1 usd = 71.76 inr 1 gbp = 92.05 inr 1 eur = 79.10 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 236.21 inr

Nov / 2019
23
Saturday

വളഞ്ഞ വഴിയിൽ പരീക്ഷ ജയിച്ച ബിടെക്കുകാരിയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിൻഡിക്കേറ്റ് അംഗവും അയൽവാസികൾ; അദാലത്തിലെ മാർക്ക് ദാനത്തെ എതിർത്ത രജിസ്ട്രാറും പരീക്ഷാ കൺട്രോളറും പടിക്ക് പുറത്തായത് ഉന്നത തല ഇടപെടലിൽ; ഫയൽ അദാലത്തിൽ മന്ത്രി എത്താത്തതും രജിസ്ട്രാറുടെ എതിർപ്പ് മൂലം; അട്ടിമറിച്ചത് പരീക്ഷാ ഫലം വന്നാൽ റീ വാലുവേഷൻ മാത്രമേ പാടുള്ളൂവെന്ന ചട്ടം; എംജി സർവ്വകലാശാലയിൽ നടന്നത് തോറ്റവരെ ജയിപ്പിക്കുന്ന മാർക്ക് കച്ചവടം തന്നെ

October 15, 2019 | 01:49 PM IST | Permalink



വളഞ്ഞ വഴിയിൽ പരീക്ഷ ജയിച്ച ബിടെക്കുകാരിയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിൻഡിക്കേറ്റ് അംഗവും അയൽവാസികൾ; അദാലത്തിലെ മാർക്ക് ദാനത്തെ എതിർത്ത രജിസ്ട്രാറും പരീക്ഷാ കൺട്രോളറും പടിക്ക് പുറത്തായത് ഉന്നത തല ഇടപെടലിൽ; ഫയൽ അദാലത്തിൽ മന്ത്രി എത്താത്തതും രജിസ്ട്രാറുടെ എതിർപ്പ് മൂലം; അട്ടിമറിച്ചത് പരീക്ഷാ ഫലം വന്നാൽ റീ വാലുവേഷൻ മാത്രമേ പാടുള്ളൂവെന്ന ചട്ടം; എംജി സർവ്വകലാശാലയിൽ നടന്നത് തോറ്റവരെ ജയിപ്പിക്കുന്ന മാർക്ക് കച്ചവടം തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: മാർക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ എംജി സർവകലാശാലയെ പിടിച്ചുകുലുക്കവേ പുറത്തുവരുന്നത് വൻ ആസൂത്രണം ഇതിനു പിന്നിൽ നടന്നെന്ന സൂചനകൾ. കഴിഞ്ഞ ഫെബ്രുവരി 24നു നടന്ന വിവാദ അദാലത്തിൽ മാർക്ക്ദാന അപേക്ഷയുമായി വിദ്യാർത്ഥി എത്തുമെന്ന വിവരവും യൂണിവേഴ്‌സിറ്റി അധികൃതർക്ക് അറിയാമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വേണ്ടപ്പെട്ടവരെ ജയിപ്പിക്കാനും കോഴ വാങ്ങി തോറ്റ ചിലർക്ക് മാർക്ക് കൂട്ടി നൽകാനുള്ള അസൂത്രിത ശ്രമമാണ് കഴിഞ്ഞ ഫെബ്രുവരി 24 നു എംജി യൂണിവേഴ്‌സിറ്റിയിൽ നടന്ന അദാലത്തിൽ നടന്നത്.

അർഹതയില്ലാത്ത ഗ്രേസ്മാർക്കിനായി എം.ജി സർവകലാശാലയെ സമീപിച്ച വിദ്യാർത്ഥിനിയും ഒരു സിൻഡിക്കേറ്റ് അംഗവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീനും ഒരേ നാട്ടുകാരാണ്. ഇതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. അതേസമയം ബിടെക്ക് ഫലംപ്രഖ്യാപിച്ചശേഷമുള്ള എം.ജി സർവകലാശാലയിലെ മാർക്ക്ദാനം കടുത്ത നിയമലംഘനമാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഇല്ലാത്ത അധികാരമുപയോഗിച്ചാണ് സിൻഡിക്കേറ്റ് പരീക്ഷയിൽതോറ്റവർക്കെല്ലാം അഞ്ച് മാർക്ക് നൽകാൻ തീരുമാനമെടുത്തത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീനിന്റെയും ഒരു സിൻഡിക്കേറ്റ് അംഗത്തിന്റെയും സമീപവാസിയാണ് മാർക്ക് കുടുതലാവശ്യപ്പെട്ട കുട്ടിയെന്ന ആരോപണമുയർന്നിട്ടുണ്ട്.

കായംകുളം സ്വദേശിനിയായ സ്വാശ്രയകോളജ് വിദ്യാർത്ഥിനി ഗ്രേസ്മാർക്ക് നേടിയാണ് അഞ്ചാം സെമസ്റ്ററിലെ ഒരുപീക്ഷ പാസായത്. വീണ്ടും ഗ്രേസ്മാർക്ക് വേണമെന്ന ആവശ്യവുമായി സർവകലാശാലയെ സമീപിച്ചപ്പോൾ നൽകാനാവില്ലെന്ന് വിസിയും ജോയിന്റ് രജിസ്ട്രാറും അറിയിക്കുകയായിരുന്നു. പിന്നീട് ഇതേ വിദ്യാർത്ഥിനിയാണ് ഫയൽ അദാലത്തിനെ സമീപിച്ച് ഒരുമാർക്ക് അധികം വാങ്ങാനുള്ള ഉത്തരവ് നേടിയത്. ഈ വിദ്യാർത്ഥിനിയുടെ നാട്ടുകാരാണ് ഫയൽ അദാലത്തിൽ പങ്കെടുത്ത മന്ത്രിയുടെയുടെ പ്രൈവറ്റ് സെക്രട്ടറിയും ഔട്ട് ഒഫ് അജൻഡയായി വിഷയം പരിഗണിച്ച സിൻഡിക്കേറ്റിലെ ഒരു അംഗവും എന്നതും വിവാദത്തിന് പുതിയ തലം നൽകുന്നത്.

ഞെട്ടിക്കുന്ന അണിയറ ഒരുക്കങ്ങൾ ആണ് മാർക്ക് ദാന പ്രശ്‌നവുമായി ബന്ധപ്പെട്ടു നടന്നിട്ടുള്ളതും. തോറ്റ വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടി നൽകാനുള്ള തികച്ചും നിയമവിരുദ്ധമായ കാര്യമാണ് അദാലത്ത് കൈക്കൊണ്ടത്. എംജിയിലെ രജിസ്ട്രാറും പരീക്ഷാകൺട്രോളറും ഈ തീരുമാനത്തിന്നെതിരെയാണ് നിലകൊണ്ടത്. രജിസ്ട്രാർ ഈ കാര്യം ഫയലിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ രണ്ടുപേരെയും സർവീസിൽ നിന്നും തന്നെ പുറത്താക്കിയാണ് സിൻഡിക്കേറ്റ് മാർക്ക്ദാന പ്രശ്‌നവും കൈക്കൊണ്ടിട്ടുള്ളതും. വിവാദ അദാലത്തിൽ ചീഫ് ഗസ്റ്റായി നിശ്ചയിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെയായിരുന്നു. അന്നത്തെ രജിസ്ട്രാർ ഈ തീരുമാനത്തെ എതിർത്തു. തുടർന്നാണ് കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയായ ഷറഫുദ്ദീൻ പങ്കെടുക്കുന്നത്. ഈ അദാലത്തിലാണ് ബിടെക്ക് വിദ്യാർത്ഥിക്ക് ഒരു മാർക്ക് വെച്ച് കൂട്ടി നൽകാൻ തീരുമാനിക്കുന്നത്.

നാഷണൽ സർവീസ് സ്‌കീമിന്റെ ഗ്രേയിസ് മാർക്കാണ് ആവശ്യപ്പെട്ടത്. ഇത് നൽകാൻ പറ്റില്ലെന്നാണ് അധികൃതർ അപ്പോൾ തന്നെ വ്യക്തമാക്കിയത്. അപ്പോഴാണ് ഒരു മാർക്ക് നൽകാൻ വിദ്യാർത്ഥി ആവശ്യപ്പെട്ടത്. ഒരു മാർക്ക് നൽകാനുള്ള തീരുമാനമാണ് സിൻഡിക്കേറ്റിൽ വന്നപ്പോൾ അഞ്ച് മാർക്കായി മാറിയത്. ഒരു മാർക്ക് നൽകാൻ തീരുമാനം വന്നപ്പോൾ അന്നത്തെ രജിസ്ട്രാറും പരീക്ഷാകൺട്രോളറും എതിർത്തു. ഫെബ്രുവരി 26 നു തീരുമാനം നിയമവിരുദ്ധം എന്ന് അവർ ഫയലിൽ എഴുതി എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ഫയലും ഇവരുടെ തീരുമാനവും അങ്ങിനെ തന്നെ രേഖയായി നിലനിൽക്കുകയാണ്.

ഫെബ്രുവരി 26നു ഇവർ ഫയലിൽ തീരുമാനം രേഖപ്പെടുത്തിയിരിക്കെ മാർച്ച് എട്ടിന് ഈ രജിസ്ട്രാറെയും പരീക്ഷാ കൺട്രോളറെയും പുറത്താക്കി. അതോടെ ഇവർ വാഴ്‌സിറ്റിയിൽ ഇല്ലാത്ത അവസ്ഥ വന്നു. സർവീസ് കാലാവധി 58വയസായി നിജപ്പെടുത്തി ഓർഡിനൻസ് ഇറക്കിയാണ് ഇവരെ പുറത്താക്കിയത്. ഇതിൽ ഗവർണർ ഒപ്പ് വയ്ക്കുകയും ചെയ്തു. ഇതോടെ മാർക്ക് ദാനത്തെ എതിർത്ത രണ്ടുപേരും പുറത്തായി. ഈ ഘട്ടത്തിൽ തിരക്ക് പിടിച്ച് ഒരു സിൻഡിക്കേറ്റ് യോഗം കൂടി. ഇതിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കൂടി പങ്കെടുത്തു. ഈ സിൻഡിക്കേറ്റ് യോഗത്തിലാണ് അഞ്ചു മാർക്ക് നൽകാം എന്ന തീരുമാനം വന്നത്. ആരും ചോദിക്കാത്ത അഞ്ച് മാർക്കാണ് സിൻഡിക്കേറ്റ് നൽകിയത്.

ഒരു മാർക്കിന്റെ ഒരു പരാതി മാത്രമാണ് വന്നത്. അപ്പോൾ എങ്ങിനെ അഞ്ചു മാർക്ക് പ്രശ്‌നം പൊന്തി വന്നു. ആരാണ് ഇതിനു പിന്നിൽ? എന്തൊക്കെ ആസൂത്രണങ്ങളാണ് ഇതിനു പിന്നിൽ നടന്നത്? അങ്ങിനെ ഒട്ടനവധി ചോദ്യങ്ങളാണ് മാർക്ക് ദാനവുമായി ബന്ധപ്പെട്ടു ഉയരുന്നത്. ഈ അഞ്ചു മാർക്കിന്റെ ബലത്തിൽ 165 വിദ്യാർത്ഥികൾ ആണ് പരീക്ഷാ എന്ന കട് കയറി വിജയികളായി മാറിയത്. അതുകൊണ്ട് തന്നെ വൻ സ്വജന പക്ഷപാതവും അഴിമതിയുമാണ് ഈ മാർക്ക് ദാനത്തിന് പിന്നിൽ ആരോപിക്കപ്പെടുന്നത്. റിസൽട്ട് പ്രഖ്യാപനം വന്നാൽ റീ വാല്വേഷൻ മാത്രമേ വരുകയുള്ളൂ. മാർക്ക് കൂട്ടി നൽകാൻ വകുപ്പില്ല. ഇതാണ് രജിസ്ട്രാർ ഫയലിൽ രേഖപ്പെടുത്തിയത്. ഫലപ്രഖ്യാപനത്തിനു ശേഷം മാർക്ക് കൂട്ടി നൽകാൻ നിയമമില്ല. ഇതാണ് എംജി യൂണിവേഴ്‌സിറ്റിയിൽ ലംഘിക്കപ്പെട്ടത്.

പരീക്ഷാ ഫലം പ്രഖ്യാപിക്കും മുൻപ് എക്‌സാമിനേഷൻ പാസ് ബോർഡിന് മാത്രമാണ് മോഡറേഷൻ തീരുമാനിക്കാനുള്ള അവകാശം. ഇതും എം.ജി സർവകലാശാലയിൽ ലംഘിക്കപ്പെട്ടു. ഫലംവന്നശേഷം തോറ്റവരെ ജയിപ്പിക്കാനായി മാർക്ക് കൂട്ടി നൽകാൻ സിൻഡിക്കേറ്റിനോ വിസിക്കോ യാതൊരു അധികാരവുമില്ല. മന്ത്രിയോ പേഴ്‌സണൽസ്്റ്റാഫോ സർക്കാർ ഉദ്യോഗസ്ഥരോ പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, മോഡറേഷൻ എന്നിവയിൽ ഇടപെടുന്നത് നിയമവിരുദ്ധമാണ്. ഫയൽ അദാലത്തിൽ ഭരണപരമായ കാര്യങ്ങളല്ാതെ അക്കാദമിക്ക്, പരീക്ഷാ പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കരുത് എന്നതാണ് പൊതുവേയുള്ള ചട്ടം. ഇതും ലംഘിക്കപ്പെട്ടു. ഫയൽ അദാലത്തിൽ തന്നെയാണ് മാർക്കുദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് സർവ്വകലാശാല തന്നെ നൽകിയ രേഖയിൽ വ്യക്തമാക്കുന്നു. ഒരു വിഷയത്തിന് ഒരു മാർക്ക് കുറഞ്ഞ കുട്ടിക്ക് അധികമാർക്ക് നൽകാൻ സർവ്വകലാശാല സിൻഡിക്കേറ്റാണ് തീരുമാനിച്ചതെന്നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ വിശദീകരണം.

മന്ത്രിയെ പിന്തുണച്ചെത്തിയ വൈസ് ചാൻസലർ സിൻഡിക്കേറ്റിന്റെ തീരുമാനത്തിൽ ആർക്കും സ്വാധീൻ ചെലുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഫെബ്രുവരിയിൽ നടന്ന അദാലത്തിൽ തന്നെ ഒരു മാർക്ക് കൊടുക്കാൻ തീരുമാനിച്ചതായാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. പാസ് ബോർഡ് നൽകിയിരിക്കുന്ന മോഡറേഷന് പുറമേ ഒരു മാർക്ക് നൽകാനാണ് അദാലത്തിൽ തീരുമാനിച്ചത്. അദാലത്തിലെ തീരുമാനത്തിൽ വൈസ് ചാൻസിലറും ഒപ്പ് വച്ചിട്ടുണ്ട്. ഈ തീരുമാനം ഉദ്യോഗസ്ഥർ എതിർത്തതിനാലാണ് അക്കാദമിക് കൗൺസിലിന്റെ പരിഗണനക്ക് വിട്ടത്. എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോതമംഗലം എഞ്ചിനീയറിങ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് കൂട്ടി നൽകിയെന്ന് ഇന്നലെയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. സർവ്വകലാശാല അദാലത്തിൽ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയയം സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കാൻ തീരുമാനിച്ചു.

ഇത് ചട്ടവിരുദ്ധമാണെന്ന് വൈസ് ചാൻസിലർ ചൂണ്ടിക്കാട്ടിയപ്പോൾ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഔട്ട് ഓഫ് അജണ്ടയായി ഇക്കാര്യം കൊണ്ടുവന്നു. മന്ത്രിക്ക് മുന്നിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥിക്ക് ഒരു മാർക്ക് നൽകാൻ തീരുമാനിച്ചെന്നായിരുന്നു ആക്ഷേപം.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല; വലിയ ചതിയാ ഞങ്ങളോട് കാട്ടിയത്; ചാരിറ്റിക്കായി സംഘടിപ്പിച്ച 'ഹൃദയപൂർവം ദോഹ മെഗാ ഷോ'യിൽ ഉറപ്പായും വരുമെന്ന് പറഞ്ഞപ്പോൾ പോസ്റ്റർ അടിച്ചും ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തും ഞങ്ങൾ കാത്തിരുന്നു; എല്ലാം റെഡിയായപ്പോൾ പോയി പണി നോക്കാനെന്ന് ഷെയിൻ നിഗം; പരിപാടി ഓർഗനൈസ് ചെയ്ത ഞങ്ങളെ തട്ടിപ്പുകാരാക്കി ഇൻസ്റ്റയിൽ താരം പോസ്റ്റുമിട്ടു; ഷെയ്‌നെ വച്ച് ഷോ നടത്താൻ പണിയെടുത്ത ദോഹയിലെ മലയാളി സംഘടന ഇൻകാസ് പറയുന്നു കൊടുംചതിയുടെ കഥ
'ഞാൻ സ്റ്റാറാണെന്ന് ഓർത്തിട്ട് ഞാനും മനുഷ്യനാടാ മൈ******; എനിക്കുമുണ്ട് വിചാരോം വികാരോ; അധികം കൊ******* പൂ***; നീ ഒന്നുങ്കിൽ എന്നെ ബ്ലോക്ക് ചെയ്യുക; അല്ലെങ്കിൽ ഞാൻ ബ്ലോക്ക് ചെയ്യും'; ഇൻസ്റ്റയിൽ മോശം കമന്റിട്ട ആരാധകന് ഷെയിൻ നിഗത്തിന്റെ തെറിപൂരം; ഓഡിയോ റെക്കോഡ് അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം; അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ; താരമൂല്യം കളയല്ലെന്ന് ഒരുപക്ഷം; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീണ്ടും അബിയുടെ മകൻ
നീ എന്താടി കരുതി വെച്ചിരിക്കുന്നത്? കുട്ടിയെ ഏറ്റെടുക്കണമെന്നു പറഞ്ഞു വിളിക്കുകയോ മെസ്സേജ് വിടുകയോ ചെയ്താൽ നീയോ വയറ്റിൽ കിടക്കുന്ന കുഞ്ഞോ ഭൂമിയിൽ ജീവിച്ചിരിക്കില്ല; കേട്ടോടി... ട്ടി.... മോളേ....; കുഞ്ഞിനെ നീ കളഞ്ഞേക്കണം: നിറപറ മുതലാളിക്ക് വേണ്ടി ഭീഷണിയുമായെത്തിയത് ചാലക്കുടിക്കാരൻ ഷമ്മിയും സുഹൃത്ത് ഷാജിയും; ബിജു കർണ്ണനെതിരായ പീഡന പരാതിയിലുള്ളത് ഗൗരവതരമായ ആരോപണങ്ങൾ; നെടുമ്പാശേരി സാജ് ഏർത്തിലെ ബാലാത്സംഗ പരാതിയിൽ ഒളിച്ചു കളിച്ച് പൊലീസ്; അരി മുതലാളിയെ അറസ്റ്റ് ചെയ്യില്ല
ഉറച്ച ഭരണത്തിന് ഉദ്ധവ് താക്കറെ തന്നെ വേണം; ശിവസേന മേധാവി മഹാരാഷ്ട്രയുടെ അമരത്തേക്ക്; മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ സമ്മതം മൂളിയത് കോൺഗ്രസ്-എൻസിപി നേതാക്കൾ കടുത്ത സമ്മർദ്ദം ചെലുത്തിയതോടെ; ഔദ്യോഗിക പ്രഖ്യാപനം നാളെ; ഗവർണറെ കാണുന്ന സമയവും ശനിയാഴ്ച തീരുമാനിക്കുമെന്ന് ശരദ് പവാർ; ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം സർക്കാരുണ്ടാക്കുന്നത് തടയാൻ സുപ്രീം കോടതിയിൽ ഹർജി
ഷെഹ് ല ഷെറിന്റെ ദാരുണാന്ത്യം: സ്വമേധയാ കേസെടുത്ത് പൊലീസ്; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൈമാറിയതോടെ മാതാപിതാക്കൾക്ക് പരാതിയില്ലെങ്കിലും നാല് പേർക്കെതിരെ മന: പൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്; സർവജന സ്‌കൂൾ പ്രധാനാദ്ധ്യാപകൻ, പ്രിൻസിപ്പൽ അദ്ധ്യാപകൻ ഷിജിൽ താലൂക്ക് ആശുപത്രി ഡോക്ടർ ലിസ എന്നിവർ കേസിലെ പ്രതികൾ; ഷ്ഹ് ലയ്ക്ക് നീതി തേടി യുവജന-വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം; സ്‌കൂൾ പിടിഎ പിരിച്ചുവിട്ടു
ആന്ററി വെനം നൽകാൻ ബത്തേരിയിലെ ഡോക്ടർ പേടിച്ചത് എന്തിന്? രോഗിയോടുള്ള സ്‌നേഹക്കുറവ് കാരണമല്ല..സ്വന്തം തടിയോടുള്ള സ്‌നേഹമാണ്; ഇതു തീർത്തും നന്നല്ല; എന്തും ചെയ്യുവാനുള്ള മനക്കരുത്ത്, ജീവൻ രക്ഷിക്കുവാനുള്ള മനക്കരുത്ത് ഡോക്ടർമാർക്ക് നല്കണം: ഐഎംഎ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. സുൾഫി നൂഹു എഴുതുന്നു
അറിയപ്പെടുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുയായിയായി; 1993 ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി; ഇക്‌ബാൽ മേമൻ കുപ്രസിദ്ധനായത് കോടികൾ കൊണ്ട് അമ്മാനമാടുന്ന റിയൽ എസ്റ്റേറ്റ് മാഫിയ തലവനായി; ഇക്‌ബാൽ മേമൻ ഏലിയാസ് 'ഇബ്രാഹിം മിർച്ചി'യുമായി സാമ്പത്തിക ഇടപാടുള്ള കമ്പനിയിൽ നിന്ന് ബിജെപി ഫണ്ട് വാങ്ങിയത് 10 കോടി; ഇഡി കുരുക്കിയ കമ്പനിയിൽ നിന്ന് പാർട്ടി ഫണ്ട് സ്വീകരിച്ച വിവരം പുറത്തുവിട്ടത് ദ വയർ.കോം
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
കൃതിയും വൈശാഖും ഫേസ്‌ബുക് വഴി പരിചയപ്പെടുന്നത് മകൾക്ക് നാലു മാസം പ്രായമുള്ളപ്പോൾ; പിന്നീട് അടുപ്പം പ്രണയത്തിന് വഴിമാറി; വൈശാഖിന്റെ വീട്ടിൽ നിന്ന് എതിർപ്പുയർന്നതോടെ 2018ൽ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു; കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വീണ്ടും കൃതി വീട്ടുകാരുടെ സമ്മതത്തോടെ കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവച്ചു; സോഷ്യൽ മീഡിയയിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി വിവാഹ നിമിഷങ്ങൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും