Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂന്നുമാസമായി ക്ലാസ് നടത്താതെ മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കി ഹൈദരാബാദിലെ പ്രമുഖ നഴ്‌സിങ് കോളജ്; സഹികെട്ട വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ പൊലീസിനെ കൊണ്ടുവന്നു തല്ലിയോടിച്ചു സ്‌റ്റേഷനിൽ പിടിച്ചിട്ടും മെഡ്‌വിൻ നഴ്‌സിങ് കോളജ് അധികൃതർ; ഒടുക്കം കോളജ് പൂട്ടി വിദ്യാർത്ഥിളെ വേറെയിടത്തു പഠിപ്പിക്കാൻ ധാരണ

മൂന്നുമാസമായി ക്ലാസ് നടത്താതെ മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കി ഹൈദരാബാദിലെ പ്രമുഖ നഴ്‌സിങ് കോളജ്; സഹികെട്ട വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ പൊലീസിനെ കൊണ്ടുവന്നു തല്ലിയോടിച്ചു സ്‌റ്റേഷനിൽ പിടിച്ചിട്ടും മെഡ്‌വിൻ നഴ്‌സിങ് കോളജ് അധികൃതർ; ഒടുക്കം കോളജ് പൂട്ടി വിദ്യാർത്ഥിളെ വേറെയിടത്തു പഠിപ്പിക്കാൻ ധാരണ

അരുൺ ജയകുമാർ

ഹൈദരാബാദ്: മൂന്നുമാസത്തോളമായി ക്ലാസ് നടത്താതെ വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കി ഹൈദരാബാദിലെ പ്രമുഖ നഴ്‌സിങ് കോളജ്. സഹികെട്ട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ പൊലീസിനെക്കൊണ്ടുവന്നു തല്ലിക്കല്ലും സ്റ്റേഷനിലേക്കു പിടിച്ചുകൊണ്ടുപോകലും. ഹൈദരബാദിലെ നാംപള്ളിയിൽ പ്രവർത്തിക്കുന്ന മെഡ്‌വിൻ നഴ്‌സിങ് കോളജ് അധികൃതരാണ് വിദ്യാർത്ഥികളുടെ ഭാവിവച്ചു കളിക്കുന്നത്. ഇന്ന് വിദ്യാർത്ഥികൾ കുത്തിയിരിപ്പു പ്രതിഷേധം നടത്തിയപ്പോഴായാരുന്നു പൊലീസിനെ കൊണ്ടുവന്ന് തല്ലൽ.

നാംപള്ളിയിലെ മെഡ്‌വിൻ ആശുപത്രിയോടു ചേർന്നാണ് നഴ്‌സിങ് കോളജിന്റെ പ്രവർത്തനം. മലയാളികൾ അടക്കം 180ഓളം വിദ്യാർത്ഥികളാണ് ഇവിടെ നഴ്‌സിങ് കോഴ്‌സിനു പഠിക്കുന്നത്. മാനേജ്‌മെന്റ് ശമ്പളം നല്കാതിരുന്നതിനെ തുടർന്ന് അദ്ധ്യാപകർ പഠിപ്പിക്കുന്നത് നിർത്തി. ഇങ്ങനെ മൂന്നു മാസത്തോളമായി ഇപ്പോൾ ഇവിടെ ക്ലാസ് നടക്കുന്നില്ല. പ്രിൻസിപ്പൽ അടക്കമുള്ള അദ്ധ്യാപകർക്കാണ് ശമ്പളം ലഭിക്കാതിരിക്കുന്നത്. ഇതിനെ തുടർന്ന് ജനുവരിയിൽ ചാർജ് എടുത്ത പ്രിൻസിപ്പൽ ജെ. ജ്യോതി കഴിഞ്ഞദിവസം നിർത്തിപ്പോയി.

ജൂൺ ഏഴിനു നടക്കുന്ന സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് ചോദിച്ച് ഇന്നലെ വിദ്യാർത്ഥികൾ എത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മൂന്നു ഖഡുക്കളായി അടയ്‌ക്കേണ്ട കോഴ്‌സ് ഫീസ് ഒരുമിച്ച് അടയ്ക്കാമെങ്കിൽ ഹാൾ ടിക്കറ്റ് തരാമെന്നായിരുന്നു കോളജ് അധികൃകതയുടെ നിലപാട്. ഒരു വർഷത്തെ ഫീസ് മൂന്നു ഖഡുക്കളയി അടച്ചാൽ മതിയെന്ന വ്യവസ്ഥയിലാണ് കുട്ടികൾ ഇവിടെ നഴ്‌സിങ് പഠനത്തിനു ചേർന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ ഖഡു വിദ്യാർത്ഥികൾ അടച്ചിരുന്നു. ശേഷിക്കുന്ന രണ്ട് ഇൻസ്റ്റാൾമെന്റുകൾ കൂടി അടയ്ച്ചാൽ ഹാൾ ടിക്കറ്റ് തരാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്.

തുടർന്ന് വിദ്യാർത്ഥികൾ ഡയറ്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനുമായും നഴ്‌സിങ് അസോസിയേഷനുമായും ബന്ധപ്പെട്ടു. ഡിഎംഇ അധികൃതരുടെ നിർദ്ദേശാനുസരണം മാനേജ്‌മെന്റിനെതിരേ പൊലീസിൽ പരാതിയും വിദ്യാർത്ഥികൾ നല്കി. തുടർന്ന് പ്രശ്‌ന പരിഹാരത്തിന് ഇന്നു രാവിലെ മീറ്റിങ് വയ്ക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു. രാവിലെ പത്തിനാണു യോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ 12 വരെ വിദ്യാർത്ഥികൾ കാത്തിരുന്നിട്ടും യോഗത്തിനുള്ള ലക്ഷണങ്ങളൊന്നും കണ്ടില്ല.

ഇതിനിടെ ഡിഎംഇയുടെ പ്രതിനിധികളും സംഭവസ്ഥലത്ത് എത്തി. തുടർന്ന് വിദ്യാർത്ഥികളും ഡിഎംഇ പ്രതിനിധികളും ചേർന്ന് ധർണ ആരംഭിച്ചു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വിദ്യാർത്ഥികളെ നേരിടാൻ മാനേജ്‌മെന്റ് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസെത്തി നടത്തിയ ലാത്തിച്ചാർജിൽ വിദ്യാർത്ഥികൾ തലങ്ങും വിലങ്ങും പാഞ്ഞു. പെൺകുട്ടികൾക്കടകം പൊലീസിന്റെ മർദനമേറ്റു. കടകളിൽ കയറി ഒളിച്ചുനിന്നാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് വിദ്യാർത്ഥികൾ മറുനാടനോടു പറഞ്ഞു. ഇതിനിടെ കയ്യിൽ കിട്ടിയ വിദ്യാർത്ഥികളെ സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ചെയ്തു. സ്റ്റേഷനിലേക്കു കൊണ്ടുപോയ വിദ്യാർത്ഥികളെ പിന്നീട് തിരിച്ചുകൊണ്ടുവന്നെങ്കിലും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

രക്ഷിതാക്കൾ കഷ്ടപ്പെട്ടുണ്ടാക്കിയ കാശുമുടക്കി ചേർന്ന കോഴ്‌സിൽ പഠനം നിർത്തേണ്ടിവന്ന് ഭാവി അവതാളത്തിലാകുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. എസ്എഫ്‌ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളും ബിജെപി നേതാക്കളും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് മാനേജ്‌മെന്റു വിദ്യാർത്ഥികളും തമ്മിൽ നടത്തിയ ചർച്ചയിൽ കോളജ് പൂട്ടാൻ തീരുമാനിച്ചു. ഇവിടുത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും മറ്റു കോളജിൽ പഠിക്കാനുള്ള അവസരം ഉണ്ടാക്കുമെന്ന് ഡിഎംഐ പ്രതിനിധികൾ വ്യക്തമാക്കി. ഇതോടെ കോളജിലെ മുഴുവൻ വിദ്യാർത്ഥികളും ഹോസ്റ്റലിൽനിന്ന് വൈകിട്ടുതന്നെ ഒഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP