Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

80 ലക്ഷത്തിന്റെ ബെൻസിൽ റീത്തു വച്ച ഉടമയുടെ പ്രതിഷേധം ഏറ്റു; തകരാറിലായ ബെൻസിന് പകരം വാഹനം നൽകാമെന്ന് മെഴ്‌സിഡസ് കമ്പനി; ചർച്ചകൾ നടക്കുന്നെന്ന് രാജശ്രീ മോട്ടേഴ്‌സും; 745 കിലോമീറ്റർ ഓടിയപ്പോഴേക്കും തകരാറിലായ കാർ മകളുടെ വിവാഹത്തിന് സമ്മാനിക്കാനിരുന്നതെന്ന് അനിൽകുമാർ മറുനാടനോട്

80 ലക്ഷത്തിന്റെ ബെൻസിൽ റീത്തു വച്ച ഉടമയുടെ പ്രതിഷേധം ഏറ്റു; തകരാറിലായ ബെൻസിന് പകരം വാഹനം നൽകാമെന്ന് മെഴ്‌സിഡസ് കമ്പനി; ചർച്ചകൾ നടക്കുന്നെന്ന് രാജശ്രീ മോട്ടേഴ്‌സും; 745 കിലോമീറ്റർ ഓടിയപ്പോഴേക്കും തകരാറിലായ കാർ മകളുടെ വിവാഹത്തിന് സമ്മാനിക്കാനിരുന്നതെന്ന് അനിൽകുമാർ മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: 80 ലക്ഷം രൂപ മുടക്കി വാങ്ങിയ ബെൻസ് കാർ ഒരു മാസത്തിനുള്ളിൽ കേടായപ്പോൾ കാറിൽ റീത്ത് വച്ച് പ്രതിഷേധിച്ച ഹോട്ടൽ വ്യവസായി അനിൽകുമാർ അപ്പുക്കുട്ടൻ നായരുടെ പ്രതിഷേധം ഒടുവിൽ ഫലം കണ്ടേക്കും. പ്രശ്‌നം പരിഹാരിക്കാൻ തയ്യാറായി മെഴ്‌സിഡസ് കമ്പനി ഉടമകൾ സന്നദ്ധരായിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്ന് അനിൽകുമാറും രാജശ്രീ മോട്ടോഴ്‌സും മറുനാടൻ മലയാളിയോട് പറഞ്ഞു.

വെറും 745 കിലോമീറ്റർ ഓടിയപ്പോൾ തന്നെ വണ്ടിയുടെ ഗീയർബോക്‌സ് തകരാറിലാവുകയായിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയായ അനിൽകുമാർ മകളുടെ വിവാഹത്തിന് സമ്മാനിക്കാനായി കഴിഞ്ഞ മാസം ആറിനാണ് എറണാകുളം രാജശ്രീ മോട്ടോഴ്‌സിൽ നിന്നും മെർസിഡീസ് ബെൻസിന്റെ ജിഎൽഇ 250 മോഡൽ കാർ വാങ്ങിയത്. വണ്ടി തകരാറിലായി ദിവസങ്ങൾക്ക് ശേഷമാണ് എന്താണ് തകരാറെന്ന് പോലും കണ്ടെത്തിയതെന്നും അനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് വാഹനത്തിന് തകരാറുള്ളതായി കണ്ടെത്തിയത്. ഓട്ടോമാറ്റിക് ഗിയർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വാഹനം ഡി 4 എന്ന ഗിയർ പാറ്റേണിൽ എത്തുമ്പോൾ വാഹനം അനങ്ങാത്ത അവസ്ഥയുണ്ടായതിനെതുടർന്ന് എറണാകുളത്ത് വണ്ടി വാങ്ങിയ രാജശ്രീ മോട്ടേഴ്‌സിൽ ബന്ധപ്പെടുകയായിരുന്നു. അന്നു തന്നെ ഇദ്ദേഹം വാഹനത്തിന്റെ ഡീലർമാരായ രാജശ്രീ മോട്ടോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു. പക്ഷേ വേണ്ട വിധം അവർ പ്രതികരിച്ചില്ലെന്നും അനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ വാഹനം റീത്ത് സമർപ്പിച്ച നിലയിൽ തിരുവനന്തപുരത്തെ സർവ്വീസ് സെന്ററിലാണ്.

തുടർന്ന് തിരുവനന്തപുരത്തെ സർവ്വീസ് സെന്ററിൽ എത്തിക്കാൻ നിർദ്ദേശിച്ചതനുസരിച്ച് ഹെൽപ് ലൈൻ വാൻ എത്തുകയും വാഹനം കൊണ്ട്‌പോവുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ സർവ്വീസ് സെന്ററിൽ വിളിച്ച് കാര്യം തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് തകരാർ എന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നാണ്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഗിയർ ബോക്‌സ് കേടായത്. കാറു വാങ്ങി 13 ദിവസമേ ആയിരുന്നുള്ളൂ. തുടർന്ന് തിരുവനന്തപുരത്തെ ബെൻസിന്റെ ഔദ്യോഗിക വർക്ഷോപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

പിന്നീട് തകരാരെന്താണെ്‌നനറിയാൻ പൂനയിലെ സർവ്വീസ് സെന്റുമായി ഇവിടെ നിന്നും ബന്ധപെട്ടിട്ടും തകരാറ് കണ്ടെത്തിയില്ല. പിന്നീട് വാഹനത്തിന്റെ അവസ്ഥയെക്കുറിച്ച് ജർമനിയിലേക്ക് മെയിൽ അയച്ച ശേഷമാണ് ഗിയർബോക്‌സിനാണ് തകരാറെന്ന് കണ്ടെത്തിയത്. ഗിയർബോക്‌സിനാണ് തകരാർ എന്നറിഞ്ഞതിനെതുടർന്ന് ഗിയർബോക്‌സ് മാറ്റി നൽകാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഇത് തന്നെ അറിയിച്ചപ്പോൾ അത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് അനിൽകുമാർ സ്വീകരിച്ചത്. 80 ലക്ഷം രൂപ മുടക്കി വാഹനം വാങ്ങിയത് 745 കിലോമീറ്റർ ഓടിയപ്പോൾ തന്നെ കട്ടപ്പുറത്തായത് ന്യായീകരിക്കാനാകില്ലെന്നാണ് അനിൽകുമാറിന്റെ വാദം.

മകളുടെ വിവാഹത്തിന് ഒക്ടോബർ 16ന് സമ്മാനിക്കേണ്ട വാഹനമാണ് തകരാറിലായത്. ഗിയർബോക്‌സ് മാറ്റി തന്നാൽ പോരെന്നും ഇത്രയും വിലകൊടുത്ത് വാങ്ങിയ വാഹനത്തിന്റെ പ്രധാന ഭാഗം കേടായത് വീണ്ടും അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തന്റെ കയ്യിൽ നിന്നും ഈടാക്കിയ ടാക്‌സ് അടക്കമുള്ള തുക തിരികെ ലഭിക്കണമെന്നാണ് ഇപ്പോൾ അനിലിന്റെ ആവശ്യം. വാഹനം മാറ്റി നൽകണമെന്ന തന്റെ ആവശ്യം അംഗീകരിച്ചുവെന്ന് അനിൽ മറുനാടനോട് പറഞ്ഞു. എന്നാൽ വാക്കാൽ പറഞ്ഞാൽ പോരെന്നും വാഹനം മാറ്റിനൽകുന്ന വിവരം ഇ മെയ്‌ലിലൂടെ അറിയിക്കണമെന്നുമാണ് അനിലിന്റെ ആവശ്യം.

കാറിനു മുകളിൽ റീത്തുകൾ വച്ച് ഷോറൂമിന് മുന്നിൽ കൊണ്ടു വന്നു നിർത്തിയിട്ടിരിക്കുകയാണ്. റോഡ് ടാക്‌സും ഇൻഷുറൻസ് തുകയും അർഹമായ നഷ്ടപരിഹാരവും നൽകി വാഹനം തിരിച്ചെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ കസ്റ്റമറുടെ ആവശ്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഇതേക്കുറിച്ചുള്ള ചർച്ചകൾ നടന്ന് വരികയാണെന്നുമാണ് രാജശ്രീ മോട്ടേഴ്‌സിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP