Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗന്ദര്യത്തിന്റെ പേരിൽ ശ്രദ്ധ നേടിയ മെറിൻ ജോസഫ് കുറ്റാന്വേഷണ മികവിലും ശ്രദ്ധനേടുന്നു; ഒരു ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 10,000 നൽകാമെന്ന് പറഞ്ഞത് അഞ്ച് കോടിയോളം തട്ടിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന യുവതിയെ പിടികൂടുന്നത് മെറിന്റെ പിഴവുകൾ ഇല്ലാതെ ആസൂത്രണ വൈദഗദ്ധ്യം മൂലം; ദുബായിലേക്ക് മുങ്ങിയ സലാഹയെ പൊക്കിയത് കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന്

സൗന്ദര്യത്തിന്റെ പേരിൽ ശ്രദ്ധ നേടിയ മെറിൻ ജോസഫ് കുറ്റാന്വേഷണ മികവിലും ശ്രദ്ധനേടുന്നു; ഒരു ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 10,000 നൽകാമെന്ന് പറഞ്ഞത് അഞ്ച് കോടിയോളം തട്ടിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന യുവതിയെ പിടികൂടുന്നത് മെറിന്റെ പിഴവുകൾ ഇല്ലാതെ ആസൂത്രണ വൈദഗദ്ധ്യം മൂലം; ദുബായിലേക്ക് മുങ്ങിയ സലാഹയെ പൊക്കിയത് കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ചുരുങ്ങിയ സർവീസ് കാലയിളവ് കൊണ്ട് ശ്രദ്ധ നേടിയ ഉദ്യോഗസ്ഥയാണ് മെറിൻ ജോസഫ് ഐപിഎസ്. ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സൗന്ദര്യം കൊണ്ട് ശ്രദ്ധ നേടിയ ഈ യുവ ഐപിഎസുകാരി പിന്നീട് ക്രമസമാധാന പാലനരംഗത്തെ ഇടപെടൽ കൊണ്ടും ശ്രദ്ധേയ ആയി. ഇതിനിടെ നിവിൻ പോളിക്കൊപ്പം നിന്ന് സെൽഫിയെടുത്തതോടെ സോഷ്യൽ മീഡിയയിലെ വിവാദങ്ങളും മെറിൻ ജോസഫിന്റെ പിന്നാലെയായി.  എന്നാൽ, ഇത്തരം വിവാദങ്ങളെയെല്ലാം അതിജീവിച്ച് കുറ്റാന്വേഷണ മികവു കൊണ്ടും ശ്രദ്ധ നേടുകയാണ് ഈ മിടുക്കിയായ ഉദ്യോഗസ്ഥ.

ഇരിങ്ങാലക്കുട എസിപിയായി ചാർജ്ജെടുത്ത ശേഷം പ്രദേശത്തെ ക്രമസമാധാന പാലന രംഗത്തും കുറ്റാന്വേഷണ രംഗത്തും ശ്രദ്ദേയയായ മെറിന്റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് നൂറ് കണക്കിന് നിക്ഷേപകരം കബളിപ്പിച്ച് അഞ്ച് കോടി രൂപയുമായി വിദേശത്ത് കടന്ന യുവതിയെ വിദഗ്ധമായി പിടികൂടാൻ സാധിച്ചു എന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10,000 രൂപ നൽകാമെന്ന് പഞ്ഞാണ് യുവതി കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. ഇതിന് ശേഷം വിദേശത്തേക്ക മുങ്ങിയ യുവതിയെ സമർത്ഥമായി കുടുക്കിയതിന് പിന്നിൽ എസിപി മെറിൻ ജോസഫ് ഐപിഎസിനും നിർണ്ണായക റോളുണ്ട്.

മാള പുത്തൻചിറ കാര്യാപ്പിള്ളി വീട്ടിൽ ഷംസുദ്ദീൻ മകൾ സലാഹ(29)യാണ് അറസ്റ്റിലായത്. കോണത്തുകുന്നിലുള്ള ഇൻവെസ്റ്റ്‌മെന്റ് സൊലൂഷൻ സർവീസ് സ്ഥാപനത്തിന്റെ എം.ഡിയായി തൃശൂർ ജില്ലയിൽ വിവിധ ഭാഗങ്ങളിൽനിന്നു വിദേശമലയാളികളായ നിക്ഷേപകരെയുംമറ്റും കണ്ടെത്തി കമ്പനിയിൽ ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10000 രൂപ വീട്ടിലെത്തിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് നിക്ഷേപകരിൽനിന്നു വൻതുക തട്ടിയെടുത്തത്. ആദ്യമാസങ്ങളിൽ കൃത്യമായി ലാഭവിഹിതം നൽകിയതിലൂടെ ജനങ്ങളുടെ കൂടുതൽ വിശ്വാസം ആർജിച്ചാണ് കൂടുതൽ പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിച്ചത്. ഷെയർമാർക്കറ്റിലും ഡിബഞ്ചറിലും നിക്ഷേപിക്കുകയാണെന്ന് പറഞ്ഞാണ് പണം സ്വരൂപിച്ചിരുന്നത്.

കോണത്തുകുന്ന് കൂടാതെ കൂർക്കഞ്ചേരി, കൊടുങ്ങല്ലൂർ തുടങ്ങി ജില്ലയിലെ പലഭാഗങ്ങളും തട്ടിപ്പിനായി ഓഫീസുകൾ സ്ഥാപിച്ചിരുന്നു. 2011 മുതലാണ് സാലിഹയുടെ നേതൃത്വത്തിലുള്ള തട്ടിപ്പുസംഘം പ്രവർത്തനം ആരംഭിച്ചത്. കറുക കാട്ടുപറമ്പിൽ അബ്ദുൾ മജീദിൽ നിന്ന് ഒരുകോടി അമ്പതുലക്ഷം രൂപ തട്ടിയെടുത്തതിന് ഓഗസ്റ്റിൽ ഇരിങ്ങാലക്കുട പൊലീസിൽ ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ നിന്നാണ് വൻതട്ടിപ്പ് കഥകൾ പുറത്തു വന്നത്. സാലിഹയ്‌ക്കെതിരേ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മതിലകം, മണ്ണുത്തി, തൃശൂർ, കാട്ടൂർ, മാള തുടങ്ങിയ ജില്ലയുടെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സാലിഹയെ പിടികൂടിയെന്നറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗത്തുനിന്നും തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിക്കുന്നുണ്ട്. സാലിഹയുടെ തട്ടിപ്പിനിരയായി പരാതി നൽകാത്തവർ എത്രയും പെട്ടെന്ന് പൊലീസിനെ സമീപിക്കേണ്ടതാണെന്ന് സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ എം.കെ. അറിയിച്ചു. എല്ലാ പരാതിയും ലഭിച്ചതിനുശേഷം മാത്രമേ സാലിഹയുടെ തട്ടിപ്പിന്റെ യഥാർഥ ചിത്രം വ്യക്തമാകൂ. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് മെറിനും സംഘവും.

സംസ്ഥാനത്ത് കുറച്ചുനാൾ മുമ്പുതന്നെ ടോട്ടൽ ഫോർ യു മോഡൽ തട്ടിപ്പാണ് സാലിഹ നടത്തിവന്നത്. അതുകൊണ്ട് തന്നെ അതീവ പ്രാധാന്യമുള്ള കേസാണിത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് തൃശൂർ നഗരമധ്യത്തിൽ ആഡംബര സൗകര്യങ്ങളോടുകൂടിയ ഒരു വില്ലയും കോണത്തുകുന്നിൽ ഒരു വീടും സ്വന്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളിലെ പ്രധാന വിനോദ കേന്ദ്രങ്ങൾ സന്ദർശിച്ച് ആർഭാട ജീവിതം നയിക്കുകയാണ് ഇവരുടെ രീതി. ഇരിങ്ങാലക്കുട പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഏറ്റെടുത്തതിനെ തുടർന്ന് അപകടം മണത്തറിഞ്ഞ് സാലിഹ സംസ്ഥാനത്തിനു പുറത്ത് കടക്കുകയും അവിടെനിന്ന് ദുബായിലേക്ക് രക്ഷപ്പെടുകയും ആയിരുന്നു.

പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതോടെ നാട്ടിലെത്തിയാൽ പിടകൂടാനുള്ള പദ്ധതികൾ മെറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. വിദേശത്തു വച്ച് പിടികൂടാനുള്ള ശ്രമങ്ങളും ഇതിനിടെ നടന്നു. എന്നാൽ, നാട്ടിലുള്ള സ്വത്തുക്കൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സാലിഹ നാട്ടിലേക്ക് എത്താൻ ശ്രമിച്ചു. ഇതോടെയാണ് മെറിനും സംഘവും പ്രതിയക്കായി വലവിരിച്ചത്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് കോയമ്പത്തൂർ എയർപോർട്ടിൽ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരെത്തി തന്ത്രപരമായി പ്രതിയെ വലയിലാക്കുകയായിരുന്നു. ഈ കേസിൽപ്പെട്ട മറ്റു പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതിനാൽ കൂട്ടുപ്രതികൾ ഉടൻ പിടിയിലാകുമെന്ന് സൂചനയുണ്ട്.

ഇരിങ്ങാലക്കുട എ.സി.പി: പി. മെറിൻ ജോസഫ്, ഇരിങ്ങാലക്കുട സി.ഐ: സുരേഷ് കുമാർ എം.കെ. എന്നിവർ ചേർന്ന സംഘമാണ് കോയമ്പത്തൂർ എയർപോർട്ടിൽ നിന്നും സലാഹയെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തിൽ ഇരിങ്ങാലക്കുട അഡീഷണൽ എസ്.ഐ: വി.വി. തോമസ്, എഎസ്ഐമാരായ അനിൽതോപ്പിൽ, സുരേഷ് തച്ചപ്പിള്ളി, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മുരുകേഷ് കടവത്ത്, ജയപാൽ എം.ജെ., ജെന്നിൻ കെ.എ, സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ് വി.ബി, വിനോഷ് എ.വി, വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിവ, തെസ്സിനി, ആഗ്‌നസ് എന്നിവരും ഉണ്ടായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരെ സമർത്ഥമായി കോർത്തിണക്കി കൊണ്ടു പോകുന്നതിനും മെറിന് സാധിച്ചിട്ടുണ്ട്. കേരളത്തിലെ സുപ്രധാനമായ കേസുകൾ അന്വേഷിക്കുന്നതിൽ വനിതാ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. അത്തരത്തിൽ പ്രഗത്ഭരായ വനിതാ ഉദ്യോഗസ്ഥരുടെ പട്ടികയയിലേക്ക് മെറിൻ ജോസഫ് ഐപിഎസും എത്തുന്നു എന്നു തന്നെയാണ് വ്യക്തമാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP