ്ത്രം, സാങ്കേതികം, കൃഷി, ബഹിരാകാശം, സുരക്ഷ, പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ചയായി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ കുറിച്ചുള്ള ചർച്ച ഇന്ത്യക്ക് നിർണായകമാണ്. പുൽവാമ ആക്രമണത്തെ അപലപിച്ച് നേരത്തെ സൗദി അറേബ്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് അപ്പുറത്തേക്ക് പാക്കിസ്ഥാനെ സൽമാൻ ഇപ്പോഴും ഭീകരതയുടെ പേരിൽ തള്ളി പറയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP