Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ എയർഫോഴ്‌സിൽ ട്രംപിനൊപ്പം പറന്നിറങ്ങിയ മെലാനിയ ഇന്ത്യൻ മണ്ണിൽ ചവിട്ടാനുപയോഗിച്ചത് 64299 രൂപ വിലവരുന്ന് ചെരുപ്പ്; മേൽക്കുപ്പായവും കാലുറകളും ചേർന്ന വെള്ളനിറത്തിലുള്ള ഒറ്റക്കുപ്പായവും അരയിൽ പച്ച നിറത്തിലുള്ള സാറ്റിൻ ബെൽറ്റും വേഷം; മഹാറാണിയായി അണിഞ്ഞൊരുങ്ങിയെത്തിയ ട്രംപിന്റെ ഭാര്യയുടെ വിശേഷങ്ങൾ തിരക്കി ഇന്ത്യയിലെ മെലാനിയ ഫാൻസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വസ്ത്രധാരണം കൊണ്ടും ഫാഷൻ താല്പര്യം കൊണ്ടും ശ്രദ്ധിക്കപ്പെടാറുള്ളവരാണ് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്. ധരിക്കുന്ന വസ്ത്രം മുതൽ കൈയിൽ കരുതുന്ന ഹാൻഡ് ബാഗ് വരെ വളരെ ശ്രദ്ധയോടെയാണ് മെലാനിയ തെരഞ്ഞെടുക്കാറുള്ളത്.മെലാനിയ ഇന്ത്യൻ സന്ദർശനത്തിനായി 64299 ഇന്ത്യൻ രൂപ വില വരുന്ന ചെരുപ്പാണ് ധരിച്ചതെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി വിമാനത്തിൽ കയറാൻ നിൽക്കുന്ന മെലാനിയയുടെ ചിത്രത്തിലും ഇത്രയും വില വരുന്ന ചെരുപ്പ് വ്യക്തമായി കാണാം.

മേൽക്കുപ്പായവും കാലുറകളും ചേർന്ന വെള്ളനിറത്തിലുള്ള ഒറ്റക്കുപ്പായവും അരയിൽ പച്ച നിറത്തിലുള്ള സാറ്റിൻ ബെൽറ്റ് അണിഞ്ഞാണ് ഇവർ ട്രംപിനൊപ്പം അഹമ്മദാബാദിൽ എത്തിയത്.റോജർ വിവിയറിന്റെ ബെല്ല വിവിയർ വിഭാഗത്തിൽപെടുന്ന വെള്ള നിറത്തിലുള്ള ചെരുപ്പാണ് മെലാനിയ ഈ യാത്രയിൽ ധരിച്ചത്. 895 ഡോളറാണ് ഇതിന്റെ വില. 1960കളിൽ ഫ്രഞ്ച് നടി കാതറിൻ ഡെനിയൂവ് 'ബെല്ലി ഡി ജൂർ' എന്ന ചിത്രത്തിൽ ഇതേ മോഡൽ ധരിച്ചതോടെയാണ് ഈ ചെരുപ്പ് വലിയ രീതിയിൽ പ്രചരിക്കാൻ തുടങ്ങിയത്.

മെലാനിയ മുൻ സൂപ്പർ മോഡൽ കൂടിയായതിനാൽ ഇന്ത്യാ സന്ദർശനത്തിന്റെ ആഡംബരം കുറവ് വരുത്തിയിട്ടില്ലെന്നാണ് സോഷ്യല് മീഡിയയിലെ ചർച്ച. മെലാനിയ ജനിച്ചത് യൂഗോസ്ലോവിയുടെ ഭാഗമായിരുന്ന ഇന്നത്തെ സ്ലോവേനിയയിൽ. മാതാവ് ഫാഷൻ രംഗത്തും പിതാവ് കാർ വിൽപന രംഗത്തുമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഫാഷൻ പറുദീസകളായ മിലാനും പാരീസിലുമായിരുന്നു പഠനം.

മോഡലിങ്ങിലേക്കു കടന്നതോടെ 1996 ൽ അമേരിക്കയിലെത്തി. രണ്ടു വർഷത്തിനു ശേഷമായിരുന്നു ഭാവി ഭർത്താവ് ഡോണൾഡ് ട്രംപിനെ ആദ്യമായി കണ്ടത്. 2005 ലെ വിവാഹദിനത്തിൽ മെലാനിയ അണിഞ്ഞിരുന്ന ഡിസൈനർ വസ്ത്രത്തിന് വില ഏതാണ്ട് രണ്ടു ലക്ഷം ഡോളറായിരുന്നു വില. വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ ജനിച്ച് വളർന്ന മെലാനിയ അമേരിക്കയുടെ പരമോന്നത സ്ഥാനത്തെത്തിയത് ഒരു സിനിമാക്കഥയെ വെല്ലുന്ന സസ്പെൻസോടെയാണെന്നാണ് ഇപ്പോഴും ആരാധകർ ഓർക്കുന്നത്.

അതേ സമയം ഇന്ത്യൻ സന്ദർശനത്തിനെത്തുന്ന യു.എസ്. പ്രസിഡന്റ് ഡോണൾഡ ട്രംപിന്റെ അത്താഴ വിരുന്നിന് മാറ്റു കൂട്ടാൻ സ്വർണ്ണത്തളികകൾ ഇന്ത്യ പ്രത്യേകമായി രൂപകൽപ്പന ചെയ്യുന്നുണ്ടെങ്കിലും അതിൽ എന്ത് വിളമ്പും ്എന്നതിനെചൊല്ലി ഇപ്പോളും കൺഫ്യൂഷൻ.

ഒരിക്കൽപോലും പൂർണ്ണമായും സസ്യാഹാരം കഴിക്കാത്ത മനുഷ്യനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നാണ് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിൽ അടക്കമുള്ളവർ പറയുന്നത്. കടുത്ത ബീഫ് പ്രേമിയായ ട്രംപ്, ഗോവധ നിരോധനമുള്ള ഉത്തരേന്ത്യയിൽ എന്ത് കഴിക്കും. അദ്ദേഹം ബീഫ് ആവശ്യപ്പെട്ടാൽ അധികൃതർക്ക് അത് നൽകണ്ടേിവരുമോ, അതോ ബീഫിന് പകരം ആട്ടിറച്ചിയിൽ അദ്ദേഹം തൃപ്തിപ്പെടുമോ? ട്രംപ് ഇന്ത്യയിലെത്തിയതോടെ ഭക്ഷണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും കൊഴുക്കുകയാണ്.

ലോകത്തെ ഏറ്റവും കരുത്തനായി ഭരണാധികാരി സഞ്ചരിക്കുന്ന വിമാനം എന്ന നിലയിൽ അത്രയും കരുത്തും സജ്ജീകരണങ്ങളും ഒരുക്കിയ വിമാനമാണ് ഇത്. ആണവ ആക്രമണത്തെ ചെറുക്കാൻ പോലും ശേഷിയുള്ള വിമാനം എന്നാണ് അമേരിക്കൻ വിദഗ്ദ്ധർ എയർഫോഴ്സ് വണ്ണിനെ കുറിച്ച് പറയാറ്. പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉള്ള വിമാനം എന്നതിൽ ഉപരിയായി ആക്രമണങ്ങളെ ചെറുക്കുന്നതിലും അതീവ പ്രാധാന്യമുള്ള വിമാനമാണ് ഇത്. ട്രംപിന്റെ മുൻഗാമികളും ഉപയോഗിച്ചിരുന്നത് എയർഫോഴ്സ് വൺ വിമാനത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP