Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രേസ് മാർക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഒരു മാർക്ക് മോഡറേഷന് വേണ്ടി അദാലത്തിൽ അപേക്ഷ; സിൻഡിക്കേറ്റ് തീരുമാനിച്ചത് 25 പേർക്ക് 5 മാർക്ക് വീതം കൂടുതൽ നൽകി ജയിപ്പിക്കാൻ; എംജി സർവ്വകാലാശാലയോട് ഒരു വിദ്യാർത്ഥി ഒരു പൂ ചോദിച്ചപ്പോൾ കിട്ടയത് പൂക്കാലം! കെ ടി ജലീലിനെതിരെ പ്രതിപക്ഷ നേതാവ് ഉയർത്തിയത് ഗുരുതര ആരോപണം; ബിടെക് പരീക്ഷയിലെ മാർക്ക് ദാനം റദ്ദാക്കാതെ സർവ്വകലാശാലയുടെ കള്ളക്കളി തുടരുന്നു; മോഡറേഷൻ എല്ലാ മാനദണ്ഡങ്ങളും അട്ടിമറിച്ച് തന്നെ

ഗ്രേസ് മാർക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഒരു മാർക്ക് മോഡറേഷന് വേണ്ടി അദാലത്തിൽ അപേക്ഷ; സിൻഡിക്കേറ്റ് തീരുമാനിച്ചത് 25 പേർക്ക് 5 മാർക്ക് വീതം കൂടുതൽ നൽകി ജയിപ്പിക്കാൻ; എംജി സർവ്വകാലാശാലയോട് ഒരു വിദ്യാർത്ഥി ഒരു പൂ ചോദിച്ചപ്പോൾ കിട്ടയത് പൂക്കാലം! കെ ടി ജലീലിനെതിരെ പ്രതിപക്ഷ നേതാവ് ഉയർത്തിയത് ഗുരുതര ആരോപണം; ബിടെക് പരീക്ഷയിലെ മാർക്ക് ദാനം റദ്ദാക്കാതെ സർവ്വകലാശാലയുടെ കള്ളക്കളി തുടരുന്നു; മോഡറേഷൻ എല്ലാ മാനദണ്ഡങ്ങളും അട്ടിമറിച്ച് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒരു പൂ ചോദിച്ചപ്പോൾ കിട്ടയത് പൂക്കാലം. ഒരു മാർക്ക് ചോദിച്ച വിദ്യാർത്ഥിക്ക് 5 മാർക്ക് എംജി സർവകലാശാല ഇഷ്ടദാനം നൽകിയത് മാനദണ്ഡങ്ങളും ഉദ്യോഗസ്ഥരുടെ എതിർപ്പും മറികടന്ന്. മോഡറേഷന് വിദ്യാർത്ഥി അപേക്ഷ സമർപ്പിച്ച അദാലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വന്നതും വിവാദത്തിലാണ്. അദാലത്തിൽ ഒരു വിദ്യാർത്ഥിയാണ് മോഡറേഷന് അപേക്ഷ നൽകിയതെങ്കിലും സിൻഡിക്കറ്റ് യോഗം ചേർന്ന് 25 പേർക്ക് 5 മാർക്ക് വീതം കൂടുതൽ നൽകി. അങ്ങനെ ഒരാൾക്ക് ജയിക്കാനായി 25 പേരെ ജയിപ്പിക്കുകയാണ് സിൻഡിക്കേറ്റ് ചെയ്തത്. മോഡറേഷൻ സംബന്ധിച്ച് സർവകലാശാലയിൽ നിലവിലുള്ള മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിച്ച് പരീക്ഷാ ഭവൻ ഉദ്യോഗസ്ഥർ നൽകിയ വിയോജനക്കുറിപ്പുകളും തള്ളിയാണ് സിൻഡിക്കറ്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാർക്ക് കൂടുതൽ കൊടുത്തത്. സിൻഡിക്കേറ്റിലെ രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.

ബിടെക് വിദ്യാർത്ഥി ഗ്രേസ് മാർക്ക് ഇനത്തിൽ ഒരു മാർക്ക് മോഡറേഷൻ ആവശ്യപ്പെട്ടാണ് ആദ്യം സർവകലാശാലയ്ക്ക് അപേക്ഷ നൽകിയത്. നാഷനൽ സർവീസ് സ്‌കീമിൽ അംഗമായതിനുള്ള ഗ്രേസ് മാർക്ക് ഈ വിദ്യാർത്ഥിക്ക് ലഭിച്ചതിനാൽ വീണ്ടും ഗ്രേസ് മാർക്ക് അനുവദിക്കാൻ പറ്റില്ലെന്ന് പരീക്ഷാ ഭവനിലെ ഉദ്യോഗസ്ഥർ മറുപടി നൽകി. ഇതോടെ വിദ്യാർത്ഥിയുടെ അപേക്ഷ വൈസ് ചാൻസലറും തള്ളി. തുടർന്ന് വിദ്യാർത്ഥി പരീക്ഷാ അദാലത്തിൽ സ്‌പെഷൽ മോഡറേഷന് അപേക്ഷ നൽകി. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മോഡറേഷൻ അനുവദിക്കാൻ കഴിയില്ല എന്ന കാരണത്താൽ ഈ അപേക്ഷയും പരിഗണിക്കാൻ കഴിയില്ലെന്ന് പരീക്ഷാ ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ഈ വിഷയം വൈസ് ചാൻസലർ അക്കാദമിക് കൗൺസിലിന്റെ പരിഗണനയ്ക്കു വിട്ടു. പിന്നീട് അക്കാദമിക് കൗൺസിൽ യോഗം ചേർന്നിട്ടില്ല.

അക്കാദമിക് കൗൺസിൽ തീരുമാനം എടുക്കുന്നതിനു മുൻപ് പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചു സിൻഡിക്കറ്റ് മാർക്ക് കൂടുതൽ കൊടുക്കാൻ തീരുമാനിച്ചു. സാധാരണ രീതിയിൽ അക്കാദമിക് കൗൺസിലിന്റെ നിർദ്ദേശപ്രകാരം പാസ് ബോർഡ് കൂടിയാണ് മോഡറേഷൻ നൽകേണ്ടത്. അതും പരീക്ഷാഫലം പ്രഖ്യാപിച്ചാൽ മോഡറേഷൻ നൽകാറുമില്ല. ഇവിടെ പാസ് ബോർഡ് കൂടിയിട്ടില്ല. പ്രീഡിഗ്രി വേർപെടുത്തിയപ്പോൾ തോറ്റവർക്ക് ഇതു പോലെ മാർക്ക് ദാനം നടത്തിയിട്ടുണ്ടെന്ന ന്യായീകരണത്തിന്റെ പേരിലായിരുന്നു മാർക്ക് ദാനം്. മന്ത്രിയുടെ അസാന്നിധ്യത്തിൽ അദാലത്തിൽ എത്തിയ പ്രൈവറ്റ് സെക്രട്ടറി ചടങ്ങിന് ആശംസ അർപ്പിക്കുകയും ചെയ്തു. സർവകലാശാലയുടെ അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കുന്നതു സിൻഡിക്കറ്റും വൈസ് ചാൻസലറുമാണ്. എംജി സർവകലാശാലയിൽ എന്തു സംഭവിച്ചു എന്നു ചോദിക്കേണ്ടത് അവരോടാണ്. അല്ലാതെ മന്ത്രിയോടല്ലെന്നാണ് ജലിലിന്റെ മറുപടി.

അതിനിടെ എംജി സർവകലാശാലയ്ക്ക് എതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്നു വൈസ് ചാൻസലർ ഡോ. സാബു തോമസ് വിഷദീകരിച്ചു. സർവകലാശാലാ പരീക്ഷച്ചട്ടങ്ങൾക്ക് അനുസരിച്ചാണു മോഡറേഷൻ നൽകിയത്. ബിടെക് കോഴ്സ് പൂർണമായി എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലേക്കു മാറ്റിയതിനാൽ സപ്ലിമെന്ററി വിദ്യാർത്ഥികൾ മാത്രമാണ് എംജിയിൽ തുടരുന്നത്. ഏപ്രിൽ 30നു കൂടിയ സിൻഡിക്കറ്റ് ഒരു വിഷയത്തിനു മാത്രം തോറ്റവർക്ക് 5 മാർക്ക് വരെ മോഡറേഷൻ നൽകാൻ തീരുമാനിച്ചു. അദാലത്തിൽ ഒരു വിദ്യാർത്ഥിയുടെ അപേക്ഷ മാത്രമാണു ലഭിച്ചത്. അതിൽ തീരുമാനം എടുത്തിട്ടില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ അദാലത്തിൽ പങ്കെടുത്തിട്ടില്ല. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണു മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉദ്ഘാടനച്ചടങ്ങിൽ മാത്രമാണു പങ്കെടുത്തത്. അദാലത്തിൽ അദ്ദേഹവും പങ്കെടുത്തിട്ടില്ലെന്നും ഡോ. സാബു തോമസ് പറഞ്ഞു.

സർവകലാശാലാ ചട്ടങ്ങൾ പ്രകാരമാണു സിൻഡിക്കറ്റ് മോഡറേഷൻ അനുവദിച്ചത്. ഇതിനു മറ്റ് ഇടപെടലുകളുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു പ്രോ വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.ആർ.പ്രഗാഷ്, ഡോ.എ.ജോസ് എന്നിവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP