Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിലേക്ക് തിരിച്ചെത്തിയ തൊഴിലാളികളെ നടുറോഡിൽ കുത്തിയിരുത്തി കീടനാശിനി തളിച്ച് യുപി സർക്കാരിന്റെ ക്രൂരനടപടി; പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് നടത്തിയത് മനുഷത്വമില്ലാത്ത ക്രൂരതയെന്ന് പ്രതികരിച്ച് പ്രിയങ്ക ഗാന്ധി; യു.പി സർക്കാരിന്റെ നടപടിയിൽ പരക്കെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ബറേലി: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം നാട്ടിലേക്കെത്തിയ തൊഴിലാളികളെ നടുറോഡിൽ കുത്തിയിരുത്തി കീടനാശിനി തളിച്ച് യുപി സർക്കാരിന്റെ നടപടി. . ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്കിടയാക്കിയത്.

ലഖ്‌നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയാണ് ബറേലി. ഇവിടെ സർക്കാർ ഏർപ്പെടുത്തിയ ബസിൽ വന്നിറങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ റോഡിൽ കൂട്ടമായിരുത്തിയാണ് ദേഹം മുഴുവൻ മൂടുന്ന ആവരണം ധരിച്ച മൂന്നു പേർ അണുനാശിനി തളിക്കുന്നത്. പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുന്നതും വിഡിയോയിൽ കാണാം. ' എല്ലാവരും കണ്ണുകൾ അടച്ചു പിടിക്കൂ, കുട്ടികളുടെ കണ്ണുകളും പൊത്തിപ്പിടിക്കൂ' എന്ന് ഒരാൾ വിളിച്ചു പറയുന്നതും കേൾക്കാം.

ഞെട്ടിക്കുന്ന നടപടിയാണെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചു. ' യു.പി സർക്കാറിനോട് ഒരു അഭ്യർത്ഥനയുണ്ട്. നമ്മൾ ഒറ്റക്കെട്ടായി കൊറോണയെന്ന ഈ പ്രതിസന്ധിയെ നേരിടുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം മനുഷ്യത്വരഹിത നടപടികൾ ഒഴിവാക്കണം. ഈ തൊഴിലാളികൾ ഒരുപാട് സഹിച്ചവരാണ്. അവരുടെ മേൽ രാസവസ്തുക്കൾ തളിക്കരുത്. അതവരെ സുരക്ഷിതരാക്കില്ല. അവരുടെ ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂ'- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

അതേസമയം, രാസവസ്തുവല്ല ക്ലോറിൻ കലക്കിയ വെള്ളമാണ് തളിക്കന്നതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. 'ഇത് മനുഷ്യത്വരഹിത നടപടി അല്ല. ഒരു പാട് തിരക്കിൽപ്പെട്ട് വന്നവരായതുകൊണ്ട് തൊഴിലാളികളെ അണുവിമുക്തരാക്കേണ്ടത് അനിവാര്യമാണ്. അതിന് ശരിയെന്ന് തോന്നിയത് ഞങ്ങൾ ചെയ്‌തെന്നേയുള്ളു' - ഒരു ഉദ്യോസ്ഥൻ പ്രതികരിച്ചു.

സംഭവം സംബന്ധിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. യു.പി. സർക്കാറിന്റെ ക്രൂരതക്കും അനീതിക്കും ഉദാഹരണമാണ് ഇതെന്ന് മുൻ മുഖ്യമന്ത്രിയും ബി.എസ്‌പി നേതാവുമായ മായാവതി പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP