Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം മതത്തെ തള്ളിപ്പറഞ്ഞ ഹിന്ദു പെൺകുട്ടിക്ക് വധശിക്ഷ നൽകണമെന്ന് പാക്കിസ്ഥാനിലെ മതപണ്ഡിതർ; സ്വന്തം ഇഷ്ടപ്രകാരമല്ല താൻ ഇസ്ളാം മതത്തിലേക്ക് മാറിയതെന്ന് കോടതിയിൽ വെളിപ്പെടുത്തി മെഹക് കുമാരി; നിർബന്ധപൂർവം മതം മാറ്റിയതാണെന്ന് ആരോപിച്ച് പാക് സർക്കാരിനെതിരെ വൻ പ്രതിഷേധവുമായി ന്യൂനപക്ഷമായ ഹിന്ദുക്കൾ; സുപ്രീം കോടതി വരെ പോകാനും തയ്യാറെന്ന് മുസ്ലിം മതപണ്ഡിതർ

മുസ്ലിം മതത്തെ തള്ളിപ്പറഞ്ഞ ഹിന്ദു പെൺകുട്ടിക്ക് വധശിക്ഷ നൽകണമെന്ന് പാക്കിസ്ഥാനിലെ മതപണ്ഡിതർ; സ്വന്തം ഇഷ്ടപ്രകാരമല്ല താൻ ഇസ്ളാം മതത്തിലേക്ക് മാറിയതെന്ന് കോടതിയിൽ വെളിപ്പെടുത്തി മെഹക് കുമാരി; നിർബന്ധപൂർവം മതം മാറ്റിയതാണെന്ന് ആരോപിച്ച് പാക് സർക്കാരിനെതിരെ വൻ പ്രതിഷേധവുമായി ന്യൂനപക്ഷമായ ഹിന്ദുക്കൾ; സുപ്രീം കോടതി വരെ പോകാനും തയ്യാറെന്ന് മുസ്ലിം മതപണ്ഡിതർ

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: മുസ്ലിം മതത്തെ തള്ളിപ്പറഞ്ഞ ഹിന്ദു ന്യൂനപക്ഷത്തിൽപെട്ട പെൺകുട്ടിക്ക് വധശിക്ഷ നൽകണമെന്ന് പാക്കിസ്ഥാനിലെ മതപണ്ഡിതർ. ഈയടുത്ത് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നും അലി റാസ എന്നയാളെ വിവാഹം കഴിച്ച പെൺകുട്ടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമല്ല താൻ ഇസ്ളാം മതത്തിലേക്ക് മാറിയതെന്ന് കോടതിയിൽ വെളിപ്പെടുത്തിയ പാക്കിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തിൽ പെട്ട പെൺകുട്ടിക്കെതിരെ തിരിയുകയായിരുന്നു ഇസ്ലാമിക മതപണ്ഡിതന്മാർ. തന്നെ നിർബന്ധപൂർവം മുസ്ലിമാക്കി മാറ്റിയെന്ന് കോടതിയിൽ പ്രസ്താവിച്ച പെൺകുട്ടിക്ക് മതനിന്ദയുടെ പേരിൽ വധശിക്ഷ നൽകണമെന്നാണ് ഇവരുടെ പക്ഷം.

ഒരു ദിവസം വീട്ടിൽ നിന്നും മെഹക് കുമാരി എന്ന പെൺകുട്ടിയെ കാണാതായിരുന്നു. പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് പെൺകുട്ടി മതം മാറിയെന്നും അലി റാസ എന്നയാളെ വിവാഹം കഴിച്ചതെന്നും പുറംലോകമറിഞ്ഞത്. വീഡിയോയിൽ അലി റാസയ്‌ക്കൊപ്പം ഇരിക്കുന്നു ഇച്ഛാസ്വാതന്ത്ര്യത്തോടെ ഇസ്ലാം മതം സ്വീകരിച്ച ശേഷം അലി റാസയെ വിവാഹം കഴിച്ചതായി അവർ പറയുന്നു.

താൻ പതിനെട്ട് വയസ് കഴിഞ്ഞയാളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും അലി റാസ എന്നയാളെ വിവാഹം കഴിച്ചതെന്നും മെഹക് മുൻപ് മൊഴി നൽകിയിരുന്നു. മതം മാറാനായി തന്നെ ആരും നിർബന്ധിച്ചിരുന്നില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്നും, അവളെ നിർബന്ധപൂർവം മതം മാറ്റിയതാണെന്നും ആരോപിച്ച് പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾ പാക്കിസ്ഥാൻ സർക്കാരിനെതിരെ വൻ പ്രതിഷേധം അഴിച്ചുവിട്ടിരുന്നു. സർക്കാരും മുസ്ലിം മതപണ്ഡിതന്മാരും ഒത്തുചേർന്നുകൊണ്ടാണ് മതപരിവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നതെന്നും ഇവർ ആരോപിച്ചിരുന്നു.

എന്നാൽ മെഹക് കുമാരിക്ക് 15 വയസ്സാണെന്നും ഒൻപതാം ക്ലാസിൽ പഠിക്കുകയാണെന്നും ഹിന്ദു സമൂഹത്തിന്റെ പ്രതിനിധി പറഞ്ഞു. ജേക്കബാബാദിലെ ഹിന്ദു സമൂഹം ആശങ്കാകുലരാണ്. മറ്റെല്ലാ ദിവസവും നമ്മുടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിക്കുന്നതായി നാം കേൾക്കുന്നു. ഇത്തരം നടപടികളിലൂടെ അവർ ഞങ്ങളെ പീഡിപ്പിക്കാൻ ശ്രമിക്കുകയാണ് എന്നും അവർ ആരോപിക്കുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ ഈ വെളിപ്പെടുത്തൽ.

സെഷൻസ് കോടതിയിൽനിന്നും ഹൈക്കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും 'നീതി' ലഭിച്ചില്ലെങ്കിൽ തങ്ങൾ ഷാരിയ കോടതിയെ സമീപിക്കുമെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാരുടെ പക്ഷം. ഇതിനായി വേണമെങ്കിൽ സുപ്രീം കോടതി വരെ പോകാൻ തങ്ങൾ തയാറാണെന്നും ഇവർ ഭീഷണി മുഴക്കുന്നു. നിലവിൽ സെഷൻസ് കോടതി കേസിലെ അടുത്ത വിചാരണ ഫെബ്രുവരി 18ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. നിർബന്ധിത മതപരിവർത്തനങ്ങൾ പാക്കിസ്ഥാനിൽ മുൻപുതന്നെ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയാണ് ഇത് വ്യാപകമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP