Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ വണ്ടിക്ക് കൈകാട്ടി... എംഎൽഎ ആയിരുന്നതുകൊണ്ട് നിർത്താതെ പോകുന്നത് ശരിയല്ലല്ലോയെന്ന് കരുതി; നേരത്തെ പരിചയമുള്ളവരാണ്.. അതുകൊണ്ട് വണ്ടി റിവേഴ്സെടുത്ത്.. വെറുതെ വിളിച്ചതായിരുന്നു... വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു; 'ഫോട്ടോയെടുക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ടില്ല.. ഒരു സെൽഫി എടുത്തു; സീറ്റിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല; കോവിഡ് ബാധിതനെ കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വിശദീകരണവുമായി കമറുദ്ദീൻ എംഎൽഎ

'എന്റെ വണ്ടിക്ക് കൈകാട്ടി... എംഎൽഎ ആയിരുന്നതുകൊണ്ട് നിർത്താതെ പോകുന്നത് ശരിയല്ലല്ലോയെന്ന് കരുതി; നേരത്തെ പരിചയമുള്ളവരാണ്.. അതുകൊണ്ട് വണ്ടി റിവേഴ്സെടുത്ത്.. വെറുതെ വിളിച്ചതായിരുന്നു... വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു; 'ഫോട്ടോയെടുക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ടില്ല.. ഒരു സെൽഫി എടുത്തു; സീറ്റിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല; കോവിഡ് ബാധിതനെ കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വിശദീകരണവുമായി കമറുദ്ദീൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കോവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ. സെൽഫി എടുത്തുവെന്നും എന്നാൽ, താൻ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കാസർകോട്ടെ സ്ഥിതിഗതികൾ വഷളാക്കിയത് ഇയാളുടെ ശ്രദ്ധയില്ലായ്മ കാരണമായിരുന്നു. രണ്ട് എംഎൽഎമാരാണ് ക്വാറന്റൈനിൽ പോകേണ്ടി വന്നത്.

'കാസർകോടേക്ക് പോവുകയായിരുന്നു. എന്റെ വണ്ടിക്ക് കൈകാട്ടി. എംഎൽഎ ആയിരുന്നതുകൊണ്ട് നിർത്താതെ പോകുന്നത് ശരിയല്ലല്ലോയെന്ന് കരുതി. നേരത്തെ പരിചയമുള്ളവരാണ്. അതുകൊണ്ട് വണ്ടി റിവേഴ്സെടുത്ത്. വെറുതെ വിളിച്ചതായിരുന്നു. വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു.' 'ഫോട്ടോയെടുക്കാൻ വണ്ടിയിൽ നിന്നിറങ്ങിയിട്ടില്ല. സീറ്റിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. അവർ പുറത്തായിരുന്നു. അല്ലാതെ പ്രചരിക്കുന്ന ചിത്രങ്ങൾ ഇപ്പോഴത്തേതാവില്ല. ഞാൻ കെട്ടിപ്പിടിച്ചിട്ടില്ല. ഷേക് ഹാന്റ് കൊടുത്തതും ഓർമ്മയില്ല. ജനങ്ങൾക്കിടയിൽ ഇയാൾ ഇടപഴകിയത് വളരെയധികം ആശങ്കയുണ്ട്. ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ച് ഇയാൾ വീടിനകത്ത് നിൽക്കേണ്ടതായിരുന്നു. അത് നിരീക്ഷിക്കേണ്ടതായിരുന്നു.'

'ഇന്നലെ രാത്രിയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത് അറിഞ്ഞത്. ഉടനേ എൻഎ നെല്ലിക്കുന്ന് എംഎൽഎയെ ബന്ധപ്പെട്ട് കുറച്ച് ദിവസം പുറത്ത് പോകേണ്ടെന്ന തീരുമാനം എടുത്തത്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിനടക്കുന്നത് ശരിയല്ലെന്ന് കരുതിയെടുത്ത തീരുമാനമാണ്. പരിശോധനയ്ക്ക് ആരോഗ്യവകുപ്പിനോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. രോഗാണു ശരീരത്തിൽ കയറിയിട്ടുണ്ടോയെന്ന് അറിയില്ല' 'പെർഫ്യൂം, സാനിറ്റൈസർ തുടങ്ങിയ സാധനങ്ങൾ വണ്ടിയിൽ സാധാരണ കരുതാറുണ്ട്. അത് വച്ച് ഞാൻ ഇടയ്ക്കിടയ്ക്ക് കൈ കഴുകാറുണ്ട്. എപ്പോഴും കൈ വൃത്തിയാക്കുന്ന സ്വഭാവം ഒന്നുകൂടി ത്വരിതപ്പെടുത്തിയിട്ടുണ്ട്,' എന്നും എംഎൽഎ പറഞ്ഞു.'

കാസർകോട് എത്തിയ രോഗ ബാധിതൻ ഒരു എംഎൽഎയെ കെട്ടിപ്പിടിക്കുകയും മറ്റൊരു എംഎൽഎയ്ക്ക് കൈകൊടുക്കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. രോഗം ബാധിച്ചയാൾ കരിപ്പൂരിലാണ് വന്നിറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേദിവസം കോഴിക്കോട്ട് പോയി. കോഴിക്കോട്ട് നിന്ന് ട്രെയിനിൽ ആണ് കാസർകോട്ട് പോയത്. പിന്നിടുള്ള ദിവസങ്ങളിൽ എല്ലാ പരിപാടികളിലും പങ്കെടുത്തതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദുബായിൽ നിന്ന് മാർച്ച് 11ന് പുലർച്ചെ എട്ടുമണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ കൊറോണ സ്ഥിരീകരിക്കപ്പെട്ട ആൾ എത്തിയത്. തുടർന്ന് കോഴിക്കോട് ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ മാവേലി എക്സ്‌പ്രസിന്റെ എസ് 9 സ്ലീപ്പർ കോച്ചിലാണ് ഇയാൾ കോഴിക്കോടുനിന്ന് കാസർകോടേയ്ക്ക് പുറപ്പെട്ടത്. ഇതിനു ശേഷം അഞ്ച് ദിവസം കാസർകോട് നിരവധി സ്ഥലങ്ങളിൽ പോവുകയും നിരവധി പേരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്.

പിന്നീട് 16-ാം തീയതി കാസർകോട് ഒരു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇയാൾ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കുകയും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. മഞ്ചേശ്വരം, കാസർകോട് എംഎൽഎമാർ അടക്കം നിരവധി പേരുമായി ഇടപെട്ടിരുന്നു. ആരൊക്കെയായാണ് ഇടപെട്ടതെന്ന് കണ്ടെത്താനാണ് ശ്രമം.

ഈ മാസം 12-ന് രാവിലെ മാവേലി എക്സ്‌പ്രസിലാണ് കൊറോണ ബാധിച്ച കുഡ്ലു സ്വദേശി കാസർകോട്ടെത്തിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അന്നു പുലർച്ചെ 3.40-നാണ് മാവേലി എത്തിയത്. ഈ സമയം ഇദ്ദേഹം കയറിയ എസ് 9 കോച്ചിലുണ്ടായിരുന്നത് 42 പേർ. കൊയിലാണ്ടിയിൽ 4.15-നും വടകരയിൽ 4.35-നും എത്തി. ഈ രണ്ടു സ്റ്റേഷനുകളിലും എസ് 9-ൽ ആരും കയറുകയോ അതിൽനിന്ന് ഇറങ്ങുകയോ ചെയ്തിട്ടില്ല.

മാഹിയിൽ 4.45-ന് എത്തി. അവിടെനിന്ന് എതാനും ചിലർ കയറി. ആരും ഇറങ്ങിയിട്ടില്ല. തലശ്ശേരിയിൽ പുലർച്ചെ അഞ്ചുമണിക്കെത്തി. കുറച്ചുപേർ കയറി. ആരും ഇറങ്ങിയില്ല. ഇവർ ജനറൽ കമ്പാർട്ടുമെന്റിലെ ടിക്കറ്റെടുത്തവരായിരുന്നു. അവർ ടി.ടി.ആറിനോട് പറഞ്ഞ് സ്ലീപ്പർ ടിക്കറ്റിന്റെ പണം കൊടുത്ത് അതേ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്തു. കണ്ണൂരിൽ പുലർച്ചെ 5.23-ന് എത്തി. കുറേപ്പേർ ഇറങ്ങുകയും ഏതാനും ചിലർ കയറുകയും ചെയ്തു. പഴയങ്ങാടിയിൽ 5.47-ന് എത്തി. ആരും കയറുകയോ ഇറങ്ങുകയോ ചെയ്തില്ല. ആറുമണിക്ക് പയ്യന്നൂരിൽ. ഒന്നോരണ്ടോ പേർ കയറി. ആരും ഇറങ്ങിയില്ല.

ചെറുവത്തൂരിലെത്തിയപ്പോൾ ആരും കയറുകയോ ഇറങ്ങുകയോ ചെയ്തില്ല. നീലേശ്വരത്ത് 6.33-ന് എത്തി. രണ്ടുപേർ കയറി. ജനറൽ കമ്പാർട്ട്മെന്റ് ടിക്കറ്റായതിനാൽ ഇവരെ അതിലേക്ക് മാറ്റി. 6.44-ന് കാഞ്ഞങ്ങാട്ടെത്തി. ഇവിടെയും കുറച്ചുപേർ ഇറങ്ങി. എ.സി. കമ്പാർട്ടുമെന്റിൽ കയറേണ്ട ഒരാൾ എസ് 9-ലേക്ക് മാറിക്കയറി. കാസർകോട്ട് 7.04-ന് എത്തി. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കുറച്ചുപേർ ഇറങ്ങുകയും ഒന്നിലേറെപ്പേർ കയറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP