Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യേശുവിന്റെ ജനനം അടക്കം ചൂണ്ടിക്കാട്ടി വാദിച്ചത് മതത്തിൽ യുക്തി കാണുന്നത് ശരിയല്ലെന്ന്; ശബരിമലയിലെ 41 ദിവസത്തെ വ്രതം ചുരുക്കാൻ കോടതിക്ക് കഴിയുമോ എന്ന ചോദ്യവും കൈയടി നേടി; ആചാരം സംരക്ഷിക്കാൻ കൂടെ നിന്ന ബിജെപി വക്താവ് മീനാക്ഷി ലേഖിയെ ന്യൂഡൽഹിയിലെത്തി ആദരിച്ച് പന്തളം കൊട്ടാരം; ആദരം ആചാരസംരക്ഷണം പാർലമെന്റിൽ ഉന്നയിച്ചതിനെന്ന് ശശികുമാര വർമ; അമിത് ഷായുടെ തന്ത്രത്തിൽ ഒടുവിൽ പന്തളം കൊട്ടാരവും വീഴുമ്പോൾ

യേശുവിന്റെ ജനനം അടക്കം ചൂണ്ടിക്കാട്ടി വാദിച്ചത് മതത്തിൽ യുക്തി കാണുന്നത് ശരിയല്ലെന്ന്; ശബരിമലയിലെ 41 ദിവസത്തെ വ്രതം ചുരുക്കാൻ കോടതിക്ക് കഴിയുമോ എന്ന ചോദ്യവും കൈയടി നേടി; ആചാരം സംരക്ഷിക്കാൻ കൂടെ നിന്ന ബിജെപി വക്താവ് മീനാക്ഷി ലേഖിയെ ന്യൂഡൽഹിയിലെത്തി ആദരിച്ച് പന്തളം കൊട്ടാരം; ആദരം ആചാരസംരക്ഷണം പാർലമെന്റിൽ ഉന്നയിച്ചതിനെന്ന് ശശികുമാര വർമ; അമിത് ഷായുടെ തന്ത്രത്തിൽ ഒടുവിൽ പന്തളം കൊട്ടാരവും വീഴുമ്പോൾ

ആർ കനകൻ

ന്യൂഡെൽഹി: ശബരിമല സമരകാലത്തും ലോക്സഭ തെരഞ്ഞെടുപ്പു കാലത്തും ചാഞ്ചാടിയാടുന്ന നിലപാടായിരുന്നു പന്തളം രാജകുടുംബാംഗങ്ങളുടേത്. എന്നാൽ, തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് കൊട്ടാരത്തിന്റെ നിലപാട് പൂർണമായും ബിജെപിക്ക് അനുകൂലമായി മാറി. അതിന്റെ പരിണാമഗുപ്തിയെന്ന നിലയിൽ കഴിഞ്ഞ ദിവസം ഇവിടെ എത്തിയ പന്തളം രാജകുടുംബാംഗങ്ങൾ ബിജെപി വക്താവ് മീനാക്ഷി ലേഖി എംപിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ശബരിമല വിഷയം പാർലമെന്റിൽ ഉന്നയിച്ചതിന്റെ പേരിലായിരുന്നു ആദരം.

ഈ ഒരു ചടങ്ങിന് വേണ്ടി മാത്രമായിട്ടാണ് പന്തളം രാജപ്രതിനിധികൾ ഡെൽഹിക്ക് പോയതെന്നതും ശ്രദ്ധേയമാണ്. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പിജി ശശികുമാര വർമായാണ് ലേഖിയെ ആദരിച്ചത്. പന്തളം രാജകുടുംബം പരമ്പരാഗതമായി കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിന്ന ചരിത്രം പേറുന്നവരാണ്. ഒക്ടോബർ 28 ന് ശബരിമലയിൽ സ്ത്രീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള വിധി വരികയും അത് നടപ്പാക്കാൻ കേരളാ സർക്കാർ തുനിഞ്ഞ് ഇറങ്ങുകയും ചെയ്തോടെയാണ് കൊട്ടാരത്തിന്റെ നിലപാടുകളിൽ മാറ്റമുണ്ടായത്. അതു വരെ കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പിജി ശശികുമാര വർമ ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ സിപിഎം സ്ഥാനാർത്ഥിയാകുമെന്ന് വരെ ശ്രുതിയുണ്ടാകുമായിരുന്നു.

യഥാർഥത്തിൽ ശബരിമല പ്രക്ഷോഭം തുടങ്ങി വച്ചത് എൻഎസ്എസും പന്തളം രാജകുടുംബവുമായിരുന്നു. ഈ സമയത്ത് ഒറ്റ ബിജെപിക്കാരൻ പോലും അവിടെയെങ്ങും ഉണ്ടായിരുന്നില്ല. രാജകുടുംബം സംഘടിപ്പിച്ച നാമജപഘോഷയാത്ര കണ്ടാണ് ബിജെപി ഇവർക്കൊപ്പം ചേർന്നത്. ശേഷിച്ചത് ചരിത്രം. കെ സുരേന്ദ്രനെന്ന യുവനേതാവ് ഉദിച്ചുയർന്ന് പ്രകാശിക്കുകയും ബിജെപിക്ക് ഒരു തെരഞ്ഞെടുപ്പ് വിജയം എന്ന പ്രതീക്ഷ ഉയർത്തുകയും ചെയ്തു. ഇതോടെ യഥാർഥ സമരക്കാരായ പന്തളം കൊട്ടാരം പിന്നണിയിലേക്ക് പോയി പകരം ബിജെപി-ആർഎസ്എസ് നേതൃത്വം സമരം ഏറ്റെടുക്കുകയും ചെയ്തു. എന്നിട്ടും പൂർണമായി ബിജെപിക്കൊപ്പം നില കൊള്ളുകയോ നിലപാട് പ്രഖ്യാപിക്കുകയോ കൊട്ടാരം നിർവാഹക സംഘം ചെയ്തില്ല.

അപകടം മണത്ത ബിജെപി നേതാക്കൾ മോദിക്കൊപ്പം ഒരു ചർച്ചയ്ക്ക് കൊട്ടാരം പ്രതിനിധികളെ ക്ഷണിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മോദിയെ കണ്ട് പിജി ശശികുമാര വർമ, പിഎൻ നാരായണ വർമ, ദീപാ വർമ എന്നിവർ ചർച്ച നടത്തുകയും ചെയ്തു. മോദി ശബരിമല സംരക്ഷണം ഉറപ്പു നൽകിയതോടെ കൊട്ടാരം പ്രതിനിധികളുടെ മനസ് മാറുകയും ബിജെപിക്കൊപ്പം നിൽക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു മീനാക്ഷി ലേഖിക്കുള്ള ആദരം. ഡൽഹിയിൽ മീനാക്ഷി ലേഖി മത്സരിക്കുന്നുണ്ട്. ഇവിടുത്തെ മലയാളികളുടെ വോട്ട് മുഴുവൻ ലേഖിക്ക് ഉറപ്പാക്കാൻ കൂടിയാണഅ ഇടപെടൽ.

ന്യൂഡെൽഹി ആർകെ പുരം തമിഴ് സംഘം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പിജി ശശികുമാര വർമ മീനാക്ഷി ലേഖിയെ പൊന്നാടയണിയിച്ചു. ജയശങ്കർ പണിക്കർ, ബിജെപി നേതാക്കളായ മുരളീധർ റാവു, അഡ്വ അരുൺ പ്രകാശ്, പി.കെ.കൃഷ്ണദാസ്, എൽ ഗണേശൻ എന്നിവർ സംബന്ധിച്ചു. ഇനിയും ശബരിമലയ്ക്ക് വേണ്ടി വാദിക്കുമെന്നും ആചാര സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുമെന്നും ഭക്തരുടെ വികാരം മനസിലാക്കുന്നുവെന്നും മീനാക്ഷി ലേഖി പറഞ്ഞു.

ശബരിമല വിഷയത്തെ ചൊല്ലി ലോക്സഭയിലും വാദപ്രതിവാദം നടന്നിരുന്നു. ബിജെപിയും ഇടത് എംപിമാരും തമ്മിൽ തമ്മിൽ വാക്പോര് നടന്നു. വിഷയം അവതരിപ്പിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് ഇടത് എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ശബരിമല കയറാൻ ശ്രമിക്കുന്ന യുവതികൾ അവിശ്വാസികളാണെന്നും മതപരമായ കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അവകാശമില്ലെന്നും പറഞ്ഞാണ് വിഷയം മീനാക്ഷി ലേഖി കത്തിക്കയറിയത്. ശബരിമലയിൽ യുവതി പ്രവേശനത്തെ തുടർന്ന് ഗുരുസ്വാമിമാർ ആത്മഹത്യ ചെയ്തെന്നും ബിജപി എംപി പഞ്ഞു.

കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലാണ് ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. മതത്തെ യുക്തി കൊണ്ട് അളക്കരുതെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ആചാരത്തപ്പറ്റി അറിയാത്തവരാണ് പറയുന്നത്. സംസ്ഥാന സർക്കാറാണ് ഒരാളുടെ മരണത്തിന് ഉത്തരവാദിയെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് അരാജകത്വം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ലേഖി കുറ്റപ്പെടുത്തി. ക്ഷേത്ര ആചാരങ്ങൾ തീരുമാനിക്കൽ കോടതിയുടെ ജോലിയല്ലെന്ന വിമർശനവും അവർ ഉന്നിയിച്ചു. ട്രാൻസ് ജെണ്ടർ എന്ന പേരിലാണ് സർക്കാർ ആംബുലൻസിൽ യുവതികളെ ശബരിമലയിൽ എത്തിച്ചത്. യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ഗുരുസ്വാമിമാർ ആത്മഹത്യ ചെയ്തെന്നു അവർ ചൂണ്ടിക്കാട്ടി. യേശു ക്രിസ്തുവിന്റെ ജനനം അടക്കം ചൂണ്ടിക്കാട്ടിയാണ് മതത്തിൽ യുക്തി കാണുന്നത് ശരിയല്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞത്.

മതപരമായ കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നായിരുന്നു ലേഖിയുടെ നിലപാട്. ക്ഷേത്ര ആചാരങ്ങൾ തീരുമാനിക്കേണ്ടത് കോടതിയുടെ ജോലിയല്ല. മതപരമായ കാര്യങ്ങളിൽ ഭരണഘടന പരിരക്ഷ നൽകുന്നുണ്ട്. ശബരിമലയിലെ 41 ദിവസത്തെ വ്രതം ചുരുക്കാൻ കോടതിക്ക് കഴിയുമോ എന്നും അവർ ചോദിച്ചു. ഈ ഇടപെടലിനാണ് ഇപ്പോൾ അംഗീകാരം നൽകാൻ പന്തളം കൊട്ടാര പ്രതിനിധികൾ നേരിട്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP