Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദുമഹാസഭയ്ക്ക് താജ്മഹൽ കിട്ടിയാലും പോര; സാക്ഷാൽ മക്കതന്നെ കിട്ടിയാലേ തൃപ്തിയാകൂ; തീവ്ര ഹൈന്ദവ സംഘടന പുറത്തിറക്കിയ കലൻഡറിൽ മക്കയെ അടയാളപ്പെടുത്തിയിരിക്കുന്നത് മെക്കേശ്വർ മഹാദേവ ക്ഷേത്രമായി; വിവാദ കലൻഡറിൽ ഹിന്ദുക്ഷേത്രമായി രേഖപ്പെടുത്തിയിരിക്കുന്നത് ഏഴുപള്ളികൾ

ഹിന്ദുമഹാസഭയ്ക്ക് താജ്മഹൽ കിട്ടിയാലും പോര; സാക്ഷാൽ മക്കതന്നെ കിട്ടിയാലേ തൃപ്തിയാകൂ; തീവ്ര ഹൈന്ദവ സംഘടന പുറത്തിറക്കിയ കലൻഡറിൽ മക്കയെ അടയാളപ്പെടുത്തിയിരിക്കുന്നത് മെക്കേശ്വർ മഹാദേവ ക്ഷേത്രമായി; വിവാദ കലൻഡറിൽ ഹിന്ദുക്ഷേത്രമായി രേഖപ്പെടുത്തിയിരിക്കുന്നത് ഏഴുപള്ളികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അസഹിഷ്ണുതയുടെ അങ്ങേയറ്റമാണ് ഹിന്ദുമഹാസഭയുടെ ഈ കലൻഡർ. അലിഗഢിലെ ഹിന്ദുമഹാസഭ പുറത്തിറക്കിയ പുതുവർഷ കലൻഡറിൽ മുഗൾ ഭരണകാലത്തെ ഏഴ് മുസ്ലിം പള്ളികളെയയും സ്മാരകങ്ങളെയുമാണ് ഹിന്ദു ക്ഷേത്രങ്ങളായി സൂചിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് താജ്മഹൽ തേജോ മഹാലയ ക്ഷ്ത്രമാണ്. ഏറ്റവും വിചിത്രം, മുസ്ലീങ്ങളുടെ പരമപ്രധാനമായ മെക്ക മസ്ജിജ്, കലൻഡറിൽ മെക്കേശ്വർ മഹാദേവ ക്ഷേത്രമാണ്.

വേറെയുമുണ്ട് വിചിത്രങ്ങളായ കണ്ടെത്തലുകൾ. മധ്യപ്രദേശിലെ കമൽ മൗല മോസ്‌കിനെ ഭോജ്ശാലയായാണ് കലൻഡറിൽ ചിത്രീകരിച്ചിരിക്കുന്നത്. കാശിയിലെ ജ്ഞാൻവ്യാപി മോസ്‌ക് വിശ്വനാഥ ക്ഷേത്രവും ഡൽഹിയിലെ കുത്തബ് മിനാർ വിഷ്ണുസ്തംഭവും ജൗൻപുരിലെ അട്ടാല മോസ്‌ക് അട്‌ല ദേവി ക്ഷേത്രവുമായാണ് കലൻഡറിൽ നൽകിയിട്ടുള്ളത്. അയോധ്യയിലെ തകർക്കപ്പെട്ട ബാബ്‌റി മസ്ജിദിനെ രാമജന്മഭൂമിയുമായും ചിത്രീകരിച്ചിരിക്കുന്നു.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അതിന്റെ ഭാഗമായാണ് കലൻഡർ പുറത്തിറക്കിയതെന്നും ഹിന്ദുമഹാസഭാ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സർ്ക്കാർ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

ഹിന്ദുക്കളുടെ ആരാധനാലയങ്ങളും സ്മാരകങ്ങളും മുസ്ലിം ഭരണാധികാരികൾ പിടിചെടുക്കുകയും അതിനെ പേരുമാറ്റി മുസ്ലിം കേന്ദ്രങ്ങളാക്കി മാറ്റുകയുമാണ് ചെയ്തതെന്ന് പൂജ ശകുൻ പാണ്ഡെ പറഞ്ഞു. ഇവയെല്ലാം ഹിന്ദുക്കൾക്ക് തിരിച്ചുനൽകാൻ മുസ്ലീങ്ങൾ തയ്യാറാകണം. അവയുടെ പേരുകൾ കലൻഡറിൽ പറഞ്ഞിരിക്കുന്നതുപോലെ പഴയരീതിയിലാക്കണമെന്നും അവർ പറഞ്ഞു

ക്ഷേത്രങ്ങൾക്കും സ്മാരകങ്ങൾക്കും നൽകിയിട്ടുള്ള പേരുകൾ അലിഗഢിലെ വാർഷ്‌നി കോളേജിലെ പ്രൊഫസ്സറും ചരിത്രകാരനുമായ ബി.പി. സക്‌സേന പരിശോധിച്ച് ശരിയാമെന്ന് ഉറപ്പുവരുത്തിയതാണെന്നും അവർ പറഞ്ഞു. ഈ ക്ഷേത്രങ്ങളും സ്മാരകങ്ങളും ഹിന്ദുക്കളുടേതാണെന്ന് സംശയമില്ലാതെ തെളിയിക്കാനാകുമെന്ന് സക്‌സേനയും പറഞ്ഞു. തർക്കമുണ്ടെങ്കിൽ, രാമക്ഷത്രത്തിലുണ്ടായതുപോലെ പര്യവേഷണം നടത്തി കണ്ടുപിടിക്കാനാകുമെന്നും സക്‌സേന അവകാശപ്പെട്ടു.

എന്നാൽ, ഈ അവകാശവാദങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം കൂടിയായ മൗലാന ഖാലിദ് റഷീദ് ഫിറംഗി മഹ്‌ലി പറഞ്ഞു. മെക്കയെ ഹിന്ദുക്ഷ്ത്രമായി വ്യാഖ്യാനിക്കുന്നത് മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ്. ഇന്ത്യയിലെ മതേതരത്വത്തിന് തടസ്സം സൃഷ്ടിക്കുകയാണ് ഹിന്ദുമഹാസഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സമാധാനം ഇല്ലാതാക്കുകയെന്ന കാര്യത്തിൽ പാക്കിസ്ഥാൻകാരനായ ഹാഫിസ് മുഹമ്മദ് സയീദ് ചെയ്യുന്നതും ഹിന്ദുമഹാസഭ ചെയ്യുന്നതും ഒന്നുതന്നെയാണെന്ന് അലിഗഢിൽനിന്നുള്ള മുൻ എംഎൽഎ സമീറുള്ള ഖാൻ പറഞ്ഞു. ഹിന്ദുമതത്തിനും ഇസ്ലാം മതത്തിനുമിടയിൽ അസ്വാരസ്യം സൃഷ്ടിക്കുക മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP